6/13/09

ഒരു കൊടുംഭീകരന്റെ കൊടും ചെയ്തികൾ!!

അവൻ ഒരു കൊടും ഭീകരനാകുന്നു..

വിമാനങ്ങളെ റാഞ്ചിയെടുത്ത് ചുഴറ്റി എറിയും...

അതിനുള്ളിലെ പൈലറ്റിനെ വലിച്ചിറക്കി

വെള്ളത്തിൽ മുക്കിക്കൊല്ലും.

തീവണ്ടികൾ വരുന്ന വഴികളിലെ

റെയിൽ പാളങ്ങളിൽ വളഞ്ഞവ നിവർത്തും

നിവർന്നവ വളയ്ക്കും.

തീവണ്ടികൾ പാളം തെറ്റും.

തീർന്നില്ല, ബോഗികൾ ഒന്നൊന്നായി

അടർത്തി മാറ്റി നിഷ്കരുണം തകർത്ത്

താണ്ഡവ നടനമാടും.


കഴിഞ്ഞ ഒരുവർഷത്തിനുള്ളിലെ ഭീകരപ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു.

ജനുവരി- ഫെബ്രുവരി : 3 കാറുകൾ, 2 ഫ്ലൈറ്റുകൾ, 1 യു. എസ്. റോക്കറ്റ്.

മാർച്ച് - ഏപ്രിൽ: 4 ചൈനീസ് വിമാനങ്ങൾ, 1 റിമോട്ട് സ്റ്റേഷൻ, 1 മിറ്റ്സുബിഷി ലാൻസർ കാർ.

മേയ് - ജുൺ : 2യു. എസ് യുദ്ധവിമാനങ്ങൾ.

ജൂലായ് - ആഗസ്റ്റ്: 2 ബ്രിട്ടീഷ് കപ്പലുകൾ, 1 ഹമ്മർ,

സെപ്റ്റംബർ - ഒക്ടോബർ: ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആസൂത്രണത്തിലായിരുന്നു എന്നു കരുതപ്പെടുന്നു.

നവംബർ - ഡിസംബർ: 2 M40 വിമാനങ്ങൾ, 2 കാറുകൾ, 3 മിലിട്ടറി ജീപ്പുകൾ, 2 യു എസു ടാങ്കുകൾ, 1 ബൈക്ക്, 1 റോക്കറ്റ്

ആളപായം വേറെ..മിഷൻ ‘പരിപ്പെടുക്കൽ’ എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ഭീകര പരമ്പരയുടെ ഒരു ചിത്രം മാത്രമേ ഇപ്പോൾ പുറത്തു വന്നിട്ടുള്ളൂ..
22 comments:

പള്ളിക്കുളം.. said...

ആളെ പിന്നീട് പിടികൂടിയെങ്കിലും പെങ്ങടെ മകനായതുകൊണ്ട് വിട്ടയക്കുകയായിരുന്നു,,,

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഹി .ഹി.. വെറുതെ വിട്ടത് ശരിയായില്ല. ഒരു ഉമ്മ കൂടി കൊടുത്ത് ശിക്ഷിക്കണമായിരുന്നു..:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അല്ല .ഇയാൾക്ക് നാണം വരുമ്പോഴേക്കും എന്താവും സ്ഥിതി !!

പള്ളിക്കുളം.. said...

വെള്ളറക്കാടേ ഇവന് നാണം വരാറില്ല,,
‘നാണമില്ലാത്ത ഭീകരൻ’.

junaith said...

:0)

...പകല്‍കിനാവന്‍...daYdreamEr... said...

പ്രോസിക്കൂഷന്‍ കുറ്റം തെളിയിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടതിനാല്‍ പ്രതിയെ വെറുതെവിടുവാനും ഇനിയും ഇത്തരം കേസുകളുമായി കോടതിയെ ബുധിമുട്ടിക്കരുതെന്നും ഇതിനാല്‍ കോടതി നിഷ്കരുണം ഉത്തരവ് ഇടുന്നു...

siva // ശിവ said...

ഇതാരെടാ എനിക്കൊരു അപരന്‍...

സാപ്പി said...

ഇടക്കാലത്ത്‌ ഉറങ്ങാന്‍ പോയിരുന്ന പള്ളിക്കുളം തിരിച്ച്‌ വന്നതിനാല്‍ ഇന്നിവിടെ മലയാള ബ്ളോഗില്‍ ഹര്‍ത്താലാണു..!!!.. എന്തായാലും അഭിനന്ദനങ്ങള്‍....

സലാഹുദ്ദീന്‍ said...

സംഗതി കൊള്ളാം കെട്ടോ പള്ളിക്കുളമേ...
മോന്‍ കൊള്ളാം.
വെള്ളറക്കാട് പറഞ്ഞത് പോലെ വെറുതെ വിട്ടത് ശരിയായില്ല. പുള്ളിക്ക് രണ്ട് ട്രയ്നും ഒരു രണ്ട് വിമാനവും കൂടിവാങ്ങികൊടുത്ത് ഒന്ന് ആദരിക്കേണ്ടതായിരുന്നു.
മാമന്‍ ചെയ്തത് ശരിയായില്ല. :)

കാട്ടിപ്പരുത്തി said...

അച്ചന്റെല്ലേ മോന്‍-
വിത്തു ഗുണം
:)

അരുണ്‍ കായംകുളം said...

അയ്യോ വിട്ടയച്ചോ?
ഇനിയുള്ള നഷ്ടങ്ങള്‍ക്ക് ആര്‌ ഉത്തരം പറയും?

കുമാരന്‍ | kumaran said...

ഹ ഹ ഹ.. അവനാളു കൊള്ളാലോ.

shahir chennamangallur said...

അവനെ പിടികൂടി തൊട്ടിലിലടക്കണം. ഭക്ഷണമായി മുത്താറിയും കഞിയും മാത്രം കൊടുത്താല്‍ മതി.
ഇനിയും കളിച്ചാല്‍ ഒരു ചക്കരയുമ്മ കൊടുക്കാം

Suraj P M said...

ഹി ഹി കൊള്ളാം

Ashly A K said...

കൊള്ളാം :) :) :)

തോമ്മ said...

bhayankaran....

കുതിരവട്ടന്‍ :: kuthiravattan said...

:-)

shahul said...

very nice.........

pathu said...

dear podikutten ithilum tharikida aanu...avante gouravam kandaal avanaanu usa president ennu thonnum..... enthu cheyyana randum oru blood alle inganokke thanne varuuuuuu..

ജിപ്പൂസ് said...

ഓഹ്.ഈ ഫീകരന്മാരെക്കൊണ്ട് നിക്കപ്പൊറുതിയില്ലാണ്ടായല്ലോ പടച്ചോനേ...!

ഷാഹിര്‍ പറഞ്ഞ പോലെ അവനെ പിടികൂടി തൊട്ടിലിലടച്ചേക്ക്.അല്ലെങ്കി ഇനി വരുന്ന നാശനഷ്ടങ്ങള്‍ക്കൊക്കെ ഉത്തരം പറയേണ്ടി വരും.പറഞ്ഞില്ലെന്ന് വേണ്ട.

Saji said...

kodum bheekaran onnu mathram prethyekam noki cheyyuka USA yude sadangal ellam thakarthu tharippanam akikko pavam chinakare veruthe vilttekkooo

Alif Shah said...

:)