1/11/10

ഇസ്ലാമിലെ ചാക്കു കെട്ടുകൾ.

ഇസ്ലാമിനെ “ അക്ഷരം പ്രതി“ നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ ആളുകൾ അതിന്റെ ആശയത്തെയും അത് ലക്ഷ്യംവെക്കുന്ന വിമോചന പാതയെയും കൈവെടിയുകയും വെറും ചിഹ്നങ്ങളിലൂടെ അതിനെ പ്രതിനിധീകരിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായാണ് താലിബാനിസങ്ങളും സി. കെ ബാബു പറഞ്ഞപോലെ ‘ചാക്കു കെട്ടുകളും’ ഉണ്ടായിത്തീർന്നത്.

ഇസ്ലാമിക ചരിത്രത്തിൽ സ്ത്രീ എന്തായിരുന്നു എന്ന് കേട്ടാൽ അതറിയാത്തവർ ഒരുപക്ഷേ അത്ഭുതപ്പെട്ടേക്കും. ചിലകാര്യങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ.


 1. ഖുർ‌ആൻ അതിരൂക്ഷമായി ആക്ഷേപിച്ച അക്രമിയായ ഭരണാധികാരി ഫിർ‌ഔനെതിരെ നിലയുറപ്പിച്ച ധീരരായ വിപ്ലവകാരികളിൽ ഏറ്റവും ശ്രദ്ധേയയാണ് ആസിയ ബീവി. അവർ അദ്ദേഹത്തിനെതിരെ പ്രവാചകൻ മൂസയെ പിന്തുണച്ചു. വിശുദ്ധ ഖുർ‌ആൻ അവരെ മുഴുവൻ വിശ്വാസികൾക്കുമുള്ള ഉത്തമ മാതൃകയായാണ് പരിചയപ്പെടുത്തുന്നത്. 
 2. സുലൈമാൻ നബിയുടെ കാലത്തെ യമനിലെ ബിൽഖീസ് രാജ്ഞിയെ വളരെ വിവേകവും പക്വതയുമുള്ള ഭരണാധികാരിയായാണ് ഖുർ‌ആൻ അവതരിപ്പിച്ചിട്ടുള്ളത്. 
 3. മുഹമ്മദ് നബിയിൽ ആദ്യം വിശ്വസിച്ച് ഇസ്ലാം സ്വീകരിച്ചത് ഖദീജ ബീവിയാണ്. അവർ മരണം വരെ പ്രവാചകൻ മുഹമ്മദിന് താങ്ങും തണലുമായി നിലകൊണ്ടു. 
 4. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷി സുമയ്യ എന്ന ധീര വനിതയാണ്.
 5. പ്രവാചകചര്യയുടെ പ്രധാന അവലംബങ്ങളിൽ ഒന്ന് ഹസ്രത്ത് ആയിഷയാണ്. അവർ രണ്ടായിരത്തിലേറെ ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. അഥവാ ധാരാളം സ്ത്രീകളെയും പുരുഷന്മാരെയും പ്രവാചക ചര്യ പഠിപ്പിച്ചു. എഴുന്നൂറിലേറെ സ്വഹാബി വനിതകൾ ഹദീസ് നിവേദനം ചെയ്യുകവഴി ഒട്ടേറെ ആളുകളുടെ അധ്യാപികമാരായി മാറി.
 6. ഖലീഫ ഉമറിന്റെ ഭരണകാലത്ത് അങ്ങാടികളുടെ പരിശോധന ശിഫാ എന്ന സ്ത്രീയാണ് നിർവഹിച്ചിരുന്നത്.
 7. ഉഹ്ദ് യുദ്ധത്തിൽ പല പുരുഷന്മാരും ഓടിപ്പോയെങ്കിലും ഉമ്മു അമ്മാറയെപ്പോലെയുള്ളവർ ധീരമായി പൊരുതി.
 8. അതേ യുദ്ധത്തിലും ഖൈബർ യുദ്ധത്തിലുമെല്ലാം സ്ത്രീകൾ പരിക്കുപറ്റിയവരെ ശുശ്രൂഷിക്കുന്നതിൽ മുഴുകുകയുണ്ടായി.
 9. ഖൈബർ യുദ്ധത്തിലെ രക്തസാക്ഷികളെ മറവുചെയ്യാൻ ഖബർ കുഴിച്ചിരുന്നത് സ്ത്രീകളാണ്.
 10. യർമൂഖ് യുദ്ധത്തിൽ വാളെടുത്ത് യുദ്ധം ചെയ്തതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
 11. ഹസ്രത്ത് ആയിഷ ഒരു യുദ്ധം നയിക്കുകപോലുമുണ്ടായിട്ടുണ്ട്.
ഗോത്ര ഘടന അതിന്റെ സകലവിധ ശാപങ്ങളോടും കൂടി നിലനിൽക്കുന്ന അഫ്ഗാൻ പോലെയുള്ള രാജ്യങ്ങളിൽ പുരുഷാധിപത്യവും പൌരോഹിത്യവും വളരെ വലിയ തോതിൽ പിടിമുറുക്കിയതിന്റെ ഏറ്റവും വലിയ ഇരകളാണ് അവിടുത്തെ സ്ത്രീകൾ. താലിബാനിസത്തെ പ്രമുഖ മതപണ്ഡിതരാരും തന്നെ അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. അതിന്റെ പടംവെച്ചിട്ടാണ് ഇസ്ലാമിന്റെ സുന്ദര മുഖത്ത് ആസിഡ് തളിക്കുവാൻ സി.കെ ബാബുവിനെപ്പോലെയുള്ളവർ ശ്രമിക്കുന്നത്. സ്ത്രീകളെ സ്കൂളിൽ അയക്കാതിരുന്ന യാഥാസ്ഥിതിക പൌരോഹിത്യം നമ്മുടെ നാട്ടിലും ഈയിടെ വരെ ഉണ്ടായിരുന്നു. അതു തേടി അഫ്ഗാൻ വരെ പോകേണ്ടതില്ല. ഇന്ന് മുസ്ലീം സ്ത്രീ മതത്തെക്കുറിച്ച് കൂടുതൽ അറിയുന്നവളാണ്. അവൾ ആരാണെന്നും ആരായിരുന്നുവെന്നും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ദൈവാനുഗ്രഹത്താൽ ജനുവരി 24ന് ചരിത്രമാവാൻപോകുന്ന ഒരു വലിയ വനിതാ സമ്മേളനത്തിന് കേരളം സാക്ഷിയാകും. അവൾ തന്നെ ചുവരെഴുതി, അവൾ തന്നെ അനൌണ്സ് ചെയ്ത്, അവൾതന്നെ ഊരുമുഴുക്കെ പ്രചരിപ്പിച്ച് നടത്തുന്ന സമ്മേളനം. അന്ന് അവൾ പ്രവാചകകാലത്തെ സ്വാതന്ത്ര്യത്തിന്റെ സങ്കീർത്തനങ്ങൾ വീണ്ടും പാടും. ചാക്കുകെട്ടുകളുടെ ഫോട്ടോ എടുക്കാൻ വരുന്നവർക്ക് സ്വാഗതമോതാൻ ഞാൻ സംഘാടകനല്ല.

22 comments:

തിരൂര്‍കാരന്‍ said...

പള്ളികുളം നിങ്ങള്‍ അത് പറഞ്ഞു..സി കെ ബാബു വിനെ പോലുള്ളവര്‍ക്ക് മറുപടി പറഞ്ഞു സമയം കളയേണ്ട. പര്‍ദയെ കുറിച്ച് ഞാന്‍ എഴുതിയ പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിന്?

എന്ന പോസ്റ്റിലും ഒരു അഞാത സി കെ ബാബു വിന്‍റെ പോസ്റ്റിന്റെ ലിങ്ക് തന്നിരുന്നു. സ്ത്രീ കള്‍ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന ഒരു സമ്മേളനം ഞാനും കേട്ടു....വളരെ ആവേശത്തോടെയാണ് സ്ത്രീകള്‍ അതിനെ സ്വീകരിക്കുന്നത് എന്നും അറിഞ്ഞു. അതിലൂടെ ചില കണ്ണുകള്‍ തുറക്കപെടും എന്ന് നമുക്ക് പ്രത്യാശിക്കാം..

M.A Bakar said...

യുക്തിവാദികളുടെ താലിബാനിസത്തില്‍ പ്രതിഷേദിക്കൂ....

ഭായി said...

നല്ല സംരംഭം!
എല്ലാ‍ വിധ ആശംസകളും!

ഹല്ല ഒരു ചെറു സംശയം കൂടി!
ഇതെല്ലാം ഇവരൊറ്റക്ക് ചെയ്യാന്‍ തുടങിയാല്‍,നമ്മള്‍ പുരുഷന്മാരുടെ പണി..പോകുമോ..??!!

എന്തരോ എന്തോ! എന്തരായാലും സ്ത്രീജനങള്‍ ഒന്നുണര്‍ന്നെണീറ്റ് കണ്ടാല്‍ മതിയായിരുന്നു!
ഒന്നുമില്ലെങ്കിലും കുറേ പീഡന വാര്‍ത്താ കോളങല്‍ ബ്ലാങ്കായിട്ട് കിടക്കുകയെങ്കിലും ചെയ്യും!

Joker said...

പള്ളിക്കുളം,

ഇവിടെ സ്ത്രീ സ്വാതന്ത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന ചില ആളുകളുണ്ട്. അവര്‍ക്ക് ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്യം മാത്രമേ പറയാനുണ്ട്റ്റാകൂ. കാരണം അവരുടെ മനസ്സിലുള്ള കറ കളഞ്ഞ വര്‍ഗ്ഗീയതയും പുഴുത്ത് ചലവും ചോരയും ഒലിപ്പിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാം മത വിദ്വേഷവും ആണ് അത് വെളിച്ചത്ത് കൊണ്ടുവരുന്നത്. ഇവര്‍ മതമില്ലാ എന്നൊക്കെ വിളിച്ച് പറഞ്ഞു നടക്കുമെങ്കിലും എവിട്റ്റെയെക്കൊയോ അവര്‍ മതത്തിന്റെ ചിഹ്നങ്ങളും ആചാരങ്ങളും ഒരു ഗ്യഹാതുരതപോലെ കൊണ്ടുനടക്കുന്നത്. ബക്രീദും , ക്യസ്മസും മത ആഘോഷവും അത്യന്തം മതവുമായി ബന്ധപ്പെട്ട ഓണം ദേശീയ ഉത്സവുമായി കൊണ്ട്റ്റാടണമെന്നും വാശി പിടിക്കുന്നതിന്റെയും ഉള്ളിലുള്ള വികാരം ഈ ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ആ നൊസ്റ്റാള്‍ജിയ തന്നെയാണ്.

ഇനി ഒരുത്തന്‍ ഇവിടെ പ്രതിഭാപാട്ടീല്‍ പ്രസിഡന്റായപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ എടുത്ത് പറഞ്ഞു “‘ ഭാരതത്തില്‍ സ്ത്രീകള്‍ പ്രസിഡന്റ് പദത്തില്‍ വരെ എത്തിയിരിക്കുന്നു, ഇനി സ്ത്രീകള്‍ക്ക് പര്‍ദ്ദ ഉപേക്ഷിച്ച് സ്വതന്ത്രരാവാം “‘ എന്ന്പറഞ്ഞ പ്രസിഡ്ദന്റ് ധരിക്കുന്നത് പര്‍ദ്ദയേക്കാള്‍ നല്ല വസ്ത്രം. ഭാരതത്തില്‍ സ്ത്രീകള്‍ സ്ത്രീധനം,സ്ത്രീ പീഡനം, ശിശ്സു ഹത്യ, ലൈംഗിക അക്രമണങ്ങള്‍, ബാല്‍ വേശ്യാ വ്യത്തി എന്നിങ്ങനെ നൂറ്രു കണക്കിന് പ്രശ്നങ്ങളെ നേരിടുന്നു. പക്ഷെ ഈ വര്‍ഗ്ഗീയ വാദികള്‍ക്ക് ഇതിനെതിരെയൊന്നും പറയാനില്ല. ഇസ്ലാമിലെ സ്ത്രീകളെ സ്വതന്ത്രമാക്കിയിട്ട് ഒട്ടും സമയമില്ല ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍.

ബ്ലോഗിലെ ചില പുലികളുടെ താലിബാന്‍ ചര്‍ച്ചകള്‍ കേട്ടാല്‍ തോഒന്നുക ലോകത്തിലെ സകല മുസ്ലിംഗളും താലിബാന്‍ ഭരണത്തിന് വേണ്ടി മുറവിളി കൂട്ടുകയാണ്‍നെന്നാണ്. ഇവരുടെയൊക്കെ തലച്ചോറെപ്പോഴും കറങ്ങുന്നത് ഉള്ളില്‍ സൂക്ഷിച്കു വെച്ച വിഷത്തിന് ചുറ്റുമാണ്. എന്നതാണ് വസ്തുത.

ചിന്തകന്‍ said...

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒരു പ്രധാന തന്ത്രം തന്നെ മാനസ്സിക യുദ്ധമാണ്. ജനങ്ങളുടെ പൊതുബോധത്തെ അവര്‍ക്ക് ശത്രുതയുള്ള ഒരു ജനതക്കെതിരാക്കി തീര്‍ക്കുക എന്നത് അവരുടെ യുദ്ധ കുതന്ത്രത്തിന്റെ ഒരു ഭാഗമാണ്.

ഇത്കൊണ്ട് അവര്‍ ലക്ഷ്യം വെക്കുന്നത് ഒരുപാട് കാര്യങ്ങളാണ്.

1. തങ്ങള്‍ ചെയ്യുന്ന കൊടും ക്രൂരതകള്‍ക്ക് ഇത് പോലുള്ള ഊഡായിപുകള്‍ കൊണ്ട് മറയിടാം.

2. പൊതു ജനങ്ങളുടെയും സ്വന്തം സമുദായത്തിന്റെ തന്നെയും വികാരങ്ങളെ അവര്‍ക്കെതിരായി തിരിക്കാം.

3. ബാബുവിനെ പോലുള്ള സ്വയം ബുദ്ധിജീവി ചമയുന്ന താലിബാനികള്‍ക്ക് ആഘോഷിക്കാനുള്ള അവസരമൊരുക്കാം..... വര്‍ഗ്ഗീയത തളം കെട്ടിയാടുന്ന ചീഞ്ഞു നാറിയ മനസ്സുകള്‍ക്ക് വിഷം വമിപ്പിക്കാനും വിദ്വേഷ പ്രചാരണത്തിനും ഉപയോഗിക്കാം..

താലിബാനികളുടെ കയ്യില്‍ നിന്ന് മോചിക്കപെട്ട ശേഷം ഇസ്ലാം സ്വീകരിച്ച ഇവ്വാന്‍ റിഡ്ഡ്ലി എന്ന പ്രമുഖ ബ്രിട്ടീഷ് പ്രവര്‍ത്തകയെ പറ്റി ഇവര്‍ ഒരക്ഷരം മിണ്ടുകയില്ല. ഇത്തരം താലിബാനികളുടെ കയ്യില്‍ നിന്ന് രക്ഷപെട്ട് തിരിച്ച് വന്ന, തികച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന, പത്ര പ്രവര്‍ത്തകയായ ഒരു സ്ത്രീ എങ്ങനെ ഇപറയുന്ന താലിബാനികളുടെ മതം തന്നെ സ്വീകരിച്ചു എന്നതിന്റെ യുക്തി ഇവരാരും ചര്‍ച്ച ചെയ്യുകയില്ല.


ചാരിത്ര ശുദ്ധിയെ കുറിച്ച് വേദാന്തം പ്രസംഗിച്ച ഉണ്ണിത്താനെ പോലെയാ സി.കെ ബാബു എന്ന മാന്യന്റെ ബ്ലോഗിലെ സ്ഥിതി.
സക്കറിയയുടെ അഭിപ്രായ സ്വതന്ത്ര്യത്തെ കുറിച്ച് പോസ്റ്റെഴുതി നടക്കുന്ന ചിത്രകാരന്‍ പോലും ഈ താലിബാനിയുടെ ഒരു വലിയ ആരാധകനാണ് :)

Anonymous said...

'പ്രതിഷേദമല്ല' ഭക്കറേ പ്രതിശേദം. ശ..! ശ..! പശയിലെ ശ ദോശയിലെ ശ മീശയിലെ ശ :)

"താലിബാനികളുടെ കയ്യില്‍ നിന്ന് മോചിക്കപെട്ട ശേഷം ഇസ്ലാം സ്വീകരിച്ച ഇവ്വാന്‍ റിഡ്ഡ്ലി എന്ന പ്രമുഖ ബ്രിട്ടീഷ് പ്രവര്‍ത്തകയെ പറ്റി ഇവര്‍ ഒരക്ഷരം മിണ്ടുകയില്ല"

ഒരു കാര്യം ചെയ്യാം പച്ചക്കൊളം, കള്ള കാഫിറുകളെയെല്ലാറ്റിനേം കൂടി തലിബാനിലേക്ക് ഘട്ടം ഘട്ടമായി കയറ്റി അയക്കാം തിരിച്ചു വരുമ്പഴേക്കും എല്ലാവരും ഒന്നാന്തരം പളുങ്ക് മനിശമ്മാരായിത്തീരും പിന്നെ തൊല്ലയില്ലല്ലോ? ലോകത്തുള്ള സകലരേയും ഇങ്ങനെ താലിബാന്‍ ട്യൂഷനയച്ചു പഠിപ്പിച്ചാല്‍ പിന്നേ ലോകത്തു ഭീകര വാദം പോയിട്ട് ചക്രവാതം പോലും തിരിയിട്ടു തെരഞ്ഞാല്‍ കാണുകയില്ല ഐഡിയ എപ്പടി!!!

mujeeb said...

ക്ഷീരമുള്ളൊരകിടിലും ചോരതന്നെ കൊതുകിനു കൌതുകം!

Akbar said...

വനിതാ സമ്മേളനത്തിന് ആശംസകള്‍. പള്ളിക്കുളം പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാണ്.

താലിബാനിസത്തെ ന്യായീകരിക്കുന്നവരോട് ഒന്നും പറയാനില്ല. അതിനര്‍ത്ഥം ഇപ്പോഴത്തെ അഫ്ഘാന്‍ പാവ സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്നല്ല.

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളി നിഷേധിക്കുകയും വിദ്യാഭ്യാസം നാലാം ക്ലാസിനപ്പുറം വേണ്ടെന്നു പറയുകയും എന്തിനു അഞ്ചാം ക്ലാസ് മദ്രസ പരീക്ഷക്ക്‌ പെണ്‍കുട്ടികള്‍ക്ക് ഉത്തരം എഴുതേണ്ടതില്ല പറഞ്ഞാല്‍ മതി എന്ന് വരെ പറഞ്ഞിരുന്ന ഒരു വിഭാകം നമുക്കിടയില്‍ ഉണ്ടായിരുന്നു. അവര്‍ പോലും ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുകുക്കാന്‍ ശ്രമിക്കുന്നു എന്നത് ആശ്വാസകരം തന്നെ. ഈ സാഹചര്യത്തില്‍ മുസ്ലിം വനിതകള്‍ നടത്തുന്ന സമ്മേളനത്തിന് പ്രസക്തി ഏറെയുണ്ട്.

ORU YATHRIKAN said...

പരിവര്‍ത്തനോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ ആരു നടത്തിയാലും അഭിനന്ദനാര്‍ഹമാണു. നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും അവര്‍ക്ക്കഴിയട്ടെ. അതിനു വേണ്ടുന്ന എല്ലാ സാഹചര്യവും ഒരുക്കാന്‍ പുരുഷന്‍മാരും തയ്യാറവട്ടെ. ആശംസകള്‍

Anonymous said...

Kindly read the three books ghost-written by Sultana, a princess from the Royal family of Saudi Arabia. The books are "Princess", "Daughters of Arabia" and "Desert Royal", all authored by Jean Sasson who wrote it for the princess.

These are shocking revelations of what the custodians of canonical and pristine Islam, the Sa'ud royal family, have been doing. In particular, they treat their women worse than their camels, all because it is apparently sanctioned by Islam. I wouldn't want to be more graphic in an anonymous post.

Those that claim Islam is an egalitarian religion should read these books as well, as the constant refrain is that "well, it is not Islam's fault, just that the practitioners are doing it wrong".

Perhaps these believers should wake up to the fact that there indeed is something wrong with their religion. Like reformation in Christianity, Islam should change from within.

Of course, these are problems with every religion...

പള്ളിക്കുളം.. said...

അനോണീ..
ഇസ്ലാമിനകത്തുതന്നെ എഴുത്തുകുത്തുകൾ ഒട്ടേറെ നടക്കുന്നുണ്ട്. ഇപ്പറയുന്ന അഫ്ഗാനും സൌദിയും ഒക്കെ ഇസ്ലാമികമായി അല്പം വളർച്ച മുരടിച്ച രാജ്യങ്ങളാണ്. മുഹമ്മദ് നബിയുടെയും ഖലീഫമാരുടെയും കാലത്തുണ്ടായിരുന്ന ജനാധിപത്യം പോലും ഇനിയും പുനസ്ഥാപിക്കേണ്ട ഗതികേടിലാണ് പല രാജ്യങ്ങളും.

ശ്രദ്ധയിൽ‌പ്പെട്ട ഒരു കമന്റ് ഇവിടെ പോസ്റ്റുന്നു. (ഉറങ്ങാൻ സമയമായി. അതുകൊണ്ടാ.)

“മിക്കവാറും പ്രത്യയശാസ്ത്രങ്ങളെല്ലാം തന്നെ സമുദ്രങ്ങളേക്കാളും ആഴവും പരപ്പുമുള്ളതത്രെ.
പക്ഷേ, നിങ്ങളുടെ കയ്യിലെ പാത്രത്തിന്റെ അളവനുസരിച്ചേ അതിൽ നിന്നും അനുഭവിക്കാനാവൂ.
കാലത്തിന്റേയും സാഹചര്യത്തിന്റേയും ഒക്കെ അടിസ്ഥാനത്തിൽ വേണം ഒരോ പ്രത്യയ ശാസ്ത്രത്തെയും വായിച്ചെടുക്കുവാനും പ്രയോഗവത്കരിക്കുവാനും. ചിലപ്പോൾ ഒരിക്കൽ ചരിത്രത്തെ മാറ്റിയെഴുതിയ പ്രത്യയശാസ്ത്രങ്ങൾ ഒരു പടികൂടി മുന്നോട്ടു കടന്ന് വീണ്ടും വീണ്ടും ചരിത്രത്തെ പുതുക്കുപ്പണിയുന്നതായും കാണാം. ഈ ഒരർത്ഥത്തിൽ നോക്കുകയാണെങ്കിൽ മനുഷ്യഗണത്തിന് അനുഗുണമായ വിപ്ലവോർജ്ജം പേറുന്ന വ്യവസ്ഥയാണ് ഇസ്ല്ലാമിസം. പക്ഷേ നിങ്ങളുടെ പക്കലുള്ള പാത്രത്തിന്റെ അളവനുസരിച്ചേ ഒരുപക്ഷേ നിങ്ങൾക്ക് അത് ഗുണം ചെയ്യൂ. “ മതത്തെ നിങ്ങൾ കുടുസ്സാക്കരുത്” എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നുകൊണ്ടു തന്നെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തും മുസ്ലീങ്ങൾക്ക് തലയുയർത്തിപ്പിടിച്ച് നിൽക്കുവാൻ ആവുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാൻ ഒരു പ്രശ്നമായിനിലനില്ക്കുന്നത് സത്യത്തിൽ മുസ്ലിം പണ്ഡിതന്മാർക്കും പരിഷ്കർത്താക്കൾക്കും ഇടയിലാണ്.
ആളുകൾ വിശന്നിരിക്കുമ്പോൾ തത്വജ്ഞാനവും പരിഷകരണ പ്രവർത്തനങ്ങളും ഫലിക്കുകയില്ല തന്നെ. അതാണ് അഫ്ഗാനിസ്ഥാൻ മറ്റൊരു മുസ്ലിം ലോകമായി മാറാൻ കാരണം. അവിടെ നിന്നുള്ള ചില ചിത്രങ്ങൾകണ്ട് ഏറ്റവുമധികം വ്യസനിക്കുന്നതും മുസ്ലീങ്ങൾ തന്നെ. സ്ത്രീകളെ ജോലിക്കയക്കാതിരുന്ന താലിബാൻ ഭരണകാലത്ത് സ്ത്രീകൾ തെരുവിൽ അവരുടെ വീട്ടുപകരണങ്ങൾ വിൽക്കുവാനിരിക്കുന്ന ഫോട്ടോകൾ പത്രത്തിൽ വന്നിരുന്നതോർക്കുന്നു. സ്ഥാപനങ്ങളിൽ ജോലിക്കുപോകുന്നത് നിരോധിച്ചവർ സ്ത്രീകളെ അങ്ങാടിയിൽ കച്ചവടത്തിന് അനുവദിക്കുന്നത് എത്ര പരിഹാസ്യമാണ്. അതുപോലെ തന്നെയാണ് സൌദിയിൽ സ്ത്രീകളെ ഡ്രൈവിംഗിന് അനുവദിക്കാത്തതും മറ്റും. അതേസമയം അവർ അന്യ പുരുഷന്മാരായ ഡ്രൈവേഴ്സിനൊപ്പം യാത്ര ചെയ്യുകയും ചെയ്യുന്നു. പൊരുത്തക്കേട് നോക്കുക. യാഥാസ്തിതികത്വത്തിന് കോമൺ സെൻസില്ലല്ലോ.

സാപ്പി said...

പള്ളിയുടെ സദസ്സ്‌ പ്രീണന യത്നം ആഘോഷപൂര്‍വ്വം ആരംഭിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍.....

jayarajmurukkumpuzha said...

bestwishes

വെഞ്ഞാറന്‍ said...

23 വര്‍ഷത്തെ എന്റെ ‘ഞാറച്ചോട്’ വാസക്കാലത്തെ എന്റെ സുഹൃത്തുക്കളില്‍, ജീവന്റെ ജീവനായ 3 പേര്‍ മുസ്ലീങ്ങളാണെന്നു ഈയിടെയാന്ണു ഞാന്‍ ‘ തിരിച്ചറിഞ്ഞത്‘! മുറിവൈദ്യന്‍ മാരെ തിരിച്ചറിയാന്‍ ഭൂരിപക്ഷ മുസ്ലീങ്ങള്‍ക്കാകാതെ പൊകുന്നു. ആരാണ് മുസ്ലീമിനെ തീവ്രവാദിയാക്കുന്നത് എന്ന് ഞാനും ചിന്തിക്കുന്നുണ്ട്.

റ്റോംസ് കോനുമഠം said...

നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

http://tomskonumadam.blogspot.com/

പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!

Biju George said...

നന്നായിട്ടുണ്ട്...

Akbar said...

:)

Akbar said...

:)

CKLatheef said...

'ദൈവാനുഗ്രഹത്താൽ ജനുവരി 24ന് ചരിത്രമാവാൻപോകുന്ന ഒരു വലിയ വനിതാ സമ്മേളനത്തിന് കേരളം സാക്ഷിയാകും.'

ദൈവസഹായത്താല്‍ പ്രസ്തുത സമ്മേളനം വമ്പിച്ച വിജയത്തോടെ ചരിത്രമായി മാറിയ സന്തോഷം ഇവിടെ പങ്ക് വെക്കുന്നു. ദൈവത്തിന് സ്തുതി.

അതിലും ചിലര്‍ക്ക് മുറുമുറുപ്പ്. സ്വന്തം മതത്തിലെ യാഥാസ്തിഥി മനസ്‌കരെ ആദ്യമേ അവഗണിച്ചതാണ്. പക്ഷെ ചാക്കുകെട്ടുകളെന്ന് പരിഹസിക്കുന്നരില്‍ ചിലര്‍ തന്നെ ചോദിക്കുന്നു. എന്തിനീ സമ്മേളനം എന്ന്. അപ്പോഴാണ് ക്ഷീരമുള്ളോരകി‍..... എന്ന പഴഞ്ചൊല്ല് ഓര്‍മവരുന്നത്.

pattepadamramji said...

പുരോഗമന ആശയങ്ങള്‍ സംരക്ഷിക്കാനായി ആണായാലും പെണ്ണായാലും ആര് വന്നാലും സ്വാഗതം ചെയ്യേണ്ടതാണ്.

mukthar udarampoyil said...

നല്ല പോസ്റ്റ്..
ഇത്തരം വെളിച്ചങ്ങളും
ഭൂലോകത്തുണ്ടാവട്ടെ..

ഇസ്ലാമിനെതിരെ
ചവര്‍ ലേഖനമെഴുതി
പ്രസക്തരാവാനാണ്
ചില അല്പന്മാരായ
ബ്ലോഗറുമാരുടെ
ശ്രമം..
അത്തരം പോസ്റ്റുകള്‍ക്ക്
വായനക്കാരും
കമന്റും ഏറെയാണ്..
അതില്‍ കൂടുതല്‍ എന്താണ്
ഒരു ബ്ലോഗര്‍ക്ക് വേണ്ടത്..
അതിന്റെ ഗുട്ടന്‍‌സ് ഇനിയും
പള്ളിക്കുളത്തിന്
പിടികിട്ടിയില്ലേ..

തുടരുക..
ഭാവുകങ്ങള്‍..

mukthar udarampoyil said...

നല്ല പോസ്റ്റ്..
ഇത്തരം വെളിച്ചങ്ങളും
ഭൂലോകത്തുണ്ടാവട്ടെ..

ഇസ്ലാമിനെതിരെ
ചവര്‍ ലേഖനമെഴുതി
പ്രസക്തരാവാനാണ്
ചില അല്പന്മാരായ
ബ്ലോഗറുമാരുടെ
ശ്രമം..
അത്തരം പോസ്റ്റുകള്‍ക്ക്
വായനക്കാരും
കമന്റും ഏറെയാണ്..
അതില്‍ കൂടുതല്‍ എന്താണ്
ഒരു ബ്ലോഗര്‍ക്ക് വേണ്ടത്..
അതിന്റെ ഗുട്ടന്‍‌സ് ഇനിയും
പള്ളിക്കുളത്തിന്
പിടികിട്ടിയില്ലേ..

തുടരുക..
ഭാവുകങ്ങള്‍..