വിമാനങ്ങളെ റാഞ്ചിയെടുത്ത് ചുഴറ്റി എറിയും...
അതിനുള്ളിലെ പൈലറ്റിനെ വലിച്ചിറക്കി
വെള്ളത്തിൽ മുക്കിക്കൊല്ലും.
തീവണ്ടികൾ വരുന്ന വഴികളിലെ
റെയിൽ പാളങ്ങളിൽ വളഞ്ഞവ നിവർത്തും
നിവർന്നവ വളയ്ക്കും.
തീവണ്ടികൾ പാളം തെറ്റും.
തീർന്നില്ല, ബോഗികൾ ഒന്നൊന്നായി
അടർത്തി മാറ്റി നിഷ്കരുണം തകർത്ത്
താണ്ഡവ നടനമാടും.
കഴിഞ്ഞ ഒരുവർഷത്തിനുള്ളിലെ ഭീകരപ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു.
ജനുവരി- ഫെബ്രുവരി : 3 കാറുകൾ, 2 ഫ്ലൈറ്റുകൾ, 1 യു. എസ്. റോക്കറ്റ്.
മാർച്ച് - ഏപ്രിൽ: 4 ചൈനീസ് വിമാനങ്ങൾ, 1 റിമോട്ട് സ്റ്റേഷൻ, 1 മിറ്റ്സുബിഷി ലാൻസർ കാർ.
മേയ് - ജുൺ : 2യു. എസ് യുദ്ധവിമാനങ്ങൾ.
ജൂലായ് - ആഗസ്റ്റ്: 2 ബ്രിട്ടീഷ് കപ്പലുകൾ, 1 ഹമ്മർ,
സെപ്റ്റംബർ - ഒക്ടോബർ: ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആസൂത്രണത്തിലായിരുന്നു എന്നു കരുതപ്പെടുന്നു.
നവംബർ - ഡിസംബർ: 2 M40 വിമാനങ്ങൾ, 2 കാറുകൾ, 3 മിലിട്ടറി ജീപ്പുകൾ, 2 യു എസു ടാങ്കുകൾ, 1 ബൈക്ക്, 1 റോക്കറ്റ്
ആളപായം വേറെ..
മിഷൻ ‘പരിപ്പെടുക്കൽ’ എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ഭീകര പരമ്പരയുടെ ഒരു ചിത്രം മാത്രമേ ഇപ്പോൾ പുറത്തു വന്നിട്ടുള്ളൂ..