3/16/10

മുസ്ലിം വനിതാ സമ്മേളനം - ഒരു മാധ്യമ തിരസ്കാരത്തിന്റെ കഥ

 മുസ്ലിംസ്ത്രീയെപ്പറ്റി എപ്പോഴും വ്യാകുലപ്പെടുന്ന മാധ്യമങ്ങൾ മുസ്ലിം വനിതകൾ നടത്തിയ ഒരു മഹാസമ്മേളനത്തെ വാർത്തയുടെ അടുക്കളകളിൽ തള്ളിയത് എന്തിന്? അറിയാനുള്ള അവകാശം മനുഷ്യാവകാശം തന്നെയാണ്. വാർത്താ മാധ്യമങ്ങളെ സംബന്ധിച്ച് അറിയേണ്ട വാർത്തകളെ അവഗണിക്കുന്നതും ‘അമക്കുന്നതും’ അവകാശ നിഷേധമാണ്.  മാധ്യമങ്ങളുടെ കാപട്യം വിളിച്ചോതുന്ന ലേഖനം. ‘മാധ്യമം - പെൺ പതിപ്പി’ൽ നിന്നും.
സഫാനഗർ വനിതാ സമ്മേളനത്തെ മാധ്യമങ്ങൾ അവഗണിച്ചതെന്തിന്?

25 comments:

പള്ളിക്കുളം.. said...

Full Screen-ൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാനാവും..

sherriff kottarakara said...

ആ സമ്മേളനത്തിൽ പങ്കെടുത്ത ഒരു സഹോദരി പറഞ്ഞ കാര്യം ഈ ലേഖനത്തിൽ കാണാത്തതു ഇവിടെ കുറിക്കുന്നു.സന്ധ്യാ നേരത്തു നമസ്ക്കാര സമയം കുട്ടിയെ ഉറക്കി തൊട്ടിലിൽ കിടത്തി മാതാവു നമസ്കാരത്തിൽ പങ്കു ചേർന്നു. കുട്ടിയെ നോക്കാൻ കൂട്ടുകാരിയെ ചുമതലപ്പെടുത്തി. നമസ്കാര മദ്ധ്യേ കുട്ടി ഉണർന്നു കരഞ്ഞു. കൂട്ടു കാരി നമസ്കാരം തീരുന്നതു വരെ കുട്ടിയെ ആട്ടിക്കൊണ്ടേ ഇരുന്നു. ഇതിലെന്തു ഇത്ര പുതുമ എന്നു ചിന്തിക്കാം. പക്ഷേ വിശാലമായ ആ പുഴക്കരയിൽ ഇതേ പോലുള്ള കൂട്ടുകാരികൾ ധാരാളം ഉണ്ടായിരുന്നു. അവരെല്ലാം സഹോദര സമുദായത്തിൽ പെട്ടവരായിരുന്നു എന്നുള്ളതാണു പ്രത്യേകത. അവർ ആരും മതം മാറാൻ വന്നവരായിരുന്നില്ല. ഇന്നത്തേതിൽ നിന്നും ഭിന്നമായി സാംസ്കാരിക കേരളത്തിന്റെ മത സൗഹൃദം ഒരിക്കൽ കൂടി അവിടെ കാണപ്പെട്ടു. "സമ്മേളനം തീർന്നപ്പോൾ പരസ്പരം തോളിൽ കയ്യിട്ടു ആ കൂട്ടുകാരികൾ അവരവരുടെ വീടുകളിലേക്കു തിരിച്ചു പോയി, ഈ സൗഹൃദം എന്നും നില നിർത്താൻ;" ആ സഹോദരി എന്നോടു പറഞ്ഞു........

കുരുത്തം കെട്ടവന്‍ said...

എന്താ പള്ളിക്കുളം ഇത്‌, "അവര്‍" ഉദ്ദേശിക്കുന്ന മുസ്ളിം സ്ത്രീയുടെ "മോചനം" അല്ലെങ്കില്‍ "പുരോഗതി" ഇതാണോ?! ഈ സമ്മേളനം നടത്തിയവര്‍ യദാര്‍ഥ ഇസ്ളാമിക ചിട്ടയിലല്ലേ. അവരെങ്ങാനും ബികിനിയിട്ടാണു സമ്മേളിച്ചിരുന്നതെങ്കില്‍ അത്‌ രാജ്യത്തിണ്റ്റെ പുരോഗതിയുടെ "നാഴികകല്ലായിരുന്നേനേ"!!. എന്ന് മാത്രമല്ല സര്‍വ ചാനലുകളും ആരുടെയും ഒാശാനയില്ലാതെ തന്നെ ഇരുപത്തിനാലു മണിക്കൂറും ചിലപ്പോള്‍ ഒാണം പോലെ ഒരു പത്തു ദിവസം അതു തന്നെ പ്രദര്‍ശിപ്പിക്കുമായിരുന്നു. ഇതിപ്പോ അങ്ങിനെയൊന്നും അല്ലാത്ത സ്തിതിക്ക്‌ ചാനലുകാര്‍ "വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍" അല്ലെങ്കില്‍ "ഒരു നിമിഷത്തെ വാര്‍ത്ത"യില്‍ ഉള്‍പെടുത്തിയതു തന്നെ ഭാഗ്യം എന്നേ കരുതേണ്ടൂ. ഇവരുടെയൊക്കെ "രാജ്യസ്നേഹവും" "പുരോഗമന" വാദവുമൊക്കെ എന്തിനാണെന്ന് അറിയില്ലേ? ആവിഷ്കാര സ്വാതന്ത്ര്യത്തിണ്റ്റെ പേരില്‍ വിദേശിയായ തസ്ളീമയെ തലയിലേറ്റി നടക്കുന്നവര്‍ തന്നെയാണു സ്വദേശിയായ എം എഫ്‌ ഹുസൈനെ നാടുകടത്തുന്നത്‌! വ്യാജ / ഒറിജനല്‍ ബോംബ്‌ ഭീഷണി ഹിന്ദു ചെയ്താല്‍ സദുദ്ദേഷം ഒരു മുസ്ളിം നാമധാരി ചെയ്താല്‍ സംശയമില്ല "ലശ്കറെ ത്വയ്യിബ" എജണ്റ്റ്‌!! എതെങ്കിലും തലതിരിഞ്ഞ ഹിന്ദുവോ മുസ്ളിമോ എതെങ്കിലും കേന്ദ്രത്തിനു നേരെ "വെടി" വെച്ചാല്‍ ഹിന്ദുവാണെങ്കില്‍ "ഭീകരാക്രമണം അല്ല" മുസ്ളിം പേരാണെങ്കില്‍ സംശയമില്ല അത്‌ "ഭീകരാക്രമണം തന്നെ"!! അങ്ങിനെയാണു ഗാന്ധിവധവും ബാബരി മസ്ജിദ്‌ ധ്വംസനവും ഭീകരാക്രമണം അല്ലാത്തവര്‍ക്ക്‌ മുംബൈ ആക്രമണം "ഭീകരാക്രമണം" ആയത്‌. കാരണം ആദ്യത്തെ രണ്ടെണ്ണം ഹിന്ദു നാമധാരികളാല്‍ സംഭവിചതാണെങ്കില്‍ മൂന്നമത്തേത്‌ മുസ്ളിം നാമധാരിയാണു കാരണക്കാരന്‍ അപ്പോള്‍ സ്വാഭാവികമായും മുന്നാമത്തേത്‌ "ഫീകരാക്രമണം" തന്നെ! കുറ്റവാളികളെയും കലാകാരന്‍മാരെയും മതം നോക്കി തരം തിരിക്കുന്ന എര്‍പ്പാട്‌ തുടക്കത്തില്‍ ഉത്തരേന്ത്യയിലായിരുന്നു കൂടുതല്‍ ഈയിടെ അത്‌ കേരളത്തിലേക്കും പകര്‍ന്നിരിുക്കുന്നു. സോറി, വിഷയത്തില്‍ നിന്നും മാറിയോ?

Anonymous said...

ജമാ-അത്തെ ഇസ്ലാമി യുടെ വനിതാ സമ്മേളനം എന്നതല്ലേ ശരി. മൊത്തം മുസ്ലിം വനിതാ സമ്മേളനമല്ലല്ലോ അത്

കേരള വനിതാ സമ്മേളനം എന്ന് പേരിട്ടത് കൊണ്ടായോ

കടപ്പുറത്ത് നിസ്കരിച്ച് സ്ത്രീകളുടെ പ്രശ്നങ്ങൾ എല്ലാം തീർന്നു. ഭാഗ്യം

കുരുത്തം കെട്ടവന്‍ said...

ഒാണത്തിനിടയില്‍ അനോണിയുടെ പുട്ട്‌ കച്ചവടം. വിഷയം മനസ്സിലാക്കി പ്രതികരിക്കാന്‍ ശ്രമിക്കൂ അനോണി ചേട്ടാ. ജമാ അത്ത്‌ നടത്തിയാലും സമസ്ത നടത്തിയാലും "മുസ്ളിം വനിത" സമ്മേളനം എന്നുള്ളതില്‍ എങ്ങിനെയാണു മാറ്റം വരുന്നതെന്ന് മനസ്സിലായില്ല.

പള്ളിക്കുളം.. said...

@ sherriff kottarakara,
മുസ്ലിം സ്ത്രീയുടെ അനുഭവങ്ങൾ ആർക്കുവേണം. പാളിച്ചകൾ ഉണ്ടെങ്കിൽ പറയൂ അവർ സം‌പ്രേഷണം ചെയ്യും. കഷ്ടം നമ്മുടെ മാധ്യമങ്ങൾ!!

@ കുരുത്തം കെട്ടവന്‍ ,

താങ്കൾ പറഞ്ഞത് ശരിയാണ്. ബകിനിയിട്ട് ‘സർവ സ്വതന്ത്രയായി‘ട്ടാണ് സമ്മേളനം നടത്തിയിരുന്നതെങ്കിൽ ന്യൂസിലും ന്യൂസ് അവറിലുമൊക്കെ ചർച്ചയും ബഹളവുമായി സംഭവം പൊടിപൊടിച്ചേനെ. അങ്ങ് ഓസ്ത്രേലിയയിലെ സിഡ്നിയിൽ സ്വവർഗ രതി സംഘടന നടത്തിയ ‘തുണിയില്ലാ സമ്മേളനം’ 15 മിനിറ്റോളം തുടർച്ചയാ‍യി മാറ്റിമറിച്ചു കാണിച്ചു നമ്മുടെ മാധ്യമങ്ങൾ. ഇങ്ങ് ഇവരുടെയൊക്കെ ഇടയിൽ ജീവിക്കുന്ന മുസ്ലിംസ്ത്രീ ഓസ്ത്രേലിയയിലെ സ്വവർഗ രതിക്കാരുടെ അത്രപോലും പരിഗണന അർഹിക്കുന്നില്ലെന്നാണോ നമ്മുടെ മാധമങ്ങൾ നമ്മെ മനസ്സിലാക്കിത്തരുന്നത്? ലജ്ജാവഹം!

‌@ അനോണി.. സമ്മേളനം ജമാ‍‌അത്തെ ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ചതുതന്നെ. ഇന്ന് ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിക്കുവാൻ ആ സംഘടനക്കേ ആവൂ. ജമാ‌അത്തിന്റേതായതുകൊണ്ട് ‘കേരള’ ചേർക്കാൻ പാടില്ലെന്നുണ്ടോ? കോൺഗ്രസ്സ് പാർട്ടി ‘കേരളജാഥ‘ നടത്താറില്ലേ? അതുപോലെ കണ്ടാൽ മതി. ഇവിടെ വിഷയം അതല്ല. പത്തുപേരു കൂടുന്നിടത്തെല്ലാം ക്യാമറയുമായി ഓടിച്ചെല്ലുന്ന മാധ്യമങ്ങൾ നിളാതീരത്തെ ഒരു ജനസാഗരത്തെ - അതും വനിതകളുടെ- കണ്ടില്ലെന്നു നടിച്ചു. എന്നിട്ട് ഇടക്കിടെ മുസ്ലിം സ്ത്രീയുടെ യാതനയെക്കുറിച്ച് നാവിട്ടടിക്കുന്നു. ഇതിലെ കാപട്യമാണ് ലേഖിക തുറന്നു കാട്ടുന്നത്.

>>>>കടപ്പുറത്ത് നിസ്കരിച്ച് സ്ത്രീകളുടെ പ്രശ്നങ്ങൾ എല്ലാം തീർന്നു. ഭാഗ്യം<<<<

കുറച്ചൊക്കെ തീരുമെന്ന് കൂട്ടിക്കോളൂ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സ്ത്രീകളെ സംഘടിപ്പിച്ച് സമ്മേളനം നടത്തിയവർക്ക് അവരുടെതായ ലക്ഷ്യമുണ്ടായിരിക്കും. അത് രാഷ്ട്രീയ ലക്ഷ്യം മാത്രമായി തെറ്റിദ്ധരിക്കപ്പെടുന്നുവെങ്കിൽ അവരെയും കുറ്റം പറയാനൊക്കില്ല.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

OT:

മെയിൽ ഐഡി ഇല്ലാത്തതിനാൽ ഇവിടെ എഴുതുന്നു. scribd ഫയൽ ബ്ലോഗിൽ അപ്‌ലോഡ് ചെയ്യുന്ന വിധം ഒന്ന് വിവരിച്ചാൽ കൊള്ളാം.

എന്റെ ഐഡി pbbasheer@ജിമെയിൽ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...
This comment has been removed by the author.
പള്ളിക്കുളം.. said...

മുസ്ലിം സ്ത്രീയുടെ പള്ളിപ്രവേശത്തെ എതിർക്കുന്നവർ ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും അവൾക്ക് സ്വാഗതമരുളുന്നു. സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് ശഠിക്കുന്നവർ പാതിരാ പ്രസംഗങ്ങളിലേക്ക് അവളെ ആട്ടിത്തെളിച്ച് പള്ളിനിർമാണത്തിനും പുനരുദ്ധാരണങ്ങൾക്കുമായി അവളുടെ മാലയും കാതിലെ ലോലാക്കും ഒരു ഉളിപ്പുമില്ലാതെ ഊരി വാങ്ങുന്നു. പൌരോഹിത്യത്തിന്റെ രാഷ്ട്രീയലക്ഷ്യം അവളെ എന്നും കുന്നും അന്ധവിശ്വാസത്തിന്റെ തടവിൽ പാർപ്പിക്കുകയായിരുന്നു. ഇന്നിപ്പോൾ ഗതിമാറി. ദിശാബോധമുള്ള വനിതകൾക്ക് തീർച്ചയായും നല്ല രാഷ്ട്രീയ ലക്ഷ്യവുമുണ്ടാവും. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പള്ളിക്കുളം.. said...

scribd ഫയൽ ബ്ലോഗിൽ അപ്‌ലോഡ് ചെയ്യുന്ന വിധം http://bloghelpline.cyberjalakam.com/2009/02/blog-post.html' ഇവിടെയുണ്ട് ബഷീർ.

Anonymous said...

ആ സമ്മേളനം മാധ്യമങ്ങള്‍ തമസ്കരിച്ചു എന്ന വാര്‍ത്ത സത്യമാണെങ്കില് 'മാധ്യമം' പത്രം 25 വര്ഷം പ്രവര്ത്തിച്ചതും ജമാഅത്ത് വേദികളില് നിരന്തരം മാധ്യമ പക്ഷക്കാരേയും ഇടതു ബുദ്ധി ജീവികളെയും കൊണ്ടിരുത്തിയതും പൂരണ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും ?

a. Samad
Doha

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഒരു പാട് വിഷയങ്ങൾ ഉണ്ടല്ലോ :)
അതൊക്കെ മാറ്റിവെച്ചാലും രഷ്ട്രീയ ലക്ഷ്യം എന്തായിരുന്നുവെന്ന് അധിക നാൾ കഴിയുന്നതിനു മുന്നെ നമുക്ക് കാണാം. അന്ന് ചർച്ച ചെയ്യാൻ കൂടുതൽ വിഷയങ്ങളുണ്ടാവാതിരിക്കില്ല. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് അതോടെ ഒരു പൂർണ്ണ പരിഹാരവുമാകും എന്ന് ആശിക്കാം.


ഓ.ടോ:

ലിങ്കിനു വളരെ നന്ദി.

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

>>> ഒരു പാട് വിഷയങ്ങൾ ഉണ്ടല്ലോ :)
അതൊക്കെ മാറ്റിവെച്ചാലും രഷ്ട്രീയ ലക്ഷ്യം എന്തായിരുന്നുവെന്ന് അധിക നാൾ കഴിയുന്നതിനു മുന്നെ നമുക്ക് കാണാം.<<<<

ഇൻഷാ അല്ലാഹ് കാണാം.

ഇപ്പോൾ തന്നെ പല സംഘടനകളിലും രൂപമാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. പോസിറ്റീവ് ആയിത്തന്നെ.

പള്ളിക്കുളം.. said...

സമദ്,

25 വർഷക്കാലത്തെ മാധ്യമത്തിന്റെ പ്രവർത്തനം പരാജയത്തിൽ കലാശിച്ചുവെങ്കിൽ, മുസ്ലിം സമുദായം നടത്തുന്ന അശ്രാന്ത പരിശ്രമങ്ങൾ പരാജയത്തിൽ കലാശിക്കുന്നുവെന്നാണ് അതിന്റെ അർഥം. അതിൽ ഇവിടുത്തെ പരമ്പരാഗത മാധ്യമങ്ങൾക്കും കലക്കും സാഹിത്യത്തിനും ഉള്ള പങ്കെന്താണ് എന്നാണ് കണ്ടെത്തേണ്ടത്. അതു തന്നെയാണ് സത്യത്തിൽ ഈ ലേഖനം മുന്നോട്ടു വെക്കുന്ന ചോദ്യവും. എന്തുകൊണ്ട് ഇത്രയധികം എഫർട്ട് എടുത്തു നടത്തുന്ന സമ്മേളനങ്ങൾ തിരസ്കരിക്കപ്പെടുന്നു? വിമർശനാത്മകമായെങ്കിലും ആ സമ്മേളനത്തിന്റെ ഇം‌പാക്ടുകൾ പരിശോധിക്കപ്പെടാതെ പൊകുന്നതെന്തുകൊണ്ട്?

എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്, മാധ്യമങ്ങൾക്ക് മറ്റൊരു അജണ്ട ഉണ്ടെന്നാണ്. മുസ്ലിം സമുദായത്തിലെ പുരോഗമന പ്രവർത്തനങ്ങളെ ആളുകളിൽ എത്തിക്കാതിരിക്കുക. മുസ്ലിം സംഘടനകളെക്കുറിച്ച് യാതൊരു ധാരണയും പൊതു സമൂഹത്തിന് കൊടുക്കാതിരിക്കുക. ഇത് ജമാ‌അത്തിന്റെ മാത്രം പ്രശ്നമല്ല. നദ്‌വത്തുൽ മുജാഹിദീൻ'' എന്നാൽ എന്താണെന്ന് നിങ്ങൾക്ക് പരിചയമുള്ള ഒരു അമുസ്ലിം സുഹൃത്തിനോട് ചോദിച്ചു നോക്കൂ. പേരിൽ നിന്ന് എന്തൊക്കെയോ നിഗമനങ്ങളിൽ എത്തിയിട്ട് അയാൾ നിങ്ങളോട് തിരിച്ചു ചോദിക്കും “ ഒരു തീവ്രവാദി സംഘടനയല്ലേ” എന്ന്.

ഇങ്ങനെ മറ്റുള്ളവരിൽ മുസ്ലിം സംഘടനകളെക്കുറിച്ചോ സമുദായത്തെക്കുറിച്ചോ ഒരു ഐഡിയയും ഉണ്ടാക്കാതിരിക്കുന്നതു വഴി, നമ്മുടെ മാധ്യമങ്ങൾക്ക് ഏതു തരത്തിലുള്ള ആരോപണങ്ങളും ഇനിയൊരവസരത്തിൽ പൊതു സമൂഹത്തിലേക്ക് കുത്തിവെക്കാനാവും. അത് തീവ്രവാദാരോപണവുമാകാം.

മൊത്തത്തിൽ ജമാ‌അത്തെ ഇസ്ലാമിയെ മാത്രം ബാധിക്കുന്ന കാര്യമല്ല ഇത് എന്നറിയുക

പള്ളിക്കുളം.. said...

കൂട്ടത്തിൽ പറയട്ടെ, മാധ്യമം എന്ന പത്രം ന്യൂനപക്ഷങ്ങൾക്ക് എന്താകുന്നു എന്നത് പ്രത്യേകം പഠിക്കേണ്ട സംഗതി തന്നെയാണ്. അതു പറഞ്ഞാൽ ഒരുപാടുണ്ടാവും

Zulfukhaar-ദുല്‍ഫുഖാര്‍ said...

ജമാ‌അത്തെ ഇസ്ലാമി വനിതകളുടെ രാഷ്ടീയ പ്രവേഷത്തെ അറിയാൻ ഇവിടെ ക്ലിക്കി നോക്കൂ

പള്ളിക്കുളം.. said...

ഇസ്ലാമിലെ വനിത ആരായിരുന്നു എന്ന് ലഘുവായി മനസ്സിലാക്കുവാൻ
ഇവിടെ ക്ലിക്കുക

Faizal Kondotty said...

dear pallikulam,
This is true..!

Off
Well, let me know ur email ID please

Akbar said...

മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തോ എന്നറിയില്ല. സമ്മേളനം വന്‍ വിജയമായിരുന്നു എന്നറിഞ്ഞു. സംഘാടകര്‍ക്കും പങ്കാളികളായവര്‍ക്കും അഭിനന്ദനങ്ങള്‍.

ഒഴാക്കന്‍. said...

സംഭവം കലക്കി !

സന്ദേഹി-cinic said...

read മൗദൂദിസം!

sm sadique said...

യാദ്രചികമായി വന്നു . ബ്ലോഗ്‌ ഇഷ്ട്ടമായി .....