4/13/10

അപ്പൂട്ടനെന്ന വിശ്വാസിയും പള്ളിക്കുളമെന്ന അവിശ്വാസിയും.

ജബ്ബാറിന്റെ ബ്ലോഗിൽ വെച്ച് കണ്ടുമുട്ടാൻ ഇടയായപ്പോൾ അപ്പൂട്ടൻ എന്നോടു ചോദിച്ചു:

പള്ളിക്കുളം,
സത്യത്തിൽ ഭയം മൂലമാണോ താങ്കൾ ദൈവത്തോട്‌ പ്രാർത്ഥിക്കുന്നത്‌? അതിനേക്കാൾ സത്യസന്ധമാണ്‌ എന്റെ അവിശ്വാസം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഇനി, സത്യം എത്തിയിട്ടും അതിൽ വിശ്വസിക്കാത്തവരേയാണ്‌ ദൈവം നരകത്തിലിടുന്നത്‌ എന്നെഴുതിക്കണ്ടു. ഇതേ അർത്ഥത്തിലുള്ള കമന്റുകൾ പലയിടത്തും കണ്ടിട്ടുണ്ട്‌. പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന് (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല).

അപ്പോൾ ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ? ഇത്‌ ഒന്നിരുത്തി വായിച്ചാൽ ലോകം നന്നാവണം എന്നതിലുപരി ആരൊക്കെ തന്റെ ആജ്ഞ അനുസരിച്ച്‌ ജീവിക്കുന്നവർക്ക്‌ മാത്രം സ്വർഗ്ഗം കൊടുക്കാം എന്ന നിലയിലാണോ ദൈവം കാര്യങ്ങൾ നോക്കിക്കാണുന്നത്‌ എന്ന് ചോദിക്കേണ്ടിവരും.


അപ്പൂട്ടനോട് അല്പം ചില കാര്യങ്ങൾ മുഖവുരയായി പറഞ്ഞോട്ടെ,
പള്ളിക്കുളം ബൂലോകത്ത് ഉണ്ടെങ്കിലും മതപരമായ പോസ്റ്റുകൾ ഇടാറില്ല. കാരണം ഞാനൊരു മതപണ്ഡിതനല്ല. ഖുർആനോ ഹദീസോ ഉദ്ധരിച്ച് കാര്യങ്ങൾ വിശദീകരിക്കുവാനും എനിക്കാവില്ല.  പിന്നെയെന്തിന് മതകാര്യബ്ലോഗുകളിൽ തർക്കിക്കുന്നുവെന്നു ചോദിച്ചാൽ ഞാൻ ഒരു വിശ്വാസിയാണെന്നതാണെന്നതാണ് അതിനുത്തരം. ഞാൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം എന്റെ ലളിതയുക്തികളുമായി വളരെ വേഗം ഇണങ്ങും വിധമുള്ളതാണ്. ഇത് ഒരു മതപ്പോസ്റ്റ് ആയി കാണാതിരിക്കുക. വിശ്വാസകാര്യങ്ങളിലെ ചർച്ചകൾ അവിശ്വാസികളുമായി ഒരു പരിധിവരെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് പലരും പല ചർച്ചകളിലും പറഞ്ഞു കേട്ടിട്ടുണ്ട്.

ഞാൻ ദൈവത്തിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിയാണ്. താങ്കൾ ദൈവത്തിൽ വിശ്വസിക്കാത്ത ഒരു അവിശ്വാസിയും. സത്യത്തിൽ രണ്ടും വിശ്വാസമാണ്. ദൈവം ഉണ്ടെന്ന് ഞാനും ഇല്ലെന്ന് നിങ്ങളും വിശ്വസിക്കുന്നു. കുറച്ചുകൂടി നീട്ടിപ്പറഞ്ഞാൽ എന്റെ നോട്ടത്തിൽ ഉള്ള ദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നില്ല. താങ്കളുടെ നോട്ടത്തിൽഇല്ലാത്ത ദൈവത്തിൽഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവ വിശ്വാസികളും അവിശ്വാസികളും തമ്മിലെ തർക്കത്തിന്റെ തുടക്കവും അടിസ്ഥാനവും അതു തന്നെയാണ്.

അടിസ്ഥാന വ്യത്യാസത്തിലെ ചോദ്യങ്ങൾക്കാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടതെന്നു തോന്നുന്നു. വിശ്വാസത്തെ സംബന്ധിച്ച മറ്റു ചോദ്യങ്ങളെല്ലാം ഉപചോദ്യങ്ങൾ മാത്രമാണ്. സത്യത്തിൽ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ ഉപചോദ്യങ്ങൾക്കും നിലനിൽപ്പില്ലാതെയാവും.

ഇവിടെ യുക്തിവാദികൾ വിശ്വാസികളോട് ചോദിക്കുന്നു (പ്രകടമായല്ലാതെ) നിങ്ങൾ എന്തിന് ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന്.
ഇതിനേക്കാളോ ഇതിനോളമോ പ്രസക്തമാണ്ദൈവം ഇല്ലെന്ന്നിങ്ങൾ വിശ്വസിക്കുന്നതെങ്ങനെയെന്നുള്ളത്.

താങ്കൾ അവിശ്വാസിയാണെന്ന് എഴുതിക്കണ്ടു. എന്തടിസ്ഥാനത്തിലാണ് താങ്കൾ അവിശ്വാസിയായിരിക്കുന്നത്?
ദൈവം ഇല്ലെന്ന് എങ്ങിനെയാണ് നിങ്ങൾ തെളിയിക്കുക അല്ലെങ്കിൽ വിശ്വസിക്കുക?? ഇല്ലെന്നു നിങ്ങൾ ‘വിശ്വസിക്കുന്ന‘ ദൈവത്തെ ഇല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാനാവുമോ?

ദൈവം ഇല്ലെന്ന് ഇന്നുവരെ രും തെളിയിച്ചിട്ടില്ല. ചില ഊഹങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും ദൈവം ഇല്ലെന്ന് അനുമാനിച്ചിട്ടേയുള്ളൂ.
വിശ്വാസിയും ഇതേപോലെ തന്നെ നിരീക്ഷണത്തിൽ നിന്നും പഠനത്തിൽ നിന്നും ചിന്തയിൽ നിന്നുമൊക്കെത്തെന്നെയാണ് ദൈവത്തെ കണ്ടെത്തുന്നത്. ദൈവം ഇല്ലെന്നതിന് യുക്തിവാദി നിരത്തുന്നതെളിവുകളേക്കാൾകൂടുതൽ തെളിവുകൾദൈവം ഉണ്ടെന്നതിന് വിശ്വാസികൾ നിരത്തിയേക്കാം.

(ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം. ഒരു വിശ്വാസി അവിശ്വാസിയോട് നടത്തുന്ന ഒരു സംഭാഷണം എന്ന നിലക്കാണ് മറുഭാഗത്തിനു കൂടി സ്വീകാര്യമായേക്കാവുന്ന സന്ദേഹ ഭാഷഇവിടെ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കാളിദാസൻ ചെയ്യുന്നപോലെ ഇതിൽ നിന്നും ഇത്തിരി കട്ടു ചെയ്തെടുത്ത്നിങ്ങൾക്കും സംശയമുണ്ടല്ലേ..” എന്ന് തിരിച്ചു ചോദിക്കരുത് J )

അപ്പോൾ, പറഞ്ഞു വന്നത്.. വിശ്വാസിയും ഇതേപോലെ തന്നെ നിരീക്ഷണത്തിൽ നിന്നും പഠനത്തിൽ നിന്നും ചിന്തയിൽ നിന്നുമൊക്കെത്തെന്നെയാണ് ദൈവത്തെ കണ്ടെത്തുന്നത്. ലോകത്തിലെ ഏത് കാട്ടു ജാതിയിൽ പെട്ട ആളുകൾക്കും ഒരു ദൈവ സങ്കല്പം ഇല്ലാതിരിക്കില്ല. അല്പമെങ്കിലും ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യൻ തന്നെക്കുറിച്ചും വിശാലമായ പ്രപഞ്ചത്തെക്കുറിച്ചും ഇതിനെ സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന ഒരു ശക്തിയെക്കുറിച്ചും ചിന്തിക്കും. എത്ര ബാലിശമാണെന്നു തോന്നിയാലും ഏതൊരു അപരിഷ്കൃത സമൂഹത്തിലേതായാൽ പോലും ദൈവം എന്ന സങ്കല്പത്തെ കീഴ്മേൽ മറിച്ചിടുവാൻദൈവമില്ലഎന്ന് പൂർണ്ണമായും പ്രൂവ് ചെയ്ത് കാണിച്ചു കൊടുക്കേണ്ടതുണ്ട്. യുക്തിവാദത്തിന് അത് കഴിയാത്തിടത്തോളം കാലം വിശ്വാസികൾ അവരവർ വിശ്വസിക്കുന്ന മോക്ഷം ലക്ഷ്യമാക്കിയും യുക്തിവാദികൾ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയും നീങ്ങിക്കൊണ്ടിരിക്കും.

ഇനി അപ്പൂട്ടന്റെ ചോദ്യത്തിലേക്ക് കടക്കാം. സത്യം പറയാമല്ലോ. അപ്പൂട്ടന്റെ ചോദ്യത്തിന് അപ്പൂട്ടൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള  മറുപടി എന്റെ കയ്യിൽ ഉണ്ടാവില്ല. അപ്പൂട്ടനെപ്പോലെയുള്ള അവിശ്വാസികൾ ഇത്തരം ചോദ്യങ്ങളുമായി വിശ്വാസികളെ സമീപിക്കുന്നതിലെ അസാംഗത്യം മാത്രമാണ് എനിക്ക് ചൂണ്ടിക്കാണിക്കുവാനുള്ളത്.

 ഞാൻ ഒരു വിശ്വാസിയാണ്. ദൈവത്തിൽ വിശ്വസിക്കുന്നു. സത്യത്തിൽ ഒരു യുക്തിവാദിയുടേയോ അവിശ്വാസിയുടേയോ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം പ്രസ്ഥാവനയിൽ ഉണ്ട്. ഞാൻ വിശ്വാസിയാണ്. (വിശ്വാസിയും യുക്തി ഉപയോഗിച്ചു തന്നെയാണ് വിശ്വാസത്തിൽ എത്തിച്ചേരുകയോ നിലനിൽക്കുകയോ ചെയ്യുന്നതെന്ന് നേരത്തേ വിശദീകരിച്ചിരുന്നു.)  ദൈവത്തിൽ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് അവന്റെ പ്രതാപത്തിലുംയുക്തിയിലുംമറ്റു ഗുണഗണങ്ങളിലുമൊക്കെ വിശ്വസിക്കുന്നു. ദൈവം മഹാ യുക്തിമാനാണ്. അനന്തമായ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം എത്രയോ എത്രയോ യുക്തിമാനും ബുദ്ധിമാനും ഒക്കെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ദൈവത്തിന്റെ അളക്കാനാവാത്തത്ര യുക്തിയെ ദൈവം തന്നെ സൃഷ്ടിച്ചതെന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ തലച്ചോറുകൊണ്ട് അളക്കുവാൻ ശ്രമിക്കുന്നത് എന്റെ തന്നെയുക്തി ചിന്തക്ക്അനുയോജ്യമായതായി എനിക്ക് ഒരിക്കലും അനുഭവപ്പെടില്ല.

മനുഷ്യന്റെ യുക്തി ആപേക്ഷികം കൂടിയാണ്. ഓരോ ആളുകളും ദൈവത്തിന്റെ ഒരേ നിലപാടിനെ പല നിലക്കാണ് അവനവന്റെ യുക്തി ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. ‘വിശപ്പ്’ എന്നൊരു പ്രതിഭാസത്തെ ഉദാഹരണമായി പറയാം. ഒരു നേരത്തെ ആഹാരത്തിന് ഗതിയില്ലാത്ത ഒരു ദരിദ്രന് ‘വിശപ്പ്’ എന്ന സംഗതി ദൈവത്തിന്റെ കയ്യിൽ നിന്നു പറ്റിയ ‘വൻ‌വീഴ്ചയായി’ അനുഭവപ്പെടാം. വിശപ്പില്ലായിരുന്നുവെങ്കിൽ എന്ന് ദൈവത്തിന്റെ യുക്തിക്കുനേരേ തിരിഞ്ഞു നിന്ന് ചോദിക്കാം. അയാൾക്ക് വേണമെങ്കിൽ ദൈവത്തിനെതിരേ ലേഖനങ്ങൾ എഴുതുകയോ വിശപ്പുകൊണ്ട് വലയുന്ന എല്ലും തോലുമായ മനുഷ്യരുടെ പടം യു-റ്റ്യൂബിലിട്ട് ദൈവത്തിന്റ്റെ യുക്തിയെ ആവോളം പരിഹസിക്കാം. ഈ ലോകത്ത് നടക്കുന്ന സകല തിന്മകളുടേയും മുഖ്യകാരണമായി ‘വിശപ്പിനെ’ ചിത്രീകരിക്കുകയും അതുവഴി ദൈവത്തെ ചീത്തപറയുകയും ആവാം. ഇപ്പറഞ്ഞത് ദരിദ്രനായ ഒരാൾ തന്റെ സ്വന്തം യുക്തി ഉപയോഗിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യം.
ഇനി വേറൊരു ധനികൻ മനുഷ്യൻ ദൈവത്തിന്റെ ‘വിശപ്പെന്ന’ ആഗോള പ്രതിഭാ‍സത്തെ തന്റെ യുക്തി ഉപയോഗിച്ച് ആവോളം പുകഴ്ത്തും. ‘വിശപ്പ്‘ ഇല്ലായിരുന്നുവെങ്കിൽ ജീവിതം എത്ര വിരസമാകുമായിരുന്നു എന്ന് അയാൽ ഇടക്കിടെ കടലകൊറിച്ചുകൊണ്ട് ഓർക്കുകയും ദൈവത്തിന്റെ യുക്തിയെ തന്റെ യുക്തി ഉപയോഗിച്ചുകൊണ്ട് കണ്ടെത്തി ദൈവത്തെ സ്തുതിക്കുകയും ചെയ്യും.
ഇനി ഇതേ മനുഷ്യൻ ഒരു ചരിത്രകാരനാണെങ്കിൽ ‘വിശപ്പ്’ എന്ന പ്രതിഭാസത്തിന് മറ്റൊരു മാനം കൈവരാം. വിശപ്പാണ് ചരിത്രത്തെ നിയന്ത്രിക്കുന്നതെന്നും വിശപ്പാണ്ലോകത്തിലെ ഏറ്റവും വലിയ തത്വശാസ്ത്രമെന്നും വിശപ്പിലൂടെയാണ് ലോകം സഞ്ചരിച്ചിട്ടുള്ളതെന്നും ഒക്കെ വാദിക്കാം. ഈ മേഖലയിൽ അയാൾക്ക് വേണമെങ്കിൽ ദൈവത്തെ കുറ്റം പറയുകയോ പുകഴ്ത്തുകയോ ആവാം.
യഥാർത്ഥത്തിൽ മനുഷ്യന് വിശപ്പ് നൽകുന്നതിലൂടെ എന്തു യുക്തിയാവും ദൈവത്തിന്റ്റെ പക്കൽ ഉണ്ടാവുക എന്നത് ആർക്ക് പറയാനാവും? ഇതാണ് ഒരു വിശ്വാസിയുടെ ‘വിശപ്പിനെ’ സംബന്ധിച്ച വീക്ഷണം. ‘ദൈവത്തിനേ പൂർണ്ണമായി അറിയൂ’. ഇങ്ങനെ വിശ്വസിക്കുന്നത് ചുമ്മാ അങ്ങ് വിശ്വസിക്കുകയല്ല. വിശ്വാസിയുടെ ചിന്തക്ക് ചില അതിർവരമ്പുകൾ ഉണ്ടെന്ന തിരിച്ചറിവാണ് ഇത്തരം വിശ്വാസങ്ങൾക്ക് കാരണം.

ഇവിടെ ചിലർ ചോദിക്കുന്നു ഒരുപാട് ആളുകൾ പട്ടിണി കിടക്കുന്നു. ഒരുപാട് ആളുകൾ അംഗ വൈകല്യങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നു. എന്തുകൊണ്ട്? എന്റെ കുരുന്നു മകളുടെ മുകളിൽ തേങ്ങ വീണു. എന്തുകൊണ്ട്? . ദൈവം ഇത്ര ക്രൂരനാണോ? വിശ്വാസിയെ സംബന്ധിച്ച് അയാൾക്ക് പറയാവുന്ന ഒരേ ഒരുത്തരം ‘ദൈവത്തിന്റെ വിധി‘ എന്നതാണ്. കാരണം അതിന്റെ പിന്നിലുള്ള യുക്തിയെക്കുറിച്ച് മനുഷ്യൻ അജ്ഞനാണ്. യുക്തിവാദികൾക്ക് ഇത്തരം ഉത്തരങ്ങൾ ദഹിക്കില്ലെങ്കിലും സത്യത്തിൽ വിശ്വാസിയെ സംബന്ധിച്ച് ഇതാണ് വളരെ യുക്തിഭദ്രമായ ഉത്തരം.

ഈ ചോദ്യങ്ങൾ അങ്ങ് നീണ്ട് നീണ്ട് ആകാശത്തിലുള്ള നക്ഷത്രങ്ങളിൽ എത്തിച്ചേരുകയും പിന്നീട് ചർച്ചകൾക്ക് ഒരു പുരോഗതിയുമില്ലാതെ ചുമ്മാ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. യുക്തിവാദ ചോദ്യങ്ങൾ ഇങ്ങനെ ലോകാവസാനം വരെ ഒരേ ഭ്രമണ പഥത്തിൽ കറങ്ങിക്കൊണ്ടേയിരിക്കും. ‘അവർ ഉദ്ദേശിക്കുന്ന’ ഉത്തരം കണ്ടെത്തുവാനാവാതെ.

(സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തിന്റെ യുക്തിയിലെ യുക്തിയിലേക്ക് മനുഷ്യൻ കടന്നു നോക്കിക്കൂടാ എന്നൊന്നും ദൈവം നിബന്ധന വെച്ചിട്ടില്ല. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള പഠനവും മറ്റുമേഖലകളിലെ പഠനവും ഒരു വിശ്വാസിക്ക് നിർവ്യാജം തുടരാവുന്നതേയുള്ളൂ താനും. അത് അങ്ങനെ ആയിരുന്നിട്ടുമുണ്ട്. ഇനി അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.)

ഞാൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം എന്റെ ലളിതയുക്തികളുമായി വളരെ വേഗം ഇണങ്ങും വിധമുള്ളതാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇസ്ലാമിന്റെ അധ്യാപനങ്ങളിലൂടെയാണ് ഞാൻ ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. തീർച്ചയായും ഞാൻ ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണ്. എന്റെ യുക്തിയെ അത് സ്വാധീനിച്ചിരിക്കാം. ഞാൻ ഇടപെഴകിയവരിലൂടെ, ഞാൻ പഠിച്ച മതപാഠ പുസ്തകങ്ങളിലൂടെ ഒക്കെ അത് അങ്ങനെ ആയിരിക്കാം. ഒരു യുക്തിവാദിയെ സംബന്ധിച്ചും ഇവയൊക്കെ അയാളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെ. ഒരുപക്ഷേ ഒരാ ജനിച്ച മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അയാളെ സ്വാധീനിക്കാം. അയാളുടെ കൂട്ടുകാർ, അയാൾ വായിക്കുന്ന പുസ്തകങ്ങൾ.. അങ്ങനെ ഒരാളെ യുക്തിവാദി ആക്കുന്നതിലും നിലനിർത്തുന്നതിലും സാഹചര്യങ്ങൾക്കും പങ്കുണ്ടെന്ന് മനസ്സിലാക്കാം. ഇവിടെ ചില ആളുകളെ യുക്തിവാദി ആക്കാൻ സഹായിച്ചത് ഗൾഫിൽ അവർക്കുണ്ടയതിക്താനുഭവങ്ങളാണെന്നൊക്കെചില കമന്റുകൾ വായിക്കാനും ഇടയായി. ഒരു വിശ്വാസിയുടെ വിശ്വാസം പൂർണ്ണമായിരുന്നാൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. വിശ്വസിക്കുക എന്നാൽ ദൈവത്തിന്റെ ഗുണഗണങ്ങളിലും കൂടി വിശ്വസിക്കുകയാണ്. ദൈവം ഉണ്ടെന്നു വിശ്വസിച്ചുകഴിഞ്ഞാൽ പിന്നെ ദൈവത്തിന്റെ ഗുണഗണങ്ങളിൽ വിശ്വസിക്കുവാൻ പ്രയാസം ഉണ്ടാവേണ്ടതില്ല. ചിലയാളുകൾ ദൈവത്തിന്റെ ഗുണഗണങ്ങളിലൂടെയാണ് ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നത്. രണ്ടു രീതികളിലും ദൈവത്തിന്റെ ഗുണഗണങ്ങളിലുള്ള വിശ്വാസം പരമപ്രധാനമാണ്. ഇതില്ലാത്ത വിശ്വാസികൾ പക്വത ആർജ്ജിക്കാത്ത വിശ്വാസികളാണ്. അവർ ചോദിച്ചുകൊണ്ടേയിരിക്കും ദൈവം എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? അങ്ങനെ ചെയ്തു? അങ്ങനെയങ്ങനെ..

ഇസ്ലാമിനെ സംബന്ധിച്ച്  ഇസ്ലാം അതിന്റെ വിശ്വാസികളുടെ മനസ്സിൽ ഒരു വലിയ വൃക്ഷമായി വളരുന്നത്ഏകദൈവ വിശ്വാസംഎന്ന അതിന്റെ തായ്വേരിൽ നിന്നുകൊണ്ടാണ്. പ്രവാചകത്വം അതിന്റെ യുക്തിസഹമായ മറുപടിയുമാകുന്നു. ഏകദൈവത്വത്തിലും പ്രവാചകത്വത്തിലും വിശ്വസിച്ചുകഴിയുന്ന ഒരു ഇസ്ലാം മത വിശ്വാസിക്ക് പിന്നെ പ്രവാചകൻ പറയുന്നതിലും വിശ്വസിക്കുന്നതിന് പ്രയാസമുണ്ടാവുന്നില്ല. സ്വർഗ നരകങ്ങളുണ്ട് എന്ന ദൈവത്തിന്റെ വെളിപാടുകൾ പ്രവാചകൻ പറയുന്നു. ദൈവത്തിലും പ്രവാചകനിലും വിശ്വസിച്ച എനിക്ക് സ്വർഗ നരകങ്ങൾ ഉണ്ടോ എന്ന് ചിന്തിക്കുവാൻഇറക്കുമതി ചെയ്തമറ്റൊരു യുക്തി ചിന്ത വേണ്ടി വരുന്നില്ല.

(അവിശ്വാസികളുമായി വിശ്വാസികൾ സംവാദത്തിൽ ഏർപ്പെടുവാൻ മടിക്കുന്നതിനുള്ള കാരണം എനിക്കിപ്പോൾ മനസ്സിലാകുന്നു. അവിശ്വാസിയുടെ ഒരു കൊച്ചു ചോദ്യത്തിന് നാലുപുറത്തിൽ കവിയാത്ത എസ്സേ എഴുതേണ്ടി വരുന്നു വിശ്വാസി. വിശ്വാസിയുടേതായിരുന്നു ചോദ്യമെങ്കിൽ കഴിഞ്ഞ ഖണ്ഡികയിൽ അവസാനമെഴുതിയ ഒരൊറ്റ വാചകം മതിയാകുമായിരുന്നു ഉത്തരമായിട്ട്.)

ഒരു ഇസ്ലാം മത വിശ്വാസിയുടെ ദൈവ സങ്കല്പം ഇങ്ങനെയൊക്കെ ആയിരിക്കെ അപ്പൂട്ടൻ ചോദിക്കുന്നു: ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ?“ എന്ന്.
അറിയില്ല അപ്പൂട്ടാ അറിയില്ല. എന്തുകൊണ്ടാണ് ആളുകൾ എല്ലാവരും ദൈവത്തിൽ വിശ്വസിക്കാത്തതെന്ന് അറിയില്ല. പക്ഷേ അത് ദൈവത്തിനറിയാം. ദൈവത്തിനു മാത്രമാണ് അത് അറിയാവുന്നത്. അവനാണ് ഏറ്റവും വലിയ യുക്തിമാൻ..

ചോദിക്കുന്നു: >>>>>ഇതേ അർത്ഥത്തിലുള്ള കമന്റുകൾ പലയിടത്തും കണ്ടിട്ടുണ്ട്‌. പ്രബോധനം എത്താത്തതുമൂലം അവിശ്വാസികളായി (അല്ലെങ്കിൽ അധർമ്മികളായി) തുടരുന്നവരെ ദൈവം നരകത്തിലേക്കയക്കില്ല എന്ന് (എന്തായാലും സ്വർഗ്ഗത്തിലെത്തില്ല, പിന്നെ എവിടെ പോകും എന്നറിയില്ല?<<<<

അറിയില്ല അപ്പൂട്ടാ അറിയില്ല. സ്വർഗത്തിൽ പോകുമോ, നരകത്തിൽ പോകുമോ, അതോ മറ്റെന്തെങ്കിലും സെറ്റ് അപ് ഉണ്ടോ? അറിയില്ല. ഒന്നറിയാം, ജഗന്നിയന്താവായ ആ തമ്പുരാന് ഈ പ്രപഞ്ചം ഇങ്ങനെയൊക്കെ സൃഷ്ടിക്കാമെങ്കിൽ, ഇങ്ങനെയൊക്കെ പരിപാലിക്കാൻ അറിയാമെങ്കിൽ ഈ പ്രശ്നത്തിന് ഉത്തരം കാണാനും അറിയാം.

അപ്പൂട്ടൻ ഉൾപ്പടെ ഉള്ള ചില അവിശ്വാസി യുക്തിവാദികളുടെ ഒരുതരം വിചാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം ചോദ്യങ്ങൾ. അവർ വിചാരിക്കുന്നത് അവർ മാത്രമാണ് ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് എന്നാണ്. ചോദ്യങ്ങൾ ചോദിക്കുന്നതിനെ ഇസ്ലാം വെറുക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. ഒരു വിശ്വാസിയും ഇത്തരം ചിന്തകളിലൂടെ കടന്നുപോകാതെയുമിരിക്കുന്നില്ല. പക്ഷേ അവൻ എല്ലാം ദൈവത്തിൽ ഭരമേൽപ്പിക്കുന്നു. വിശ്വാസിക്കറിഞ്ഞുകൂടാ ഇതിന്റെ യഥാർത്ഥ്യം. ദൈവത്തിനറിയാം അവനാണ് യുക്തിമാൻ. ദൈവത്തിൽ വിശ്വസിക്കുന്ന ഇസ്ലാം മതവിശ്വാസി ഇത്തരം ചിന്തകൾക്കൊടുവിൽ സ്വയം പറയും.. അല്ലാഹു അഅലം”- അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.. സ്വർഗ നരകങ്ങൾക്ക് ഉടയവൻ.. അവൻ ഉദ്ദേശിക്കുന്നവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ നരകത്തിലും..

ഇത്രമാത്രമാത്രമല്ല എനിക്ക് പറയാനുള്ളത്. വിശ്വാസം വളരെ വിശാലമായ ഒരു മേഖലയാണെന്നാണ് എന്റെ പക്ഷം. ഒരു വിശ്വാസിയുടെ മനസ്സ് അവിശ്വാസിയുടെ അത്രയും സങ്കീർണമായിരിക്കില്ല. പക്ഷേ വിശാലമായിരിക്കും. പ്രശ്നങ്ങളിൽ ദൈവയുക്തിയുടെ വിശാലതകളിലേക്ക അയാൾ പറന്നുകൊണ്ടേയിരിക്കും. ദൈവത്തിന്റെ യുക്തിക്കാകട്ടെ അതിരുകളില്ലതാനും..

90 comments:

PARISHAD OACHIRA said...

വിശ്വാസമുള്ളവർക്ക് വിശ്വസിക്കാം. ഇല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അത് പറയാനും എല്ലാവർക്കും സ്വാതന്ത്യമുണ്ട്. ഉണ്ടാവണം. പക്ഷെ വിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. മൈക്ക് വച്ച് ചെവിക്കല്ല് തകർക്കുക, വഴി മുടക്കി നടത്തുന്ന ഉത്സവ ആഘോഷങ്ങൾ,വൈദ്യുതി ക്ഷാമസമയത്ത് വൈദ്യുതി പാഴാക്കുന്ന ദീപാലങ്കാരങ്ങൾ ... ഇതൊന്നും ശരിയല്ല.

vrajesh said...

വിശ്വാസി വിശാലമനസ്കനാണെന്നോ?അനുഭവം നേരെ മറിച്ചാണ്.
ഉണ്ടെന്നു പറയുന്നവനാണ് വിശ്വാസി.തെളിയിക്കേണ്ടത് അവരാണ്.

സന്തോഷ്‌ said...

പള്ളിക്കുളം ബൂലോകത്ത് ഉണ്ടെങ്കിലും മതപരമായ പോസ്റ്റുകൾ ഇടാറില്ല. കാരണം ഞാനൊരു മതപണ്ഡിതനല്ല. ഖുർ‌ആനോ ഹദീസോ ഉദ്ധരിച്ച് കാര്യങ്ങൾ വിശദീകരിക്കുവാ‍നും എനിക്കാവില്ല.

പള്ളിക്കുളം, എങ്കിലും വേണമെങ്കില്‍ താങ്കള്‍ക്ക് മറ്റുചിലരെപ്പോലെ പലരും എഴുതിവച്ചിരിക്കുന്നവ സ്വന്തം ബ്ലോഗിലേക്ക് പരമ്പര രൂപത്തില്‍ പകര്‍ത്തി എഴുതാമല്ലോ...!!! :)

ചിന്തകന്‍ said...

നല്ല പോസ്റ്റ്. വിശ്വാസികളല്ലാത്തവര്‍ എന്തു പറയുന്നു എന്നു നോക്കാം.

ഒരു പ്രവണത പറയാം. മാര്‍ക്കറ്റില്‍ ഒന്നോ രണ്ടോ ഐറ്റം മോശമായാല്‍ മാര്‍ക്കറ്റേ മോശമാണെന്ന് പറയുന്ന ഒരു തരം പ്രത്യേക യുക്തിയാണ് യുക്തിവാദികളായ ആളുകളില്‍ പൊതുവെ കണ്ടുവരുന്നത്.

ചിന്തകന്‍ said...

“ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ?“
ലോകം മുഴുവന്‍ സന്ദേശം എത്താനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ ദൈവം സംവിധാനിച്ചുണ്ട്. ദൈവം ഇല്ലാ എന്നത് ആദ്യമേ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചവര്‍ക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. ദൈവം ഞങ്ങള്‍ തീരുമാനിക്കുന്ന/വിചാരിക്കുന്ന രൂപത്തിലാണെങ്കില്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന് തീരുമാനിച്ചവര്‍ ഇത്തരം വിഡ്ഢി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും... കാരണം അവര്‍ക്ക് എല്ലാം അവരുടെ യുക്തിയാകുന്ന എലിക്കൂട്ടില്‍ കെണിവെച്ച് പിടിക്കാന്‍ പറ്റുന്ന രൂപത്തിലായിരിക്കണം. ദൈവത്തിന് എല്ലാ കാര്യങ്ങളും ചെറിയ ചെറിയ ക്യാപ്സ്യൂളുകളാക്കി ഓരോരുത്തര്‍ക്ക് എത്തിച്ചുകൊടുത്താല്‍ ഇതിന്റെ വല്ല പണിയുമുണ്ടായിരുന്നോ? ഇങ്ങനെയൊരു ക്യാപ്സൂള്‍ സൃഷ്ടിക്കാന്‍ ദൈവത്തിന് സാധിക്കില്ലേ? വിശപ്പും ദാഹവുമൊന്നുമില്ലാത്ത ഒരു മനുഷ്യനെ ഉണ്ടാക്കിയാല്‍ പോരായിരുന്നോ? എല്ലാവരെയും ദൈവത്തിന് തന്നെ നന്നാക്കിയാല്‍ പോരായിരുന്നോ...? ഇങ്ങനെ മില്യണ്‍ കണക്കിന് ‘അതി ഫയങ്കര‘ (കടപ്പാട്: സി.കെ ബാബു) ചോദ്യങ്ങള്‍ അവര്‍ ചോദിച്ചു കൊണ്ടെയിരിക്കും.

ഒരു ഇസ്ലാ മാത വിശ്വാസിയെ സംബന്ധിച്ച് (മറ്റുള്ളവരുടേത് അവര്‍ തന്നെ പറയട്ടെ) ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായതും യുക്തിക്കിണങ്ങുന്നതുമായ ഉത്തരങ്ങളുണ്ട്. വ്യക്തമായ രണ്ട് വഴികള്‍ ദൈവം കാണിച്ചു തന്നിട്ടുണ്ട്. അനുസരിച്ചോ അനുസരിക്കാതെയോ ജീവിക്കാനുള്ള സ്വാതന്ത്ര്യവും തന്നിട്ടുണ്ട്.

അനുസരിക്കാ‍തിരിക്കാനുള്ള സ്വാതന്ത്ര്യം ദൈവത്തിന് നല്‍കാതിരുന്നാല്‍ പോരായിരുന്നോ എന്ന് ചോദിക്കുന്നയാളുകളോട് വളരെ ലളിതമായൊരു ചോദ്യം. രക്ഷയും ശിക്ഷ്യും നല്‍കുന്ന, ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിക്കുന്ന, അനുസരിക്കാത്ത പക്ഷം നരകവും അനുസരിക്കുന്ന പക്ഷം സ്വര്‍ഗ്ഗവും നല്‍കുന്ന, അപ്പൂട്ടന്‍ പറഞ്ഞ പോലെ - എല്ലാവരിലേക്കും സന്ദേശം എത്തിക്കണം എന്ന് നിര്‍ബന്ധബുദ്ധിയില്ലാത്ത, സന്തോഷങ്ങളും സന്താപങ്ങളും നല്‍കുന്ന, രോഗങ്ങള്‍ നല്‍കുന്ന, മരിപ്പിക്കുന്ന ഒരു ദൈവം ഉണ്ട് എന്ന് നിങ്ങള്‍ക്ക് മനസ്സിലായാല്‍, ആ ദൈവത്തെ നിങ്ങള്‍ കീഴ്വണങ്ങാന്‍ തയ്യാറാകുമോ?

ചിന്തകന്‍ said...
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said...

യുക്തിയെ പിൻപറ്റുന്നു

അലഞ്ഞു തിരിയുന്നവന്‍ said...

അപ്പോഴും കീഴ്വഴങ്ങേണ്ട കാര്യം എന്താണ്?
ദൈവം മുഘസ്തുതി കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് എന്തിനാണ് ...?...ദൈവത്തെ അത്രയ്ക്ക് കൊച്ചാക്കാന്‍ എന്റെ യുക്തിക്ക് കഴിയുന്നില്ല ...
ഞാന്‍ എന്റെ മകന് വേണ്ട ഭൌതിക സാഹചര്യങ്ങള്‍ നല്‍കുന്നു എന്നതിന്റെ പേരില്‍ അവനോടു എന്നെ ആരാധിക്കാന്‍ പറയുമോ?.....
സ്നേഹം എന്നത് എളുപ്പം മനസ്സിലാക്കാം എന്നാല്‍ ജീവജലവും വായുവും വെള്ളവും ജീവനും തന്നു എന്ന് പറഞ്ഞു തന്നെ മുഘസ്തുതി പറഞ്ഞാല്‍ മരണ ശേഷം കൂടുതല്‍ സുഘാ സൌകര്യങ്ങള്‍ നല്‍കാം എന്ന് പറയുന്ന ഒരു ദൈവത്തെ എന്റെ യുക്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന് തന്നെ പറയുന്നു ...
അക്ഷരതെറ്റുകള്‍ ക്ഷമിക്കുക ചര്‍ച്ച നടക്കട്ടെ

അബ്ദുല്‍ അസീസ് വേങ്ങര said...

>>>ഞാന്‍ എന്റെ മകന് വേണ്ട ഭൌതിക സാഹചര്യങ്ങള്‍ നല്‍കുന്നു എന്നതിന്റെ പേരില്‍ അവനോടു എന്നെ ആരാധിക്കാന്‍ പറയുമോ?.....<<<

മോനെ സ്വന്തമായി മണ്ണു കുഴച്ചുണ്ടാക്കിയതാണോ?

താങ്കൾ ഒരു റോബോട്ട് വാങ്ങി പറംബിലെ പണിക്ക് വേണ്ടി. അല്ലെങ്കിൽ താങ്കൾ എന്തോ ഒരു കാര്യം ഉദ്ദേശിച്ചു വാങ്ങി എന്ന് വെക്കുക. പക്ഷെ റോബോട്ട് വേറെ ഒരാൾ പറഞ്ഞതാണ് കേൾക്കുന്നത് എന്ത് ചെയ്യും?

അല്ലെങ്കിൽ താങ്കളുടെ സ്വന്തം കാശ് കൊടുത്തു വാങ്ങിയ കമ്പ്യൂട്ടർ വൈറസാവുന്ന ഷൈത്താൻ വന്ന് വേറെ ആർക്കോ വേണ്ടി പ്രവറ്ത്തിക്കാൻ തുടങ്ങി.

kaalidaasan said...

അപ്പൂട്ടൻ ചോദിക്കുന്നു: “ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ?“ എന്ന്.
അറിയില്ല അപ്പൂട്ടാ അറിയില്ല. എന്തുകൊണ്ടാണ് ആളുകൾ എല്ലാവരും ദൈവത്തിൽ വിശ്വസിക്കാത്തതെന്ന് അറിയില്ല. പക്ഷേ അത് ദൈവത്തിനറിയാം. ദൈവത്തിനു മാത്രമാണ് അത് അറിയാവുന്നത്. അവനാണ് ഏറ്റവും വലിയ യുക്തിമാൻ..അപ്പോള്‍ പള്ളിക്കൊളം ഖുറനൊന്നും വായിക്കാറില്ല അല്ലേ. പിന്നെ എന്തു വിശ്വാസം. എന്തു കൊണ്ട് തന്റെ സന്ദേശം മുഴുവന്‍ ജനങ്ങളിലും എത്തിക്കാത്തതെന്ന് അള്ളാ ഖുറാനില്‍ പറയുന്നതിപ്രകാരമൊക്കെയാണ്. ഇത് വരെ വയിച്ചിട്ടില്ലെങ്കില്‍ ഇനിയെങ്കിലും വായിക്കുക.

അധ്യായം 32


12-14 കഷ്ടം! ഈ ധിക്കാരികള് റബ്ബിന്റെ മുന്നില് തലകുമ്പിട്ടു നില്ക്കുന്ന സന്ദര്ഭത്തില് നീ കാണുകയാണെങ്കില്! (അന്നേരം ഇവര് കേണുകൊണ്ടിരിക്കും:) 'നാഥാ, ഞങ്ങള് നല്ലവണ്ണം കാണുകയും കേള്ക്കുകയും ചെയ്തു. ഇനി ഞങ്ങളെ തിരിച്ചയക്കേണമേ! ഞങ്ങള് സല്ക്കര്മങ്ങള് ചെയ്തുകൊള്ളാം. ഇപ്പോള് ഞങ്ങള്ക്കുറപ്പായിരിക്കുന്നു.' (മറുപടിയരുളും:) 'നാം ഉദ്ദേശിച്ചിരുന്നുവെങ്കില് നേരത്തേതന്നെ ഓരോ ആത്മാവിനും അതിന്റെ സന്മാര്ഗം നല്കുമായിരുന്നു. പക്ഷേ, ഇത് നമ്മില് നിന്നുണ്ടായ പ്രഖ്യാപനം പുലര്ന്നിരിക്കുകയാണ്. എന്തെന്നാല് നരകത്തെ നാം ജിന്നുകളാലും മനുഷ്യരാലും നിറക്കുകതന്നെ ചെയ്യും. ഇനി, ഈ ദിനത്തെ കണ്ട ുമുട്ടുമെന്നത് മറന്നുകളഞ്ഞതിന്റെ രുചി ആസ്വദിച്ചുകൊള്ളുവിന്. ഇപ്പോള് നാം നിങ്ങളെയും മറന്നിരിക്കുന്നു. സ്വന്തം കര്മഫലമായ ശാശ്വത ശിക്ഷ രുചിച്ചുകൊള്ളുക.'

പള്ളിക്കുളം.. said...

ഇതിനു തൊട്ടു മുമ്പ് കാണുന്ന ചില കമന്റുകള്‍ അവിശ്വാസികള്‍ക്ക്‌ സ്വന്തമായ നിലപാടുകള്‍ ഇല്ലാത്തതിന്റെ ഉദാഹരണങ്ങളാണ്. എന്തായാലും അത് അവിടെ കിടക്കട്ടെ. കാളിദാസന്റെ കമെന്റ് സഹതാപം അര്‍ഹിക്കുന്നു. ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ മൊത്തത്തില്‍ ഗ്രഹിക്കനവാത്തവര്‍ ഇവിടെ കമെന്റ് ഇടണം എന്നില്ല. ചില്ലറയായി മനസ്സിലാക്കുന്നവരോട് സംവാദം ദുസ്സഹം.. അസാധ്യം.
ദൈവം ഉണ്ടെന്നുള്ള വിശ്വസതിനെയാണ് യുക്തിവാദി ആദ്യം ഖണ്ടിക്കേണ്ടത്. പിന്നീട് മതി വനങ്ങുന്നതിനെ ഖണ്ഡിക്കാന്‍. പിന്നീട് മതി അവന്റെ വചനങ്ങേല്‍ ഖണ്ഡിക്കാന്‍. കമന്റ്സ് ഇടുന്നവര്‍ ഇക്കാര്യം കൂടി ഒന്ന് പരിഗണിക്കുക. നീട്ടി വിശദീകരിക്കുവാന്‍ സമയക്കുറവുണ്ട്.

പള്ളിക്കുളം.. said...

ചില അക്ഷരത്തെറ്റുകള്‍ക്കു ക്ഷമിക്കുക.

ഭായി said...

എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം!
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്!
ഞാൻ വിസ്വസിക്കുന്നതിൽ നീ വിശ്വസിക്കണമെന്നില്ല,
നീ വിശ്വസിക്കുന്നതിൽ ഞാനും!
മതങൾ മനുഷ്യ നന്മക്ക്!

സന്തോഷ്‌ said...

അലഞ്ഞു തിരിയുന്നവന്‍,

ഞാന്‍ എന്റെ മകന് വേണ്ട ഭൌതിക സാഹചര്യങ്ങള്‍ നല്‍കുന്നു എന്നതിന്റെ പേരില്‍ അവനോടു എന്നെ ആരാധിക്കാന്‍ പറയുമോ?സ്നേഹം എന്നത് എളുപ്പം മനസ്സിലാക്കാം

താങ്കളുടെ മകന്‍ ചുറ്റുപാടുമുള്ളവരെക്കാള്‍ മികച്ച ഭൌതിക സാഹചര്യങ്ങളില്‍ ആണ് ജീവിക്കുന്നതെങ്കില്‍ അതിനു കാരണക്കാരന്‍ താങ്കള്‍ ആണ് എന്നു മകന് മനസ്സിലാകുന്നുവെങ്കില്‍ താങ്കളെ മകന്‍ താങ്കള്‍ ആവശ്യപ്പെടാതെതന്നെ ആരാധിക്കും. സ്നേഹം എന്നതിന്റെ ഒരു നല്ല പ്രകടനം തന്നെയാണ് ആരാധന എന്നതും.

മരണ ശേഷം കൂടുതല്‍ സുഘാ സൌകര്യങ്ങള്‍ നല്‍കാം എന്ന് പറയുന്ന ഒരു ദൈവത്തെ എന്റെ യുക്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല

ജീവിതക്കാലതുതന്നെ താങ്കള്‍ മറ്റുള്ളവരേക്കാള്‍ സുഖസൌകര്യങ്ങള്‍ അനുഭവിക്കുന്നുവെങ്കില്‍ താങ്കള്‍ക്കു ദൈവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമല്ലോ? താങ്കള്‍ ഈ ബ്ലോഗില്‍ കമന്റു എഴുതുന്നു എങ്കില്‍ ശരിയായ വിദ്യാഭ്യാസത്തിനുപോലും അവസ്സരം ലഭിക്കാത്ത ജനകോടികളെക്കാള്‍ സുഖസൌകര്യം താങ്കള്‍ക്കുണ്ട്. താങ്കള്‍ എല്ലാദിവസ്സവും നന്നായി ആഹാരം കഴിക്കുന്നുണ്ട് എങ്കില്‍ പട്ടിണിയില്‍ കഴിയേണ്ടി വരുന്ന ജനകോടികളെക്കാള്‍ സുഖസൌകര്യം താങ്കള്‍ക്കുണ്ട്. താങ്കളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നു എങ്കില്‍ രോഗികളായി കഴിയുന്ന / അവയവങ്ങള്‍ നഷ്ട്ടപ്പെട്ടു വികലാംഗരായി കഴിയുന്ന ജനകോടികളെക്കാള്‍ സുഖസൌകര്യം താങ്കള്‍ക്കുണ്ട്
-------------------------
അബ്ദുല്‍ അസീസ് വേങ്ങര,

മോനെ സ്വന്തമായി മണ്ണു കുഴച്ചുണ്ടാക്കിയതാണോ?

എന്നു ചോദിക്കുമ്പോള്‍ അബ്ദുല്‍ അസീസ് വേങ്ങരയ്ക്ക് മക്കള്‍ ഉണ്ടെങ്കില്‍ അവരെ അബ്ദുല്‍ അസീസ് വേങ്ങര മണ്ണ് കുഴച്ചാണ് ഉണ്ടാക്കി എടുത്തത് എന്നു കരുതേണ്ടിവരും. താങ്കള്‍ സൂചിപ്പിക്കുന്ന റോബോട്ടിനെയോ കംപ്യുട്ടറിനെയോ പോലെ വിലകൊടുത്തു വാങ്ങുന്ന ഉപകരണത്തിന് സമമാണോ താങ്കള്‍ക്ക് മകന്‍ / മകള്‍ ഇവരും?

അലഞ്ഞു തിരിയുന്നവന്‍ said...

dectator ആകല്ലേ ഭായീ ....
ഒരല്പം കൂടുതല്‍ സഹിഷ്ണുത പ്രതീക്ഷിക്കുന്നു
നിലപാടില്ല എന്ന് പരത്തി പറയാതെ അതെന്താണെന്ന് വ്യക്തമാക്കാമോ?
ദൈവം ഇല്ല എന്നല്ല ഞാന്‍ പറഞ്ഞത് ...നിങ്ങള്‍ ആരാധിക്കുന്ന തരത്തില്‍ ഒരു ദൈവം ഇല്ല എന്നാണ് ....
അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് അറിയില്ല എന്ന് പറയാന്‍ എനിക്കൊരു മാനക്കെടുമില്ല ....
ആരോ രോബോടിന്റെയും കംപുറെരിന്റെയും കാര്യം പറയുന്നത് കേട്ടു ...ഞാന്‍ നല്ലവന്‍ എന്ന് പറഞ്ഞു കേള്‍ക്കാന്‍ എനിക്കൊരു രോബോടിന്റെയും ആവശ്യമില്ല ....
മുഘാ സ്തുതി കേള്‍ക്കുന്ന ദൈവം എന്റെ യുക്തിക്ക് വഴങ്ങുന്നതല്ല ഇത് തന്നെയാണ് എന്റെ നിലപാട് ...
തര്‍ക്കിച്ചു ജയിക്കാനോ ഒരാശയം അടിചെല്പിക്കണോ വന്നതല്ല ...പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുക
നന്ദി ...ഒരല്പം തിരക്കിലാണ് അത് കൊണ്ട് അക്ഷരതെറ്റുകള്‍ ക്ഷമിക്കുക ...

അപ്പൂട്ടന്‍ said...

പള്ളിക്കുളം,
ഞാനും സാധാരണ മതവിശ്വാസവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇടാറില്ല, ചുരുക്കം ചിലയിടങ്ങളിലെ സംവാദങ്ങളിൽ ഇട്ട കമന്റുകൾ കുറച്ചുകൂടി വിശദീകരിക്കണമെന്ന്‌ തോന്നുമ്പോഴല്ലാതെ. അതൊന്നും മതവിമർശനങ്ങളുമല്ല.

ഞാൻ ചോദിച്ചത്‌ താങ്കളുടെ ഒരു പ്രസ്താവനയോട്‌ പ്രതികരിച്ചുകൊണ്ടാണ്‌, അല്ലാതെ ഒറ്റു പൊതുപരാമർശം നടത്തിയതല്ല. താങ്കൾ പറഞ്ഞതിപ്രകാരമായിരുന്നു.

ഇന്ന്‌ ഇവിടെ ജീവിക്കുന്ന മുസ്ലിങ്ങൾ പോലും നരകത്തിലിട്ട്‌ കത്തിക്കുന്നതിനെ ഭയന്നാണ്‌ ഏക ദൈവത്തോട്‌ പ്രാർഥിച്ചുകൊണ്ടിരിക്കുന്നത്‌. സത്യം എത്തിയിട്ടും അവിശ്വാസികളായി തുടരുന്നവർക്കും അധർമ്മകാരികൾക്കും ഉള്ളതാണ്‌ നരകം എന്നത്‌ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണെന്ന്‌ ഇവിടെ ഓരോ കുഞ്ഞിനും വീട്ടിൽ വളർത്തുന്ന പൂച്ചക്കുപോലും അറിയാവുന്ന കാര്യമാണ്‌.

പോസ്റ്റ്‌ വിശദമായി വായിച്ചില്ല, വായിച്ചതിനുശേഷം ഒരു മറുപടി എഴുതാം. ഇന്ന് ഓഫീസിൽ എത്ര തിരക്കുണ്ടാവും എന്നറിയില്ല, കൂടാതെ എന്റെ ബ്ലോഗിലെ ഒരു ചർച്ചയ്ക്കും മറുപടി നൽകേണ്ടതുണ്ട്‌, ഇവിടെ മറുപടി വൈകിയാൽ ക്ഷമിക്കൂ.

ഒരു quick തിരുത്ത്‌ മാത്രം പറയട്ടെ.
അവിശ്വാസി എന്നാൽ വിശ്വസിക്കാത്തവൻ എന്നല്ലേ അർത്ഥം? ദൈവമില്ല എന്ന് വിശ്വസിക്കുകയല്ല ഞാൻ ചെയ്യുന്നത്‌, ദൈവമുണ്ട്‌ എന്ന് വിശ്വസിക്കാതിരിക്കുകയാണ്‌. ഇതുവരെ കേട്ടറിഞ്ഞ ഒരു ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കാൻ എന്റെ യുക്തിയിൽ കാരണങ്ങളൊന്നും തന്നെ കാണുന്നില്ല. ദൈവമില്ലെന്ന് സമർത്ഥിക്കേണ്ട ആവശ്യം എന്നെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്‌.

അതോടൊപ്പം തന്നെ ഒന്നുകൂടി വ്യക്തമാക്കട്ടെ. താങ്കളുടെ വിശ്വാസത്തിൽ എനിക്ക്‌ പരാതികളൊന്നുമില്ല. ദൈവമുണ്ടെന്നുള്ളതിന്‌ തെളിവ്‌ ചോദിച്ചു നടക്കാറില്ല ഞാൻ, വിശ്വാസികളെ വിശ്വാസം കാരണം പരിഹസിക്കാറുമില്ല. വെറുതെ ഒരു മതവിമർശനം ഞാൻ നടത്താറില്ല, വിശ്വാസികൾ തന്നെ നൽകുന്ന പരാമർശങ്ങളിൽ നിന്നുമാണ്‌ ഞാൻ മിക്കവാറും എന്റെ ചോദ്യങ്ങൾ രൂപപ്പെടുത്താറ്‌.

അലഞ്ഞു തിരിയുന്നവന്‍ said...

@സന്തോഷ്‌
താങ്കളുടെ മകന്‍ ചുറ്റുപാടുമുള്ളവരെക്കാള്‍ മികച്ച ഭൌതിക സാഹചര്യങ്ങളില്‍ ആണ് ജീവിക്കുന്നതെങ്കില്‍ അതിനു കാരണക്കാരന്‍ താങ്കള്‍ ആണ് എന്നു മകന് മനസ്സിലാകുന്നുവെങ്കില്‍ താങ്കളെ മകന്‍ താങ്കള്‍ ആവശ്യപ്പെടാതെതന്നെ ആരാധിക്കും. സ്നേഹം എന്നതിന്റെ ഒരു നല്ല പ്രകടനം തന്നെയാണ് ആരാധന എന്നതും.

സ്നേഹവും ആരാധനയും രണ്ടാണെന്ന് തന്നെയാണ് എന്റെ വിശ്വാസം ...(തെറ്റാണെങ്കില്‍ യുക്തിപൂര്‍വ്വം തിരുത്താം)
വിശ്വാസം വിശ്വാസികള്‍ക്ക് നല്ല ആത്മബലം നല്‍കുന്നു എന്നത് കൊണ്ട് തന്നെ ഭാര്യയടക്കം എന്റെ കുടുമ്പത്തിലെ ഒരാളുടെയും വിശ്വാസത്തിന് ഞാന്‍ മുരിവേല്പിക്കാന്‍ ശ്രമിക്കാറുമില്ല ..(വളരെ അപൂര്‍വമായി വിശ്വാസത്തിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടി കാണിക്കാറുണ്ട് എന്ന് മാത്രം )...

ea jabbar said...

വായിച്ചു !
....
(:

sunil panikker said...

കൊള്ളാം പള്ളീ, ഇനിയും പള്ളിക്കുളത്തെ പലരും തെറ്റിദ്ധരിക്കുമോ ആവോ..?

sunil panikker said...

പണ്ടെനിക്കു തന്ന ഒരുപദേശം തിരിച്ചു തരുന്നു:
രാത്രികാലങ്ങളിൽ തൽക്കാലം പുറത്തിറങ്ങേണ്ട, അവിശ്വാസികളുമായി പരമാവധി ചങ്ങാത്തം കൂടുക.

ഏവരേയും ദൈവം രക്ഷിക്കട്ടെ...!

അനിൽ@ബ്ലോഗ് said...

അപ്പൂട്ടന്റെ മേല്‍ കമന്റ് വളരെ വ്യക്തമാണ്. ദൈവമില്ല എന്നത് ഒരു വിശാസമല്ല, മറിച്ച് ദൈവം ഉണ്ട് എന്ന വിശ്വാസം ഇല്ലാതിരിക്കലാണ്. അതിനേക്കുറിച്ച് തര്‍ക്കിച്ചാല്‍ എവിടെ എങ്കിലും എത്തും എന്ന് തോന്നുന്നുമില്ല.

ദൈവം ഉണ്ടോ ഇല്ലയോ എന്നത് മാറ്റി നിര്‍ത്തിയാല്‍ ഈ പറയുന്ന പ്രപഞ്ച പ്രതിഭാസങ്ങള്‍ നിയന്ത്രിക്കുന്നതില്‍ അങ്ങിനെ ഒരു ശക്തിക്ക് വലിയ റോളൊന്നും നമുക്ക് കാണാനാവില്ല. അതിന്റെ ഫലമാണ് പട്ടിണിയും കഷ്ടപ്പാടുകളും യുദ്ധവും തീവ്രവാദവും എല്ലാം.

വിശപ്പിനെ പാവപ്പെട്ടവനും പണക്കാരനും ഒക്കെ വിലയിരുത്തുന്ന വൈരുദ്ധ്യത്തെക്കുറിച്ച് ഈ പോസ്റ്റില്‍ കണ്ടു. എന്നാല്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, വിശപ്പ് എന്തിനാണെന്ന് മാത്രം പറഞ്ഞില്ല. അവന്റെ ശരീര പോഷണത്തിനും നില നില്‍പ്പിനുമാവശ്യമായ വഹകള്‍ സംഘടിപ്പിക്കാനുള്ള ശരീരത്തിന്റെ ഒരു തന്ത്രമാണ് വിശപ്പെന്ന അറിവ് ലഭിക്കുമ്പോള്‍ ഈ വക ചിന്തകളെല്ലാം ഒഴിവാകും. അങ്ങിനെ വിലയിരുത്തുന്നതാണ് “യുക്തിസഹം”

സന്തോഷ്‌ said...

അലഞ്ഞു തിരിയുന്നവന്‍,

സ്നേഹവും ആരാധനയും തീര്‍ച്ചയായും രണ്ടാണ്. പക്ഷെ സ്നേഹം ഇല്ലാതെ ആരാധന ഉണ്ടാവില്ല. ഒരിക്കലും സ്നേഹിക്കാത്ത ഒന്നിനെയും ആരാധിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ പറഞ്ഞത് സ്നേഹം എന്നതിന്റെ ഒരു നല്ല പ്രകടനം തന്നെയാണ് ആരാധന എന്നാണു.

വിശ്വാസ്സത്തെക്കുറിച്ചും താങ്കള്‍ക്കുള്ള കാഴ്ചപ്പാടിനെ ഞാന്‍ അംഗീകരിക്കുന്നു. വിശ്വാസത്തിലെ പൊള്ളത്തരങ്ങള്‍ പോലെതന്നെയാണ് വിശ്വാസാമില്ലയ്മയിലെയും പൊള്ളത്തരങ്ങള്‍. ഇവ രണ്ടും സമൂഹത്തിനു ദോഷമാകത്തിടത്തോളം മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍സാധ്യത ഇല്ലാത്തതുമാണ്.

അലഞ്ഞു തിരിയുന്നവന്‍ said...

വിശ്വാസം ഇല്ലായ്മ എന്നതിലെ പൊള്ളത്തരങ്ങള്‍ എന്നത് കൊണ്ട് സന്തോഷ്‌ എന്താണ് ഉദ്ദേശിക്കുന്നത് ...?
പൊള്ളത്തരം ഇല്ലാത്തത് എന്തോ അതിനെയാണ് യുക്തി എന്ന് പറയുന്നത്.....
ഞാന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന് പറയുന്നതല്ല യുക്തി ...

വിചാരം said...

പള്ളികുളമേ ....
ദൈവം ഉണ്ടെങ്കില്‍, ആ ദൈവത്തിന് ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ മടിയുണ്ടെങ്കില്‍ സാരമില്ല 24 മണിക്കൂറിനുള്ളില്‍ ഒരു ദൃഷ്ടാന്തം കാണിച്ചാല്‍ മതി, ആ ദൃഷ്ടാന്തം ലോകത്തുള്ള എല്ലാ മനുഷ്യരും അറിയണം (പണ്ട് മുഹമദ് ചന്ദ്രനെ രണ്ടാക്കി കാണിച്ചു എന്നൊക്കെ നിങ്ങള്‍ പറയുന്നുണ്ടല്ലോ അതുപോലൊരെണ്ണം)... ഞാന്‍ നിര്‍ബ്ബന്ധിയ്ക്കുന്നില്ല പക്ഷെ മനുഷ്യരാശിക്ക് ഉപകാരമുള്ള ഒന്നായിരിക്കണം . ഇങ്ങനെയൊരു ദൃഷ്ടാന്തം കാണിച്ചില്ലെങ്കില്‍ പള്ളികുളവും മറ്റു കുളങ്ങളും പറയുന്നത് പോലൊരു അള്ളാ ഇല്ലാന്ന് ഉറപ്പിയ്കേണ്ടി വരും.

Anonymous said...

നല്ല തങ്കപ്പെട്ടൊരു കൊളമായിരുന്നു എന്തു ചെയ്യാം ആരോ നഞ്ചു കലക്കി നശിപ്പിച്ചു!.

Anonymous said...

vijaram lokathile etavum valiya pottan

Anonymous said...

ഭാഗ്യം ..! തരൂര്‍ മുസ്ലിം അല്ലല്ലോ ...!
അല്ലെങ്കില്‍ കാരശ്ശേരി മാഷ്, ഹമീദ് ചേന്ദമംഗല്ലൂര്‍ തുടങ്ങി മുസ്ലിം 'ബുദ്ധി' ജീവികളെ ഒരിക്കല്‍ കൂടി സഹിക്കേണ്ടി വരുമായിരുന്നു...
മാതൃഭൂമിക്കും മാനോരമക്കും നഷ്ടം ... ബഹുഭാര്യത്തം ഇസ്ലാമില്‍, ശരീഅത്തിന്റെ ദുരുപയോഗം ..! ചാനലുകള്‍ക്കും നഷ്ടം ...!

സന്തോഷ്‌ said...

അലഞ്ഞു തിരിയുന്നവന്‍,

വിശ്വാസം ഇല്ലായ്മ എന്നതിലെ പൊള്ളത്തരങ്ങള്‍ എന്നത് കൊണ്ട് സന്തോഷ്‌ എന്താണ് ഉദ്ദേശിക്കുന്നത് ...?

താങ്കളുടെ ഈ ചോദ്യത്തിനു മറുപടി പറയുവാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടും ഈ വിഷയം ഒരു തര്‍ക്കം ആക്കി മാറ്റുവാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും "വിശ്വാസാമില്ലയ്മയിലെ പൊള്ളത്തരങ്ങള്‍" എന്ന പരാമര്‍ശം ഞാന്‍ പിന്‍‌വലിക്കുന്നു. മുകളിലെ കമന്റില്‍ ഞാന്‍ എഴുതിയത് താങ്കള്‍ ഇങ്ങനെ തിരുത്തി വായിക്കുക:

"വിശ്വാസ്സത്തെക്കുറിച്ചും താങ്കള്‍ക്കുള്ള കാഴ്ചപ്പാടിനെ ഞാന്‍ അംഗീകരിക്കുന്നു. വിശ്വാസത്തിലെ പൊള്ളത്തരങ്ങള്‍ സമൂഹത്തിനു ദോഷമാകത്തിടത്തോളം മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍സാധ്യത ഇല്ലാത്തതാണ്"

ആരാധനയെക്കുറിച്ച് ഞാന്‍ നല്‍കിയ മറുപടിയില്‍ യുക്തിസഹമായി എന്തെങ്കിലും ഉണ്ട് എന്ന് താങ്കള്‍ക്കു തോന്നുന്നുവെങ്കില്‍ സ്വീകരിക്കാം.

പള്ളിക്കുളം.. said...

അനിൽ @ ബ്ലോഗ് പറഞ്ഞു:

>>>>അപ്പൂട്ടന്റെ മേല്‍ കമന്റ് വളരെ വ്യക്തമാണ്. ദൈവമില്ല എന്നത് ഒരു വിശാസമല്ല, മറിച്ച് ദൈവം ഉണ്ട് എന്ന വിശ്വാസം ഇല്ലാതിരിക്കലാണ്. അതിനേക്കുറിച്ച് തര്‍ക്കിച്ചാല്‍ എവിടെ എങ്കിലും എത്തും എന്ന് തോന്നുന്നുമില്ല.<<<<

ദൈവമില്ല എന്ന് വിശ്വസിക്കുന്നത് ഒരു വിശ്വാസമല്ല എന്നത് അനിലിന്റെ വീക്ഷണമാണ്. എല്ലാവർക്കും ആ വീക്ഷണമാവണം എന്നില്ല. എന്നെ സംബന്ധിച്ച് ദൈവമില്ല എന്ന് ‘വിശ്വസിക്കുന്നവരാണ്’ അവിശ്വാസികൾ. പിന്നെ, താങ്കൾ അവസാനം പറഞ്ഞത് കറക്റ്റ്. അതിനേക്കുറിച്ച് തര്‍ക്കിച്ചാല്‍ എവിടെ എങ്കിലും എത്തും എന്ന് തോന്നുന്നുമില്ല.

പക്ഷേ പിന്നീട് അങ്ങും ഇങ്ങും തൊടാതെ പറഞ്ഞതുണ്ടല്ലോ, ( ദൈവം ഉണ്ടോ ഇല്ലയോ എന്നത് മാറ്റി നിര്‍ത്തിയാല്‍ ഈ പറയുന്ന പ്രപഞ്ച പ്രതിഭാസങ്ങള്‍ നിയന്ത്രിക്കുന്നതില്‍ അങ്ങിനെ ഒരു ശക്തിക്ക് വലിയ റോളൊന്നും നമുക്ക് കാണാനാവില്ല. അതിന്റെ ഫലമാണ് പട്ടിണിയും കഷ്ടപ്പാടുകളും യുദ്ധവും തീവ്രവാദവും എല്ലാം. )

ഇത് വിശ്വാസിയെ സംബന്ധിച്ച് ദഹിക്കുന്ന കാര്യമല്ല. ദൈവ വിശ്വാസി വിശ്വാസത്തിൽ നിലകൊള്ളുന്നത് വെളിപ്പെട്ട പല പ്രപഞ്ച സത്യങ്ങളും, വെളിപ്പെടാത്ത പല കാര്യങ്ങളും നിലനിൽക്കുന്നതുകൊണ്ടാണ്. വിശ്വാസിയെ സംബന്ധിച്ച് ദൈവത്തിന്റെ റോൾ പരമ പ്രധാനമാണ്. ദൈവത്തിന്റെ പലകാര്യങ്ങളിലെയും യുക്തി നോക്കുമ്പോൾ പട്ടിണിയും പരിവട്ടവും യുദ്ധങ്ങളും ഒന്നും ദൈവത്തിന്റെ യുക്തിയില്ലായ്മക്ക് തെളിവാക്കാൻ പറ്റിയ ഉദാഹരണങ്ങളേയല്ല. ഇന്ന് നമുക്ക് തെറ്റെന്നു തോന്നുന്നത് ദൈവത്തിങ്കൽ ആത്യന്തികമായി തെറ്റും ആവുന്നില്ല. മനുഷ്യനെ സംബന്ധിച്ച് അത് ഒരുപക്ഷേ തെറ്റായിരിക്കാം. എന്നാൽ വലിയ യുദ്ധങ്ങളിലും പ്രകൃതിക്ഷോഭങ്ങളിൽ പോലും ദൈവത്തിന്റെ അപാരമായ യുക്തിയുണ്ട് എന്നതാണ് യഥാർഥ വിശ്വാസി വിശ്വസിക്കുന്നത്. ചരിത്രത്തിന്റെയും ജനതകളുടേയും പഠനങ്ങളിൽ നമുക്ക് ഈശ്വരന്റെ യുക്തിമഹിമ ദർശിക്കാനാവുന്നതാണ്. ഇന്ത്യയിലെ അധിനിവേശങ്ങളെല്ലാം എങ്ങനെ പിൽക്കാലത്ത് ഗുണം ചെയ്തു ദോഷം ചെയ്തു എന്നൊക്കെ പരിശോധിക്കാവുന്നതാണ്. എന്നാൽ അധിനിവേശം ഒരു പ്രവൃത്തി എന്ന നിലയിൽ നന്മയല്ലതാനും. പക്ഷേ തിന്മയിൽ നിന്ന് നന്മ ഉത്പാദിപ്പിക്കപ്പെടുന്നുമുണ്ട്. എന്നാൽ മന:പൂർവം തിന്മ ചെയ്യാൻ പാടില്ലതാനും. എന്നാൽ തിന്മയുടെ വക്താക്കൾ അത് ചെയ്യാതിരിക്കുന്നില്ലതാനും. മുകളിൽ ഞാൻ പറഞ്ഞ അധിനിവേശത്തിന്റെ ശേഷിപ്പുകളിൽ നിന്ന് ആത്യന്തികമായ ഒരു തീരുമാനത്തിൽ എത്താൻ ഒരിക്കലും മനുഷ്യന് കഴിഞ്ഞുകൊള്ളണമെന്നില്ല. ഇങ്ങനെയൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു സംഗതികൾ. വിശ്വാസിയെ ധീരനായി നിലകൊള്ളുവാൻ ഇത്തരം ‘യുക്തിചിന്ത’ പ്രാപ്തനാക്കുന്നു. ഇന്ന് വിശ്വാസിക്കെതിരെ ഉയരുന്ന അവഹേളനമോ, ആരോപണങ്ങളോ അവനെ തെല്ലും നിരാശപ്പെടുത്തുന്നില്ല. തന്റെ മേലുള്ള ആക്രമണങ്ങളെപ്പോലും ദൈവത്തിൽ നിന്നുള്ളതായി അയാൾ മനസ്സിലാക്കുന്നു. എന്നാൽ അതു മനസ്സിലാക്കി വായും പൂട്ടി ഇരിക്കണമെന്ന് ദൈവം അയാളെ നിർബന്ധിക്കുന്നുമില്ല. അയാൾ ആവും വിധം തനിക്കെതിരേയുള്ള ആരോപണങ്ങളെ ചെറുത്തുകൊണ്ടിരിക്കുന്നു. തോറ്റാൽ പോലും അത് ദൈവത്തിന്റെ യുക്തിയായി മനസ്സിലാക്കുന്നു. ദൈവത്തിന്റെ യുക്തിയെ ആർക്കും ജയിക്കാനാവില്ലല്ലോ.

താങ്കൾ പറയുമ്പോലെ ദൈവം ഉണ്ടെങ്കിൽ തന്നെ കണ്ട്രോൾ ഉണ്ടാവണമെന്നില്ല എന്നവാദത്തെ എനിക്ക് ദഹിക്കുന്നില്ല. പ്രപഞ്ചത്തിൽ ഒരു കണ്ട്ട്രോളും ഇല്ലാതെ ചുമ്മാ പേരിന് ഒരു ദൈവമോ? (താങ്കളും പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയിൽ വിശ്വസിക്കുന്നതായി എവിടെയോ താങ്കളുടെ തന്നെ ഒരു കമന്റിൽ വായിച്ചിരുന്നു. ഇത്തിരി മുമ്പാണ്. ഇപ്പോൾ നിലപാട് മാറിയെന്ന് വിശ്വസിക്കാമോ?. )

അബ്ദുല്‍ അസീസ് വേങ്ങര said...

>>>>പള്ളികുളമേ ....
ദൈവം ഉണ്ടെങ്കില്‍, ആ ദൈവത്തിന് ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ മടിയുണ്ടെങ്കില്‍ സാരമില്ല 24 മണിക്കൂറിനുള്ളില്‍ ഒരു ദൃഷ്ടാന്തം കാണിച്ചാല്‍ മതി, ആ ദൃഷ്ടാന്തം ലോകത്തുള്ള എല്ലാ മനുഷ്യരും അറിയണം (പണ്ട് മുഹമദ് ചന്ദ്രനെ രണ്ടാക്കി കാണിച്ചു എന്നൊക്കെ നിങ്ങള്‍ പറയുന്നുണ്ടല്ലോ അതുപോലൊരെണ്ണം)... ഞാന്‍ നിര്‍ബ്ബന്ധിയ്ക്കുന്നില്ല പക്ഷെ മനുഷ്യരാശിക്ക് ഉപകാരമുള്ള ഒന്നായിരിക്കണം . ഇങ്ങനെയൊരു ദൃഷ്ടാന്തം കാണിച്ചില്ലെങ്കില്‍ പള്ളികുളവും മറ്റു കുളങ്ങളും പറയുന്നത് പോലൊരു അള്ളാ ഇല്ലാന്ന് ഉറപ്പിയ്കേണ്ടി വരും<<<

ദൈവം ഒരു ദൃഷ്ടാന്തം ഇന്നലെ കാണിച്ചു. ഒരു വെല്ലുവിളി നടത്തിയിട്ട് ഇതുവരെ ജബ്ബാറിനു അനക്കമില്ല.

ഇത് ദൈവമല്ല കാണിച്ചതെന്ന് വിചാരതിനു തെളിയിക്കാമോ?

പള്ളിക്കുളം.. said...

അനിൽ @ ബ്ലോഗ് പറഞ്ഞു :

>>>>വിശപ്പ് എന്തിനാണെന്ന് മാത്രം പറഞ്ഞില്ല. അവന്റെ ശരീര പോഷണത്തിനും നില നില്‍പ്പിനുമാവശ്യമായ വഹകള്‍ സംഘടിപ്പിക്കാനുള്ള ശരീരത്തിന്റെ ഒരു തന്ത്രമാണ് വിശപ്പെന്ന അറിവ് ലഭിക്കുമ്പോള്‍ ഈ വക ചിന്തകളെല്ലാം ഒഴിവാകും. അങ്ങിനെ വിലയിരുത്തുന്നതാണ് “യുക്തിസഹം”<<<<

വിശപ്പ് എന്തിനാണെന്നു പറഞ്ഞു. ശ്രദ്ധിച്ചാൽ കാണാം. ദൈവത്തിനു മാത്രമേ അതേക്കുറിച്ച് പൂർണ്ണമായ ജ്ഞാനം ഉള്ളൂ എന്ന് ഞാൻ പറഞ്ഞിരുന്നു.

വിശ്വാസി വിശ്വസിക്കുന്നരീതിയും താങ്കളോ അല്ലെങ്കിൽ യുക്തിവാദികളോ വിശ്വസിക്കുന്ന രീതിയും തമ്മിൽ വ്യത്യാസമുണ്ട്. ഈശ്വരവിശ്വാസി ശരീരത്തിന് പോഷണം ലഭ്യമാകാനുള്ള ഒരു ഉപാധി മാത്രമാണ് വിശപ്പ് എന്നു കരുതുന്നില്ല. യുക്തിവാദിയുടെ കുടുസ്സു യുക്തിയിൽ മാത്രമേ ‘വിശപ്പിനെ’ പട്ടിണിക്കിടാൻ പറ്റൂ. യുക്തിവാദിക്ക് വിശപ്പിനെപ്പോലും അല്പം യുക്തിസഹമായ രീതിയിൽ സംഗ്രഹിക്കാൻ പറ്റുന്നില്ല എന്നാണ് ‘ശരീരപോഷണോപാധി’ എന്ന പ്രയോഗത്തിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്.

മറിച്ച് ഈശ്വര വിശ്വാസിയെ നോക്കൂ. അയാൾക്ക് വിശപ്പിനെക്കുറിച്ചുപോലും വലിയ ഒരു വിതാനത്തിൽ ചിന്തിക്കാനാവും. വിശപ്പാണ് നാഗരികതകൾക്ക് അടിത്തറപാകിയതെന്ന് അയാൾ അത്ഭുതം കൂറുന്നു. വിശപ്പാണ് മനുഷ്യന്റെ അന്യോന്യമുള്ള ബന്ധങ്ങളുടെ ചുവട്ടിലെ വളം എന്ന് അയാൾ അത്ഭുതപ്പെടുന്നു. വിശപ്പാണ് ഈ ലോകത്തെ മൊത്തത്തിൽ ചലിപ്പിക്കുന്നതെന്ന് അയാൾ മനസ്സിലാക്കുന്നു. വിശപ്പാണ് തന്റെ ജീവിതത്തെ ആസ്വാദ്യകരമാക്കുന്നതെന്നും മനസ്സിലാക്കുന്നു. ദൈവം നൽകിയ വിശപ്പെന്ന വികാരത്തെയോ അവസ്ഥയെയോ മറികടന്ന് പത്തുനാൾ പോലും തനിക്ക് ജീവിക്കാനാവില്ല എന്ന നിസ്സഹായതയെ ഓർത്ത് അയാൾ ദൈവത്തെ സ്തുതിക്കുന്നു.

ഇനിയുക്തിവാദി പറയൂ.. വിശപ്പിന്റെ യുക്തിയെന്ത്? ശരീരത്തിന് പോഷണം നൽകലാണോ? ശരീരപോഷണത്തിന് വെയിലുകൊണ്ടാൽ മതിയാവുന്ന ഒരവസ്ഥ എന്തേ മനുഷ്യന്റേയോ ജന്തുക്കളുടേയോ ശരീരത്തിൽ വന്നുചേർന്നില്ല? അല്ലെങ്കിൽ തന്നെ ശരീരം ഇങ്ങനെ ആമാശയവുംകുടലുമൊക്കെയുള്ള ഒന്നായിത്തീരേണ്ടതിന്റെ യുക്തിയെന്ത്? ഈ ഭൂമിയിൽ നിങ്ങൾ പത്തോ എൺപതോകൊല്ലം തിന്നു കുടിച്ച് നടന്നാൽ മതിയെന്ന് ആരു തീരുമാനിച്ചു? അതിന്റെ യുക്തിയെന്ത്? വിശന്നിരിക്കുമ്പോൾ ഭക്ഷണത്തിന്റെ മണം നാവിൽ ജലം കിനിക്കുകയും എന്നാൽ അതേ ഗന്ധത്തെ വയറുനിറഞ്ഞിരിക്കുമ്പോൾ നമ്മുടെ നാസാരന്ധ്രങ്ങൾ അവഗണിക്കുകയും ചെയ്യുന്നതിന്റെ യുക്തിയെന്ത്? വയറിനേയും മൂക്കിനേയും ഗന്ധത്തേയും മനസ്സിനോട് ബന്ധിപ്പിച്ചതിന്റെ യുക്തിയെന്ത്? അല്ലെങ്കിൽ തന്നെ എന്താണ് മനസ്സെന്നുകൂടി ഞാൻ ചോദിക്കുന്നില്ല. കാരണം അതൊന്നും ഒരു യുക്തിവാദിക്കും സ്ഥാപിക്കാൻ കഴിയില്ല എന്നെനിക്ക് ഉറപ്പുണ്ട്.

Muhammed Shan said...
This comment has been removed by a blog administrator.
Muhammed Shan said...
This comment has been removed by the author.
Muhammed Shan said...

പള്ളിക്കുളം കമന്റ് ഡിലീറ്റ്‌ ചെയ്തതിനു :)

അനിൽ@ബ്ലോഗ് said...

പള്ളിക്കുളം,
എന്നെപറ്റി ഒരു ചെറിയ തെറ്റിദ്ധാരണ ഉണ്ടെന്ന് തോന്നുന്നു. ഈ സോ “കോള്‍ഡ് യുക്തിവാദി”യുമായി എന്നെ കൂട്ടിക്കെട്ടരുത്. ദൈവം ഉണ്ടെന്നതോ ഇല്ലെന്നതോ എന്നെ ബാധിക്കുന്ന ഒരു വിഷയമേ അല്ല. മത ചിന്തകള്‍ സമൂഹവുമായി ഡിബേറ്റ് വരുന്ന സമയങ്ങളില്‍ (ഉദാ:തൊടുപുഴ)ചിലപ്പോള്‍‍ അഭിപ്രായം പറഞ്ഞെന്നു വരും. വളരെ കാലമായി ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാറും ഇല്ല.

അതെന്തോ അവട്ടെ, വിശപ്പെന്ന സംഗതിയെ അല്പം കൂടി ശാസ്ത്രീയമായി പഠിക്കുന്നത് നന്നായിരിക്കും.

പള്ളിക്കുളം.. said...

@ അനിൽ @ ബ്ലോഗ്,

താങ്കളെപ്പറ്റി സംശയമേ ഉണ്ടായിരുന്നുള്ളൂ. തെറ്റിദ്ധാരണ ഉണ്ടായിരുന്നില്ല. യുക്തിവാദികളുമായി താങ്കളെ കൂട്ടിക്കെട്ടുന്നുമില്ല. യുക്തിവാദി, നിരീശ്വരവാദി, നിരീശ്വരയുക്തിവാദി ഇങ്ങനെയൊക്കെ വേർതിരിക്കാൻ ചിലപ്പോൾ സാധിക്കാറില്ല. താങ്കളോടു പറയാൻ ശ്രമിക്കുന്നതു തന്നെ ചിലപ്പോൾ യുക്തിവാദികൾക്കും ബാധകമാകുന്നതുകാരണം ഇടക്ക് യുക്തിവാദം കടന്നുവന്നതാണ്. ക്ഷമിക്കുമല്ലോ.

വിശപ്പിനെപ്പറ്റി മാത്രമല്ല, ദൈവത്തിന്റെ വിവിധ സംവിധാനങ്ങളെപ്പറ്റി ഇനിയും എത്രയോ പഠിക്കേണ്ടതുണ്ടെന്ന് ഞാൻ സ്വയം വിചാരിക്കുകയാണ്. ഇടപെടലുകൾക്ക് നന്ദി.

പള്ളിക്കുളം.. said...

അപ്പൂട്ടന്,

ഞാൻ ഒരു പോസ്റ്റ് ഇട്ടത് എന്തെങ്കിലും പ്രത്യാരോപണം നടത്താനോ ഞാൻ തേടുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനോ വേണ്ടിയല്ല. പറയാനുള്ള ചില കാര്യങ്ങൾ പറഞ്ഞുവെന്നു മാത്രം. സന്ദർശനത്തിനും സംക്ഷിപ്തമായ ഇടപെടലിനും നന്ദി. എനിക്കും വളരെയധികം തിരക്കാണ്. താങ്കളുടെ പ്രതികരണങ്ങൾക്കും മറുപ്രതികരണങ്ങൾ പ്രതീക്ഷാതിരിക്കുവാൻ അപേക്ഷ. ഇവിടെ നടക്കുന്ന സംഭാഷണങ്ങളിൽ മറ്റാരെങ്കിലും ഇടപെടുന്നെങ്കിൽ ആയിക്കോട്ടെ.

പള്ളിക്കുളം.. said...

‘യുക്തിവിചാരമാണ്’ ലോകത്തിലെ മഹോന്നതമായ മസ്തിഷ്ക വിചാരം എന്ന് ധരിച്ചു വശായിരിക്കുന്നു മസ്തിഷ്ക ശൂന്യന്മാരായ ചില ബ്ലോഗ് യുക്തിവാദികൾ. ദൈവത്തിനെയും ദൈവബോധത്തിന്റെ പ്രചാരകരേയും വിമർശിക്കുവാനല്ലാതെ സ്വന്തം വാദമുഖങ്ങൾ നിരത്തി ദൈവം ഇല്ല എന്ന് തെളിയിക്കാനുള്ള ശ്രമം പോലും ആരിൽ നിന്നും ഉണ്ടായിട്ടില്ല.

മത വിരുദ്ധപോസ്റ്റുകളിൽ കാര്യം പറയുന്നതിനു പകരം പ്രകോപനമുണ്ടാക്കുകയാണ് പലരുടേയും ലക്ഷ്യം. പ്രകോപനം മാത്രമാണ് അവരുടെ ലക്ഷ്യം. അവർ ഉപയോഗിക്കുന്ന ഭാഷയിൽ അത് വളരെ പ്രകടവുമാണ്. ഇവിടെ ഒരു കപടയുക്തിവാദി ബ്ലോഗറുടെ ഏറ്റവും അവസാനത്തെ പോസ്റ്റിൽ പ്രകോപനമുണ്ടാക്കുവാൻ ‘താടിവെച്ച സത്വം’ എന്ന പ്രയോഗം സ്ഥാനത്തും അസ്ഥാനത്തുമൊക്കെ മുഴച്ചു നിൽക്കുന്നത് കാണാം. പ്രകോപനത്തിന് മന:പൂർവം ശ്രമിക്കുന്നവർ ‘സംവാദ’ ത്തിനായി മുറവിളികൂട്ടുന്ന വിരോധാഭാസവും കാണേണ്ടിവരുന്നു. പ്രകോപനപരവും അവഹേളനപരവുമായ ഭാഷ ഉപയോഗിക്കുന്നവരുമായി ‘സംവാദം’ പോയിട്ട് സംഭാഷണം പോലും നടക്കില്ല എന്ന് ആർക്കാണ് അറിയാത്തത്.

യുക്തിവാദത്തിന് നിരീശ്വരവാദികളെപ്പോലും കൂട്ടിനു കിട്ടാത്തത് അവർ യുക്തിവാദ പ്രചരണത്തിന് ഉപയോഗിക്കുന്ന മാധ്യമങ്ങളിലെ / സങ്കേതങ്ങളിലെ യുക്തിരാഹിത്യമാണ്. ഒരു കൂലിപ്പണിക്കാരന്റെ സാധാരണ സംശയങ്ങൾക്കുപോലും ഉത്തരം നൽകാൻ അവർക്ക് പടിഞ്ഞാറു നിന്ന് ഇറക്കുമതി ചെയ്ത മണ്ടപോയ പുസ്തകങ്ങളിലെ തലയിൽ കേറാത്ത ക്വോട്ടുകൾ വേണ്ടി വരുന്നു. ലളിതയുക്തിക്ക് നിരക്കാത്തത് സമൂഹത്തിൽ നിലനിൽക്കുകയില്ല. ലളിത യുക്തിപോലും ഇല്ലാത്തവർ അസഹിഷ്ണുക്കളാവുന്നത് സ്വാഭാവികം.

Muhammed Shan said...

ഇവിടെ അസഹിഷ്ണുത ആര്‍ക്കാണെന്ന് വളരെ വ്യക്തം കമന്റ് modarationu സ്വാഗതം ..താങ്കള്‍ക്ക് അത് മാത്രമല്ലെ ചെയ്യാനുള്ളൂ ....
പ്രിയ പള്ളിക്കുളം ഞാന്‍ ഇവിടെ തര്‍ക്കിക്കണോ വാദിച്ചു ജയിക്കാനോ വന്നതല്ല ...യുക്തി എന്തെന്ന് താങ്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്ങില്‍ അത് വിട്ടേക്കൂ ...
നന്മകള്‍ നേരുന്നു ............

സന്തോഷ്‌ said...
This comment has been removed by a blog administrator.
പള്ളിക്കുളം.. said...

സന്തോഷ് , തൊടുപുഴ ന്യൂമാൻസ് കോളേജ് ഈ പോസ്റ്റിലെ വിഷയമല്ല. ഞാൻ അതിന്റെക്കുറിച്ച് പ്രതികരിച്ച ഇടത്ത് താങ്കൾ ഈ കമന്റ് നിക്ഷേപിക്കുകയാണെങ്കിൽ എന്റെ അഭിപ്രായം പറയാമെന്നേയുള്ളൂ. വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ളതല്ലാത്തതിനാൽ താങ്കളുടെ കമന്റ് ഇവിടെ നിന്നും നീക്കം ചെയ്യുന്നു.

വിഷയവുമായി നേരിട്ടു ബന്ധമില്ലാത്ത മറ്റു ചില കമന്റുകളും കാണുന്നുണ്ട്. ആളുകൾ ഈ പോസ്റ്റ് വായിച്ച് അത് മനസ്സിലാക്കിയതിന്റെ രീതിയിൽ വന്ന പിഴവായി പരിഗണിച്ച് അത്തരം കമന്റുകൾ ഇവിടെ നില നിർത്തിയിട്ടുണ്ട്. ആരെങ്കിലും ഈ പോസ്റ്റിനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ പോരായ്മയാണല്ലോ. പക്ഷേ സന്തോഷിന്റെ കാര്യത്തിൽ അത് അങ്ങനെയല്ല.

സന്തോഷ്‌ said...

പള്ളിക്കുളം, താങ്കള്‍ തൊടുപുഴ ന്യൂമാൻസ് കോളേജ് വിഷയത്തില്‍ പ്രതികരിച്ചത് കുറച്ചു ദിവസ്സങ്ങള്‍ക്ക് മുന്പായതുകൊണ്ടും ആ ബ്ലോഗില്‍ അതിനുശേഷം മറ്റു വിഷയങ്ങള്‍ ലേഖനമാക്കിയതുകൊണ്ടും, അവിടെ ഈ കമന്റു എഴുതിയാല്‍ താങ്കള്‍ ഒരു പക്ഷെ ശ്രദ്ധിചില്ലെങ്കിലോ എന്ന് കരുതിയാണ്, താങ്കളുടെ ഈ പോസ്റ്റുമായി ബന്ധം ഇല്ലെങ്കിലും ഇങ്ങനെയൊരു കമന്റു ഇവിടെ എഴുതിയത്. ഇതേ കമന്റു തന്നെ താങ്കള്‍ പ്രതികരിച്ച ആ ബ്ലോഗിലും ഉണ്ട്. താങ്കള്‍ക്കു ഈ വിഷയത്തിലുള്ള മറുപടി എന്താണ് എന്ന് കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്. താങ്കളുടെ മുന്‍ നിലപാടില്‍നിന്നും എന്തെങ്കിലും വ്യത്യാസം ഈ വിഷയത്തില്‍ വന്നിട്ടുണ്ടോ എന്നും ദയവായി വ്യക്തമാക്കുക. താങ്കളുടെ മറുപടി ഇവിടെയോ അല്ലെങ്കില്‍ താങ്കള്‍ കമന്റു എഴുതിയ ആ പോസ്റ്റിലോ തന്നാല്‍ മതി.

വിചാരം said...

സന്തോഷ് താങ്കള്‍ ഏതുനാട്ടുക്കാരനാ, ഇതുവരെ ഇവരുടെ (പള്ളുകുളം,കട്ടിപ്പരുത്തി,ലത്തീഫ്,ബക്കര്‍,ചിന്തകന്‍)കാര്യപരിപ്പാടികളെ കുറിച്ച് മനസ്സിലാക്കിയിട്ടിലേ .. ഇവര്‍ പട്ടി പ്രസവിയ്ക്കും പോലെ ആഴ്ച്ചയില്‍ പത്തിരുപത് പോസ്റ്റിടും അതില്‍ വായയില്‍ കൊള്ളാത്തതൊക്കെ വിളിച്ച് കൂവും, ആരെങ്കിലും അതിനെ കുറിച്ച് സംശയം ചോദിച്ചാല്‍ അതങ്ങനെ അതിങ്ങനെ എന്നൊക്കെ വള വളാന്ന് പറഞ്ഞ് എല്ലാം യുക്തിവാദികളുടെ മേല്‍ പഴിചാരി അടുത്ത പോസ്റ്റിലേക്ക് നീങ്ങും. എന്തിനും ഏതിനും ഇപ്പോള്‍ ജബ്ബാര്‍ മാഷിനേയും കാളിദാസനേയും ബാബുസാറിനെയൊക്കെ തെറിവിളിക്കുകയാ ഇവരുടെ പരിപ്പാടി, ഇവരുടെ കൂട്ടത്തിലെ ചിലര്‍ക്കുള്ള അനോണി ഐ.ഡി ഉപയോഗീച്ച് കേട്ടാല്‍ അറുക്കുന്ന തെറി വിളിക്കുക ഇതൊക്കെ ഇവരുടെ കലാപരിപാടികളാണ്. ബൂലോകത്തുള്ള എല്ലാ അനോണി കമന്റുകളും പരിശോധിച്ചാല്‍ അതില്‍ 70% കമന്റ്സും ഇസ്ലാമിക മുഖമൂടികളുടെ ചീഞ്ഞളിഞ്ഞ അവ്യക്ത മുഖമുള്ളവരുടേതായിരിക്കും അതും അസല്‍ ഇസ്ലാമിക സംസ്ക്കാരത്തിലടങ്ങിയ മുണ്ടന്‍ തെറികള്‍. എന്നിട്ട് മൈതാന പ്രസംഗം നടത്തുന്നതോ ..ഇസ്ലാം എന്നാല്‍ ലോകസമാധാനത്തിന്റെ മതം എന്നൊക്കെ , ഏതൊരു പൂച്ചകുട്ടിയ്ക്കുമറിയാം ലോകത്ത് തീവ്രവാദവും,ഭീകരവാദവും പ്രവര്‍ത്തനവും നടത്തുന്നത് ഇസ്ലാമിസ്റ്റുകളാണന്ന് അതുമാത്രമല്ല ലോകത്ത് മയക്ക് മരുന്ന് കച്ചവടം നടത്തുന്നതും ഇവര്‍ തന്നെ, ഇത്രയും ദുശിച്ചമതം ഇസ്ലാമതല്ലാതെ മറ്റൊന്നുമില്ലാന്‍ കാലം ഓരോ ദിനങ്ങളിലൂടെയും തെളീയീച്ച് കൊണ്ടിരിക്കുന്നു.. എന്റെയീ കമന്റിനെ നേരിട്ട് നേരിടാനാവാതെ ഇസ്ലാമിസ്റ്റുകള്‍ അനോണിയായി വന്ന് ചീത്ത പറയുന്നത് കാണാം.(തെമ്മാടി കൂട്ടങ്ങളിലെ സംസക്കാരം അല്ലാതെന്തു പറയാന്‍)

CKLatheef said...

@വിചാരം,

താങ്കളുടെത് എത്ര നല ഭാഷ, എത്ര സൂക്ഷമമായ വിശകലനം സമതിച്ചിരിക്കുന്നു. പട്ടി ആഴ്ചയില്‍ പതിരുപത് പ്രസവം നടത്തുമല്ലേ. നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതാണോ പ്രശ്‌നം. ഇതാ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി സംശയംചോദിച്ചോളൂ. പക്ഷെ വളവളാന്നാകാനാണല്ലോ സാധ്യത. ഇത്ര ഗംഭീരമായി പറയാന്‍ എനിക്കറിയാത്തതുകൊണ്ടാണെന്ന് മനസ്സിലാക്കിയാല്‍ മതി.

ഒരുപക്ഷെ താങ്കളുടെ കമന്റും എന്റെ കമന്റു പള്ളിക്കുളം ഡിലീറ്റിയേക്കാം. താങ്കളുടെ ഈ കമന്റ് ഞാനെന്റെ ബ്ലോഗില്‍ ചേര്‍ക്കും. സമ്മതമായിരിക്കുമല്ലോ.

വിചാരം said...

ലത്തീഫ് സാറേ .. ഏ.ക്കെ എന്ന ഒരു ഇസ്ലാമിസ്റ്റ് അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഞാനിട്ടൊരു കമന്റിന് നല്‍കിയ മറുപടി ഒന്ന് വായിക്കൂ ..
AK / എ.കെ has left a new comment on the post "തരൂരിന്റെ മൂന്നാം കെട്ട് !":

vichaaram said

ഏക്കെ... സാ‍റെ
ശശി തരൂരിന്റെ ആദ്യ ഭാര്യയെ വിവാഹ മോചിതയാക്കിയതിനു ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു, അതിനേയും വിവാഹം മോചനം ചെയ്യുന്നു മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു ഇതിലെന്താ തെറ്റ് മാഷേ====

നിന്റെയൊക്ക്‌ വിചാരമെന്താ വിവരമില്ലാത്തവനേ

നിന്റ്‌ ഉമ്മ പെങ്ങന്മാരെ ഈ വിധം ഉപയോഗിച്ച്‌ വലിചറിൻഞ്ഞാൽ നിനക്കെന്ത്‌ വിചാരമുണ്ടാവും ചെറ്റേ..

പള്ളിക്കുളം.. said...

@ വിചാരം,
പള്ളിക്കുളം സ്വകാര്യമായി തമാശകളെ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് താങ്കളുടെ കമന്റുകൾ ഇവിടെ നിലനിർത്താൻ ആഗ്രഹിക്കുന്നു. ദു:ഖാർത്തമായ ഘട്ടങ്ങളിൽ വായിക്കാമല്ലോ..\

sunil panikker said...
പണ്ടെനിക്കു തന്ന ഒരുപദേശം തിരിച്ചു തരുന്നു:
രാത്രികാലങ്ങളിൽ തൽക്കാലം പുറത്തിറങ്ങേണ്ട, അവിശ്വാസികളുമായി പരമാവധി ചങ്ങാത്തം കൂടുക.

ഏവരേയും ദൈവം രക്ഷിക്കട്ടെ...


പണിക്കർ സാബ്..
നമ്മൾ ഇങ്ങനെ പരസ്പരം ഉപദേശിക്കുന്നതുകൊണ്ട് തടികേടാകാതെ നടക്കുന്നു :) ബ്ലോഗിന്റെ ഇടവഴികളിലെ കാല്പെരുമാറ്റം ഇല്ലാത്ത ഇടങ്ങളിലൂടെ പകൽ പോലും സഞ്ചരിക്കരുത്. തസ്കരന്മാരുണ്ട്. തട്ടിക്കളയും. ബ്ലോഗിലെ ചെകുത്താന്മാരുടെ റെസിഡൻസ് ഏരിയകളിലൂടെ നടക്കാനിറങ്ങരുത്. ഇനിയൊന്നും കേൾക്കാൻ ആവാത്തവിധം ചെവിയിലേക്ക് ഡ്രൈനേജ് വാട്ടർ കുത്തിയൊലിക്കും.

ഇതൊക്കെ നമ്മൾ സഹിക്കുന്നു.. എന്നിട്ടും താങ്കൾ പറഞ്ഞതാണ് നമ്മുടെ പ്രാർഥന. “ എല്ലാവരേയും ‘ദൈവം‘ രക്ഷിക്കട്ടെ”! (യുക്തിവാദികളിൽ നിന്ന് തിരിച്ചൊരു പ്രാർഥനപോലും നമ്മൾ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ നിസ്വാർത്ഥവും ഗുണകാംഷാപരവുമായ വിശാല മനസ്സിനെ ഇവർ ആരും അംഗീകരിക്കുന്നില്ലെങ്കിലും എന്നെങ്കിലും തിരിച്ചറിഞ്ഞേക്കാം എന്ന ഒറ്റപ്രതീക്ഷയേ ഉള്ളൂ.. :( )

junaith said...

ലകും ദീനുക്കും വലിയ ദീന്‍ ..

kaalidaasan said...

കാളിദാസന്റെ കമെന്റ് സഹതാപം അര്‍ഹിക്കുന്നു. ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ മൊത്തത്തില്‍ ഗ്രഹിക്കനവാത്തവര്‍ ഇവിടെ കമെന്റ് ഇടണം എന്നില്ല. ചില്ലറയായി മനസ്സിലാക്കുന്നവരോട് സംവാദം ദുസ്സഹം.. അസാധ്യം.

പള്ളിക്കുളത്തിനാരോടും സഹതപിക്കാം. പക്ഷെ മൊത്തത്തിലായാലും ചില്ലറയായാലും അപ്പൂട്ടന്റെ ചോദ്യം ഇതായിരുന്നു.

അപ്പോൾ ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കണം എന്ന നിർബന്ധം ദൈവത്തിനില്ലേ? ഇത്‌ ഒന്നിരുത്തി വായിച്ചാൽ ലോകം നന്നാവണം എന്നതിലുപരി ആരൊക്കെ തന്റെ ആജ്ഞ അനുസരിച്ച്‌ ജീവിക്കുന്നവർക്ക്‌ മാത്രം സ്വർഗ്ഗം കൊടുക്കാം എന്ന നിലയിലാണോ ദൈവം കാര്യങ്ങൾ നോക്കിക്കാണുന്നത്‌ എന്ന് ചോദിക്കേണ്ടിവരും.

ആ ചോദ്യത്തിനുത്തരം പള്ളിക്കുളം എന്ന മുസ്ലിമിനറിയില്ല എന്നതാണു ശരിയായ സഹതാപം അര്‍ഹിക്കുന്ന സംഗതി. ഖുറാനില്‍ വളരെ വ്യക്തമായി പല പ്രാവശ്യം അള്ളാ പറഞ്ഞിട്ടുണ്ട്, ഞാന്‍ ഇച്ഛിക്കാത്തതു കൊണ്ടാണ്‌ കുറച്ചു പേര്‍ അവിശ്വാസികളായി തുടരുന്നതെന്ന്. താന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ മുഴുവന്‍ പേരെയും വിശ്വാസികളാക്കുമായിരുന്നു എന്നാണതിന്റെ അര്‍ത്ഥം. ഖുറാന്‍ പരായണം ചെയ്യുമ്പോള്‍ അവിശ്വാസികള്‍ കേള്‍ക്കാതിരിക്കാന്‍ മറയിടുന്ന അള്ളായേക്കുറിച്ച് താങ്കള്‍ കേട്ടിട്ടില്ലെങ്കല്‍ അതിന്റെ അര്‍ത്ഥം ഖുറാന്‍ മുഴുവന്‍ താങ്കള്‍ വായിച്ചിട്ടില്ല എന്നാണ്. ഖുറാന്‍ വയിക്കാത്ത മുസ്ലിമിനോട് സഹതപിക്കാന്‍ ആര്‍ക്കും ഒരിക്കലെങ്കിലും തോന്നും.

അപ്പൂട്ടന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഖുറാനിലുണ്ടെന്നു പറയുന്ന എന്നോട് സംവദിക്കാന്‍ പള്ളിക്കുളം എന്ന മുസ്ലിമിന്‌ അസാധ്യമാണ്.

അപ്പൂട്ടന്‍ said...

പള്ളിക്കുളം,
ഞാനും വിശപ്പിനെക്കുറിച്ച്‌ എഴുതട്ടെ. എന്നേപ്പോലൊരാൾ സാധാരണഗതിയിൽ വിശ്വാസവുമായി ബന്ധപ്പെട്ട്‌ എങ്ങിനെ സംവാദത്തിലെത്തിപ്പെടുന്നു എന്നതിന്‌ ഒരു ധാരണയുണ്ടാക്കാൻ ഇത്‌ സഹായിച്ചേക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ യുക്തിവാദികളും ഇതേ രീതിയിലാകണമെന്നില്ല ഇടപെടുന്നത്‌, അതിനാൽ ഇവിടെ പറയുന്നത്‌ ഒരു ജനറലൈസേഷനായി കാണരുത്‌, ദയവായി വ്യക്തിതലത്തിലുള്ള മറ്റുള്ളവരുടെ കമന്റുകൾ ക്വോട്ട്‌ ചെയ്ത്‌ ചോദിക്കരുത്‌.

സത്യത്തിൽ വിശപ്പ്‌ എന്ന ഉദാഹരണം എത്ര ശരിയാണെന്നറിയില്ല, കാരണം ഇന്നിന്റെ പ്രശ്നം, മനുഷ്യൻ കുഴങ്ങി നിൽക്കുന്ന സമസ്യ, സത്യത്തിൽ വിശപ്പല്ല, ഭക്ഷണദൗർലഭ്യവും പട്ടിണിയുമാണ്‌. എങ്കിലും ചർച്ചയ്ക്കായി വിശപ്പ്‌ എന്ന പ്രയോഗം തന്നെ ഉപയോഗിക്കാം.

മനുഷ്യശരീരത്തിന്റെ, എന്നല്ല, സ്വന്തമായി matter-ൽ നിന്നും ഊർജ്ജം ഉൽപാദിപ്പിക്കാൻ കഴിവുള്ള ഏതൊരു ജീവനുള്ള ശരീരത്തിനും നിലനിൽപിന്‌ അത്യന്താപേക്ഷിതമാണ്‌ ഭക്ഷണം. കോശങ്ങൾക്ക്‌ മതിയായ അളവിൽ ഗ്ലൂക്കോസ്‌ ലഭിക്കാതെ വന്നാൽ ദേഹത്തിന്റെ പ്രവർത്തനങ്ങൾ മരവിക്കും. ആ ഒരു നില ഒഴിവാക്കാനായി ദേഹത്തിന്റെ ഒരു മുന്നറിയിപ്പ്‌ (warning) ആണ്‌ വിശപ്പ്‌.

ഏതൊരു വസ്തുവും മതിയായ അളവിൽ ഊർജ്ജം ലഭിക്കാത്ത അവസരത്തിൽ അപശബ്ദങ്ങൾ ഉണ്ടാക്കും അല്ലെങ്കിൽ പ്രവർത്തനം മന്ദീഭവിക്കും. കുറഞ്ഞ വോൾട്ടേജിൽ ഒരു മോട്ടോർ ഓടിച്ചുനോക്കൂ. യന്ത്രങ്ങളുടെ ഭാഗങ്ങൾക്ക്‌ തേയ്മാനം മൂലമോ ബലക്ഷയം കാരണമോ ഉണ്ടാകുന്ന തകരാറുകൾ നേരത്തെക്കൂട്ടി അറിയാൻ വൈബ്രേഷനിൽ ഉള്ള വ്യതിയാനങ്ങൾ നിരീക്ഷിച്ചാൽ മതി, ശരിയായ മെഷറിങ്ങ്‌ മെക്കാനിസം ഉണ്ടെങ്കിൽ മുന്നറിയിപ്പുകൾ സാധ്യമാണ്‌.

ജീവനുള്ള ശരീരത്തിൽ മന്ദീഭവിക്കാതിരിക്കാനുള്ള ഒരു measuring-cum-warning mechanism മാത്രമാണ്‌ വിശപ്പ്‌.

ചുരുക്കിപ്പറഞ്ഞാൽ വിശപ്പ്‌ അങ്ങ്‌ ഉണ്ടായിവരികയല്ല, ആവശ്യത്തിന്‌ ഗ്ലൂക്കോസ്‌ കിട്ടാതെവരാൻ സാധ്യതയുണ്ട്‌ എന്ന അവസരത്തിൽ ശരീരം പ്രതികരിക്കുമ്പോൾ നാം മനസിലാക്കുന്ന ശാരീരികാവസ്ഥയാണ്‌ വിശപ്പ്‌. മുറിവ്‌ പറ്റുമ്പോൾ ഉണ്ടാകുന്ന വേദന പോലെ ഒന്ന്.

ഇത്രയും ഭൗതികതലം.

തത്വചിന്താപരമായി ചിന്തിച്ചാൽ ലോകത്തിലെ ജനം വിശപ്പിനാൽ (എന്നല്ല, ഭക്ഷണദൗർലഭ്യമോ പട്ടിണിയോ മൂലം) ബുദ്ധിമുട്ടുന്നതുകാണാം. അതിൽ വിവ്ഷമിക്കുകയോ തന്റെ കഴിവിനനുസരിച്ച്‌ ബുദ്ധിമുട്ടുന്നവർക്ക്‌ സഹായമെത്തിക്കുകയോ ചെയ്യാം.

ചുരുക്കിപ്പറഞ്ഞാൽ വിശപ്പെന്നത്‌ ഒരു ഭൗതികവിഷയമായോ സാമൂഹികപ്രശ്നമായോ മാത്രമേ ഒരു അവിശ്വാസിക്ക്‌ കാണാനാവൂ. അതിനെ തരണം ചെയ്യാൻ (സ്വന്തം കാര്യമാണെങ്കിൽ) ഭക്ഷണസ്രോതസ്‌ അന്വേഷിക്കുകയോ (മറ്റുള്ളവരുടെ കാര്യത്തിൽ) തന്നാലാവുംവിധം സഹായമെത്തിക്കുകയോ ചെയ്യാം. അതിനപ്പുറം അയാൾ വിശപ്പെന്ന പ്രതിഭാസത്തെക്കുറിച്ച്‌ സാധാരണജീവിതത്തിൽ ആശങ്കപ്പെടില്ല. അനേകം കാര്യങ്ങളിലൊന്ന്‌, അത്രമാത്രം.

അപ്പൂട്ടന്‍ said...

ഇനി വിശ്വാസിയുടെ കാര്യമെടുക്കാം. താങ്കൾ പറഞ്ഞകാര്യങ്ങൾ എല്ലാ വിശ്വാസികളും ചിന്തിക്കുന്ന രീതിയാണോ എന്നറിയില്ല, ചർച്ചയ്ക്കായി അങ്ങിനെയെടുക്കാം.

വിശപ്പ്‌ സൃഷ്ടിക്കുമ്പോൾ ദൈവം തന്റെ യുക്തിയിൽ എന്തെങ്കിലും കണ്ടിട്ടുണ്ടാവാം, അതെന്താണെന്ന് കൃത്യമായി അറിയാൻ സാധിക്കില്ല. എങ്കിലും ലോകത്ത്‌ മനുഷ്യൻ മുന്നേറിയതിനു പ്രധാനകാരണമായി വിശപ്പിനെ വിലയിരുത്താം, മനുഷ്യന്റെ ചിന്തകളും പ്രവർത്തികളും നിർണ്ണയിക്കുന്നതിൽ വിശപ്പിന്‌ ഒരു വലിയ പങ്കുണ്ട്‌. അതിനാൽ തന്നെ വിശപ്പ്‌ സൃഷ്ടിച്ചതിലൂടെ ദൈവം കൃത്യമായി എന്തെല്ലാമോ നിർവ്വചിച്ചിട്ടുണ്ട്‌, അതറിയാൻ മനുഷ്യയുക്തിക്ക്‌ സാധ്യമല്ല, സംഭവങ്ങളിലൂടെ വിലയിരുത്താം എന്നതിൽ കവിഞ്ഞൊന്നും ചെയ്യാൻ അവനാവില്ല.

ഇതു രണ്ടും വ്യത്യസ്ത ദ്വീപുകളായി നിലനിൽക്കുകയാണെങ്കിൽ യുക്തിവാദി വിശ്വാസിയോടോ തിരിച്ചോ തർക്കത്തിലേർപ്പെടാൻ സാധ്യതയില്ല. വിശ്വാസി വിശപ്പിനെ എങ്ങിനെ കാണുന്നു എന്നത്‌ യുക്തിവാദിക്ക്‌ പ്രശ്നമേയല്ല.

എന്നാൽ ഈ ആശയം ഒരു വിശ്വാസി യുക്തിവാദിയുടെ മുന്നിൽ അവതരിപ്പിച്ചാലോ?

വിശപ്പെന്തെന്ന് പഠിച്ച യുക്തിവാദിയെ സംബന്ധിച്ചിടത്തോളം അത്‌ സൃഷ്ടിച്ചെടുത്തതല്ല എന്ന് അയാൾ പറയും (വാദിക്കും എന്നും പറയാം). അതല്ല, ദൈവം സൃഷ്ടിച്ചതാണെന്ന് വിശ്വാസിയും. സ്വാഭാവികമായും അതെന്തിന്‌ എന്ന് ചോദിക്കേണ്ട സാഹചര്യം വരും. അപ്പോൾ മേൽപ്പറഞ്ഞ കാരണങ്ങൾ വിശ്വാസി പറയും. യുക്തിവാദിയെ സംബന്ധിച്ചിടത്തോളം വിശപ്പിന്‌ നന്മയുടെ ഭാഗമൊന്നും കാണാൻ കഴിയില്ല, കാരണം താങ്കൾ പറഞ്ഞതുപോലെ തന്നെ വിശപ്പ്‌ (again, ഭക്ഷണദൗർലഭ്യം/പട്ടിണി) കാരണം ജനം ബുദ്ധിമുട്ടുന്നതും അതിന്റെ പേരിൽ കലാപങ്ങൾ ഉണ്ടാകുന്നതുമാണ്‌ കാണാൻ കഴിയുക. വിശക്കുമ്പോൾ ലോകനന്മയെക്കുറിച്ച്‌ ചിന്തിക്കാൻ കഴിയുന്നവർ വിരളമായിരിക്കും, അതിനാൽ തന്നെ വിശപ്പ്‌, as such, മനുഷ്യനെ നന്മയുടെ ഭാഗത്തേയ്ക്ക്‌ നയിച്ചതായി കാണാൻ ബുദ്ധിമുട്ടാകും. സ്വാഭാവികമായും തിന്മയ്ക്ക്‌ കാരണമായ വിശപ്പിനെ സൃഷ്ടിച്ച ദൈവത്തേയും ദൈവത്തിന്റെ യുക്തിയേയും ചോദ്യം ചെയ്യുന്ന അവസ്ഥ വരും. അതിന്‌ കൃത്യമായ ഉത്തരം നൽകാൻ വിശ്വാസിക്ക്‌ കഴിയണമെന്നില്ല, ദൈവയുക്തിയാണ്‌ എന്നുപറഞ്ഞ്‌ ഒഴിവാക്കാനല്ലാതെ.

അപ്പൂട്ടന്‍ said...

ഏറെക്കുറെ പല സംവാദങ്ങളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇതേരീതിയിലാണ്‌.

എന്നെപ്പോലൊരാൾ ഇത്തരം സംവാദങ്ങളിൽ ഏർപ്പെടുന്നത്‌ വിശദീകരണങ്ങൾ ലഭ്യമായ കാര്യങ്ങളിൽ ദൈവവിശ്വാസത്തോടുകൂടിയ വിശദീകരണം വരുമ്പോഴാണ്‌. ഇവിടെത്തന്നെ താങ്കൾ വിശപ്പും ദൈവയുക്തിയും ഒന്നിച്ച്‌ പറഞ്ഞതിനാൽ മാത്രമാണ്‌ വിശപ്പിനോട്‌ ചേർത്ത ദൈവസങ്കൽപം ചോദ്യം ചെയ്യപ്പെടുന്നത്‌, ഇല്ലെങ്കിൽ ദൈവമെന്തിന്‌ വിശപ്പ്‌ തന്നു എന്ന ചോദ്യം ഞാൻ ചോദിക്കുക പോലുമില്ല.

ഇത്തരമൊരു ചർച്ചയിൽ ചോദ്യങ്ങൾ വരാം, പലതും ദൈവത്തെ തന്നെ ചോദ്യം ചെയ്യുന്നവയായിരിക്കുകയും ചെയ്യും. വിശപ്പ്‌ പോലൊരു കാര്യം സംവാദത്തിന്റെ തലത്തിൽ ചർച്ചയാകുന്നത്‌ വിശപ്പിൽ ദൈവയുക്തി കാണുന്ന പരാമർശം വരുമ്പോഴാണ്‌. അതല്ല, വിശപ്പ്‌ എന്ന സാമൂഹികപ്രശ്നത്തെക്കുറിച്ചാണ്‌ ചർച്ചയെങ്കിൽ ഒരു യുക്തിവാദിയും സംവാദത്തിനായി വരില്ല. ചുരുക്കത്തിൽ അതേക്കുറിച്ച്‌ ചർച്ച തന്നെയുണ്ടാവില്ലെന്നർത്ഥം. അങ്ങിനെയാണെങ്കിൽ ദൈവത്തെക്കുറിച്ച്‌ യുക്തിവാദി ചിന്തിക്കുക പോലുമില്ല. ദൈവത്തെക്കുറിച്ചോ ദൈവനിഷേധത്തെക്കുറിച്ചോ അയാൾ ചിന്തിക്കുന്നത്‌ അതേക്കുറിച്ച്‌ ഒരു വിശ്വാസി ഉറപ്പിച്ച്‌ പറയുമ്പോഴാണ്‌.

താഴെപ്പറയുന്നത്‌ ഞാൻ എന്റെതന്നെ പോസ്റ്റിൽ ഇട്ട ഒരു കമന്റാണ്‌. ഇത്‌ താങ്കളും വായിച്ചിരിക്കും എന്ന് കരുതുന്നു, എങ്കിലും, to make my stand clear on this, ഞാനിവിടെക്കൂടി ഇതെ എഴുതട്ടെ.

ഒരു മതവിശ്വാസിയുടെ ജീവിതത്തിൽ വിശ്വാസത്തിനുള്ള സ്ഥാനത്തിന്റെ വളരെ ചെറിയൊരംശം പ്രാധാന്യമേ ഒരു യുക്തിവാദിയുടെ ജീവിതത്തിൽ ദൈവനിഷേധത്തിനുണ്ടാവൂ. ജീവിതത്തിൽ മറ്റു പല പ്രധാനവും അപ്രധാനവുമായ കാര്യങ്ങളോടുമൊപ്പം വളരെ ചുരുക്കം അവസരങ്ങളിൽ മാത്രം അയാളുടെ മനസിലേക്ക്‌ വരുന്ന ഒരു ചിന്ത മാത്രമാണ്‌ ദൈവനിഷേധം. ഇന്ന്‌ ഒരാൾ ദൈവവിശ്വാസത്തെക്കുറിച്ച്‌ എന്നോട്‌ സംസാരിച്ചിട്ടില്ലെങ്കിൽ ദൈവനിഷേധം എന്നത്‌ എന്റെ ചിന്തയിൽ വരികയേയില്ലെന്നർത്ഥം.

അബ്ദുല്‍ അസീസ് വേങ്ങര said...

വായന തുടരുന്നു.

ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരത്തിൽ പരം പ്രവാചകർ ലോകത്തിന്റെ പലഭാഗത്തും സത്യസന്ദേശവുമായിയെത്തിയിട്ടുണ്ടെന്ന്
ഖുർ‌ആൻ പറയുന്നു.

വിചാരം said...

അപ്പുട്ടാ ..
വിശപ്പിന് ആത്മീയ തലമുണ്ടോ ? അത് കേവലം ഭൌതീക പ്രതിഭാസമല്ലേ ? എന്റെ നിരീക്ഷണത്തിലും അറിവിലും വിശപ്പ് എന്നത് ശരീ‍രം ഭക്ഷണം വേണം അപ്പുട്ടന്‍ പറഞ്ഞത് ശരിയാണെങ്കിലും (കോശങ്ങൾക്ക്‌ മതിയായ അളവിൽ ഗ്ലൂക്കോസ്‌ ലഭിക്കാതെ വന്നാൽ ദേഹത്തിന്റെ പ്രവർത്തനങ്ങൾ മരവിക്കും. ആ ഒരു നില ഒഴിവാക്കാനായി ദേഹത്തിന്റെ ഒരു മുന്നറിയിപ്പ്‌ (warning) ആണ്‌ വിശപ്പ്‌.) ചെറിയൊരു തിരുത്ത് ആവശ്യമെന്ന് തോന്നുന്നു..
നമ്മുടെ ശരീരം ആവശ്യത്തില്‍ കൂടുതലായ ഭക്ഷണം കൊഴുപ്പായി സ്റ്റോറേജ് ചെയ്തതിനെ ശരീരത്തിനാവശ്യമുള്ളപ്പോള്‍ ശരീരം കൊഴുപ്പ് അന്നജമാക്കുന്ന പ്രക്രിയ നടയ്ക്കുമ്പോള്‍ ഉണ്ടാവുന്ന വേദനയാണ് വിശപ്പ് .. ധര്‍മ്മം ശരീരത്തിനാവശ്യമായ ഊര്‍ജ്ജം സ്വീകരിക്കുക എന്നത് തന്നെ.
വിശപ്പിനൊരു ആത്മീയ തലമില്ലാന്ന് തന്നെയാണ് സത്യം, ചില പൊട്ടന്മാര്‍ എന്തിനും ഏതിനും ദൈവത്തെ വിഷയത്തിലേക്ക് കയറ്റാന്‍ ഇതുപോലെ പല ഉടായിപ്പ് കാര്യങ്ങളും പറയും എല്ലാം സ്വാഭാവികം.

അബ്ദുല്‍ അസീസ് വേങ്ങര said...

പൂങ്കാവനം പുതിയ പോസ്റ്റിൽ പ്രവാചകൻ വിമര്‍ശനങ്ങള്‍ വസ്തുതകള്‍ അഡ്വ.മായിൻ കുട്ടിമേത്തറുടെ പ്രഭാഷണം- 59.25 മിനുട്ട്

അപ്പൂട്ടന്‍ said...

വിചാരം,
ഭൗതികതലത്തിൽ വിശപ്പ്‌ ഉണ്ടാകാനുള്ള കാരണങ്ങൾ കൃത്യമായി എനിക്കറിയില്ല, ബയോളജി എന്റെ ഇഷ്ടവിഷയമൊന്നുമായിരുന്നില്ല. പക്ഷെ, ആത്യന്തികമായി ഊർജ്ജസ്രോതസായ ഗ്ലൂക്കോസ്‌ മതിയായ അളവിൽ ലഭിച്ചില്ലെങ്കിൽ ശരീരത്തിനുണ്ടായേക്കാവുന്ന അവസ്ഥ ഒഴിവാക്കാനായി അതുതന്നെ തരുന്ന ഒരു മുന്നറിയിപ്പ്‌ എന്ന് ഒരു layman's version പറഞ്ഞു എന്നേയുള്ളു.

വിശപ്പിനൊരു ആത്മീയതലമുണ്ടോ എന്നെനിക്കറിയില്ല, വേണമെങ്കിൽ ഉണ്ടാക്കാം. (വിശപ്പ്‌ എന്നതൊരു metaphor ആയി ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്‌, ഞാനേതായാലും അതേക്കുറിച്ച്‌ concerned അല്ല, തൽക്കാലം).

ഒരു യുക്തിവാദി ദൈവത്തെക്കുറിച്ച്‌ സംവാദത്തിലേർപ്പെടാനുണ്ടാകുന്ന സാഹചര്യങ്ങളെ വിശപ്പ്‌ എന്ന ഉദാഹരണത്തിലൂടെ വിശദീകരിക്കാൻ ശ്രമിക്കുക മാത്രമാണ്‌ ഞാൻ ചെയ്തത്‌.

സന്തോഷ്‌ said...

ഇന്നലെ ജിജി വിഷു സ്വപ്‌നങ്ങള്‍ വല്ലതും കണ്ടിരുന്നോ? കാളിദാസന്റെ ബ്ലോഗിലെ ഈശ്വർദാസിന്റെ വിഷുപ്പോരാട്ടം ഒന്നു കാണേണ്ടതായിരുന്നു, കണ്ടവര്‍ക്കാര്‍ക്കും അത് എന്താണെന്ന് മനസ്സിലായതുമില്ല. ഞാന്‍ അവിടെ അങ്കം വെട്ടുന്നത് പോയിട്ട് വിഷയവുമായി ബന്ധപ്പെട്ട ഒരു കമന്റുപോലും എഴുതിയിട്ടില്ല എന്നതാണ് സത്യം. എഴുതാത്ത കമന്റിന്റെ പേരില്‍ ഈശ്വർദാസ് എന്നെ അരിഞ്ഞിട്ടതായി കണ്ടു ജിജി ആര്‍ക്കൊപ്പമാണ് തരിച്ചിരുന്നത്? കാളിദാസന്റെ ബ്ലോഗിലെ അവസ്സാന പോസ്റ്റില്‍ ഇതുവരെയും ഉള്ളത് എഴുപതില്‍ താഴെ കമന്റു മാത്രമാണ്, പിന്നെ ജിജിയുടെ കണക്കില്‍ അതെങ്ങനെ എൺപതോളം ആയി? മണി മണി കോര്‍ത്ത്‌ കണക്കുകളും രേഖകളും കൊണ്ടുള്ള കസര്‍ത്ത് നടത്തിയത് എവിടെയാണ്?

ഞാന്‍ പ്രകോപിതനായപ്പോള്‍ ഈശ്വർദാസ് തിരിച്ചടിച്ചത് ജിജി കണ്ടു രസ്സിച്ചുവല്ലേ? ഞാന്‍ കരുതി ആരും കണ്ടുകാണില്ല എന്ന്, എന്നാലും ജിജി കണ്ടു അല്ലെ...!!!!! ക്ഷമ ഈശ്വർദാസ്സിനെ പരിഹസ്സിച്ചതാണ് എന്ന് ജിജിക്ക് മനസ്സിലായില്ല എന്നുണ്ടെങ്കില്‍ ക്ഷമയുടെ ആ കമന്റു ഒന്ന് കൂടി വായിച്ചുനോക്കിയാല്‍ മതി. ആ പരിഹാസം ഈശ്വർദാസ്സിനു മനസ്സിലായി എന്നതിന്റെ തെളിവാണ് ഈശ്വർദാസിന്റെ ഈ വാചകങ്ങള്‍

" വിചാരമേ,താങ്കൾക്കു ക്ഷമ യുടെ സഹായമെത്തി,കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയെന്നു കരുതുന്നു.
ക്ഷമയുടെ സൌജന്യ സേവനങ്ങൾക്കു നന്ദി രേഖപ്പെടുത്തുന്നു.പ്രതീക്ഷയോടെ........."

ഒന്നുകില്‍ ജിജി ഇന്നലെ അളവില്‍ കൂടുതല്‍ കഴിച്ചു. അല്ലെങ്കില്‍ ജിജി ഈശ്വർദാസിന്റെ ഏതോ വിരോധി ആണ്.

gigi said...

സന്തോഷ് വല്ലാത്ത സാമർത്ത്യം കേട്ടോ , ഇതാഇപ്പോൾ പോലും നിങ്ങളുടേയും കൂട്ടാളികളുടേയും അംഗഭംഗംവന്ന ചില കമന്റുകോലങ്ങൾ അവിടെ പോളീഷിട്ടു മിനുക്കി നിവർത്തിവച്ചതുകാണാം.ഈശ്വർ ദാസിന്റേത് നിങ്ങൾ തിരഞ്ഞെടുത്തവയും.ഈ പള്ളിക്കുളത്തിൽ അല്പം മുമ്പുവരെ ഉണ്ടായിരുന്ന എന്റെയും കാളിദാസന്റെയുംകമന്റുകൾ ഇപ്പോൾ കാണുന്നില്ല.അപ്പോൾ ഇന്നലത്തെ കാര്യം ഞൻ എഴുതണോ? ഇനി നിങ്ങളായി നിങ്ങളുടെ പാടായി.നല്ല വിട.

ചിത്രഭാനു said...

In my opinion, it is easy to be a believer than an atheist.

For a believer all the inequalities in the world are due to the will of God. So what is the solution? only the prayer!! (certainly, there are many social workers whom are believers.)
So the solution will not come from us. I have written a poem named ad Heithi. It was since I have seen a video of the poverty there after the earthy quake. If I say "its the will of god", I'm losing the humanity.
And what about the communal riots? by saying "its the will of god", we are forgetting or neglecting the crimes that the people done.

For a socialist who is an atheist, the solutions are political. The reasons are political. Its not the gods will that a slave became so. Its the power of ruling class which made him slave. And the solution is to struggle against all ( I MEAN ALLLLL) inequalities.

പള്ളിക്കുളം.. said...

അപ്പൂട്ടന്റെ കമന്റിന് നന്ദി. യുക്തിവാദിയുടെ വീക്ഷണങ്ങളിൽ നിന്നുകൊണ്ട് താങ്കൾ കാര്യങ്ങൽ പറഞ്ഞിരിക്കുന്നു. വിശ്വാസിയുടെ വീക്ഷണപ്രകാരമുള്ള കാര്യങ്ങൾ ഞാനും പറഞ്ഞു. രണ്ടു വിഭാഗത്തിന്റേയും അഭിപ്രായം പ്രകാരം രണ്ടും നിലനിൽക്കേണ്ടതോ അല്ലെങ്കിൽ പരസ്പരം നിലനിൽ‌പ്പില്ലാത്തവയോ തന്നെ. ഈശ്വര വിശ്വാസിക്ക് യുക്തിവാദിയോടുള്ള ചോദ്യങ്ങൽ അനന്തമായി നീളും. അയാളുടെ മറുപടികൾ വിശ്വാസിയെ സംബന്ധിച്ച് ദഹിക്കുന്നവ ആകണമെന്നുമില്ല. തിരിച്ചും ഇതു തന്നെ സംഭവം.

യുക്തിവാദിയെ സംബന്ധിച്ച് വിശപ്പെന്നത് കേവലം ഭൌതിക പ്രതിഭാസമാണ്. വേണമെങ്കിൽ അല്പം ആത്മീയത കൂടി കൂട്ടിച്ചേർക്കാം എന്നേയുള്ളൂ. ശരീരത്തിനു ഗ്ലൂക്കോസ് ലഭിക്കണം. അതാണ് പ്രധാന ധർമ്മം. എന്തിനെന്നു ചോദിച്ചാൽ , ഇല്ലെങ്കിൽ ശരീരം ക്ഷീണിക്കും എന്നുത്തരം. പൊതുവേ സന്ദേഹവാദികളെന്നു പറയപ്പെടുന്ന യുക്തിവാദിയെ നാം ഇവിടെ കാണുന്നത് കൂടുതൽ അന്വേഷണങ്ങൾക്ക് സന്നദ്ധനാവാത്ത പദാർഥ വാദിയായാണ്.

നേരേ മറിച്ച് വിശ്വാസിയെ നാം ഇവിടെ കാണുന്നത് ചോദ്യങ്ങളുടെ ഒരു ശൃംഘലതന്നെ രൂപപ്പെടുത്തിയ അന്വേഷണ വാദിയായാണ്. അയാളെ സംബന്ധിച്ച് ഇനിയും ചോദ്യങ്ങൾ കിടക്കുന്നതേയുള്ളൂ. ആ ചോദ്യങ്ങളും ഉത്തരങ്ങളും അയാളെ ദൈവത്തിലേക്ക് കൂടുതൽ വലിച്ചടുപ്പിക്കുന്നു.
വിശ്വാസിയെ സംബന്ധിച്ച് വിശപ്പ് കേവലം ഭൌതിക പ്രതിഭാസമായി അയാൾ കാണുന്നില്ല. ( ‘വിശപ്പ് എന്നത് ഇതുവരെ ചർച്ചയിൽ ഏറ്റെടുക്കപ്പെട്ട് തുടർന്നുവന്ന ഒരു പ്രതീകമായതിനാൽ അതു വീണ്ടും ആവർത്തിക്കുന്നു. ) അയാളെ സംബന്ധിച്ച് വിശപ്പെന്നത് പ്രകൃതിയുടെ ഓരോ അണുവുമായും അഭേദ്യം ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രക്രിയയും വികാരവുമാണത്. ഒരു മനുഷ്യൻ എന്തിന് ക്ഷീണിക്കണം എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. ഇനി അയാൾക്ക് ക്ഷീണിച്ചാൽ തന്നെ ക്ഷീണം അകറ്റാനുള്ള ആഹാരം സസ്യങ്ങളിലാണുള്ളത്. അയാൾക്കുവേണ്ടിയും മറ്റു വിശക്കുന്ന ജീവജാലങ്ങൾക്കുവേണ്ടിയും ആഹാരം സംഭരിക്കേണ്ട ചുമതല സസ്യങ്ങൾക്കാണുള്ളത്. സസ്യങ്ങളാവട്ടെ ഭുമിയിൽ അവക്ക് വേണ്ടവ വലിച്ചെടുക്കുകയും ആകാശത്തുനിന്നും പ്രകാശത്തിന്റെ സഹായത്തോടുകൂടി മറ്റുള്ളവർക്കുള്ള ആഹാരം പാകം ചെയ്യുകയും ചെയ്യുന്നു. പ്രകൃതിയിലെ ഒരു അംഗത്തിന്റെ ഭക്ഷണം പ്രകൃതിയിലെ മറ്റൊരു അംഗത്തിൽ നിക്ഷേപിക്കാനുണ്ടായ കാരണമാണ് വിശ്വാസിയെ സംബന്ധിച്ച പ്രധാന അന്വേഷണ വിഷയം.

8ആം ക്ലാസിലെ ബയോളജി പുസ്തകത്തിലെ മൂന്നാം പാഠത്തിൽ കാണുന്നപോലെ പുൽചാടി പുല്ലു തിന്നുകയും പുൽചാടിയെ തവള തിന്നുകയും തവളയെ പാമ്പ് ഭക്ഷിക്കുകയും പാമ്പിനെ പരുന്ത് റാഞ്ചുകയും ചെയ്യുന്നു. ഓരോരുത്തരും മറ്റുള്ളവർക്കുവേണ്ടി ഭക്ഷണമാവുന്ന കാഴ്ച. അത്യന്തം ഹിംസാത്മകമായ പ്രകൃതിയുടെ ചാക്രിക പ്രവർത്തനം. തവളയുടെ വിശപ്പ് മറ്റൊരു വിശപ്പിന് കീഴ്പെടുന്ന പ്രകൃതിയുടെ ലളിതവും എന്നാൽ സങ്കീർണവുമായ പരസ്പര ബന്ധത്തിന്റെ (അതോ ശത്രുതയുടേതോ) പ്രകൃതിയിലെ കാഴ്ചകൾ.

അങ്ങനെ മണ്ണും വിണ്ണും ജലവും പ്രകാശവും തുടങ്ങി ഇവിടെ ജീവിക്കുന്ന ഓരോ ജീവിയും വരെ വളരെ വ്യക്തമായി നിർവചിക്കപ്പെട്ട ഒരു ജീവക്രമത്തിന്റെ ഭാഗമായി മാറുന്നു. ആ ക്രമത്തെ മനുഷ്യന്റെ ക്ഷീണവുമായും അതിന്റെ അലാറവുമായും വെൽഡു ചെയ്തിരിക്കുന്നു. മേല്പറഞ്ഞതും പറയാത്തതുമായ ഓരോ ഘട്ടത്തിലും വിശ്വാസി ചോദിക്കുന്നു. ‘എന്തുകൊണ്ട്? ‘ പാമ്പിന്റെ ക്ഷീണം മാറാനാണ് പാമ്പ് തവളയെ തിന്നുതെന്നെ ഉത്തരം യുക്തിവാദികൾക്ക് ദഹിക്കുമെങ്കിലും ഈശ്വര വിശ്വാസിക്ക് അത് കല്ലുവിഴുങ്ങുന്ന അനുഭവമാണുണ്ടാക്കുക..

പള്ളിക്കുളം.. said...

ജിജി, സന്തോഷ്, കാളിദാസൻ,

ദയവായി ഈ ബ്ലോഗിൽ സംവദിക്കുന്ന കാര്യങ്ങളോട് നീതി പുലർത്തുക.

പ്രവാചകനെ അവഹേളിക്കുന്ന പദപ്രയോഗങ്ങൾ സ്വന്തം ബ്ലോഗിൽ മതി എന്ന് കാളിദാസനെ പ്രത്യേകം ഉണർത്തുവാൻ ആഗ്രഹിക്കുന്നു.

പള്ളിക്കുളം.. said...

ചിത്രഭാനു,

കേവല വിശ്വാസത്തെക്കുറിച്ചാണെങ്കിൽ താങ്കൾ പറഞ്ഞതിൽ ശരിയുണ്ടാവാം. ഒരാൾക്ക് ഒരു മതത്തോടോ ആശയ സംഹിതയോടോ പ്രതിബദ്ധതയില്ലാതെ ‘ ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവത്തിന്റെ യുക്തിയിലും വിശ്വസിക്കുന്നു’ എന്നു പറഞ്ഞ് എവിടെയെങ്കിലും ചടഞ്ഞു കൂടാം. ഇത്തരത്തിലുള്ള ദൈവ വിശ്വാസം വളരെ എളുപ്പമാണ്. അപകടകരവുമാണ്. മനുഷ്യനെ നിഷ്ക്രിയനാക്കുവാൻ മാത്രമേ ‘കേവല വിശ്വാസത്തിന്’ സാധിക്കൂ. അവിടെയാണ് മതങ്ങൾക്ക് പ്രാധാന്യമേറുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നതോടൊപ്പം ആലംബഹീനരേയും അവശരേയും കഷ്ടപ്പെടുന്നവരേയും രോഗികളേയും സഹായിക്കുവാനും സാന്ത്വനം പകരുവാനും മത പാഠങ്ങൾ നമ്മോട് നിർദ്ദേശിക്കുന്നു. ഒപ്പം ദൈവത്തിന്റെ വിധി എന്നത് ഒരു മഹാ സ്വാന്തനമായി എന്തിനും മേലേ നിലകൊള്ളുകയും ചെയ്യുന്നു. ദൈവത്തിന്റെ വിധിയിലെ വിശ്വാസമാണ് ലോകത്തിലെ ഏറ്റവും വലിയ സാന്ത്വനം എന്നു ഞാൻ പറയും.

ദുരിതത്തിൽ പെട്ടവരോട് ‘വിധി’ ആണെന്നു കരുതി സമാധാനിക്കുക' എന്നു പറയുകയും അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുകയും ഒപ്പം അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക. ഇതാണ് ഈശ്വര വിശ്വാസിയെ ആരെക്കാളും വലിയ മനുഷ്യസ്നേഹി ആക്കിത്തീർക്കുന്നത്.

യുക്തിവാദിയെ ഒരുപക്ഷേ വിശ്വസിക്കാനാവില്ല. അയാൾ എപ്പോഴും തന്റ്റെ കേവലയുക്തിയെ ആശ്രയിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഹിറ്റ്ലർ ഒക്കെ ചെയ്തപോലെ വികലാംഗരേയും രോഗികളേയും വയസ്സന്മാരേയുമൊക്കെ അന്നേരം അന്നേരം തോന്നുന്ന യുക്തികൊണ്ട് വധിച്ചുകളഞ്ഞെന്നുവരെ വന്നേക്കാം.

ദൈവ വിശ്വാസിയെ സംബന്ധിച്ച് അവൻ ലോകാവസാനം വരെ വിശ്വസിക്കുന്ന ചില മൂല്യങ്ങൾ ഉണ്ടെന്നതാണ് മനുഷ്യവർഗത്തിന്റെ ഒരു ഭാഗ്യം.

ചിന്തകന്‍ said...

ഒരു മതവിശ്വാസിയുടെ ജീവിതത്തിൽ വിശ്വാസത്തിനുള്ള സ്ഥാനത്തിന്റെ വളരെ ചെറിയൊരംശം പ്രാധാന്യമേ ഒരു യുക്തിവാദിയുടെ ജീവിതത്തിൽ ദൈവനിഷേധത്തിനുണ്ടാവൂ. ജീവിതത്തിൽ മറ്റു പല പ്രധാനവും അപ്രധാനവുമായ കാര്യങ്ങളോടുമൊപ്പം വളരെ ചുരുക്കം അവസരങ്ങളിൽ മാത്രം അയാളുടെ മനസിലേക്ക്‌ വരുന്ന ഒരു ചിന്ത മാത്രമാണ്‌ ദൈവനിഷേധം. ഇന്ന്‌ ഒരാൾ ദൈവവിശ്വാസത്തെക്കുറിച്ച്‌ എന്നോട്‌ സംസാരിച്ചിട്ടില്ലെങ്കിൽ ദൈവനിഷേധം എന്നത്‌ എന്റെ ചിന്തയിൽ വരികയേയില്ലെന്നർത്ഥം.

അപ്പൂട്ടന്‍
ഈ പ്രബഞ്ചവും അതിലെ അസംഖ്യം വരുന്ന ചരാചരങ്ങളുടെയും, അവയിലെ പ്രവര്‍ത്തന വ്യവസ്ഥയുടെയും, പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും കാരണങ്ങള്‍ കേവലം ചില രാസപരിണാമങ്ങളുടെ ഫലമായിമാത്രം സംഭവിക്കുന്നു എന്നു കരുതാന്‍ മാത്രമുള്ള യുക്തിയില്ലായ്മ ഒരു വിശ്വാസിക്കുണ്ടാവില്ല. എല്ലാത്തിന്റെ പിന്നിലും ഒരോകാരണമുണ്ട്. ആ കാരണങ്ങള്‍ പിന്നില്‍ പിന്നെയും കാരണങ്ങളുണ്ട്. അതിന്റെ പിന്നില്‍ പിന്നെയും.....ഇങ്ങനെ നാം ചോദ്യം തുടര്‍ന്നുകൊണ്ടേയിരിക്കും....... സര്‍വ്വകാരണങ്ങളുടെയും ഒരു ആദികാരണം. അതാണ് ദൈവം. ഇനി നടുക്കുള്ള ഏതെങ്കിലും കാരണങ്ങള്‍ നമുക്ക് പിടികിട്ടാതാണെങ്കില്‍ പോലും അതിന് ഒരു ആദികാരണമുണ്ടെന്നത് നമ്മുടെ യുക്തിക്ക് വളരെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാവും. ആ ആദി കാരണത്തെ നിഷേധിക്കുന്നത് യുക്തിയില്ലായ്മായാണ്. ഒരു വിശ്വാസി, ഈ പ്രപഞ്ചത്തിലുള്ള ഒന്നിനെയും കേവലമായ ചിലരാസപരിണാമങ്ങളായി മാത്രം പരിമിതപെടുത്തില്ല. എല്ലാത്തിന്റെ പിന്നിലും കൃത്യമായ ഒരു വ്യവസ്ഥയും വളരെ കൃത്യതായാര്‍ന്ന ഒരുകണക്കും ഉണ്ട്.

നമുക്ക് ഭക്ഷണം തരുന്നത് ദൈവമാണെന്ന് ഒരു വിശ്വാസി പറഞ്ഞാല്‍, യുക്തിവാദി ചിന്തിക്കുന്നത് ദൈവം ആകാശത്ത് നിന്ന് ഭക്ഷണം പാകം ചെയ്ത് പാത്രത്തിലാക്കി അയക്കുന്നു എന്ന അര്‍ത്ഥത്തിലാണ്. അത് കൊണ്ട് തന്നെ യുക്തിവാദി ചോദ്യങ്ങളും അത്തരത്തിലായിരിക്കും. ഒരു യുക്തിവാദി ചിന്തിക്കുന്നത് എല്ലാ കാര്യങ്ങളും അവന്റെ യുക്തിക്കനുസരിച്ചായിരിക്കണം സംഭവിക്കേണ്ടത് എന്നാണ്. അത് കൊണ്ട് തന്നെ അവന്റെ ചോദ്യങ്ങള്‍ പലതാണ് എന്തിന് ദൈവം വിശപ്പ് തന്നു, എന്തിന് ജീവിതവും മരണവും, എന്തിന് ഇങ്ങനെ ? എന്ത് കൊണ്ട് അങ്ങനെ ? ഇങ്ങനെ നൂറായിരം ചോദ്യങ്ങള്‍ അവന്‍ ചോദിച്ചുകൊണ്ടെയിരിക്കും. ഒരു ദൈവം ഉണ്ടെന്ന് മനസ്സിലാക്കുന്ന ഒരു യുക്തിവാദിയും ഇത്തരം വിഡ്ഢി ചോദ്യങ്ങള്‍ ചോദിക്കില്ല. ഒരു യുക്തിവാദി അല്ലെങ്കില്‍ നിരീശ്വരവാദി, ഞാന്‍ മുകളില്‍ സൂചിപിച്ചപോലെ, സര്‍വ്വകാരണങ്ങളുടെയും ആദ്യന്തിക കാരണത്തെ നിഷേധിക്കുന്നു എന്നതിലാണ് അവര്‍ക്ക് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരുന്നത്.

പള്ളിക്കുളം തൊട്ടുമുകളിലുള്ള കമന്റുകളില്‍ വളരെ ലളിതമായി കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു.

അബ്ദുല്‍ അസീസ് വേങ്ങര said...

തന്റെ സഹോദരൻ പട്ടിണി കിടക്കുമ്പോൾ അവനുള്ള ഭക്ഷണം കൂടി യാതൊരു ദയയുമില്ലാതെ അകത്താക്കുന്നവർക്കു വരുന്ന രോഗങ്ങൾ(ഷുഗർ-മധുരം, പ്രഷർ-ഉപ്പ്, കൊളസ്ട്രോൾ-കൊഴുപ്പ്, അൾഷർ-പുളി etc..) അതിലൂടെ സ്വയം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത. ഇതാരുടെ പ്രോഗ്രാമിങ്ങാണ്?

അല്ലാഹു എത്ര പരിശുദ്ധൻ

ചിത്രഭാനു said...

സുഹൃത്തേ.. ഹിറ്റ്ലർ യുക്തിവാദി ആയിരുന്നില്ല. മത വെറി പിടിച്ച ഏകാതിപധി ആയിരുന്നു. ഒരു യുക്തിവാദിക്ക്‌ ജൂതനോട്‌ എന്തിനു വെറുപ്പ്‌ തോന്നണം. അത്തരം വിവേചനങ്ങൾ മത ഭ്രാന്തരാണു വച്ചു പുലർത്തുന്നത്‌. യുക്തിവാദി ആയതിനാൽ മാത്രം മനുഷ്യ സ്നേഹി ആകും എന്നു എനിക്ക്‌ അഭിപ്രായമില്ല. എന്നാൽ യുക്തിവാദിയായ ഒരു സോഷ്യലിസ്റ്റ്‌ സമൂഹത്തിന്റെ ഈ അവസ്ഥയുടെ ധാർമ്മികമായ ഉത്തരവാദിത്വത്തിൽനിന്നു ഒഴിഞ്ഞ്‌ മാറില്ല.

അമേരിക്ക വിയറ്റ്നാമിനേയും ഇറാഖിനേയും ആക്രമിക്കുന്നത്‌ ദൈവ നിശ്ചയമോ വിധിയോ അല്ല. അങ്ങനെ വിചാരിക്കയാണെങ്കിൽ നാം ബുഷുമാരെ ന്യായീകരിക്കലാകും. ഈ അക്രമങ്ങൾക്കെതിരെ പ്രതികരിക്കുക എന്ന മാനുഷികമായ കടമയിൽനിന്നു പിറകോട്ട്‌ പോകും. ഇതാണു വിധിവിശ്വാസത്തിന്റെ അപകടവും.

അബ്ദുല്‍ അസീസ് വേങ്ങര said...

>>> മാനുഷികമായ കടമയിൽനിന്നു പിറകോട്ട്‌ പോകും. ഇതാണു വിധിവിശ്വാസത്തിന്റെ അപകടവും. <<<

ഒരാൾക്ക് ഭക്ഷണം കിട്ടാതിരിക്കുന്നെങ്കിൽ അതയാളുടെ വിധിയാണെന്ന് കരുതി പട്ടിണി കിടന്ന് പ്രാർത്ഥിച്ചു മരിക്കുകയല്ല വേണ്ടത്. ജീവൻ നിലനിർത്താനുള്ള ഭൌതിക കാരണങ്ങളെ സമീപിക്കുകയും വേണം.

പള്ളിക്കുളം.. said...

ചിത്രഭാനൂ,
ഹിറ്റ്ലർ ‘മതവെറി‘ പൂണ്ട ഏകാധിപതി ആയിരുന്നു എന്ന വാദം ക്രിസ്ത്യാനികളായവർ ഒരിക്കലും സമ്മതിച്ചു തരില്ല. കാരണം ക്രിസ്തുമതത്തിന്റെ ആശയാദർശങ്ങൾക്ക് നിരക്കുന്നതല്ല ഹിറ്റ്ലറുടെ ചെയ്തികൾ. ക്രിസ്തുമതത്തിന്റെ ദൈവ സങ്കല്പത്തിലും മരണാനന്തര ജീവിത സങ്കല്പത്തിലും അല്പമെങ്കിലും വിശ്വാസമുണ്ടായിരുന്നെങ്കിൽ ഹിറ്റ്ലർ അത്തരം ക്രൂരതകൾ കാണിക്കുകയില്ലായിരുന്നു എന്ന് ക്രിസ്തുമത വിശ്വാസികൾ ഹിറ്റ്ലറെ എഴുതിത്ത്തള്ളും. പിന്നെ ഹിറ്റ്ലറെ നമ്മൾ ഏതു കള്ളിയിൽ ഉൾപ്പെടുത്തും?.ദൈവത്തെ നിഷേധിക്കുന്ന ഒരാൾക്കു മാത്രം ചെയ്യാനാവുന്ന കാര്യങ്ങളാണ് സത്യത്തിൽ ഹിറ്റ്ലർ കാട്ടിക്കൂട്ടിയത്. (ദൈവ നിഷേധികളെയാണ് ഞാൻ ഇവിടെ യുക്തിവാദികൾ എന്നതുകൊണ്ട് തൽക്കാലത്തേക്കെങ്കിലും ഉദ്ദേശിച്ചിട്ടുള്ളത്). ഹിറ്റലറുടെ യുക്തി ‘രക്ത ശുദ്ധീകരണമായിരുന്നു’. ജൂതന്മാരെ മാമോദിസ മുക്കിയെടുക്കലായിരുന്നില്ല.

സോഷ്യലിസ്റ്റായ നിരീശ്വര വാദികളെപ്പറ്റി പറയുമ്പോൾ എന്തുകൊണ്ടോ സ്റ്റാലിനേയും പോൾപോട്ടിനെയുമൊക്കെ ഓർമ വന്നു പോകുകയാണ്. അവർക്കൊന്നും ആ അധാർമികതയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനും ആവില്ല.

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

സത്യത്തിൽ ഒരു ദൈവ വിശ്വാസിക്ക് എപ്പോഴും മനുഷ്യസ്നേഹി ആയിരുന്നേ പറ്റൂ. ഒരു യുക്തിവാദി എപ്പോഴും മനുഷ്യ വിരോധിയായിരിക്കും എന്ന് ഇപ്പറഞ്ഞതിന് അർഥമില്ല. എന്നാൽ യുക്തിവാദിയുടേതായ ആശയപ്രപഞ്ചത്തിൽ മനുഷ്യ സ്നേഹത്തിന്റ്റേതായ എന്തെങ്കിലും മൂല്യങ്ങൾക്ക് സാർവ ലൌകികവും സാർവകാലികവുമായ പ്രാധാന്യം ഉള്ളതായി തോന്നിയിട്ടില്ല. യുക്തിവാദത്തിന് ഒരു ഏകദേശ ഏകീകൃത മുഖവും സാധ്യമല്ലതന്നെ. വൈയക്തികമായ ചിന്തകൾക്ക് അധീനപ്പെടുന്നു എപ്പോഴും യുക്തിവാദം. തന്റെ യുക്തിയാണ് സത്യമെന്ന കാഴ്ചപ്പാട് സത്യത്തിൽ അധർമ്മത്തിലേക്കു മാത്രമേ നമ്മെ നയിക്കൂ. ഇന്ന് ഏതെങ്കിലും തരത്തിലൊക്കെയുള്ള ധർമ്മങ്ങൾ യുക്തിവാദി അനുഷ്ഠിക്കുന്നുണ്ടെങ്കിൽ, മതധാർമ്മികമൂല്യങ്ങളുടെ പുറത്തുനിന്നുള്ള ഇൻഫ്ലുവൻസ് അതിൽ വളരെ വലുതായിരിക്കും. ഉദാഹരണത്തിന് സദാചാരത്തിന്റെ കാര്യമെടുത്താൽ, മതധർമ്മങ്ങളുടെ സ്വാധീനം ഇല്ലായിരുന്നെങ്കിൽ നമ്മുടെ സമൂഹത്തിലെ സദാചാര പുസ്തകങ്ങളുടെ കുത്തഴിച്ച് കാറ്റിൽ പറത്തുമായിരുന്നു ഈ പറയുന്ന യുക്തിവാദം.

സുനിൽ പണിക്കർ said...
This comment has been removed by the author.
സുനിൽ പണിക്കർ said...

നല്ലൊരു സംവാദമാണിവിടെ നടക്കുന്നത്‌.
പള്ളിക്കുളത്തിന്റെ മറുപടികളും, അപ്പൂട്ടന്റെ തർക്ക ശാസ്ത്രവുമെല്ലാം നല്ലത്‌.....
ചിന്തകന്റെ കമന്റ്‌ പ്രസക്തം...

Muhammed Shan said...

ആരാണ് കൂടുതല്‍ തിന്മ ചെയ്തത് എന്ന് തര്‍ക്കിക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല ....
സത്യത്തില്‍ നല്ല മനുഷ്യര്‍ എന്നും ചീത്ത മനുഷ്യര്‍ എന്നും രണ്ടു തരത്തിലെ മനുഷ്യനെ തരം തിരിക്കാനാകൂ എന്ന് തോനുന്നു ...
നന്മ ചെയ്യാന്‍ മത വിശ്വാസം വേണോ എന്ന ചോദ്യത്തിന് മനുഷ്യ സ്നേഹിയായ മത വിശ്വാസി ചെയ്യുന്നതിനെക്കാള്‍ കൂടുതലായി നന്മ ചെയ്യാന്‍ മനുഷ്യ സ്നേഹിയായ ഒരു യുക്തിവാദിക്ക് കഴിയും ...
കാരണം അവനു മുന്നില്‍ മനുഷ്യനെ ഉള്ളൂ ..മതങ്ങള്‍ ഇല്ല വേര്‍തിരിവുകള്‍ ഇല്ല ...

CKLatheef said...

സുനില്‍ പണിക്കരുടെ അഭിപ്രായത്തോട് യോജിക്കുന്നു. മത വിഷയങ്ങളും പള്ളിക്കുളത്തിന് വഴങ്ങും എന്ന് ഈ പോസ്റ്റിലൂടെ തെളിയിച്ചു. മാന്യമായ ഇടപെടലുകളും ചര്‍ചയും. പുള്ളിപുലിയുടെ പുള്ളിമായ്കാന്‍ കഴിയില്ലെന്ന പോലെ ചിലര്‍ക്ക് പഠിച്ചതല്ലാതെ പാടാന്‍ കഴിഞ്ഞില്ല. അത്തരം കമന്റ് ഒഴിവാക്കി പള്ളിക്കുളം ചര്‍ചയെ വഴിതെറ്റാതെ നോക്കി. എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു.

പള്ളിക്കുളം.. said...

യുക്തിവാദികളെ സംബന്ധിച്ച് നന്മ തിന്മകൾ ആപേക്ഷികമാണ് ഷാൻ. പലപ്പോഴും വൈയക്തികവും. ഒരേ സംഗതിയെ സംബന്ധിച്ച് പല വ്യക്തികൾക്ക് പല അഭിപ്രായങ്ങളുള്ളപ്പോൾ എന്തു ചെയ്യും? ഭൂരിപക്ഷം ആളുകൾ പറയുന്നത് അംഗീകരിക്കാമെന്നതാവും അപ്പോൾ യുക്തി. അങ്ങനെവരുമ്പോൾ കൂടുതൽ ആളൂകൾ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഏതു തിന്മയെയും നമുക്ക് അപ്രൂവ് ചെയ്യാനാവുന്ന അവസ്ഥ വരും. പലരാജ്യങ്ങളിലും വേശ്യാവൃത്തിയും, സ്വവർഗാനുരാഗവുമൊക്കെ നിയമത്തിന്റെ തന്നെ ഭാഗമാകുന്നത് വെറും മൂന്നിൽ രണ്ടിന്റെ ഭൂരിപക്ഷത്തിലാണ്.

നേരേ മറിച്ച് ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു സംസ്കാരത്തിൽ നന്മയെന്നു കരുതുന്നത് എന്നും നന്മയായും തിന്മയെന്നു കരുതുന്നത് എന്നും തിന്മയായും തുടരും. മൂന്നിൽ രണ്ട് ഭൂരിപക്ഷം കൊണ്ട് അവിടെ നന്മതിന്മകളെ അട്ടിമറിക്കാനാവില്ല. സർവകാലത്തും മനുഷ്യൻ ഉയർത്തിപ്പിടിക്കേണ്ട ചില അടിസ്ഥാനമൂല്യങ്ങളെയാണ് മാറ്റിമറിക്കുവാനാവില്ല എന്ന് ഉദ്ദേശിച്ചത്. വിശദാംശങ്ങളിൽ ചെറിയ വ്യതിയാനങ്ങളൊക്കെ ഉണ്ടാവാമെങ്കിലും അടിസ്ഥാന മൂല്യങ്ങളിൽ മാറ്റമുണ്ടാവാതെ നോക്കേണ്ടത് മനുഷ്യരശിയുടെ നിലനിൽ‌പ്പിനുതെന്നെ അത്യന്താപേക്ഷിതമാണ്. ഇത്തരം മൂല്യങ്ങളുടെ കാവൽക്കാരായി യുക്തിവാദികളെ പ്രതിഷ്ഠിക്കുന്നതിലും കവിഞ്ഞ യുക്തിരാഹിത്യം വേറെ ഉണ്ടാവില്ലെന്നു പറയട്ടെ..

വിചാരം said...

പള്ളിക്കുളം.. said... യുക്തിവാദികളെ സംബന്ധിച്ച് നന്മ തിന്മകൾ ആപേക്ഷികമാണ് ഷാൻ. പലപ്പോഴും വൈയക്തികവും. ഒരേ സംഗതിയെ സംബന്ധിച്ച് പല വ്യക്തികൾക്ക് പല അഭിപ്രായങ്ങളുള്ളപ്പോൾ എന്തു ചെയ്യും? ഭൂരിപക്ഷം ആളുകൾ പറയുന്നത് അംഗീകരിക്കാമെന്നതാവും അപ്പോൾ യുക്തി. അങ്ങനെവരുമ്പോൾ കൂടുതൽ ആളൂകൾ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഏതു തിന്മയെയും നമുക്ക് അപ്രൂവ് ചെയ്യാനാവുന്ന അവസ്ഥ വരും.
((ഒരേ സംഗതിയെ സംബന്ധിച്ച് പല വ്യക്തികൾക്ക് പല അഭിപ്രായങ്ങളുള്ളപ്പോൾ എന്തു ചെയ്യും?))
നബിദിനാചാരണം, ഖബര്‍ സിയാറത്ത്, കൂട്ട പ്രാര്‍ത്ഥന തുടങ്ങി അനേകം വിഷയങ്ങളില്‍ ഒരേ അഭിപ്രായം വെച്ചു പുലര്‍ത്തുന്നവരല്ല ഇസ്ലാമിലെ തന്നെ അനേകം സംഘടനകള്‍, എന്നിട്ടാണ് സ്വതന്ത്ര ചിന്താഗതിക്കാരായ യുക്തിവാദികളുടെ മേല്‍ കുതിര കയറുന്നത്. മി. പള്ളികുളം യുക്തിവാദികള്‍ അവനവന്റെ ചിന്തയ്ക്കനുസരിച്ച് ജീവിയ്ക്കുന്നവരാണ് അതായത് സ്വന്തം നെട്ടെല്ലില്‍ നിര്‍വര്‍ന്ന് നിന്ന് ചിന്തിയ്ക്കുന്നവന്‍ അല്ലാതെ ഇസ്ലാമിസ്റ്റുകളെ പോലെ 1400 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ ചിന്തക്കനുസരിച്ച് ജീവിയ്ക്കുന്നവരല്ല യുക്തിവാദികള്‍, സ്വന്തമായി ബുദ്ധിയൂം ചിന്തയും ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കാന്‍ അവസരം ലഭിയ്ക്കാത്ത ഉദാഹരണം:-അബ്ദുല്‍ അസീസ് വേങ്ങര said...അല്ലാഹു സർവ്വ വ്യാപിയാണെന്നതിനു പ്രമാണങ്ങളുടെ പിൻബലമില്ല. അല്ലാഹു ഉപരി ലോകത്താണ് .പിന്നെ അർശിൽ ഇരിക്കുന്നു, അല്ലാഹുവിനു രണ്ട് കൈ കളുണ്ട്,രണ്ടും വലം കയ്യാണ് എന്നൊക്കെയുള്ളത് അല്ലാഹു പറഞ്ഞതിലുമപ്പുറം അത് വ്യാഖ്യാനിക്കാനോ അതിനെ കുറിച്ചു ചിന്തിക്കാനോ പഠിപ്പിച്ചിട്ടില്ല.:

ഇസ്ലാമതത്തിലെ വ്യത്യസ്ഥ അഭിപ്രായത്തിന്റെ രൂക്ഷതയ്ക്കുള്ള ഉദാഹരണം :- Zulfukhaar-ദുല്‍ഫുഖാര്‍ said...
@ സി.കെ. ലതീഫ് എന്ന ജമാ‌അത്ത് യുൿതി വാദിയോടൊരു വാക്ക്

എന്റെ കമന്റിൽ സൂഫിയും ഓലിയയും ഒന്നും പ്രതിപാദിച്ചിട്ടില്ലല്ലോ

ഞാൻ എന്ത് രക്ഷപ്പെടാലാ ലതീ‍ഫേ നടത്തിയിരിക്കുന്നത് അതൊന്ന് തെളിച്ച് പറയാമോ ?


മൌദൂദിസം തലക്ക് കയറി അപരർ എഴുതിയത് എന്താണെന്ന് വായിച്ച് നോക്കാതെ ജമാ-അത്ത് പുരോഹിതർ ചർദിക്കുന്നത് വിളമ്പാൻ തിടുക്കം കൂട്ടുന്നതിനു മുന്നെ ഒന്ന് ചിന്തിക്കൂക
നല്ലത് വരട്ടെ

പിന്നെ ജമാ-അത്ത് കാർക്ക് എന്താണ് ആചാരം എന്താണ് അനാചാരം എന്നത് നമുക്ക് ചർച്ച ചെയ്യാം ഇവിടെ വിഷയം അതല്ലല്ലോ അതിനാൽ തുനിയുന്നില്ല

വിചാരം , ഓഫിനു ക്ഷമിക്കുക

അബ്ദുല്‍ അസീസ് വേങ്ങര said...

മുസ്ലിങ്ങൽ തമ്മിലുള്ള ശാഖാപരമായ വ്യതിയാനങ്ങൾ ഊതിപ്പെരുപ്പിക്കാൻ യുക്തിവാദിയായ വിചാരത്തിനെന്തവകാശം?

ഒ യുക്തിവാദികളുടെ ജീവ വായു തന്നെ ഇതാണല്ലോ ? മതങ്ങൾ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക, ജാതികൾ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക. കലാനന്ദൻ മാസ്റ്റർ പറഞ്ഞത് എത്ര സത്യം.

വിചാരം said...

അബ്ദുല്‍ അസീസേ .. ചിരിച്ച് ചിരിച്ച് എനിക്ക് വയ്യ താങ്കളുടെ കോമഡി വാക്കുകള്‍ വായിച്ചിട്ട്

അബ്ദുല്‍ അസീസ് വേങ്ങര said...

ഒന്നും പറയാനില്ലാതെ വരുന്നവരുടെ ദുരവസ്ഥയാണത്. ചിരിച്ചു തോല്പിക്കൽ.

അബ്ദുല്‍ അസീസ് വേങ്ങര said...

>>>(ഒരേ സംഗതിയെ സംബന്ധിച്ച് പല വ്യക്തികൾക്ക് പല അഭിപ്രായങ്ങളുള്ളപ്പോൾ എന്തു ചെയ്യും?)<<<

59 സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിൻറെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ്‌ വേണ്ടത്‌. ) അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (സൂറ: നിസ്സാഇ്

അബ്ദുല്‍ അസീസ് വേങ്ങര said...

59 ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും, നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥന്‍മാരെയും അനുസരിക്കുവിന്‍. എന്നാല്‍, വല്ല കാര്യത്തിലും നിങ്ങള്‍ പരസ്പരം (ഭിന്നിച്ച്) പിണക്കമുണ്ടാകുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍; നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു.

(മറ്റൊരു പരിഭാഷ)

പള്ളിക്കുളം.. said...

വിചാരം,

ദയവുചെയ്ത് വിഷയങ്ങൾ കൂട്ടിക്കലർത്തി കമന്റു ചെയ്യാതിരിക്കുക. നിങ്ങളുടെ ഒരേ കമന്റിൽ ഇവിടെ സംവദിക്കുന്ന വിഷയത്തിൽ നിലനിൽക്കേണ്ടവയും അല്ലാത്തവയും ഉണ്ട്. രണ്ടും കൂടിക്കലർന്നു കിടക്കുന്നതുകാരണം ഡിലീറ്റണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ് ഞാൻ. മനസ്സിനുള്ളിൽ തന്നെ വ്യത്യസ്താഭിപ്രായങ്ങൾ രൂപപ്പെടുന്നു. ദയവുചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കണം എന്ന് നിർബ്ബന്ധമാണെങ്കിൽ പലപല കമന്റുകളായി നൽകുന്നത് നന്നായിരിക്കും. അങ്ങനെയാണെങ്കിൽ അത്യാവശ്യമില്ലാത്തത് ‘വെല്ലുവിളി കഴിഞ്ഞ്’ എനിക്ക് ഡിലീറ്റാമല്ലോ. ഇവിടെ തുടരുന്നവർ മെയിലിൽ ഫോളോ ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. അവർ വെല്ലുവിളി ഏറ്റെടുത്തുകഴിഞ്ഞ് അതും ഡിലീറ്റാനാവും. :)

ദയവുചെയ്ത് ഇതരബ്ലോഗുകളിൽ ചർച്ച ചെയ്യപ്പെട്ട മറ്റുവിഷയങ്ങൾ ഇതിലേക്ക് വലിച്ചിഴക്കാതിരിക്കുക.

അസീസ് വേങ്ങര, ഈ ബ്ലോഗിൽ പ്രധാനമായും ചർച്ചചെയ്യാൻ ഉദ്ദേശിച്ചത് ഖുർ‌ആനോ ഹദീസോ ഒന്നുമല്ല. അടിസ്ഥാനപരമായ ‘ദൈവ വിശ്വാസം’ ആണ്. അതിനെ സംബന്ധിച്ച കമന്റ്റുകൾ മാത്രമാണ് സ്വാഗതാർഹം.

CKLatheef said...

ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ. എന്ന പോസ്റ്റിനോട് ദൈവവിശ്വാസികളാരും വേണ്ടവിധം പ്രതികരിച്ചില്ല എന്ന അഭിപ്രായമാണ് ബ്രൈറ്റിനുള്ളത്. പലയുക്തിവാദികളും അതേ വാദങ്ങള്‍ ആവര്‍ത്തിക്കുമ്പോല്‍. ഖുര്‍ആനിന്റെ പക്ഷത്ത് നിന്ന് അതിനെ വിശദീകരിക്കാതരിക്കാനാവില്ല. ഇതാ ഇവിടെ ഒരു ചെറിയ ശ്രമം. ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട.

അപ്പൂട്ടന്‍ said...

പള്ളിക്കുളം,
നേരേ മറിച്ച്‌ വിശ്വാസിയെ നാം ഇവിടെ കാണുന്നത്‌ ചോദ്യങ്ങളുടെ ഒരു ശൃംഘലതന്നെ രൂപപ്പെടുത്തിയ അന്വേഷണ വാദിയായാണ്‌. അയാളെ സംബന്ധിച്ച്‌ ഇനിയും ചോദ്യങ്ങൾ കിടക്കുന്നതേയുള്ളൂ. ആ ചോദ്യങ്ങളും ഉത്തരങ്ങളും അയാളെ ദൈവത്തിലേക്ക്‌ കൂടുതൽ വലിച്ചടുപ്പിക്കുന്നു.

താങ്കൾ പറഞ്ഞപ്രകാരം വിശ്വാസി വിശപ്പിനെക്കുറിച്ച്‌ കൂടുതൽ അന്വേഷിച്ചു, ജീവികൾ തമ്മിലുള്ള പരസ്പരബന്ധത്തേയും അതിനു കാരണഭൂതനായ ദൈവത്തേയും അന്വേഷിച്ചു, ദൈവത്തിലെത്തി, ആ ശക്തിയിൽ വിശ്വസിച്ചു.

എന്നിട്ടോ?
(ഇതു ചോദിക്കുന്നതിൽ ക്ഷമിക്കുക.)

താങ്കൾ ആദ്യം പറഞ്ഞത്‌ (ജീവികൾ തമ്മിലുള്ള പരസ്പരബന്ധം) ഭൗതികം മാത്രമാണ്‌. അതിലൂടെ ദൈവത്തിലെത്തുമ്പോൾ മാത്രമേ വിശ്വാസം വരുന്നുള്ളു, ആ ഭാഗം ഒഴിച്ചുനിർത്തിയാൽ താങ്കളും പറഞ്ഞത്‌ ഭൗതികം തന്നെ. എന്റെ കമന്റിൽ ഞാൻ (ഭൗതികമെന്ന്‌ താങ്കൾ അഭിപ്രായപ്പെട്ടത്‌) മനുഷ്യനെ മാത്രമായല്ല പരാമർശിച്ചതെന്ന്‌ ശ്രദ്ധിക്കുമല്ലൊ (മനുഷ്യശരീരത്തിന്റെ, എന്നല്ല, സ്വന്തമായി matter-ൽ നിന്നും ഊർജ്ജം ഉൽപാദിപ്പിക്കാൻ കഴിവുള്ള ഏതൊരു ജീവനുള്ള ശരീരത്തിനും നിലനിൽപിന്‌ അത്യന്താപേക്ഷിതമാണ്‌ ഭക്ഷണം. എന്നാണ്‌ ഞാൻ തുടങ്ങിയതുതന്നെ)

ഭൗതികവാദി വിശപ്പെന്നത്‌ ഭൗതികതലത്തിൽ മനസിലാക്കിയതിനുശേഷം അന്വേഷണം നിർത്തി എന്നത്‌ അത്ര ശരിയാണെന്ന് എനിക്ക്‌ തോന്നുന്നില്ല. വിശപ്പുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ മനുഷ്യൻ എത്തിനിൽക്കുന്നതെവിടെയെന്ന്‌ നോക്കാം. കാട്ടിൽ നിന്നും പുറത്തുവന്ന മനുഷ്യൻ സ്വന്തമായി, അറിഞ്ഞുകൊണ്ടുതന്നെ, കൂടുതൽ ഭക്ഷണം ഉൽപാദിപ്പിക്കാൻ തുടങ്ങി. തനിക്ക്‌ ഗുണകരമായതും ദോഷകരമായതും ആയ ഭക്ഷണത്തെ വേർതിരിച്ചറിഞ്ഞു. പിന്നീട്‌ കൂടുതൽ ഫലപ്രദമായ രീതിയിൽ ഭക്ഷണോൽപാദനം ആരംഭിച്ചു. തനിക്ക്‌ അനുകൂലമല്ലാത്ത ഭൂപ്രദേശങ്ങൾ പോലും അവൻ തന്റെ കഴിവിനനുസരിച്ച്‌ ഭക്ഷണോൽപാദനത്തിന്‌ ഉപയോഗിച്ചു. അതിനുശേഷം സാങ്കേതികതയുടെ സഹായത്തോടെ എളുപ്പം ഉൽപാദിപ്പിക്കാവുന്നതും കൊയ്യാവുന്നതുമായ യന്ത്രങ്ങൾ നിർമ്മിച്ചു. ഇപ്പോൾ കുറഞ്ഞ ചെലവിൽ കൂടുതൽ ഊർജ്ജാദായം സാധ്യമാകുന്ന തരത്തിലേക്ക്‌ ശാസ്ത്രം അവനെ വളർത്തി. ഇന്ന്‌ ഭക്ഷണത്തിനുള്ള ഡിമാന്റ്‌ വളരെയധികമായിരുന്നിട്ടും കുറച്ചെങ്കിലും ഭക്ഷണവിതരണം സാധ്യമാകുന്നത്‌ ശാസ്ത്രം ഇത്രയെങ്കിലും വളർന്നതിനാലാണ്‌. വിശപ്പ്‌ എങ്ങിനെയുണ്ടാകുന്നു എന്ന്‌ മനസിലായത്‌ അതിനെ പ്രതിരോധിക്കാൻ സഹായിച്ചിട്ടുണ്ട്‌.

താങ്കൾ മേൽപ്പറഞ്ഞ ദൈവവിശ്വാസം എവിടെയാണ്‌ അവനെ ഇതിനുള്ള പ്രാപ്തി ഉണ്ടാക്കിയത്‌? മഴ പെയ്യാൻ പ്രാർത്ഥിക്കുന്നതിലും കൃഷിയോടനുബന്ധിച്ചുള്ള ചില ആചാരങ്ങളിലും ഒതുങ്ങിയേക്കും ഇത്‌. അടിസ്ഥാനപരമായി വിശ്വാസിയാണ്‌ കർഷകനെങ്കിൽപ്പോലും ആ വിശ്വാസം മാത്രമായി അവന്റെ സഹായത്തിനെത്തില്ല.
(ഇതെല്ലാം യുക്തിവാദികളാണ്‌ സാധ്യമാക്കിയതെന്ന്‌ ഞാൻ പറയില്ല. ശാസ്ത്രത്തിന്റെ വളർച്ചയിൽ മനുഷ്യൻ തന്നെയാണുള്ളത്‌, അതിൽ വിശ്വാസികളും അവിശ്വാസികളും ഒക്കെയുണ്ടാവാം. പക്ഷെ ഞാൻ പ്രത്യേകമായി ഊന്നൽ കൊടുക്കുന്നത്‌ ആ പ്രവർത്തിമേഖലയിൽ ദൈവവിശ്വാസത്തിനപ്പുറം പോയതിനാലാണ്‌ ഇതെല്ലാം സാധ്യമായതെന്നാണ്‌. വിശപ്പ്‌ സൃഷ്ടിച്ചത്‌ ദൈവമാണെന്ന്‌ മനസിലാക്കിയാലും അതിന്റെ പ്രത്യക്ഷോദാഹരണങ്ങൾ മനസിലാക്കിയാലും ഒരു സൊല്യൂഷൻ ആകുന്നില്ല.)

അപ്പൂട്ടന്‍ said...

ഞാൻ പ്രധാനമായും പറഞ്ഞുവരുന്നത്‌ രണ്ട്‌ കാര്യങ്ങളാണ്‌.

ഒന്ന്‌, ദൈവസൃഷ്ടിയാണ്‌ വിശപ്പ്‌ എന്ന് സ്ഥപിച്ചതുകൊണ്ട്‌ മനുഷ്യന്‌ പ്രത്യേകിച്ച്‌ മാറ്റമൊന്നും ഉണ്ടായിട്ടില്ല, പക്ഷെ പാടത്ത്‌ പണിയെടുത്ത്‌, ആവശ്യത്തിന്‌ ഗവേഷണം നടത്തി, ഒക്കെയാണ്‌ മനുഷ്യൻ വിശപ്പിനെ അടക്കാൻ പഠിച്ചത്‌. (ഇത്‌ സമൂഹമായി ജീവിക്കാൻ തുടങ്ങിയതിനുശേഷമുള്ള കാര്യമാണ്‌, വെറും വനജീവിയാണെങ്കിൽ അവന്‌ ഇതൊന്നും ബാധകമാകുമായിരുന്നില്ല, പക്ഷെ അപ്പോൾ പള്ളിക്കുളവും അപ്പൂട്ടനും ബ്ലോഗും എഴുതുമായിരുന്നില്ല)

രണ്ട്‌, നമ്മുടെ പ്രവർത്തിമേഖല ഭൗതികമാണ്‌. വിശപ്പ്‌ ദൈവസൃഷ്ടിയാണെന്ന് വിശ്വസിച്ചാലും ഇല്ലെങ്കിലും ഭക്ഷണസ്രോതസ്സ്‌ അന്വേഷിക്കേണ്ടത്‌ മനുഷ്യൻ തന്നെയാണ്‌, അത്‌ ഈ ഭൗതികലോകത്ത്‌ മാത്രമേ ലഭ്യമാകുകയുമുള്ളു. ഈ ഭൗതികതലം കഴിഞ്ഞുമാത്രമേ മനുഷ്യന്‌ ദൈവവിശ്വാസം സഹായത്തിനെത്തുന്നുള്ളു. പിന്നീടുള്ള പരലോകത്തെക്കുറിച്ച്‌ ആരും അറിഞ്ഞിട്ടില്ല, ചിലർക്ക്‌ വെളിപാടായി കിട്ടി എന്നവകാശപ്പെടുന്ന വിവരണങ്ങളല്ലാതെ.

താങ്കൾക്ക്‌ പറയാം ദൈവവിശ്വാസം എന്നത്‌ ഞാൻ തെറ്റായാണ്‌ മനസിലാക്കിയതെന്ന്, അതിൽ വെറും പ്രാർത്ഥന മാത്രമല്ല, കർമ്മവും കൂടിയുണ്ടെന്ന്. അങ്ങിനെയെങ്കിൽ ഒരു ഭൗതികവാദി ചെയ്യുന്നതിനോടൊപ്പം ഒരു എക്സ്ട്രാ ജോലി കൂടി വിശ്വാസി ചെയ്യുന്നു എന്നേ പറയാനാവൂ. ആ എക്സ്ട്രാ ജോലി വേണ്ടെന്ന് വെച്ചാൽ പ്രത്യേകിച്ച്‌ നഷ്ടമൊന്നും എനിക്ക്‌ തോന്നിയിട്ടില്ല, അതിനാൽ ഒരു പ്രാർത്ഥനയുമില്ലാതെ കഴിയുന്നു. അത്‌ ഒരു അപരാധമെന്ന നിലയിൽ വിശ്വാസങ്ങളിലും വിശ്വാസികളിൽനിന്നും കേൾക്കുമ്പോൾ അതിനോട്‌ ശക്തമായ എതിർപ്പ്‌ തോന്നാറുണ്ട്‌.

ഒരിക്കൽക്കൂടി പറയട്ടെ, ദൈവവിശ്വാസത്തെ ഞാൻ എതിർക്കാറില്ല. ജബ്ബർ മാഷിന്റെ ബ്ലോഗിൽ താങ്കളുടെ പരാമർശത്തിന്റെ വാലിഡിറ്റി മാത്രമാണ്‌ ഞാൻ ചോദിച്ചത്‌. എന്റെ ചോദ്യങ്ങൾക്ക്‌ ആധാരമാക്കിയത്‌ താങ്കളുടെ ചിന്തകൾ തന്നെയാണെന്നർത്ഥം, അല്ലാതെ എന്റെ അഭിപ്രായങ്ങളല്ല അവയൊന്നും.

ആദ്യചോദ്യത്തിന്‌ ഉത്തരം താങ്കൾ പറയാതിരുന്നതിനാൽ അത്‌ താങ്കൾക്ക്‌ പറ്റിയ ഒരു അബദ്ധപരാമർശമാണെന്ന് ഞാൻ മനസിലാക്കട്ടെ. മറ്റുള്ളവയ്ക്ക്‌ കൃത്യമായൊരു ഉത്തരം താങ്കൾക്ക്‌ അറിയില്ല എന്നാണ്‌ പറഞ്ഞത്‌. അതിനാൽ തന്നെ, per se ഈ പോസ്റ്റിന്റെ ഉദ്ദേശ്യം അവിടെ അവസാനിച്ചു.

പിന്നീടുള്ള കമന്റുകളിലൂടെ ഞാൻ സംവാദത്തിലേർപ്പെടാറുള്ള സാഹചര്യങ്ങളും വിശദീകരിച്ചു. ഇതിൽക്കൂടുതൽ എന്തെങ്കിലും പറയണമെന്ന് എനിക്ക്‌ തോന്നുന്നില്ല. ഏത്‌ ശരി, ഏത്‌ തെറ്റ്‌ എന്ന് തെളിയിച്ചിട്ട്‌ ഒന്നും നേടാനില്ല. ചില പരാമർശങ്ങൾ, പോസ്റ്റുകൾ, സംഭവങ്ങൾ ഒക്കെ കാണുമ്പോൾ പ്രതികരിക്കുന്നു, അത്രമാത്രം. അതിനപ്പുറം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നെ ബാധിക്കുന്നേയില്ല.

അബ്ദുല്‍ അസീസ് വേങ്ങര said...

>>>തനിക്ക്‌ ഗുണകരമായതും ദോഷകരമായതും ആയ ഭക്ഷണത്തെ വേർതിരിച്ചറിഞ്ഞു. <<<

ഇതെത്രത്തോളം ശരിയാണ്. ഞാൻ വിശ്വസിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ദോഷങ്ങളെ തടയുന്നതും തടയാതിരിക്കുന്നതും ദൈവമാണെന്നാണ്. ഒരു ഭക്ഷണം ഏത് രൂപത്തിൽ നമ്മെ ബാധിക്കുമെന്ന് പ്രവചിക്കാൻ പോലും കഴില്ല. ചില ഊഹങ്ങൾ മാത്രം.

സർവ്വ ശക്തൻ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നന്മ ചൊരിയട്ടെ

അപ്പൂട്ടന്‍ said...

ചിന്തകൻ,
എന്തിനും ഒരു ആദികാരണമുണ്ടെന്ന് താങ്കൾക്ക്‌ വിശ്വസിക്കാം, അത്‌ ഒരു ശക്തിയിലേക്ക്‌ സമർപ്പിക്കുകയുമാവാം. ആ തലത്തിലെ ദൈവവിശ്വാസത്തിന്‌ ആരും എതിര്‌ പറയുമെന്ന് എനിക്ക്‌ തോന്നുന്നില്ല.

പ്രശ്നം വരുന്നത്‌ ആ ശക്തി ഇന്നയിന്ന നിർദ്ദേശങ്ങൾ തന്നിട്ടുണ്ടെന്നും, ആ ശക്തിയെ ആരാധിക്കണമെന്നും അങ്ങിനെ ചെയ്യാത്തവർ തെറ്റുകാരാണെന്നും ഉള്ള തരത്തിൽ വാദങ്ങൾ വരുമ്പോഴാണ്‌. ആ ശക്തിയുടെ യുക്തിയിലേക്ക്‌ കടന്നുചെന്നാൽ അപരാധമാകുമെന്ന ചിന്താഗതിയേയാണ്‌ ഞാൻ എതിർക്കുന്നതും.

ലോകത്ത്‌ നടക്കുന്ന ഓരോ സംഭവവും പ്രതിഭാസവും അറിയാനുള്ള ശ്രമമാണ്‌ ശാസ്ത്രം നടത്തുന്നത്‌. അതിലൂടെയാണ്‌ എവിടെയൊക്കെ എന്തൊക്കെ രാസപരിണാമങ്ങൾ നടക്കുന്നുണ്ടെന്ന് മനുഷ്യൻ മനസിലാക്കിയത്‌. ഈ തിരിച്ചറിവുകൾ ഇല്ലായിരുന്നെങ്കിൽ ക്രൂഡോയിൽ പെട്രോൾ ആക്കാനോ (കണ്ടുപിടിച്ചാൽ തന്നെ) ഇന്ധനമായി ഉപയോഗിക്കാനോ സാധിക്കില്ലായിരുന്നു. പറയാം, ഇതൊക്കെ ദൈവം തന്നതാണെന്ന്, പക്ഷെ പെട്രോൾ എങ്ങിനെയുണ്ടാകുന്നു എന്ന് അറിഞ്ഞതിലൂടെയാണ്‌ നമുക്കിത്‌ സാധ്യമായത്‌. (this is just an example, please don't take this as another point to carry on the same discussion)

അബ്ദുൽ അസീസ്‌,
തനിക്ക്‌ ഗുണകരമായതും ദോഷകരമായതുമായ ഭക്ഷണത്തെ മനുഷ്യൻ തിരിച്ചറിഞ്ഞത്‌, തുടക്കത്തിൽ, പരിചയം മൂലമായിരിക്കണം. ഇന്നത്‌ തിന്നാൽ തനിക്ക്‌ വിശപ്പകറ്റാനാവുമെന്നും ഇന്നത്‌ തിന്നാൽ ദേഹാസ്വാസ്ഥ്യം ഉണ്ടാകുമെന്നും അവൻ അറിഞ്ഞത്‌ തിന്നുനോക്കിയിട്ടു തന്നെയായിരിക്കണം. ഇന്ന് അതേക്കുറിച്ച്‌ വളരെയധികം അറിവുണ്ട്‌ നമുക്ക്‌. പ്രോട്ടീൻ ഉള്ള ഭക്ഷണം കഴിക്കണമെന്നും നാരുകൾ കൂടുതലുള്ള ഭക്ഷണം ദഹനത്തിനു നല്ലതാണെന്നും നാം അറിഞ്ഞത്‌ അതേക്കുറിച്ച്‌ പഠിച്ചിട്ടുതന്നെയാണ്‌. നല്ല ഭക്ഷണം കഴിച്ചാൽ ദേഹത്തിന്‌ നല്ലത്‌, ദോഷമായത്‌ കഴിച്ചാൽ അതുപോലെ. ഇതിൽ പ്രത്യേകമായി ദൈവം ഗുണമോ ദോഷമോ വരുത്തുന്നതെവിടെയാണ്‌? എല്ലാം ദൈവം ഉണ്ടാക്കിയതാണെന്നതാണ്‌ ഇവിടെ പറയുന്നതെങ്കിൽ (അതും പൂർണ്ണമായി ശരിയല്ല, മനുഷ്യൻ തന്നെ artificial selection-ലൂടെ പല സസ്യ-ജന്തു വർഗ്ഗങ്ങളും വളർത്തിയെടുത്തിട്ടുണ്ട്‌) അംഗീകരിക്കാം, പക്ഷെ അതും ഞാൻ പറഞ്ഞതിൽ തെറ്റാകുന്നതെങ്ങിനെയെന്നറിയില്ല.

ഇതെല്ലാം ഊഹമാണെന്ന് പറയുന്നത്‌ എന്തുരീതിയിലാണെന്ന് മനസിലായില്ല.

അബ്ദുല്‍ അസീസ് വേങ്ങര said...

ഞാൻ വിഷയത്തിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് തോന്നുന്നു. ഞാൻ പറഞ്ഞത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഗുണമുണ്ട് എന്നത് നമ്മുടെ വിശ്വാസം മാത്രമാണ്. അതു പോയിസൻ ഉണ്ടെന്ന് നമുക്കറിയില്ലല്ലോ. ലാബ്കളിൽ പോയാലും കണ്ട് പിടിക്കാൻ കഴിയില്ല.
എനിക്ക് ദോശമായി ഭവിക്കുന്നത് മറ്റുള്ളവർക്ക് ഗുണമായി ഭവിക്കും.

ചിന്തകന്‍ said...

അപ്പൂട്ടന്‍

താങ്കള്‍ എന്താണ് എന്നെ/താങ്കളെ ബോധ്യപെടുത്താന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഏന്തിനും ഏതിനും ഒരു ആദികാരണമില്ലെന്നാണോ താങ്കള്‍ വിശ്വസിക്കുന്നത്? വിശ്വാസികള്‍ ദൈവം ഉണ്ടെന്ന് പറയുമ്പോള്‍ മാത്രമാണ് ദൈവ നിഷേധത്തെകുറിച്ച് ചിന്തിക്കാറുള്ളൂ എന്ന് പറയുന്ന താങ്കള്‍ക്ക് ഇവിടെ ഒരു അവ്യക്തതയുള്ളത് പോലെ തോന്നുന്നു.

അങ്ങിനെ എല്ലാത്തിനും ആദി കാരണമായ ഒരു ദൈവം ഉണ്ടെന്ന് വേണമെങ്കില്‍ വിശ്വസിച്ചോളൂ. എന്നാല്‍ ആ ദൈവത്തെ വണങ്ങാനോ സ്തുതിക്കാനോ പാടില്ല!!!

ഇതും ആ വിശ്വാസത്തിന്റെ ഭാഗമായി, അല്ലെങ്കില്‍ ഒരു വിശ്വാസിക്ക് ബോധ്യപെട്ട യുക്തിയുടെ അടിസ്ഥാനത്തില്‍ ചെയ്യുന്നതാണെന്ന് കരുതിയാല്‍ പോരെ?

അങ്ങനെ ചെയ്യാത്തവരെല്ലാം തെറ്റുകാരാണെന്ന് പറയുന്നത് ദൈവത്തിന്റെ മുന്നില്‍ മാത്രമാണ്. മനുഷ്യന്റെ മുന്‍പിലല്ല. ഒരു ദൈവ നിഷേധിയെ സംബന്ധിച്ചേടത്തോളം ഇത്, ഈ ജീവിതത്തില്‍ ഒരിക്കലും അയാളെ ബാധിക്കുന്നില്ല. മറ്റൊരു ജീവിതമുണ്ടെന്ന് ഒരു ദൈവ നിഷേധി വിശ്വസിക്കുന്നുമില്ല.

ആ ശക്തിയുടെ യുക്തിയിലേക്ക് കടന്നു ചെന്നാല്‍ അപരാധമാണെന്നും ഇവിടെ ആരും വാദിച്ചിട്ടുമില്ല. അപ്പൂട്ടന്‍ നിഷേധിക്കുന്ന, എല്ലാത്തിന്റെയും ആദികാരണമായ, ആ യുക്തിയിലേക്ക് അപ്പൂട്ടന് കയറാന്‍ കഴിയുമെങ്കില്‍ കയറിക്കോളൂ എന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ. എന്നാല്‍ സര്‍വ്വയുക്തികളുടെയും ആദികാരണമായ ആദൈവത്തിന്റെ യുക്തിയെ കുറിച്ചുള്ള ചോദ്യം, പാവം ഞങ്ങള്‍ മനുഷ്യരോട് ചോദിക്കുന്നതിലെ അര്‍ത്ഥ ശൂന്യത മാത്രമാണ് ചോദ്യം ചെയ്യപെടുന്നത്.

ലോകത്തിലെ എല്ലാ സംഭവങ്ങളെക്കുറിച്ചും പ്രതിഭാസങ്ങളെ കുറിച്ചും പഠിക്കുന്നത്, ഒരു വിശ്വാസിയെന്ന നിലക്ക്, ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹമായ ഒരു പുണ്യപ്രവൃത്തിയായാണ് ഞാന്‍ കാണുന്നത്. മനുഷ്യന്‍ അതിന്റെ രാസപരിണാമങ്ങള്‍ മനസ്സിലാക്കിയാലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച, ആ പരിണാമങ്ങളെ സംവിധാനിച്ച, വ്യവസ്ഥപെടുത്തിയ, പരിണാമ നിയമങ്ങള്‍ നിശ്ചയിച്ച, അങ്ങിനെ അതിനെ രൂപപെടുത്തിയ ഒരു ശക്തി ഇല്ലെന്ന് പറയാനാവുമോ?

Muhammed Shan said...

അപ്പുട്ടന്‍ ഇത്രയും സരളമായ വിവരണങ്ങള്‍ക്ക് നന്ദി ...
ചിലര്‍ക്ക് അപ്പുട്ടന്‍ പറയുന്നത് മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മറുപടികള്‍ തുടരാന്‍ ദയവായി അപേക്ഷിക്കുന്നു ...
ഒരിക്കല്‍ കൂടി നന്ദി

അപ്പൂട്ടന്‍ said...

ചിന്തകൻ,
പ്രപഞ്ചത്തിലെ വസ്തുക്കൾക്കും സംഭവങ്ങൾക്കും പരിണാമങ്ങൾക്കും ഒക്കെ എവിടെയെങ്കിലും തുടക്കം സംഭവിച്ചിരിക്കാം, അതാണ്‌ താങ്കൾ പറഞ്ഞ ആദികാരണമെങ്കിൽ അങ്ങിനെത്തന്നെ എടുക്കാം. (അത്‌ ഒറ്റ സംഭവമാണോ കുറേ parallel incidents ആണോ എന്നൊന്നും എനിക്കറിയില്ല)

ഈയൊരു ആദികാരണം എന്നത്‌ അറിഞ്ഞുകൊണ്ട്‌ ഒരു ശക്തി intelligently രൂപപ്പെടുത്തിയെടുത്തതാണെന്നും ആ ഒരേയൊരു ശക്തി തന്നെയാണ്‌ ഇതെല്ലാം നിയന്ത്രിച്ചും ഭാവിയിൽ ശിക്ഷ വിധിക്കാൻ തയ്യാറെടുത്തും അനാദി-അനന്തമായി നിലകൊള്ളുന്നതെന്നും ഉള്ള സങ്കൽപത്തിൽ എനിക്ക്‌ വിശ്വാസമില്ലെന്നേ ഞാൻ പറയുന്നുള്ളു. പ്രപഞ്ചത്തിൽ അറിയാവുന്നതിലും എത്രയോ അധികമാണ്‌ അറിയാത്ത കാര്യങ്ങൾ, പക്ഷെ അറിഞ്ഞ കാര്യങ്ങൾ തന്നെ "ഉണ്ടാകട്ടെ" എന്നുപറഞ്ഞ്‌ ഉണ്ടായതല്ല പ്രപഞ്ചം എന്നത്‌ വ്യക്തമാക്കുന്നുണ്ട്‌.


താങ്കൾ ദൈവത്തെ ആരാധിക്കാൻ പാടില്ല എന്ന്‌ ഞാൻ പറഞ്ഞുവോ? അങ്ങിനെ പറഞ്ഞിട്ടില്ലെങ്കിൽ പിന്നെ "ഇതും ആ വിശ്വാസത്തിന്റെ ഭാഗമായി, അല്ലെങ്കിൽ ഒരു വിശ്വാസിക്ക്‌ ബോധ്യപെട്ട യുക്തിയുടെ അടിസ്ഥാനത്തിൽ ചെയ്യുന്നതാണെന്ന്‌ കരുതിയാൽ പോരെ?" എന്ന ചോദ്യം പ്രസക്തമല്ല. ആരാധിച്ചേ മതിയാവൂ എന്ന നിർദ്ദേശം മറ്റൊരാൾ എന്നോട്‌ പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല എന്നേ ഞാൻ പറഞ്ഞിട്ടുള്ളു, that, again, points back to what I said earlier about my discussions on belief

ഇനി, ദൈവത്തെ ആരാധിക്കാത്തവർ ദൈവത്തിന്റെ മുന്നിൽ തെറ്റുകാരനാകുന്നതെങ്ങിനെ എന്ന ചോദ്യത്തിനും അത്‌ ദൈവയുക്തിയാണെന്ന കാരണം മാത്രമേ വിശ്വാസികളും പറയുന്നുള്ളു, ഞാനെന്തുചെയ്യാൻ?

താങ്കൾ പറഞ്ഞതുപോലെ, ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്‌ അർത്ഥശൂന്യമായിരിക്കാം. പക്ഷെ ഒരു പരാമർശം ഉണ്ടാകുമ്പോൾ അത്‌ substantiate ചെയ്യുക എന്ന കടമ കൂടിയില്ലേ ചിന്തകൻ? അതുമാത്രമേ ഞാൻ ചോദിക്കുന്നുള്ളു.

ചിന്തകന്‍ said...

പക്ഷെ അറിഞ്ഞ കാര്യങ്ങൾ തന്നെ "ഉണ്ടാകട്ടെ" എന്നുപറഞ്ഞ്‌ ഉണ്ടായതല്ല പ്രപഞ്ചം എന്നത്‌ വ്യക്തമാക്കുന്നുണ്ട്‌.

അപ്പൂട്ടന്‍
ഇതിന് കൃത്യമായ ഒരു മറുപടിപറയാന്‍ പറ്റില്ല. പ്രപഞ്ചമാണ് ഉദ്ദേശിച്ചതെങ്കില്‍, ഒരു സുപ്രഭാതത്തില്‍ ഉണ്ടാവട്ടെ എന്നു പറഞ്ഞുണ്ടായതാണെന്ന് ആരും വാദിച്ചിട്ടില്ല. എന്നാല്‍ അങ്ങിനെയുണ്ടാക്കാനും ദൈവം ശക്തനാണ്. എന്നാല്‍ എന്ത്കൊണ്ട് ദൈവം ഒറ്റയടിക്കുണ്ടാക്കിയില്ല എന്ന ചോദ്യം എന്നോട് ചോദിച്ചിട്ട് പ്രയോജനവുമില്ല.

ഈയൊരു ആദികാരണം എന്നത്‌ അറിഞ്ഞുകൊണ്ട്‌ ഒരു ശക്തി യുക്തിപൂര്‍വ്വം രൂപപ്പെടുത്തിയെടുത്തതാണെന്നും ആ ഒരേയൊരു ശക്തി തന്നെയാണ്‌ ഇതെല്ലാം നിയന്ത്രിച്ചും ഭാവിയിൽ ശിക്ഷ വിധിക്കാൻ തയ്യാറെടുത്തും അനാദി-അനന്തമായി നിലകൊള്ളുന്നതെന്നും ഉള്ള വിശ്വാസത്തിന് എന്റെ യുക്തിക്ക് ബോധ്യപെടാവുന്ന തെളിവ് ഉള്ളത് കൊണ്ട് തന്നെ ഞാനത് വിശ്വസിക്കുന്നു. ഇനി എന്ത് എന്ത് തന്നെ കണ്ടുപിടിച്ചു എന്ന് പറഞ്ഞാലും നേരിട്ട് ബോധ്യപെടുത്താവുന്ന ഒരു തെളിവ് താങ്കള്‍ക്കും ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നീരീക്ഷണങ്ങളെ ‘വിശ്വസിക്കുക‘ എന്ന സാധ്യത മാത്രമേ ഇവിടെ നിലനില്‍ക്കുന്നുള്ളൂ.

താങ്കള്‍ ആരാധിച്ചേ മതിയാവൂ എന്ന നിര്‍ബന്ധം താങ്കളില്‍ ചെലുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് തന്നെയാണ് ഞാനും കരുതുന്നത്. ഇഷ്ടമുള്ളവര്‍ക്കും സ്വീകരിക്കാനും ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാനുമുള്ള അവകാശം ദൈവം തന്നെ നല്‍കിയിരിക്കെ ആര്‍ക്കാണ് താങ്കളെ നിര്‍ബന്ധപൂര്‍വ്വം ആരാധിപിക്കാന്‍ അധികാരം?