9/3/09

പള്ളിക്കഥകൾ -1 അന്ത്രമാന്റെ ഇഷാ.പള്ളിക്കുളത്തിന്റെ പള്ളിക്കഥകൾ ഇവിടെ ആരംഭിക്കുന്നു...


അന്ത്രമാന്റെ ഇഷാ..
ഖസാഖിലേത് പോലെ കബന്ധങ്ങൾ നീരാടുന്നൊരു പള്ളിക്കുളം.
കുളത്തിനു ചുറ്റും പൊന്തക്കാടുകൾ വളര്ന്നു നില്ക്കുന്നു.
പള്ളിയോടടുത്ത ഖബർസ്ഥാനിൽ പ്ലാവുകളും മാവുകളും വളർന്ന് പൊങ്ങി ആകാശം മുട്ടി. പള്ളിക്കകത്ത് അല്പം വെട്ടം കാണാം. മണി 12.
പള്ളിയിലെ പഴയ ഘടികാരം പന്ത്രണ്ടടിച്ചപ്പോൾ അന്ത്രമാൻ ഒന്ന് ഞെട്ടി. ഇഷാ നമസ്കരിക്കുവാൻ കയറിയതാണ്. കവലയിൽ നിന്ന് വണ്ടി കിട്ടിയില്ല. കുറെ നേരം കാത്തു. സ്റ്റേ ബസ് ഉണ്ടാകുമെന്ന് കരുതി കുറെ നേരം പാഴായി. ഒടുവില് പത്തിശേരിൽ മുക്ക് വരെ ഒരാളുടെ ബൈക്ക് കിട്ടി അതില് കയറിപ്പോന്നു. ജംഗ്ഷനിൽ നിന്ന് ഇങ്ങോട്ട് ഒരാളുടേയും അനക്കം കണ്ടില്ല. കാളിക്ഷേത്രത്തിന്റെ അടുത്തുകൂടി എങ്ങനെയൊക്കെയോ ഇങ്ങെത്തി. നേരം വൈകി ആരും ആ വഴിക്ക് പോകാറില്ലാത്തതാണ്. പോക്കുവരവുള്ള ദേവീ ക്ഷേത്രമാണ് . ദിവാകരൻ മെസ്തരിയെ ഒരിക്കൽ അര്‍ച്ചനയില്‍ സെക്കന്റ് ഷോ കഴിഞു വരുന്ന വഴി ഒന്ന് ഓടിച്ചതാണ്. മേസ്തരി ഓടി വീട്ടിൽ കയറി കതകടച്ച്ച്ചു. പിറകെ വന്നയാൾക്ക് ഒൻപത് അടിയോളം പോക്കമുണ്ടായിരുന്നു പോലും. ആ രൂപം കതക് തുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് ഒടുവിൽ മുറ്റത്തു കിടന്നിരുന്ന ഉരൽ എടുത്തു നിലത്തൊരൊറ്റ അടിയായിരുന്നു.

എന്നിട്ടൊരലർച്ചയും. “ വ്രത്തികെട്ട പടോം കണ്ടിട്ട് എന്റെ നടേലൂടെ വന്നു പോകരുത്?” – വലിയ കാലടി ശബ്ദം അകന്നകന്നു പോയി.

നേരം പുലരുമ്പോൾ ദിവാകരന്റെ ഭാര്യ പൊന്നമ്മ എട്ടു കഷണമായിക്കിടക്കുന്ന ഉരലുകണ്ട് നെഞ്ചത്തടിച്ചു കരഞ്ഞു.

ഈ കഥ പക്ഷെ അർച്ചനയിൽ സെക്കന്റ് ഷോയ്ക്ക് പോകുന്ന ചെറുപ്പക്കാരെ പേടിപ്പിക്കാൻ ദിവാകരന്റെ പേരിൽ കെട്ടിച്ചമച്ച കഥയാണെന്ന് സ്ഥലത്തെ പ്രധാന യുക്തിവാദിയായ ബാബുത്രിവിക്രമൻ തെളിവുകൾ നിരത്തി വാദിച്ചു. എങ്കിലും നേരമല്ലാത്ത നേരത്ത് അവിടെക്കൂടി പോകുന്നവരുടെ ഉള്ളിൽ ഇമ്മാതിരി ഒരു നൂറു കഥകൾ തള്ളി വന്നു.

ഒരിക്കല് താനും ഓടിയിട്ടുണ്ട്. അതുവഴി വരുമ്പോൾ ആരോ ഒരാള് പിറകെ വരുന്നതുപോലെ തോന്നും. പിന്നെ നടത്തത്തിനു വേഗത കൂട്ടും. പിറകെ വരുന്ന ആളും വേഗത കൂട്ട്ടും. ചുറ്റുപാടുമുള്ള മരങ്ങളും പച്ചിലപ്പടർപ്പുകളുമെലാം ഏതൊക്കെയോ രൂപം പൂണ്ട് നിന്നു തലയാട്ടുകയും ശബ്ദമില്ലാതെ അട്ടഹസിക്കുകയും ചെയ്യും. രാവിലെ മുതൽ അത്രയും നേരം മിണ്ടാതിരിക്കുന്ന ആനന്ദൻ സാറിന്റെ വീട്ടിലെ പട്ടി ഒരാവശ്യവുമില്ലാതെ ഓരിയിടാൻ തുടങ്ങും. പിന്നെ ഒരോട്ടമാണ്. പള്ളിമുക്കിൽ വന്നേ നിൽക്കൂ. അവിടെ വഴിവിളക്കിന്റെ ചോട്ടിൽ നേരം വൈകിയും ഏതെങ്കിലും ചെറുപ്പക്കാരൊക്കെ കാണും. പിന്നെ അവിടെനിന്നു വീട്ടിലേക്കും ആരെയെങ്കിലും കൂട്ടിനു കിട്ടും.

പക്ഷെ ഇന്ന് പള്ളിമുക്കിലും ആരെയും കണ്ടില്ല. അങ്ങനെയാണു ഇഷാ നമസ്കരിക്കാൻ കയറുന്നത്. പള്ളിയിലും ആരും ഉള്ളതായി തോന്നുന്നില്ല. വുളു എടുക്കും മുമ്പ് അന്ത്രമാൻ പള്ളിക്കുളത്തിലേക്കൊന്നു നോക്കി.
നിശ്ചലം. ഒരനക്കവുമില്ലാതെ കല്ലുപോലെ പള്ളിക്കുളം.

“മയ്യിത്തുകൾ കുളിക്കുമ്പോ കുളം അനങ്ങില്ലെടോ” എന്ന് അബൂബക്കർ പറഞ്ഞതോർത്ത് അന്ത്രമാന്റെ ഉള്ളൊന്നു കാളി. ജിന്നുകൾ കുളിക്കുന്നതു കണ്ടിട്ടുള്ളയാളാണ് പള്ളി മുക്രി ഷംസിക്ക. പുള്ളി പറഞ്ഞത് “അവറ്റകൾ കുളം കലക്കി മറിക്കും.“ എന്നാണ്.

“ പടച്ചോനേ, അപ്പൊ ഇതു മയ്യിത്തുകള് തന്നെ“. അന്ത്രമാൻ തീർച്ചപ്പെടുത്തി.
പിന്നെ ധൈര്യം സംഭരിച്ച് കുളത്തിൽ കയ്യിട്ടുലച്ച് കുറെ ഓളങ്ങളുണ്ടാക്കി.

നിശ്ചലത ഭയപ്പെടുത്തും, പലപ്പോഴും.

അന്ത്രമാൻ എങ്ങനെയൊക്കെയോ മുഖം കഴുകി. കൈകാലുകൾ കഴുകി. നാലുപാടും ഉയർന്നു നിന്ന ഇരുട്ടിന്റെ ചുവരുകളിലേക്കു നോക്കാതെ കല്പടവുകളിലൂടെ പള്ളിയിലേക്ക് പ്രവേശിച്ചു.

ഒരു കുഞ്ഞു വെട്ടത്തിൽ പള്ളിക്കകത്ത് ശൂന്യത നിറഞ്ഞു നിന്നു.

നിശബ്ദത വീണ്ടും അന്ത്രമാനെ പൊതിഞ്ഞു. ജിന്നുകളുടെയും ശൈത്താങ്ങളുടെയും കഥകളുണ്ടാക്കിയവരെ മനസ്സിൽ പ്രാകി.

അന്ത്രമാൻ കൈകെട്ടി..
“അള്ളാഹു അൿബർ..” – ആ ശബ്ദം വിശാലമായ പള്ളിയുടെ ചുമരിൽ തലങ്ങും വിലങ്ങും തട്ടി പ്രതിധ്വനിച്ചത് അന്ത്രമാന് അല്പം ആശ്വാസമേകിയോ? എന്തായാലും ആ ആശ്വാസം അധികം നീണ്ടുനിന്നില്ല.

റുക്കൂഇൽ നിൽക്കുമ്പോഴാണ് പള്ളിയിലെ പഴയ ഘടികാരം 12 അടിച്ചത്.

12 മണി രാത്രി. പള്ളിക്കുളം.., കബന്ധങ്ങൾ.., വേഷം മാറി വരുന്ന ജിന്നുകൾ.., തലമുറകൾ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന പള്ളിക്കാട്.. ഇരുട്ടിന്റെ മറവിൽ ഒളിച്ചു നിൽക്കുന്ന ഇബ്ലീസിന്റെ പട. എല്ലാവരും ഉണരുവാൻ സമയമായിരിക്കുന്നു.. ജിന്നും ഇബ്ലീസും എല്ലാം..

അന്ത്രമാൻ റുക്കൂഇൽ മുട്ടുകൾ വിറക്കാതിരിക്കാൻ കിണഞ്ഞു. ദൈവത്തിനെയാണോ പിശാചിനെയാണോ കൂടുതൽ പേടിക്കുന്നത് എന്നു പറയാൻ വയ്യാത്ത അവസ്ഥ.

ഇഅതിദാലിലേക്കു വന്നു... “ സെമിയല്ലാഹു ലിമൻ ഹമിദ:“

പൊടുന്നനെ അന്ത്രമാന്റെ പിറകിൽ നിന്നും ഒരു തൊടൽ.. ബഷീർ ഗാന്ധിയെ തൊട്ടപോലെ ഒരു തൊടൽ.. അന്ത്രമാൻ അല്പം ഒന്നു ഞെട്ടിയെങ്കിലും നമസ്കാരത്തിൽനിന്നും മുഖം തിരിക്കാതെ തന്നെ ഒന്നു പാളിനോക്കി. ആരോ തന്നെ പിന്തുടർന്നു നമസ്കരിക്കാനാണ് പിന്നിൽ നിന്നു തൊട്ടത്. അന്ത്രമാന് ആശ്വാസമായി. ഒരാൾ കൂട്ടിനായല്ലോ. അയാൽ ധൈര്യപൂർവ്വം സുജൂദിലേക്കു വീണു.

“അല്ലാഹു അൿബർ”
രണ്ടു സുജൂദുകൾക്കു ശേഷം അടുത്ത റക്കഅത്തിലേക്ക് പ്രവേശിച്ചു.

ഫാത്തിഹ ഉച്ചത്തിൽ ഓതി..

ഇതിനിടയിൽ അന്ത്രമാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പിറകിൽനിന്നും അനക്കമൊന്നും കേൾക്കുന്നില്ല.

ഫാത്തിഹ ഓതി മുഴുമിപ്പിച്ചു...
“.....ഗൈരിൽ മഅളൂബി അലൈഹിം വലള്ളാല്ലീൻ.........”

സ്വാഭാവികമായും തന്നെ തൊട്ട, പിന്തുടരുന്ന ആൾ “ ആമീൻ” എന്നു ഉച്ചത്തിൽ പറയണം. പക്ഷെ ഒരു ശബ്ദവും കേൾക്കാനില്ല. അന്ത്രമാന്റെ ഉള്ളിലേക്കു സംശയത്തിന്റേയും സംഭ്രമത്തിന്റേയും ഒരു കടൽ അലച്ചു വന്നു.

അയാൾ എവിടെപ്പോയി? അൽപ്പം മുമ്പ് തന്നെ തൊട്ടയാൾ?

പള്ളിക്കുളം.. കബന്ധങ്ങൾ.. ജിന്ന്.. ഷൈത്താൻ...
“ റബ്ബേ..”

ഫാത്തിഹക്കു ശേഷമുള്ള സൂറത്തോതാൻ കാത്തു നിൽക്കാതെ റുക്കൂഇലേക്ക് വലിച്ചിട്ടപോലെ വീണു.
“ അല്ലാഹു അക്ബർ”

വിറക്കുന്ന കാലുകളുടെ ഇടയിലൂടെ പിറകിലേക്കു നോക്കി.
ഇല്ല. ആരുമില്ല.
ഇടം വലം തിരിഞ്ഞു നോക്കി.. റുക്കൂഇൽ തന്നെ സലാം വീട്ടി.

“അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹ്”

തിരിഞ്ഞു നോക്കി.. ആരുമില്ല..
പള്ളിക്കുളം.. കബന്ധങ്ങൾ.. ജിന്ന്.. ഷൈത്താൻ... 12 മണി രാത്രി..

അന്ത്രമാൻ രാത്രിയെത്തുളച്ചുകൊണ്ടോടി....
“പടച്ചോനേ.......”


ഇതിനിടെ അന്ത്രമാനെ തൊട്ടശേഷം അല്പം മൂത്രശങ്ക തോന്നിയതിനാൽ ടോയിലെറ്റിൽ പോയി തിരിച്ചു വന്ന പൂക്കുഞ്ഞ് കണ്ടത് പള്ളിപ്പറമ്പിലൂടെ ഒരു വെള്ള വസ്ത്രധാരി ഇരുട്ടിൽ മിന്നി മറയുന്നതായാണ്. ഇതു കണ്ട് പൂക്കുഞ്ഞിന്റെ കണ്ണിൽ ഇരുട്ടുകയറുകയും ചെറിയ ബോധക്ഷയം പോലൊന്നു സംഭവിക്കുകയും ചെയ്തു എന്നു പള്ളിക്കഥകൾ അടിവരയിടുന്നു.

26 comments:

പള്ളിക്കുളം.. said...

പദപരിചയം:
ഇഷാ – രാത്രി നമസ്കാരം,
റകഅത്ത്- ഘട്ടം
സുജൂദ് , റുക്കൂഅ, ഇഅതിദാൽ – നമസ്കാരത്തിലെ ഓരോ ഭാഗങ്ങൾ.
ഫാത്തിഹ – ഖുർആനിലെ ആദ്യത്തെ അധ്യായം.

കുട്ടന്‍ said...

കുറ്റം പൂക്കുഞ്ഞിന്റെത് തന്നെ മൂത്രശങ്ക തോന്നണ്ട സമയം ആണോ അത്

NISAR VELUMBICHATH said...

ENNE ENTE NATTILEKKU THIRICHU KONDUPOYATHU POLORU ANUBHAVAM,ITHUPOLE CHILA KABANDANGAL ELLA NATTILUM UNDAYEKKAM,ENKILUM KADHAYIL NEETHI PULARTHIYATHAYI THONNUNNU

സാപ്പി said...

പള്ളിക്കുളത്തിന്റെ പള്ളിക്കഥകൾ

aashamsakaL

shahul said...
This comment has been removed by the author.
shahul said...

Kollam valare nannayittundu edu anubhavichittulladu kondanonnariyilla chiri adakkan valare padu pettu.Arattu puzhayil P.T.ushaye polulla oru athlattine bhaviyilenkilum pradeekshikkam.

mullavally said...

PAKSHE ....PALLIMUKRI SHAMSIKKA ITHEPPOZHANU PARANJATHU,ENTE ORMAYIL ANGANEYONNU VARUNNILLALLO !
KOLLAM VALARE NANNAYITTUNDU.

sherriff kottarakara said...

കഥ കൊള്ളാം; തുടർന്നും എഴുതുക.

Shameer Arattupuzha said...

sundaramaya kadha. avatharanam genbheeramayittundu. thudakkam muthal odukkam vare nannayittundu

Shameer.M

mukthar udarampoyil said...

kollaaaaaaaaaaam

കൊട്ടോട്ടിക്കാരന്‍... said...

ഇതിനിടെ അന്ത്രമാനെ തൊട്ടശേഷം അല്പം മൂത്രശങ്ക തോന്നിയതിനാൽ ടോയിലെറ്റിൽ പോയി തിരിച്ചു വന്ന പൂക്കുഞ്ഞ് കണ്ടത് പള്ളിപ്പറമ്പിലൂടെ ഒരു വെള്ള വസ്ത്രധാരി ഇരുട്ടിൽ മിന്നി മറയുന്നതായാണ്. ഇതു കണ്ട് പൂക്കുഞ്ഞിന്റെ കണ്ണിൽ ഇരുട്ടുകയറുകയും ചെറിയ ബോധക്ഷയം പോലൊന്നു സംഭവിക്കുകയും ചെയ്തു എന്നു പള്ളിക്കഥകൾ അടിവരയിടുന്നു.

ഹഹഹഹ...
ഇതുതന്നെയാ പലപ്പോഴും സംഭവിയ്ക്കുന്നത്.
ഉഷാറായി..

aneesalappuzha said...

കൊള്ളാം .......
ഇത്‌ വായിച്ചപ്പോള്‍ എനിക്ക് എന്റെ കുട്ടി കാലമാണ് ഓര്‍മ വന്നത്.. കുട്ടികാലത്ത് ഞാനും ഒരു അന്ദ്രമാന്‍ ആയിരുന്നു.........
ഹി ഹി ഹി .........

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ ഇജ്ജ് ഇഞും എയുത് കോയാ!
വളരെ നന്നായിട്ടുണ്ട്.

ആശംസകള്‍

Anonymous said...

Rukooil valichittathu pole veenu .......
Rukooil thanne salam veetti ......

Panju pokunna anthramanikkayude roopam.... manassiloode paalippoyappol .. vashyamayi orthal chiriyoorunna grameena kadhakal ...... ente ulliloode minni maranju

Best wishes

SIYAD JALAL said...

Rukooil valichittathu pole veenu .......
Rukooil thanne salam veetti ......

Panju pokunna anthramanikkayude roopam.... manassiloode paalippoyappol .. vashyamayi orthal chiriyoorunna grameena kadhakal ...... ente ulliloode minni maranju

Best wishes

പൊട്ട സ്ലേറ്റ്‌ said...

വായിച്ചു മനസിലാക്കാന്‍ അല്പം പാട് പെട്ടു. കമന്റിലെ തര്‍ജിമ നന്നായി. വീണ്ടു എഴുതൂ.

തിരൂര്‍കാരന്‍ said...

കൊള്ളാം
വായിച്ചപ്പോള്‍ എന്‍റെ നാട്ടുകാരന്‍ "പ്രധാനി" സിധീകിനെയാണ് ഓര്മ വന്നത്.. ഇവിടെയും പള്ളിയോടു ചേര്‍ന്ന പള്ളികാട്‌ ഉള്ളത്.. രാത്രിയായാല്‍ പള്ളിക്കാടിന്‍റെ അടുത്തുകൂടെ പോകാന്‍ അവനു പേടിയാ.. ആരെങ്ങിലും വരുന്നതും കത്ത് നില്കും. ആരെയും കണ്ടില്ല എങ്കില്‍ അപ്പുറത്തുള്ള ബസ്റ്റോപ്പില്‍ നിന്നും ബസ്സ്‌ കയറി ഇപ്പുറത്ത് ഇറങ്ങും... രണ്ടു സ്റ്റോപ്പും തമ്മിലുള്ള ദൂരം വെറും 500 മീറ്റര്‍.

എഴുത്ത് തുടരുക...ആശംസകള്‍

പള്ളിക്കുളം.. said...

ഇതിൽ കമന്റിയ
കുട്ടൻ,
സാപ്പി‘
നിസാർ ‘
ഷാഹുൽ’
മുല്ലവള്ളി,
ഷരീഫ്,
ഷമീർ,
വാഴക്കോടൻ,
മുക്താർ,
കൊട്ടോട്ടിക്കാരൻ,
അനീസ്,
സിയാദ്,
പൊട്ടസ്ലേറ്റ്
തിരൂർകാരൻ
തുടങ്ങി ഈ ബ്ലോഗ് സന്ദർശിച്ച എല്ലാവർക്കും നന്ദി.

Anonymous said...

നന്നായിട്ടുണ്ട്..ഇനിയും പ്രതീക്ഷിക്കുന്നു...

Anonymous said...

mone dinesh....adhimohamaanu ninte prashnam....ninte lakshyam ninte maarghathae saadhookarikkum....famous quote by the GREAT SHAHUL HAMEED BUNESH---"THE KING OF LOVE"

Shanavas said...

shafeekee pallikkulam 2 ugran ayittundu vayichittu kure chirichu njangalude aduthumundayirunnu ingane ulla oru palliyum athile kadhapathrangalum enthayalum ella vidha ashamsakalum

നിഷാർ ആലാട്ട് said...

നന്നായിടുണ്ട് ,


പോരട്ടെ ഇതു പോലേയുള്ള്ത്
:) ആലാടൻ

Akbar said...

നാട്ടില്‍ കരണ്ട് വെളിച്ചം വരുന്നതിനു മുമ്പ് ഒത്തിരി ജിന്നുകള്‍ ഉണ്ടായിരുന്നതായി കേട്ടിരുന്നു. ഇപ്പോഴും ഇടയ്ക്കു ഫ്യൂസ് ഊരുന്നത് ജിന്നുകളാണോ. ?

ചോദ്യങ്ങളില്ലാത്ത കഥയ്ക്ക് ആശംസകള്‍ . തുടര്‍ന്നും എഴുതുക.. നന്മകള്‍ നേരുന്നു .

NISHADAN said...

പ്രിയ ഷഫീക്ക് ,
വളരെ മനോഹരമായി കഥ പറഞ്ഞു......
അഭിനന്ദനങ്ങള്‍.......
കഥക്കുള്ളില്‍ കാര്യവും പറഞ്ഞു.....
"..................ദൈവത്തിനെയാണോ പിശാചിനെയാണോ കൂടുതൽ പേടിക്കുന്നത് എന്നു പറയാൻ വയ്യാത്ത അവസ്ഥ................"
ഈ വരിയില്‍ ചിന്തിക്കാനുള്ള
വകയും നല്‍കുന്നു.....
എഴുതുക.......ഇനിയും........
എല്ലാ ആശംസകളും നേരുന്നു........
സ്നേഹപൂറ്വ്വം.......
ആറാട്ടുപുഴ ഹക്കിം ഖാന്‍.....

manoj said...

kure nalukalkku sesham pallikkulam veendum unarnnu.santhosham. kadhakal thudaratte..........

salim edakuni said...

ഓർമ്മകളെ പിറകോട്ടു കൊണ്ട് പോവുന്നു. കുട്ടിക്കാലം തന്നെ എന്നും മനുഷ്യന്റെ ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ചിത്രങ്ങൾ.നന്നായിരിക്കുന്നു. ഇനിയും കഥകൾ വരട്ടെ.