11/18/09

പാഠം-3 ചുരളീധരന്റെ തൊലി(ക്കട്ടി)


ചുരളീധരന്റെ തൊലിയുടെ പരിഛേദം (ചിത്രം 1.2.1)

മുകളിൽ കാണിച്ചിരിക്കുന്നത് രാഷ്ട്രീയത്തിലെ അതി കായികാഭ്യാസിയും പാരമ്പര്യമായി എം.എൽ.എ മാരെയും എം.പി മാരെയും വാർത്തെടുക്കുന്ന കുടുംബത്തിലെ അംഗവുമായ ശ്രീമാൻ ചുരളീധരന്റെ തൊലി(ക്കട്ടി)യുടെ നെടുകെ ഛേദിച്ച ഭാഗമാണ്. കയ്യിൽ കിട്ടിയാൽ കുറുകെ ഛേദിച്ചേനെ എന്ന് അസൂയപൂണ്ട കുട്ടി നേതാക്കൾക്ക് കൂടിയാണ് ഞാൻ ഇന്ന് ഇത് ഇവിടെ പറയുന്നത്.. ഇവിടെ ശ്രദ്ധിക്കുക.. ശ്.. ഇവിടെ.

ചുരളിയുടെ തൊലിയെ നമുക്ക് വളരെയധികം ലേയറുകളായി തരം തിരിക്കാം. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ലേയറുകളെയാണ് ചിത്രം 1.2.1-ൽ ചിത്രീകരിച്ചിരിക്കുന്നത്.
1. പെറ്റപാളി : 
അതായത് പെറ്റിട്ടപ്പോഴുള്ള പാളി. ചുരളീധരൻ ജനിക്കുമ്പോൾ തന്നെ പാരമ്പര്യഗുണമായി 5mm കനമുള്ള തൊലിയാണുണ്ടായിരുന്നത്. സാധാരണ കുട്ടികൾക്ക് ഇത് 30മൈക്രോൺ മുതൽ 32 മൈക്രോൺ വരെയാണ്.  പ്രസവമെടുത്ത നഴ്സ് പുള്ളിക്കാരനെ ഒന്നു നുള്ളിക്കരയിക്കുവാൻ പെടാപ്പാടുപെട്ടു.

2. സ്കൂളോപാളി : 
സ്കൂളിൽ പഠിക്കാൻ പോകുന്നതോടുകൂടി തെലിക്കട്ടി ക്രമാനുഗതമായി കൂടുകയും ഇതിൽ അത്ഭുത പരതന്ത്രയായ ഉസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സരസമ്മ ടീച്ചർ, ചുരുളിയുടേയും ഭാവി രാഷ്ട്രീയത്തിൽ തന്നെ എന്ന് പ്രവചിക്കുകയുണ്ടായി. അവരുടെ ഭാഗ്യം, ചുരുളി രാഷ്ട്രീയത്തിലേക്ക് പൊത്തോന്ന് വീഴുന്നതിനു മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു.

3. സേവാദൾ പാളി:
മൂന്നാമത്തെ വട്ടത്തിൽ (ചിത്രം 1.2.1) നമ്പറിട്ട് കാണിച്ചിരിക്കുന്നതാണ് സേവാദൾ പാളി. വലിപ്പത്തിൽ രണ്ടാമത്തേതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ ഒരു പാളിയാണ് ഇത്. സ്വതവേ മൃദുലം എന്നു തോന്നുമെങ്കിലും വജ്രത്തേക്കാൾ കാഠിന്യമുള്ളതും എന്നാൽ സാന്റ് പേപ്പറിന്റെ പോലെ ‘മിനുസമുള്ളതുമായ’ ഒരു പാളിയാണിത്. ഇത് ‘ലോൿസഭാ പാളി’ എന്ന് മറ്റൊരു പേരിലും അറിയപ്പെടുന്നു. ആരോപണങ്ങൾ, പാരവെപ്പുകൾ തുടങ്ങി ജീവന്റെ നിലനില്പിനെ ബാധിക്കുന്ന വിഷയങ്ങളുടെ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്നും ഈ ലേയർ ചുരളീധരനെ സംരക്ഷിച്ചു നിർത്തുന്നു.

4. എടങ്ങേറ് പാളി:
രാഷ്ട്രീയക്കാരിൽ വളരെ അപൂർവമായി മാത്രം കണ്ടുവരാറുള്ള, അല്പമെങ്കിലും അഭിമാനം ബാക്കി ഉള്ള ചിലരിൽ മാത്രം കണ്ടു വരുന്ന ഒരു പാളിയാണിത്. രാഷ്ട്രീയക്കാർക്ക് ഇത് ഒരു എടങ്ങേറായിത്തീരാറാണ് പതിവ്. ചിലരിൽ ഇത് കാണാറേ ഇല്ല. പെരുന്നാളിന് പുറ കാണാൻ നിൽക്കുന്നപോലെ വളരെ ശ്രദ്ധിച്ച് സൂക്ഷിച്ച് നേക്കിയാൽ മാത്രം ചിലരിൽ ഒരു നേർത്ത വരപോലെ ഇത് കാണാനാവും. ഇത് ഉള്ള രാഷ്ട്രീയക്കാർ ഓപ്പറേഷനിലൂടെ നീക്കം ചെയ്യാറാണ് പതിവ്. ചുരളീധരനിൽ ഇടക്കാലത്ത് ഇതിന്റെ വളർച്ച ഉണ്ടാവുകയും പിന്നീട് ഇടങ്ങേറായിത്തീരുകയും ചെയ്തു. ഇപ്പോൾ ഇത് തീർത്തും നിർജ്ജീവാവസ്ഥയിലാണ്.

5. പുറം‌പാളി: 
പേരു കേട്ട് അത്ര സാധുവാണെന്നു കരുതണ്ട. ഇതാണ് ചുരളീധരനിൽ കാണുന്ന ഏറ്റവും കനമുള്ള പാളി.  ലജ്ജ, നാണം, മാനക്കേട് തുടങ്ങിയവയിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്ന ഈ പാളി മിക്കവരിലും വലിയതോതിൽ കാണപ്പെടുന്നുണ്ടെങ്കിലും ചുരുളീധരന്റേത് അനന്യമാണ്. ഗ്രൂപ്പുകളി, കളിഗ്രൂപ്പ്, കുറുമുന്നണി, മുന്നണികുറു, തുടങ്ങിയവയുടെ നിർമ്മാണം, സംവിധാനം എന്നിവക്ക് ചുക്കാൻ പിടിക്കുകയാണ് ഈ ലേയറിന്റെ പ്രധാനധർമ്മം. മറ്റു പാർട്ടികളുണ്ടാക്കി പിരിഞ്ഞു പോയ ശേഷം തിരികെയെത്താൻ സഹായിക്കുന്നത് ഈ ലേയറാണ്. പാർട്ടിയിലേക്ക് തിരിച്ചു വരാൻ മുൻ സഹപ്രവർത്തകരുടേയും താപ്പാനകളുടേയും കാലു പിടിക്കുക, ഷൂ പോളിഷ് ചെയ്തു കൊടുക്കുക, ഖദർ ഇസ്തിരിയിടുക, അവശനായ അഛന്റെ ഫോട്ടോ കാണിച്ച് സഹതാപ തരംഗം സൃഷ്ടിക്കുക തുടങ്ങി അങ്ങ് ഡെല്ലിക്ക് പോയി പെൺപിള്ളാരോട് ഇരക്കാൻ വരെ പ്രാപ്തനാക്കുന്നത് ഈ 50mm പുറം‌പാളിയാകുന്നു. കുറച്ചു നാൾ മുമ്പ് ആഫ്രിക്ക പര്യടനത്തിനിടെ ഏതോ ആഫ്രിക്കൻ കാണ്ടാമൃഗം ചുരളീധരനെ കണ്ട് കണ്ണു വെച്ചതിനെ തുടർന്ന് 60mm ഉണ്ടായിരുന്ന പുറം പാളി 50mm ആയി ചുരുങ്ങുകയായിരുന്നു.

പാർട്ടിയിലെ ചില യുവനേതാക്കളും അയുവ നേതാക്കളും ചിത്രം 1.2.1 കണ്ട് അസുയപ്പെടാൻ സാധ്യതയുണ്ട്. അസൂയക്കും കഷണ്ടിക്കും തൊലിക്കട്ടിക്കും മരുന്നില്ല കുട്ടികളേ..


മാതൃകാ ചോദ്യപ്പേപ്പർ:

1) കാണ്ടാ മൃഗം ചുരളീധരനെ കണ്ട് അസൂയപ്പെട്ടത് എവിടെ വെച്ച്?
2) ഏറ്റവും വലിയ പാളി --------- ആകുന്നു ?
3) സേവാ പാളിയെക്കുറിച്ച് ഒരു ഖണ്ഡികയിൽ കുറയാതെ എഴുതുക.
4) എടങ്ങേറ് പാളി കാരണം എടങ്ങേറായ നിങ്ങൾക്കറിയാവുന്ന ഒരു നേതാവിനെപ്പറ്റി ഉപന്യസിക്കുക.

അദ്ധ്യാപകരോട്:
ഇതൊന്നും കുട്ടികളെ പഠിപ്പിക്കാതിരിക്കുക.



ഒരാഴ്ചക്ക് ശേഷം ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും :)

21 comments:

എറക്കാടൻ / Erakkadan said...

ഹ..ഹ….നല്ല തമാശ തന്നെ

kuruvi said...

:) thakarthutto..

ഭായി said...

അടിപൊളി! ഇടിപൊളി!കടിപൊളി!
തകര്‍ത്തു പള്ളീ....സമ്മതിച്ചിരിക്കുന്നു!

ഇതിന്റെ ഒരോ കോഫിയെടുത്ത് ദുഖാത്മാക്കള്‍ക്ക് വിതരണം ചെയ്യണം ദുഖം വരുംബോള്‍ ഇത് വായിച്ചാല്‍ ദുഖം പംബയല്ല പെസഫിക്കും കടക്കും!

ചിന്തകന്‍ said...

തകര്‍ത്തു കളഞ്ഞല്ലോ....പള്ളീ

തൊലിക്കട്ടിക്ക് ഒരു മത്സരം സംഘടിപ്പിച്ചാല്‍ ഇതിലും കട്ടിയുള്ളവരെയും ചിലപ്പോള്‍ കിട്ടുമായിരിക്കും :)

പലരും വാഗ്ദാനങ്ങള്‍ നല്‍കി പുള്ളിയെ വഴിയാധാരമാക്കിയത് കൊണ്ടല്ലേ തൊലിയുടെ കട്ടി ഇങ്ങനെ കൂടിയത് എന്നത് ഒരു സംശയം മാത്രം :)

Rafeeq Babu said...

എന്റെ പള്ളിക്കുളം, കലക്കി.. സമയം ലഭിക്കാത്തതുകൊണ്ട് ഇതുവഴി വരാന്‍ വൈകി. എനിക്ക് തൊലിക്കട്ടി കുറവായതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല..

Anonymous said...

funny!!

Akbar said...

വെറും മൂന്നു രൂപയുടെ മെംബെര്‍ഷിപ്‌. അതും കടമായിട്ടല്ല. റെഡി കാഷ്. അത് ചോദിക്കാന്‍ ഇത്രയും തൊലിക്കട്ടി പോരെ.
പോസ്റ്റ്‌ നന്നായിട്ടുണ്ട് പള്ളിക്കുളം

Anonymous said...

kalakkan post. oro paalikalum chirikkanulla vaka nalkunnu. Skin specialistukalkku e post valare upakarikkum.

Shameer Arattupuzha said...

kalakkan post. oro paalikalum chirikkanulla vaka nalkunnu. Skin specialistukalkku e post valare upakarikkum.

അപ്പൂട്ടൻ said...

ഇപ്പോൾ പാർട്ടിയിലുള്ള പലർക്കും സേവാദൾ പോലുള്ള പാളി (കെഎസ്‌യു, യൂത്ത്കോൺഗ്രസ്‌ പോലുള്ളത്‌) ഇല്ല. എന്നാലും നല്ല കട്ടി തന്നെയാണ്‌ അവർക്കും, വരുന്ന (സോറി, വളർന്ന) വഴിയിൽ ദാനമായി കരുണാകരനിൽ നിന്നോ ആന്റണിയിൽ നിന്നോ ഒക്കെ കുറേ തൊലി അവർ മാന്തിപ്പൊളിച്ചെടുത്തുകാണും. ആർ കൂടുതൽ മാന്തുന്നുവോ, അവർക്ക്‌ ലാഭം.

നാണി said...

നാണമില്ലാത്ത നാണിക്കു പോലും
ഇതു വായിച്ചപ്പോള്‍ നാണം വന്നൂ
പള്ളീ............നന്നായി...........
നിലനിര്‍തതുക

മുക്കുവന്‍ said...

ഇതിലേതാ പുറത്തെ പാളി?.. ഏതായാലും എന്താ അല്ലേ!

ഭൂതത്താന്‍ said...

പ്രസവമെടുത്ത നഴ്സ് പുള്ളിക്കാരനെ ഒന്നു നുള്ളിക്കരയിക്കുവാൻ പെടാപ്പാടുപെട്ടു.

ചുരുളിയെ കൊന്നു കൊലവിളിച്ചല്ലോ പള്ളിയെ ....

mullavally said...

"Churaleedharante Tholikkatti"nammude Kerala paadavaliyile oru adyaayamakkendiyirikkunnu....ha ha ha kollameda, kalakkiyittundu.

കാര്‍കൂന്‍ said...

പള്ളിക്കൊരുമ്മ ....
പള്ളി കലക്കിയിരിക്കുന്നു....
പിന്നെ എന്ത് പറയാനാണ്....
സപ്പിക്ക് മുണ്ടാട്ടം മുട്ടി പ്പോയിരിക്കുന്നു

ബിനോയ്//HariNav said...

ഹ ഹ കൊള്ളാല്ലോ പള്ളീ :)

Akbar said...

:)

Unknown said...

പാവം മുരളി..

Akbar said...

http://chaliyaarpuzha.blogspot.com/
നമ്മുടെ സ്വന്തം മുരളീധരന്‍
കേരളവും തീവ്രവാദവും
ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളും

Akbar said...
This comment has been removed by the author.
Unknown said...

really interesting...oru research thanne nadathieettundalloo...phd ykkulla scope ondu