12/26/09

യു. എ. ഇ ഡ്രൈവിംഗ് ലൈസനസ്..

ഞമ്മളും കണ്ടൊരു കിനാവ്.
ബല്യ ബല്യ സുൽത്താന്മാര് കാണുന്നൊരു കിനാവ്..
ബല്യ ബല്യ പാദുഷമാര് കാണുന്നൊരു കിനാവ്..
ബല്യ ബല്യ തമ്പ്രാക്കന്മാര് കാണുന്നൊരു കിനാവ്..

‘യു.എ.ഇ ഡ്രൈവിംഗ് ലൈസനസ്..’

ദാ ഇന്നലേം ഞമ്മളത് കണ്ടീക്ക്ണ് കൂട്ടരേ.
ഇന്ന് ഞമ്മക്ക് ടെസ്റ്റാണ്
ഇബ്ടെ ഷാർജേല്.
കച്ച. നട്ടുച്ചക്ക് 1 മണിക്ക്. അതോണ്ടാവാം ഇന്നലെ ബല്യ ഒരു സ്വപ്നം കണ്ടേ.
സ്വപ്നത്തിന്റെ പകുതീം ഞമ്മള് മറന്ന് പോയിക്ക്ണ്. ങ്കിലും പറയാ.
ഞമ്മടെ പാക്കറ്റിൽ പേഴ്സ്.. അതിന്റത്ത് ഇബ്ട്ത്ത ലൈസനസ്. അതിന്റത്ത് ഞമ്മടെ ഒടുക്കത്ത ഗ്ലാമറുള്ള  പോട്ടം. പോട്ടത്തിൽ ഞമ്മട പുഞ്ചിരി.. ന്തൊരു മൊഞ്ച്.. റബ്ബേ.. ലൈസനസിനും ഞമ്മന്റെ മോറിനും.. മ്മ്മ്മ.
ലൈസനസിമ്മേ മുത്തം ബെക്കുമ്പ ദാ ഞമ്മടെ ബീടര് പാത്തുമ്മ അസൂയ പൂണ്ട് ഞമ്മളെ നോക്കണ്.
“ ബലാലെ സീറ്റ് ബെൽറ്റ് ഇർ‌റീ ” - ഞമ്മള് ബിട്വോ?
ഓള് സീറ്റ് ബെൽറ്റ് ഇട്ടു. ദാണ്ടെ പിന്നേം നോക്കുന്നു.. ഇക്കുറി ഒരു ബല്ലാത്ത നോട്ടം. പഹച്ചി!
ഞമ്മളും സീറ്റ് ബെൽറ്റിട്ടു. നടുക്കത്തേം രണ്ട് സൈഡിലേം മിറർ നേരെയാക്കി. ഇപ്പം നോക്കുമ്പം രണ്ടിലും പാത്തുമ്മ ഇല്ല. ന്നാലും ഷോൾഡറ് ചെക്ക് ചെയ്യുമ്പോ പാത്തുമ്മേക്കാണാം.. തൽക്കാലം അതു മതി. പെണ്ണുങ്ങളായേനക്കൊണ്ട് അഹങ്കാരം പാടില്ല.
വണ്ടി സ്റ്റാർട്ട് ചെയ്തു. ഒരു എരപ്പിക്കലൊക്കെ എരപ്പിച്ച് ‘R‘-ൽ ഇട്ട് ഒരു പിടിപിടിച്ച് 'D' യിലിട്ട് ഒരു എടുപ്പങ്ങട്ടെടുത്തു..
“ യാ റബ്ബുൽ ആലമീൻ” - പാത്തുമ്മ പേടിച്ചു പോയി.. ഹിഹി.
“അള്ളാഹൂ അള്ളാ..” സമി യൂസഫിന്റെ പാട്ടിന്റെ ബാക്കി ഞമ്മളും പാടി..
പാത്തുമ്മാ പൊട്ടിച്ചിരിച്ചു.. :D :D :D

കൊച്ചു കൊച്ചു വഴികളിലൂടെ ഞമ്മളും പാത്തുമ്മായും പത്രാസുകാട്ടി പോയ്ക്കൊണ്ടിരുന്നു.
“ ഇക്കാക്കാ ദാ ഇത് വയി പുവ്വാം” - പാത്തുമ്മാ പറഞ്ഞ്.
“ ജ്ജ് മുണ്ടിപ്പോകര്ത്. അന്റേം ഈ വണ്ടീന്റേം വളയം എങ്ങനെ പുടിക്കണന്ന് ജ്ജ് ന്നെ പഠിപ്പിക്കണ്ടാ..” ഞമ്മള് ചിരിച്ച്.. പാത്തുമ്മേം ചിരിച്ച്..

അങ്ങന ഞമ്മള് ബണ്ടി ഓടിച്ചോടിച്ച് ബല്യ ഒരു റോട്ടിലെത്തി. ഇത്തിരി തിരക്കാര്ന്നെങ്കിലും ഞമ്മളെക്കണ്ട് ലക്സസും ബിയെംഡബ്ല്യൂം റേഞ്ച് റോവറുമൊക്കെ വയിമാറിത്തന്ന്. അപ്പം ഞമ്മടെ കാറിന്റുള്ളില് FM 96.7-ൽ നിന്ന് മമ്മൂക്കാന്റെ പടത്തിലെ പാട്ട്
“ ദാദാ സാഹിബ് വരുന്നേ വയി മാറിക്കോ..”
ഞമ്മള് കൊറച്ചുംകൂടി എയറ് മോളോട്ട് പിടിച്ച്.
പാട്ടും കേട്ടു കേട്ട് ഞമ്മള് കൊറേം ദൂരം എത്തീപ്പൊ വണ്ടികളൊന്നും കാണാണ്ടായി. ബന്ദ് ദിനത്തിലെ കോയിക്കോട് - പരപ്പനങ്ങാടി റൂട്ടുപോലെ ആരുമില്ലാണ്ട് കിടക്ക്ന്ന് ഒരു നാലുവരിപ്പാത. ഞമ്മള് അതിൽ S ഓടിച്ച് കളിച്ച്.
ഷോൾഡർ നോക്കീല,
സൈഡ് മിറർ നോക്കീല,
സെന്ററും നോക്കീല.
അങ്ങനെ S ഓടിച്ച് S ഓടിച്ച് സകല കലിപ്പും തീർത്ത്.
അങ്ങനെ ഞമ്മളും ന്റെ പാത്തുമ്മേം കൂടേ കൊറേ നേരം കഴിഞ്ഞപ്പോ ഒരു വലിയ നഗരത്തിൽ എത്തിച്ചേർന്ന്. അപ്പോൾ ഏതാണ്ട് ലാത്രിയാര്ന്ന്. ബല്യ ഒരു കൊട്ടാരത്തിന്റെ മുന്നിൽ ഞമ്മടെ കാറ് പാർക്ക് ചെയ്ത്. ഞമ്മള് ഞമ്മടെ വാഹനത്തെ ഒന്നു നോക്കി..
“പടച്ചോനേ.. റോൾസ് റോയിസ്..”
ബല്യ ടവറുകൾടെ മോളിൽ ആകാശത്ത് പൂത്തിരികൾ കത്തി. വല്യ വെടിക്കെട്ടുകളുടെ ഒച്ച കേട്ട്.
ഓരോ പൂത്തിരി കത്തുമ്പഴും പാത്തുമ്മാ ഞമ്മളെ വിളിച്ച് കാണിച്ച് പറഞ്ഞ്
“ ഹായ് ഇക്കാക്കാ എന്ത് രസം”
ന്റെ പാത്തുമ്മാന്റെ മുഖം പ്രകാശത്തിൽ മിന്നി.
ഓൾടെ കരിംകണ്ണിൽ പൂത്തിരികൾ പിന്നേം കത്തി..
ഓള് ആകാശത്തേക്കും ഞമ്മള് ഓൾടെ മുഖത്തേക്കും അങ്ങനെ നോക്കി നിന്നു..
അങ്ങനെ നോക്കിനിന്ന് നോക്കി നിന്ന് നേരം കുറേ കയിഞ്ഞീല..
ഓള് ചായേം കൊണ്ട് വന്നു നിന്ന് ചോദിച്ച്: ഇക്കാക്കാ ഇന്ന് ടെസ്റ്റിനു പോണ്ടേ?
“റോൾസ് റോയ്സ്” - ഞാമ്പറഞ്ഞ്.
“ എന്തു റോയ്സ്?” - ഓള് ചോയിച്ച്.
“റോൾസ് റോയ്സ്” - ഞാമ്പിന്നീം പറഞ്ഞ്.
“ കെടന്ന് പിച്ചും പേയും പറയാണ്ട് ടെസ്റ്റിനു പോകാൻ നോക്കീന് മനുഷ്യാ”
അപ്പം ഞമ്മള് മൊത്തത്തിലൊണർന്ന്.
ഇനിക്കാണെങ്കി ഹാളറാത്ത് കൊണ്ട്!.
ഓള് ആണ്ടെ ചായേങ്കൊണ്ടിക്കണ്.
“ഹലാക്കാക്കാനക്കൊണ്ട് അന്റെ ഒരു ചായ. കിനാവിലെങ്കിലും ഒന്നു വണ്ടിയോടിക്കാൻ ഇയ്യ് ഞമ്മളെ സമ്മതിക്കൂലാല്ലേ പാത്തൂ. ഞ്ഞി ആരാൺ‌ടീ ട്രാഫിക് പോലീസാ?“
ഓൾടെ മൊകം കറ്ത്ത്. അപ്പം ഞമ്മക്കും സങ്കടായി.
ഞാമ്പറഞ്ഞ് : “ ന്റെ പാത്തൂ.. ചായ തര്ന്നേന് മുന്നേ അനക്ക് ചോയിച്ചൂടേ ഞമ്മള് സ്വപ്നത്തിലാണോന്ന്, മുത്തേ?”
ഓള് ചിരിച്ച്,
ഞമ്മള് ചുമ്മാ ചിരിച്ച്.
******************************************************************************************************************************

20 comments:

sheriffkottarakara said...

നമ്മുടെ നാട്ടിലെ ആർ.ടി.ഓ. ആഫീസിന്റെ ഒരു ബ്രാഞ്ചു അവിടെ സ്ഥാപിച്ചാലെന്താ...?സ്വപ്നം കാണൽ ഒഴിവാക്കമായിരുന്നല്ലോ

പള്ളിക്കുളം.. said...

ഷാർജ ലൈസൻസിനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ നമ്മുടെ നാട്ടിലെ ആർ.ടി.ഒ ഓഫീസിനെ ഭവ്യതയോടെ ഓർക്കാറുണ്ട് ഷെരീഫ്..

ഖാന്‍പോത്തന്‍കോട്‌ said...

:)

കനല്‍ said...

ഞമ്മള് പത്താമത്തെ സ്വപ്നം ഫലിപ്പിച്ചു.
...ന്നാലും ഇപ്പഴും ഞമ്മള് ഓര്‍ക്കാറുണ്ട്
ഓരോ തവണയും തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളുമായി മടങ്ങിവരാറുള്ള ദിനങ്ങള്‍

ഭായി said...

##എന്റെ മോള് സുലോചനേടെ കല്യാണം ഇതുവരെ കഴിഞ്ഞില്ല. ഡ്രൈവിംഗ് മാഷ്, ആ പച്ചയുടേ മകൾ സുഹ്രായുടേ കല്യാണം മെനിഞ്ഞാന്ന് കഴിഞ്ഞു... വല്ലോം മനസ്സിലായോ?”##

പള്ളീ...എനിക്കും എല്ലാം മനസ്സിലായി!

ഈ ഷോള്‍ഡര്‍ ചെക്കിംഗിന് ഇങിനേയും ചില ഗുണങളുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് :-)

സുമേഷ് മേനോന്‍ said...

“പടച്ചോനേ.. റോൾസ് റോയിസ്..”
:)

ചിന്തകന്‍ said...

സ്വപ്നം എത്രയും പെട്ടെന്ന് യാഥാര്‍ത്യമായി തീരട്ടെ!

Akbar said...

എയ്ത്തു ജോറായി പള്ളിക്കുളം. ജ്ജി ബേജാറാകാണ്ടിരി. ഇജ്ജി ഒരു റോള്‍സ് റോയിസീമല് പാത്തൂനേം കൊണ്ട് പറക്കണ ഒരു ദെവസം ബരൂന്നെ.
ഇജ്ജി കുത്തിരുന്നു ഇതൊന്നു അങ്ങട്ട് ബായിച്ചേ. മുത്തുമ്മ ഒന്ന് കേക്കട്ടെ

ഭൂതത്താന്‍ said...

“ ജ്ജ് മുണ്ടിപ്പോകര്ത്. അന്റേം ഈ വണ്ടീന്റേം വളയം എങ്ങനെ പുടിക്കണന്ന് ജ്ജ് ന്നെ പഠിപ്പിക്കണ്ടാ..”

അത് കലകീട്ടോ ....

പ്രവാസി എന്ന പ്രയാസി said...

ഓ ണ്റ്റെ പഹയാ.. അനക്ക്‌ ഈ കുബൈത്തിന്‌ ലൈസന്‍സെടുത്ത്‌ പോയാ പോരാരുന്നോ.. ഇവിടെ നമ്മക്ക്‌ ഒറ്റമൂലി ണ്ടല്ലോ.. വാസ്ത..വാസ്ത.. തുട്ട്‌ കൊറച്ച്‌ മൊടക്ക്യാലെന്താ, ഈ സ്വപ്നം കാണല്‌ നിര്‍ത്താല്ലോ..

VEERU said...

ഇങ്ങൾ ബെശമിക്കാണ്ടിരി...പാസ്സാവും ന്നേയ് !!

പള്ളിക്കുളം.. said...

@ veeru
അടുത്ത പ്രാശ്യം ഞമ്മള് പാസ്സായില്ലെങ്കി അടിച്ച് പൂസ്സാകും നോക്കിക്കോ..

@പ്രവാസി എന്ന റഫീക്ക് ബാബു..
ഞമ്മക്ക് ബളഞ്ഞ ബയീല് ലൈസനസ് മാണ്ടാ..

@ബായി..
ഗുഡ് ബോയീ..

വന്നുപോയ എല്ലാവർക്കും നന്ദി.

ചാണക്യന്‍ said...

:)

വീ കെ said...

ങ്ങ്‌ള്..ബേജാറാവാണ്ടിരിക്കീന്ന്....
ഇഞ്ഞീം ഞമ്മക്കെയ്താല്ലാ.. ടെസ്റ്റ്...
ഓര് പത്ത് കഴിഞ്ഞ്ക്‌ണ്...
ഇങ്ങ്ക്ക് രണ്ടെണ്ണം കൂട്യേന്താ.. കൊഴപ്പം..?

pulari said...

പുലരിയില്‍ വായിക്കുക
കുടുംബം-ചില ചിന്തകൾ

pathu said...

atheyyyyyyyyyyy super aayittund.....koottathil njammakittum onnu panithu alle?????????????(:valayam")okok ....continueeeeeeeeeeeeeee

കൊട്ടോട്ടിക്കാരന്‍... said...

ഉം.....

Nawal Althuaf said...

ഞമ്മടെ ഇക്കാകയും ഈ കിനാവ് ഒരു 3 കൊല്ലം കണ്ടതാ ....ലൈസന്‍സ് എന്നാ സാധനം കയ്യില്‍ കിട്ടി കഴിഞ്ഞപോള്‍ വണ്ടി ഓടികുനതായി സ്വപ്നം,അങ്ങനെ ഒരു സ്വപ്നത്തില്‍ brake ചവിട്ടി ഒരു വയസ് ആവാത്ത എന്റെ കുഞ്ഞിനെ തള്ളി താഴെ ഇട്ടു

Helen said...

UAE ലൈസന്‍സ് അതൊരു കടമ്പ തന്നെ എന്റെ കേട്ടിയോന്റെ കൂടെ ടെസ്റ്റ്‌ കൊടുക്കാന്‍ പോയ പാകിസ്ഥാനി പറഞ്ഞത് ഈത്രോം കാര്യങ്ങള്‍ നോക്കിയും കണ്ടും വണ്ടി ഓടിക്കാന്‍ ആണേല്‍ എന്റെ നാട്ടില്‍ ബിമാനം വരെ പറത്താം എന്നാണ് :) സ്വപ്നം സഫലം ആയിന്നു കരുതുന്നു.....

Aquilin Shihab said...

valare manoharam aayirikunnu.Serikum oru pravasiyude kannilude u.a.e license kittan vembunna oru manassu thurannu kanichirikunnu ..valare ishtapettu