9/26/09

പള്ളിക്കഥകൾ-3: ഹാജി ഫക്രുദ്ദീൻ-കോയമ്മ-തങ്ങൾ

യാ ഇലാഹീ....” എന്നൊരൊറ്റ അലർച്ചയും പിന്നോട്ടൊരൊറ്റ മലക്കലുമായിരുന്നു.

പേടിച്ചു തൂറി ദേ ഈ കട്ടിലിൽ കിടക്കുന്നത് ആരാന്നുവെച്ചാ?

ആരാന്നുവെച്ചാ?

കോയമ്മ തങ്ങൾ.

ഹാജി ഫക്രുദ്ദീൻ കോയമ്മ തങ്ങൾ.!!

ഫക്രുദീൻ - കോയമ്മ- തങ്ങൾ

(സാഗർ- ഏലിയാസ്- ജാക്കി)

പുള്ളിക്കാരൻ ആരാ‍ന്നുവെച്ചാ?

ആ?

മഹാകാവ്യമെഴുതാതെ മഹാനായ മഹാകവിയാണ് മഹാകവി കുമാരനാശാൻ എന്നു പറയില്ലേ? അതു പോലെ

ഹജ്ജ് ചെയ്യാതെ ഹാജിയാരായ ഹാജിയാണ് ഹാജി ഫക്രുദ്ദീൻ കോയമ്മ തങ്ങൾ. ചുമ്മാ പിള്ളേരു കളിയാണോ? കൊള്ളാം. നല്ല ചേലായി.

എന്തായിരുന്നു സംഭവം?

എന്തായിരുന്നു സംഭവമെന്നോ?... തലതെറിച്ച പിള്ളേരുണ്ടെങ്കിൽ ഇതും ഇതിനപ്പുറവും നടക്കും. ഹാജിയാർക്ക് ചെറുമക്കളെന്നുവെച്ചാ ജീവനാന്നറിയാല്ലോ? ഇന്നലെ രാത്രി ഹാജിയാരുടെ ഇളയമകന്റെ മൂത്തമകൻ പറ്റിച്ച പണിയാ ഇത്. ഇപ്പൊ അവൻ മാത്രമല്ലേ ഉള്ളൂ വീട്ടിൽ. വീട്ടിൽ കുട്ടികളെല്ലാവരും വരുന്ന വിശേഷാവസരങ്ങളിൽ ഹാജിയാരും കുട്ടികളും കൂടി ഒരു മേളമാ. പാട്ടും കളീം കടംകഥയും ഒക്കെയായിട്ട്.

ഇന്നലെ രാത്രി ഈ ഇളയ മകന്റെ മൂത്തമകൻ ഹാജിയാരെ ഉമ്മറത്തുന്നു “ഉപ്പാപ്പാ ഉപ്പാപ്പാ ഒരു കടം കഥ കാണിച്ചേരാം.. ഉപ്പാപ്പാ‍ക്ക് ബല്യ ബുദ്ദിയാന്ന് ആൾക്കാര് പറേണത് ശരിയാണോന്ന് ഇപ്പ അറിയാലോ” എന്നു പറഞ്ഞ് വിളിച്ചോണ്ട് പോയി.

“ എന്താണ്ടാ മോനേ പുന്നാര ഫൈസലേ.. ഞ്ഞി എന്ത് കഥയാ ഉപ്പാപ്പാക്ക് കാണിച്ചരണേ” എന്നും ചോദിച്ച് ഉപ്പാപ്പാ ഫൈസലിനോടൊപ്പം പോയി.

“ ഉപ്പാപ്പ നോക്ക്.. ഞാൻ ഉപ്പാപ്പക്ക് ഒരു പടം കാണിച്ച് തരും.. അതിൽ കുറേം തെറ്റൊക്കെയുണ്ട്. സൂക്ഷിച്ച് നോക്കിയാലേ കാണൂ.. അതു കണ്ടുപിടിച്ചാൽ ഉപ്പാപ്പാനെ ഞാൻ സമ്മതിച്ചേരാം.. ” എന്നു പറഞ്ഞ് ഈ ഫൈസൽ ഹാജിയാരെ കമ്പ്യൂട്ടറിനു മുമ്പിൽ ഇരുത്തി ദുബായിൽ നിന്ന് ഹാജിയുടെ മൂത്തമകന്റെ ഇളയമകൻ വാജിദ് ഫോർവേഡ് ചെയ്ത ഒരു മെയിൽ മുന്നിലേക്ക് വിടർത്തി വെച്ചു.

ഇതാണോ കാര്യം? പണ്ട് ഹാജിയാരുടെ അഞ്ചാമത്തെ മകളുടെ നാലാമത്തെ മകൾ ബാലരമയിലെ ഒരു കടം കഥകൊണ്ട് ഹാജിയാരെ ഒന്നു വെല്ലുവിളിച്ചതാ.. ഇതുപോലെ തന്നെ ഒന്ന്. അത് പഴയ ഒരു മുഗൾ രാജകൊട്ടാരത്തിന്റേതായിരുന്നു. കൊട്ടാരത്തിൽ ചക്രവർത്തിയും പരിവാരങ്ങളും നിൽക്കുന്നു.

അന്ന് ഹാജിയാര് കണ്ടു പിടിച്ചു ആ ചിത്രത്തിലെ തെറ്റ്.

ഭിത്തിയിൽ പ്രകാശിക്കുന്ന ഒരു ഫ്ലൂറസെന്റ് ലാമ്പ്.

“ഇന്റെ പുന്നാര ഫൈസലു കുട്ടാ.. മോനേ ഇതിപ്പ ഉപ്പാപ്പ ശരിയാക്കി തരാ..“

ഹാജി കണ്ണടയെടുത്ത് ഫിറ്റ് ചെയ്ത് കമ്പ്യൂട്ടർ സ്ക്രീനിൽ ഡെഡിക്കേറ്റടായി.

സിസ്റ്റത്തിന്റെ വോളിയം

മാക്സിമത്തിലാക്കുന്നതിന്റെ തിരക്കിലായിരുന്നു ‘പുന്നാര ഫൈസൽ കുട്ടൻ.‘

ഈ ചിത്രം ഒരു ബെഡ് റൂം ആയിരുന്നു. അലക്ഷ്യമായി വലിച്ചെറിച്ച വസ്ത്രങ്ങളും ചുവരുകളും ഫർണിച്ചറുകളും ഒക്കെ ഹാജിയാർ സസൂക്ഷ്മം നിരീക്ഷിച്ചു. ‘ബല്യ കൊട്ടാരം ഞമ്മള് കണ്ടു പിടിച്ചീക്ക്ണ് .. പിന്നെയാണ് ഈ പീറ കിടപ്പു മുറി‘ എന്ന് മനസ്സിൽ പറഞ്ഞു. നിരീക്ഷണത്തിലേക്ക് ആണ്ടിറങ്ങി..

വീണ്ടും വീണ്ടും ആണ്ടിറങ്ങി.

ഇപ്പോൾ അർജുനൻ പക്ഷിയെ കണ്ടപോലെ ഹാജിയാർക്കു മുന്നിൽ ആ ചിത്രം മാത്രം.

നിശബ്ദത പാലുകുടിക്കുന്നു.

ഘടികാര സൂചിയുടെ ടിക് ടോക് ശബ്ദം മാത്രം.

ടിക് ടോക് ടിക് ടോക് ടിക് ടോക് ടിക് ടോക്

........................................................................

.................................................................

പിന്നെ CPU വിന്റെ ചെറിയോരു മൂളലും... ഹൂ....

ഉപ്പാപ്പ നിരീക്ഷണത്തിൽ മുങ്ങി..

ടിക് ടോക് ടിക് ടോക് ടിക് ടോക് ടിക് ടോക്

..............................................................................

പൊടുന്നനെ അതി ഭീകരമായ ഒരു രൂപം ഒരു വൻ അലമുറയോടെ ചിത്രത്തിന് വെളിയിലേക്ക് കുതിച്ചു വന്നു.

ഹാജിയാരാകട്ടെ

യാ ഇലാഹീ....” എന്നൊരൊറ്റ അലർച്ചയും പിന്നോട്ടൊരൊറ്റ മലക്കലുമായിരുന്നു.

അങ്ങനെ പേടിച്ചു തൂറി ദേ ഈ കട്ടിലിൽ കിടക്കുന്നത് ആരാന്നുവെച്ചാ?

ആരാന്നുവെച്ചാ?

കോയമ്മ തങ്ങൾ.

ഹാജി ഫക്രുദ്ദീൻ കോയമ്മ തങ്ങൾ.!!

ഫക്രുദീൻ - കോയമ്മ- തങ്ങൾ

(സാഗർ- ഏലിയാസ്- ജാക്കി)

പുള്ളിക്കാരൻ ആരാ‍ന്നുവെച്ചാ?

ആ...


16 comments:

പള്ളിക്കുളം.. said...

പള്ളിക്കഥയിൽ ഹാജിയാർ എങ്ങനെ ഇടം പിടിച്ചു? അത് മറ്റൊരു കഥയാണ്. അതു പറയാനാണ് ഒരുങ്ങിയത് . ദീർഘ ഭയം. ഇനിയൊരിക്കലാകട്ടെ.

നിഷാർ ആലാട്ട് said...

കലക്കി ,

പള്ളികുള്ളമല്ല

കഥ കല്ലക്കിയെന്നു

കണ്ണനുണ്ണി said...

ഹഹ ഞാനും ഒരിക്കല്‍ പേടിച്ച്ചെയാ ഇതേ പടം കണ്ടു...ചമ്മി

shahul said...

Hajiyaru pedichappam nammude karyam parayano....kadayilum undu karyam.Good.........

ചിന്തകന്‍ said...

സംഗതി കൊള്ളാം...
ഞമ്മളെ എസ് കെ ടി ക്കിട്ടല്ലല്ലോ അല്ലേ :-)

പള്ളിക്കുളം.. said...

പേരിന്റെ ഉറവിടം വെളിപ്പെടുത്തൂല്ല ചിന്തകാ...

തിരൂര്‍കാരന്‍ said...

എന്റെ പള്ളീ ...കഥ കല്‍ക്കി...
ആ പാവത്തിനിട്ട് തന്നെ പണിതു അല്ലെ :):):) ( പേരിന്റെ കര്യട്ടോ.. )

sherifkottarakara said...

ഹജ്ജിനു പോകാതെ ഹാജിയാരായാൽ ഇങ്ങിനത്തെ ശെയ്ത്താൻ തന്നെ പിടിക്കും.

കാട്ടിപ്പരുത്തി said...

എന്റെ പള്ളീ- ചെറിയകാര്യങ്ങളിലൊളിപ്പൊച്ചൊരു ചിരിയാണല്ലോ നിങ്ങള്‍

നരിക്കുന്നൻ said...

അപ്പോ പള്ളിക്കുളത്തിനും പറ്റിയല്ലേ.. എന്നാലും ഓരോ പറ്റ് വച്ച് കഥയുണ്ടാക്കാനുള്ള കഴിവ് സമ്മതിക്കാതെ വയ്യ.

Deepu said...

:)

ഫസല്‍ / fazal said...

Hmm Nice...

സ്വതന്ത്രന്‍ said...

കലക്കി മാഷെ നന്നായിട്ടുണ്ട് .
എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്

സുനില്‍ ഭായി said...

ഹാജിയാരെ പേടിപ്പിക്കാന്‍ പോന്ന ശിത്രമാ..
ശുമ്മാ ബെടി ബക്കല്ലേ പള്ളീ...

പള്ളിക്കുളം.. said...

ബെടിബെച്ചതല്ല പഹയാ..
സത്തിയം..

Akbar said...

"നിശബ്ദത പാലുകുടിക്കുന്നു."
പ്രയോകം കലക്കി.

ആദ്യം ചിരിക്കാം. പിന്നെ ചിന്തിക്കാം.
Good narration with humor sense
keep it up.