പത്രം വായിച്ചിട്ടേറെയായി.
ബൂലോകത്തിത്തിരി കാറ്റുകൊള്ളും. കിടന്നുറങ്ങും.
പത്രം വരുത്തിയിട്ടേറെയായി..
ചരമക്കോളങ്ങൾക്കു വലതു വശം ചേർന്ന്
ഇപ്പോഴുമുണ്ടോ പാമ്പുകടിയേറ്റ് മരിച്ചൊരാൾ?
ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന മറ്റൊരാൾ?
എന്നിട്ടും കലിതീരാതെ ആത്മാഹൂതി ചെയ്ത വേറൊരാൾ?
റെയിലില്‍ തീവണ്ടി ഒച്ചക്കു കാതോര്‍ത്തു കിടന്ന കാമുകൻ
പത്രത്തിന്റെ സെമിത്തേരിയിലുണ്ടോ
ചെറു കോളങ്ങളിലേക്കൊതുങ്ങിയ മന്ദഹാസങ്ങൾ
ബ്രാക്കറ്റില്‍ തളഞ്ഞു പോയ ആയുസ്സുകൾ
കുറു വരികളിലൊതുക്കിയ ജീവിതങ്ങൾ
പിറ്റേ ദിവസം ചരമക്കോളവും മരിക്കും
അടിയന്തിരത്തിനുസന്തപ്ത കുടുംബാംഗങ്ങൾ
അതിന്മേൽ ഇലയിട്ടുണ്ണും.
ഉച്ചിഷ്ടങ്ങള്‍ക്കു താഴെമന്ദഹാസങ്ങളില്‍
കാക്കകൾ കാഷ്ടിച്ചു വെക്കും
തെമ്മാടിക്കുഴിയിൽ പരേതന് അട്ടഹസിക്കും.
പിന്നെ പൾപ്പായരഞ്ഞ് പുനര്‍ജ്ജനിക്കുമ്പോൾ
പാമ്പുകടിയേറ്റു മരിച്ചൊരാൾ
ആത്മഹത്യ ചെയ്ത മറ്റൊരാൾ
ഒക്കെയും ഒപ്പം പുനര്‍ജ്ജനിക്കുന്നു..
ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന മറ്റൊരാൾ?
എന്നിട്ടും കലിതീരാതെ ആത്മാഹൂതി ചെയ്ത വേറൊരാൾ?
റെയിലില്‍ തീവണ്ടി ഒച്ചക്കു കാതോര്‍ത്തു കിടന്ന കാമുകൻ
പത്രത്തിന്റെ സെമിത്തേരിയിലുണ്ടോ
ചെറു കോളങ്ങളിലേക്കൊതുങ്ങിയ മന്ദഹാസങ്ങൾ
ബ്രാക്കറ്റില്‍ തളഞ്ഞു പോയ ആയുസ്സുകൾ
കുറു വരികളിലൊതുക്കിയ ജീവിതങ്ങൾ
പിറ്റേ ദിവസം ചരമക്കോളവും മരിക്കും
അടിയന്തിരത്തിനുസന്തപ്ത കുടുംബാംഗങ്ങൾ
അതിന്മേൽ ഇലയിട്ടുണ്ണും.
ഉച്ചിഷ്ടങ്ങള്‍ക്കു താഴെമന്ദഹാസങ്ങളില്‍
കാക്കകൾ കാഷ്ടിച്ചു വെക്കും
തെമ്മാടിക്കുഴിയിൽ പരേതന് അട്ടഹസിക്കും.
പിന്നെ പൾപ്പായരഞ്ഞ് പുനര്‍ജ്ജനിക്കുമ്പോൾ
പാമ്പുകടിയേറ്റു മരിച്ചൊരാൾ
ആത്മഹത്യ ചെയ്ത മറ്റൊരാൾ
ഒക്കെയും ഒപ്പം പുനര്‍ജ്ജനിക്കുന്നു..
10 comments:
വല്ലപ്പോഴും പത്രം കൂടി ഒന്നുനൊക്കുന്നത് നന്നായിരിക്കും.
കവിത നന്നായിരിക്കുന്നു.
പേര്, സ്ഥലം പിന്നെ സമയവും മാറുന്നു....സംഭവങ്ങള്‍ എല്ലാകാലത്തും ആവര്‍ത്തനം മാത്രം..... സസ്നേഹം
പത്രം വാങി ചക്രം കളയേണ്ട കാര്യമില്ല.
ഒരു പത്രം സൂക്ഷിച്ച് വെക്കുക,പിന്നീടുള്ള ഒരോ ദിവസവും തിരിച്ചും മറിച്ചും വായിക്കുക.
അതാത് ദിവസത്തെ വാര്‍ത്ത എന്ന് മാത്രമല്ല നാളത്തെ വാര്‍ത്തയും ചൂടോടെ നിങള്‍ക്ക് കിട്ടും! എപ്പടിടാ..?!
ഇതെല്ലാം തന്നെയാണിപ്പോഴും.മകന് അമ്മയ കൊന്നതും അഛന് മകളെ കൊന്നതും വരെ.
പത്രം വയിക്കുന്നില്ലെന്നു സങ്കടം വേണ്ട.
ചുവരെഴുത്തുകള്‍ ആവര്‍ത്തനങ്ങള്‍ മാത്രം......നന്നായി,പള്ളിക്കുളം
ഡിയര്‍ പള്ളിക്കുളം
നാട്ടുകാര്‍ പത്രം വായിച്ചോട്ടെ. ഭൂലോകത്ത് പത്രം വായിക്കുന്നവര്‍ വംശ നാശ ഭീഷണിയില്‍ ആണെന്നാണ് ഡിസ്കവറി ചാനല്‍ പറയുന്നത്
പ്രവാസിയുടെ മണവാട്ടി
ഹെന്റുമ്മോ..!
nannayi pallikkulam, ashamsakal.........
സരസമായ അവതരണ ശൈലി വളരെ ഇഷ്ടപ്പെട്ടു... എല്ലാ വിഭവങ്ങളും നന്നായിടുണ്ട്.. ഭാവുകങ്ങള്‍
Post a Comment