മലയാളം മരിക്കുന്നു, ഇപ്പം മരിക്കും, മരിക്കാൻ പോകുന്നു എന്നൊക്കെ നമ്മുടെ ബുദ്ധിജീവികളും ഭാഷാ വിശാരദന്മാരുമൊക്കെ നിലവിളിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. എന്നാല്‍ മലയാളത്തിന്റെ മരണവും കാത്തു കഴിയുന്ന ഒരു യുവ തലമുറയെ നമുക്കിന്നു കാണാൻ കഴിയും. മലയാളം യുണികോടുകൾ ബ്ലോഗുകളിലൊക്കെ തിമിർത്ത് പെയ്യുന്നുണ്ടെങ്കിലും സൈബർ ലോകത്ത് ഇന്നും മംഗ്ലീഷ് തന്നെയാണ് സാധാരണ ഉപയോക്താവിന്റെ ഭാഷ . ഇന്ഗ്ലിഷിന്റെ ലിപി ഉപയോഗിച്ച് മലയാളത്തില്‍ ആശയ വിനിമയം നടത്തുന്ന വിരോധാഭാസം ഈ കാലത്തിന്റെ മാത്രം പ്രത്യേകതയാണ്. സൈബർ ലോകത്ത് മാത്രമല്ല മൊബൈല്‍ ഉൾപ്പടെയുള്ള നൂതന ആശയ വിനിമയ സംകേതങ്ങളില് "വരമൊഴി"ക്കോ അഞ്ജലി ലിപിക്കോ ഒരു മറുമരുന്നാകുവാൻ ഇനിയും സാധിച്ചിട്ടില്ല. മറ്റു പല മലയാളം ടൈപ്പിംഗ് സോഫ്റ്റ്വെയറുകൾ ലഭ്യമാണെങ്കിലും അവയൊക്കെ അനായാസം കൈകാര്യം ചെയ്യാൻ അതി വൈദഗ്ധ്യം തന്നെ വേണം.
ഈ ദുര്‍ഘടാവസ്ഥക്ക് കാരണം മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണപ്പെരുക്കമാണ് .
സത്യത്തില്‍ നമുക്കെന്തിനാണ് ഇത്രയും അക്ഷരങ്ങൾ??
(നമുക്കെന്തിനാണാവോ ഇത്രയും അക്ഷരങ്ങൾ?)
മലയാളത്തിലെ പല അക്ഷരങ്ങളും വളരെ അപൂര്‍വമായിട്ടു മാത്രമേ ഉപയോഗിക്കാറുള്ളൂ. ഉദാ: "ഋ"എന്ന അക്ഷരം. ഈ അക്ഷരം ഋഷി, ഋഷഭം, ഋതു എന്നിങ്ങനെ വളരെ അപൂര്‍വ്വം ചില സംസ്കൃത വാക്കുകളെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഘ, ഛ, ഠ, ഢ തുടങ്ങിയ അക്ഷരങ്ങളുടെ അവസ്ഥ ഇതിനേക്കാള്‍ 'ഭീകരമാണ് . ' സംസ്കൃത പദങ്ങളെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടി മാത്രം മലയാളത്തെ അസംസ്കൃതമാക്കി നിര്‍ത്തലാണ് ഇവയുടെ ഒക്കെ പണി.
ഇതിനേക്കാള്‍ കലികയറും അക്ഷരങ്ങളുടെ ഉച്ചാരണ രീതി ശാസ്ത്രതെക്കുറിച്ചു പറയുകയാണെങ്കില്‍. ഖ' യുടെയും ഘ''യുടെയും ഉച്ചാരണ വൈജാത്യങ്ങള്‍ നമ്മില്‍ എത്രപേര്‍ക്കറിയാം? ഇതിന്റെ പേരില്‍ എത്ര ടി വി അവതാരകരും വാര്‍ത്ത വായനക്കാരുമാണ് പഴി കേള്‍ക്കുന്നത്? ഇടക്കിടെ അവരെയൊക്കെ കുറ്റപ്പെടുതുന്നതിനു പകരം,
ഏതാണ്ട് ഒരേ രീതിയിലുള്ള ശബ്ദങ്ങള്‍ക്ക് ഒരൊറ്റ അക്ഷരമായി നിജപ്പെടുത്തുന്നതല്ലേ നല്ലത്?എങ്കില്‍ തന്നെ പകുതി അക്ഷരങ്ങള്‍ കുറഞ്ഞു കിട്ടും.
എന്തായാലും മലയാള ലിപികളുടെ പുനര്‍നിര്‍ണയം കാലഘട്ടത്തിന്റെ ആവശ്യം ആയിത്തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇപ്പോഴുള്ള മംഗ്ലീഷ് വിനിമയം ചാറ്റ് റൂമുകള്‍ ചാടി പുറത്തേക്കു പടരും എന്നുതന്നെ ഉറപ്പിക്കാം.
മനസ്സില്‍ ഉയരുന്ന മറ്റൊരു ചോദ്യം, "തമിഴില്‍ "ഗണപതി"ക്കും "മുരുകന്"ഉം ഒരേ "ക" തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ദ്രാവിഡ ഭാഷയോട് ഏറ്റവും അടുത്ത് നില്ക്കുന്ന മലയാളം, ലിപി നിര്‍ണയത്തില്‍ ആഢ്യ- ആര്യ ഭാഷയായ സംസ്കൃത ത്തോടുള്ള വിധേയത്വം തുടരേണ്ടതുണ്ടോ എന്നാണ്.
''നിലനില്ക്കുക" എന്നത് "നിലനില്കുക " എന്നും എഴുതാമെന്കില്, ല്‍ "എന്ന ചില്ലിനെ നിലനിര്‍ത്തുന്നത് എന്താണ്? (ഈ വാക്യം താങ്കളുടെ സ്ക്രീനില്‍ ഏതൊക്കെ അക്ഷരങ്ങളില്‍ എങ്ങനെയൊക്കെ display ചെയ്യും എന്ന് അറിയില്ല.. ഈ ഗതികേട് എന്റേതോ അതോ മലയാളത്തിന്റെതോ?)
ഈ ദുര്‍ഘടാവസ്ഥക്ക് കാരണം മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണപ്പെരുക്കമാണ് .
സത്യത്തില്‍ നമുക്കെന്തിനാണ് ഇത്രയും അക്ഷരങ്ങൾ??
(നമുക്കെന്തിനാണാവോ ഇത്രയും അക്ഷരങ്ങൾ?)
മലയാളത്തിലെ പല അക്ഷരങ്ങളും വളരെ അപൂര്‍വമായിട്ടു മാത്രമേ ഉപയോഗിക്കാറുള്ളൂ. ഉദാ: "ഋ"എന്ന അക്ഷരം. ഈ അക്ഷരം ഋഷി, ഋഷഭം, ഋതു എന്നിങ്ങനെ വളരെ അപൂര്‍വ്വം ചില സംസ്കൃത വാക്കുകളെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഘ, ഛ, ഠ, ഢ തുടങ്ങിയ അക്ഷരങ്ങളുടെ അവസ്ഥ ഇതിനേക്കാള്‍ 'ഭീകരമാണ് . ' സംസ്കൃത പദങ്ങളെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടി മാത്രം മലയാളത്തെ അസംസ്കൃതമാക്കി നിര്‍ത്തലാണ് ഇവയുടെ ഒക്കെ പണി.
ഇതിനേക്കാള്‍ കലികയറും അക്ഷരങ്ങളുടെ ഉച്ചാരണ രീതി ശാസ്ത്രതെക്കുറിച്ചു പറയുകയാണെങ്കില്‍. ഖ' യുടെയും ഘ''യുടെയും ഉച്ചാരണ വൈജാത്യങ്ങള്‍ നമ്മില്‍ എത്രപേര്‍ക്കറിയാം? ഇതിന്റെ പേരില്‍ എത്ര ടി വി അവതാരകരും വാര്‍ത്ത വായനക്കാരുമാണ് പഴി കേള്‍ക്കുന്നത്? ഇടക്കിടെ അവരെയൊക്കെ കുറ്റപ്പെടുതുന്നതിനു പകരം,
ഏതാണ്ട് ഒരേ രീതിയിലുള്ള ശബ്ദങ്ങള്‍ക്ക് ഒരൊറ്റ അക്ഷരമായി നിജപ്പെടുത്തുന്നതല്ലേ നല്ലത്?എങ്കില്‍ തന്നെ പകുതി അക്ഷരങ്ങള്‍ കുറഞ്ഞു കിട്ടും.
എന്തായാലും മലയാള ലിപികളുടെ പുനര്‍നിര്‍ണയം കാലഘട്ടത്തിന്റെ ആവശ്യം ആയിത്തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇപ്പോഴുള്ള മംഗ്ലീഷ് വിനിമയം ചാറ്റ് റൂമുകള്‍ ചാടി പുറത്തേക്കു പടരും എന്നുതന്നെ ഉറപ്പിക്കാം.
മനസ്സില്‍ ഉയരുന്ന മറ്റൊരു ചോദ്യം, "തമിഴില്‍ "ഗണപതി"ക്കും "മുരുകന്"ഉം ഒരേ "ക" തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ദ്രാവിഡ ഭാഷയോട് ഏറ്റവും അടുത്ത് നില്ക്കുന്ന മലയാളം, ലിപി നിര്‍ണയത്തില്‍ ആഢ്യ- ആര്യ ഭാഷയായ സംസ്കൃത ത്തോടുള്ള വിധേയത്വം തുടരേണ്ടതുണ്ടോ എന്നാണ്.
''നിലനില്ക്കുക" എന്നത് "നിലനില്കുക " എന്നും എഴുതാമെന്കില്, ല്‍ "എന്ന ചില്ലിനെ നിലനിര്‍ത്തുന്നത് എന്താണ്? (ഈ വാക്യം താങ്കളുടെ സ്ക്രീനില്‍ ഏതൊക്കെ അക്ഷരങ്ങളില്‍ എങ്ങനെയൊക്കെ display ചെയ്യും എന്ന് അറിയില്ല.. ഈ ഗതികേട് എന്റേതോ അതോ മലയാളത്തിന്റെതോ?)
23 comments:
ഭാഷാപിതാവ് എഴുത്തച്ഛന് എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും നമ്മുടെ സുന്ദര മലയാളം യാഥാര്‍ത്ഥ്യമാക്കാന്‍. സുഹൃത്ത് പറയുന്നതിനപ്പുറം ഡ,ട,ഢ എന്നിവക്കെല്ലാം അതിണ്റ്റേതായ ഒരു സൌന്ദര്യമില്ലേ.. നല്ല രീതിയില്‍ ഉച്ചരിച്ച് പഠിക്കണമെന്ന് മാത്രം.. പക്ഷെ, 'ഭാഷ' ക്കു പകരം 'ഫാഷ' എന്നും 'ഭാര്യ' ക്കു പകരം 'ഫാര്യ' എന്നും പറയാതിരുന്നാല്‍ നന്ന്.. പിന്നെ 'ഋ', ഒന്നാം ക്ളാസുകാരന് പരീക്ഷക്ക് ഒരു മാര്‍ക്ക് ലഭിക്കുമെങ്കില്‍ അതും ഇരുന്നോട്ടെ..
ഈ എഴുത്തച്ഛന് എണ്റ്റെ നാട്ടുകാരന് കൂടിയാണ് കെട്ടോ..
പോസ്റ്റ് ചിന്തനീയം.. അഭിനന്ദനങ്ങള്‍..
എഴുത്തച്ചനാണോ മലയാളം ലിപികൾ കണ്ടുപിടിച്ചതു? അങ്ങനെയാണെങ്കിൽ അദ്ദേഹം ഒരുപാടു ‘കഷ്ടപ്പെട്ടിട്ടുണ്ടാവും‘..
ഇപ്പൊ അദ്ദേഹത്തിന്റെ പിൻ തലമുറ കഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു..
പിന്നെ, ഈ ഭാഷ'' , ''ഫാഷ'' യൊക്കെ,
അതിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാടുണ്ട്.
സുഹൃത്തേ, മനുഷ്യന് ലിപി കണ്ടു പിടിച്ചതിനു ശേഷമല്ല സംസാരിക്കാന്‍ ആരംഭിച്ചത്.
സംസാരിച്ചതിന് ശേഷമാകുന്നു. (ലോകത്ത് ലിപി ഇല്ലാത്ത എത്രയോ ഭാഷകളുണ്ട്!) അതുകൊണ്ട് പറയുമ്പോലെ എഴുത്തിയാല്‍ പോരെ ? അങ്ങനെയായിരുന്നെന്കില് എഴുത്തിലെ വൈവിധ്യം കൊണ്ട് പുഷ്കലമായേനെ മലയാള ഭാഷ. മഴക്ക് "മയ"എന്നൊരു പര്യായം കൂടി കിട്ടുമായിരുന്നു നമുക്ക് . കോഴിക്കോടിനെ കോഴിക്കോട്ടുകാര്‍ ''കോയിക്കോട്" എന്നാണ് വിളിക്കുന്നതെങ്കില്, എന്തിനു മറ്റുള്ളവര്‍ അതിനെ ''കോഴിക്കോട്"എന്ന് സ്ഫുടീകരിക്കണം?
"പിന്നെ 'ഋ', ഒന്നാം ക്ളാസുകാരന് പരീക്ഷക്ക് ഒരു മാര്‍ക്ക് ലഭിക്കുമെങ്കില്‍ അതും ഇരുന്നോട്ടെ.. "
-സുഹൃത്തിന്റെ ഈ ഡയലോഗ് കേട്ട് ഞാന്‍ പത്രണ്ട് ഭാഷകളില്‍ ചിരിച്ചൂന്ന് പറഞ്ഞാല്‍ മതീലോ.
കമന്റിയതിനു നന്ദി
“ഇടക്കിടെ അവരെയൊക്കെ കുറ്റപ്പെടുതുന്നതിനു പകരം,
ഏതാണ്ട് ഒരേ രീതിയിലുള്ള ശബ്ദങ്ങള്‍ക്ക് ഒരൊറ്റ അക്ഷരമായി നിജപ്പെടുത്തുന്നതല്ലേ നല്ലത്?”
അവര്‍ക്ക് മലയാളം ഉച്ചരിക്കാന്‍ അറിയില്ല എന്ന് കരുതി ഭാഷ മാറ്റുകയാണോ ചെയ്യേണ്ടത്?
ചെരുപ്പിനൊത്ത് കാല് മുറിയ്ക്കണോ അതോ കാലിനൊത്ത് ചെരുപ്പ് മുറിയ്ക്കണോ?
ശ്രദ്ധയോടെ ഭാഷ കൈകാര്യം ചെയ്യുന്ന ചില മേഘലകള്‍ എന്നാ നിലയ്ക്കാണ് വാര്‍ത്താ വായനക്കാരെ ചൂണ്ടി കാട്ടിയത്. അപ്പൊ പിന്നെ, സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ലല്ലോ എന്ന് വ്യംഗ്യം. കൂട്ടത്തില്‍ പറയട്ടെ, 'ഫ' എന്ന അക്ഷരം കൃത്യമായും 'ശക്തമായും'ആളുകള്‍ ഉച്ചരിക്കുന്നത് ചില തെറികള്‍ പറയുന്നതിനുള്ള prefix ആയിട്ടാണ്. ഉദാ: "ഫ!!! !@#$%^&*%^&@#$%^&**&*" എന്നും മറ്റും. നൂറില്‍ 90 പേരും ഫ എന്ന പാവത്തിനെ english- ലെ F ആയി തെറ്റിദ്ധരിച്ചിരിക്കുന്നു എന്നതാണ് അനുഭവം.
പറയുന്ന ശബ്ദങ്ങള്‍ മാത്രം പോരെ എഴുത്തിലും എന്ന് മര്‍മം.
വായപ്പയം എന്നു പറയാന്‍ എളുപ്പം എന്നു കരുത് വാഴപ്പഴം എന്നുള്ളത് വാഴപ്പഴമല്ലാതാവുമോ?
തമിഴില്‍ വിവിധ അക്ഷരങ്ങള്‍ ഒരേ ലിപി ഉപയോഗിച്ച് എഴുതേണ്ട ഗതികേടുണ്ട്. അത് നമുക്കില്ലാത്തത് നന്നായി
അവതാരകര്‍ ഒക്കെ ഉച്ചാരണം പഠിച്ചു വരട്ടെ.. (പടിച്ചല്ല)
"പറയുന്ന ശബ്ദങ്ങള്‍ മാത്രം പോരെ എഴുത്തിലും എന്ന് മര്‍മം."
ശരിക്കും പറയാന്‍ അറിയാത്തതിന്റെ പ്രശ്നമല്ലേ അത്?
അക്ഷര സ്ഫുടത മലയാളത്തിണ്റ്റെ ഭംഗിയാണെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു.... എന്നാല്‍ ഭാഷ മാറ്റാന്‍ പാടില്ലാത്തതാണെന്ന് നാം വാശി പിടിക്കേണ്ടതില്ല... ഭാഷക്ക് പരിഷ്കരണം സംഭവിക്കേണ്ടതുണ്ട്.... എന്നല്ല ഭാഷക്ക് പരിഷ്കരണം സംഭവിച്ച് കൊണ്ടിരിക്കുന്നു എന്നതാണ സത്യം.... അത് സ്ര്ഷ്ടിപരമായ പരിഷ്കരണമായി മാറാന്‍ ഇത്തരം പുതിയ ചിന്തകള്‍ ഉയര്‍ന്ന് വരേണ്ടതുണ്ട് ... എന്തായാലും അഭിനന്ദനങ്ങള്‍...
പണ്ട് എന്റെ ആശാൻ “ഇലൊ” എന്നൊരക്ഷരം (ലിപി ഇല്ലാതായ കാരണം എഴുതിക്കാണിക്കൽ കഷ്റ്റം തന്നെ..) പഠിപ്പിച്ചിരുന്നു. അന്നത്തെ ചില ബോർഡുകളിലൊക്കെ “ക്ലിപ്തം” എന്ന വാക്കിൽ മാത്രമേ ആ അക്ഷരം ഉപയോഗിച്ചതായി ഞാൻ കണ്ടിട്ടുള്ളൂ. പിന്നീട് അതു എങ്ങനെയൊക്കെയോ ഇല്ലാതായി. ഡാർവിന്റെ സിദ്ധാന്തം ആ അക്ഷരത്തെ ചതിച്ചു. അനർഹമായ അക്ഷരങ്ങൾ ചിലതെങ്കിലും ഡാർവ്വിനെ വെല്ലുവിളിച്ച് നമ്മുടെ ഭാഷയിൽ അതിജീവിച്ച് നിൽക്കുന്നു..
സുഹ്രുത്തേ...കേവലം ഒരു സയ്ബര്‍ ഭാഷക്കു വേണ്ടി ഹാര്ഷസുന്ദരമായ മലയാള ഭാഷയെ ലഘൂകരിക്കാനാണോ..താങ്കള്‍ പറയുന്നത്..
മലയാളഭാഷയുടെ ഭാവങ്ങളും അര്‍ത്ഥവ്യത്യാസങ്ങളും ഇല്ലാതെ എത്ര സുന്ദര ഗാനങ്ങള്‍ നമുക്ക് നല്‍കാനാകും നമ്മുടെ കവികള്‍ക്ക്...?
“ല്‍” നെ താങ്കള്‍ എന്തു പേരിലാണു കളിയാക്കുന്നത്...
‘നിലനില്കുക’നിലനില്കുക...നില+നില്കുക=നിലനില്കുക(ആഗമ സന്ധി)..നിലനില്ക്കുക(ദിത്വം),നിലനിക്കുക(ലോപം),നിലനിത്കുക(ആദേശം)..ഇനി ഏതാനു ഷരി താങ്കള്‍ പറയൂ...ഏതായാലും മലയാളതില്‍ ഒന്നേ ശരിയുള്ളുതാനും..
പറയുമ്പോലെ എഴുതാന്‍ മലയാളഭാഷ ആധാരമെഴുത്തു പോലെ ആണെന്നുകരുതിയോ ചങാതി...മത്തായിയെ കേറി ഔസേപ്പ് എന്നു പറയുന്നതു പോലെയാണല്ലോ..ഭാര്യക്കു പകരം ‘പാരയാ’ എന്നു പറയുന്ന കാലമാനല്ലോ..മാഷേ ....
ക-ka,ഖ-kha,ഗ-ga,ഘ-gha,ങ-nga
നോക്കൂ..മലയാളതിന്റെ ഒരക്ഷരതിനു വേണ്ടി english എത്ര കണ്ടു ബഹുമാനിക്കുന്നു എന്നു കാണുന്നില്ലേ..
ENGLISH ന്റെ ആ മര്യാദ മലയാളിയായ സുഹ്രുത്തിനു ഇല്ലാതെ പോയത് കഷ്ടം തന്നെ..
ഏതായാലും താങ്കളുടെ ചിന്തകള്‍ പ്രശംസനീയം തന്നെ...
pallikkulam see my blog and vot on it
എനിക്ക് തോന്നീട്ടുള്ളത് ഇത്രേം അക്ഷരങ്ങള്‍ നമുക്ക് പോരാ എന്നാണു..
ചില സമയത്ത് ഒരു വാക്കിനു വേണ്ടി എത്ര ദിവസം കാത്തിരുന്നിട്ടുണ്ടാകും.. ... !!
:)
ഇതു പള്ളിക്കുളം മാത്രം വാഴിച്ചാല്‍ മതി . ഈ കമ്മന്റ് ഞാന്‍ ഇവിടെ ഇടേണ്ടതല്ല , താങ്കളെ ബന്ധപ്പെടാന്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട് ഇവിടെ പരയുന്നു .
എന്റെ ലേഖനത്തിന് താങ്കള്‍ ഒരു കമ്മന്റ് ഇട്ടിരുന്നു . അതിനുള്ള മറുപടി
http://entevishwaasangal.blogspot.com/2009/04/mr.html എന്ന ലിങ്കില്‍ താങ്കള്‍ക്ക് ലഭിക്കുന്നതാണ് . ദയവ് ചെയ്ത് താങ്കളുടെ പ്രൊഫൈലില്‍ ഇ-മെയിലിനുള്ള സൌകര്യം ഒരുക്കുണം .നന്ദി . അസ്സലാമു അലൈക്കും
kavikalayiramundennal
sadkaviyarathilethraper.....
salguna saragrahikale
sadkavi perinnarharavar.
alochichu maduthenkil
alochanakl nirthieedaaaammmmmmm
language is the means for most efficicient,fast and simple communication for human beings.
so languages "grows" by being more simple and faster....
BUT SOME TIMES IT BECOMES COMPLEX, INORDER TO EXPRESS THE DEPTH OF MEANING.
but DEFINITELY YOU ARE RIGHT PALLIKKULAM!!!
( sorry for using english here translitereation not working )
സംഭവം ഗംഭീരം.പക്ഷേ അക്ഷരങ്ങള്‍ എന്തിനു എന്ന് നാം തന്നെ ചോദിക്കരുത്.അത് കൌരവര്‍ എന്തിനാ 101 എന്ന് ചോദിച്ചപോലെയാണ്.
:)
മലയാളത്തെ പരിഷ്കരിക്കാന്‍ ഇങ്ങനെയൊക്കെ വേണോ സുഹൃത്തെ.
ഗണപതിയെ നാളെമുതല്‍ 'കണപതി' എന്നും രാഘവനെ 'രാകവന്‍' എന്നും വസുന്ധരയെ 'വസുന്തര' എന്നും പീഠം 'പീടം' എന്നുമൊക്കെയേ എഴുതൂ ഒന്ന് എന്തിനു വാശി പിടിക്കണം പള്ളിക്കുളമേ? ഋഷിയും ഋഷഭവും ഋഗ്വേദവും ഒക്കെ ആര്‍ക്കാ ഇപ്പോള്‍ അത്ര ദോഷം ചെയ്തത്? അതൊക്കെ അവിടെ ഇരുന്നോട്ടെ.
മലയാളത്തില്‍ മാത്രമേ 'ഴ' ഉള്ളൂ... ഏതെങ്കിലും മറുനാട്ടുകാരനെക്കൊണ്ട് വാഴ, ആലപ്പുഴ, വഴി ഇതൊക്കെ ഒന്ന് പറയിക്കാമോ? അവര്‍ക്കില്ലാത്ത 'ഴ' നമുക്കെന്തിന് എന്ന് തീരുമാനിച്ചാല്‍ ഇതില്ലാത്ത ഒരു മലയാളം താങ്കള്‍ക്കു ചിന്തിയ്ക്കാന്‍ കഴിയുമോ?
നാല്പതുകളില് തമിഴ് ഭാഷയില്‍ നിന്നും സംസ്കൃതപദങ്ങയും അക്ഷരങ്ങളെയും മനപ്പൂര്‍വ്വം നീക്കം ചെയ്തതാണ്. അത് ദ്രാവിഡവാദത്തെ പോഷിപ്പിക്കാന്‍ വേണ്ടിയാണ്. എന്ന് പറഞ്ഞാല്‍ വിഘടനവാദത്തെ (ക്ഷമിക്കണം, വികടനവാതത്തെ) വളര്‍ത്താന്‍ വേണ്ടിയാണ്. ആര്യഭാഷ എന്ന് താങ്കള്‍ ഉദ്ദേശിച്ചത് എന്താണ്.? ആര്യന്മാര് എന്ന ഒരു പ്രത്യേക വംശക്കാരുടെ ഭാഷ എന്നാണോ? എന്താണ് ഈ ആര്യവും ദ്രാവിഡവും? ഭിന്നിപ്പിച്ചു ഭരിക്കാന്‍ വേണ്ടി വെള്ളക്കാര്‍ ഒരിക്കലും ഇന്ത്യയില്‍ വന്നിട്ടില്ലാത്ത ഒരു ഫ്രഞ്ച്കാരന് പതിനായിരം പവന് പ്രതിഫലം കൊടുത്തു എഴുതിയുണ്ടാക്കിയ 'ആര്യാധിനിവേശസിദ്ധാന്തത്തെ' വേണ്ടവണ്ണം തിരിച്ചറിയുക.
മലയാളത്തിലെ അക്ഷരങ്ങള്‍ ഒരനാവശ്യം ആണെന്ന് തോന്നിയിട്ടില്ല.
'ഋതു ' എന്ന വാക്ക് മലയാളത്തില്‍ ഉള്ള സ്ഥിതിക്ക് അതിനെ സംസ്കൃത പദം എന്ന് വിളിക്കേണ്ടതുണ്ടോ ?...പല ഭാഷകളില്‍ നിന്നും കടം കൊണ്ട വാക്കുകള്‍ മലയാളത്തില്‍ ധാരാളമായുണ്ട് . ഒരിക്കല്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ, അവ നമ്മുടേത് കൂടിയായില്ലേ?
സംസാര ഭാഷയില്‍, ഇപ്പോഴും,കടും പിടുത്തങ്ങള്‍ ഇല്ലല്ലോ..
പക്ഷെ, എഴുതുന്പോള് ആ ഇളവിന്റെ ആവശ്യം ഉണ്ടോ? ഇല്ലെന്നു വിശ്വസിക്കുന്നു.
കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. പക്ഷെ, അത് ഭാഷയുടെ തനിമ ഇല്ലാതാക്കിക്കൊണ്ടാവരുത്.
:)
പകലേ,നിനക്കൊരുമ്മ,ഈ കമന്റിന്:)
അക്ഷരങ്ങള്‍ ഇങ്ങിനെ എടുത്തു കളഞ്ഞാല്‍ ഒടുവില്‍
"പള്ളിക്കുളം" പളി കുള മാവില്ലേ
നല്ല പോസ്റ്റ്, ചര്‍ച്ച നടക്കട്ടെ !
ഞാന്‍ ഓടി
ഫുജൈറ =ഫുഗൈറ
ജവാസ് = ഗവാസ്
ഭൂമി = ഫൂമി
വായപയം = വാഴപ്പഴം
ശരി ആരാണ് തീരുമാനിക്കുക ?
സുഹൃത്തേ,
നമുക്ക് ഇത്രയും അക്ഷരങ്ങള്‍ ഉള്ളതുകൊണ്ടല്ലേ ലോകത്തെ ഏതു ഭാഷയും നിക്ഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ മലയാളി പഠിച്ചത്. ? കാരണം ഏതു ഉച്ചാരണവും ഭംഗിയായി വഴങ്ങുന്നു. ഈ ലിപികള്‍ ഉള്ളതുകൊണ്ട് പ്രപഞ്ചത്തിലെ ഏതു സബ്ദങ്ങള്‍ പോലും നമ്മുടെ ഭാഷയില്‍ എഴുതാന്‍ പറ്റും. വേറെ ഒരു ഭാഷക്കും ആ പ്രത്യേകത ഇല്ല.
മലയാളത്തെ സംബന്ധിച്ചിടത്തോളം അക്ഷരങ്ങൾ അധികം തന്നെയാണ്. പക്ഷേ അക്ഷരങ്ങൾ അധികമാകുന്നത് ഒരു ഭാഷയുടെ ന്യൂനതയായി കാണാൻ പറ്റില്ല. അങ്ങനെയെങ്കിൽ ജാപ്പനീസ് ഭാഷയും മാൻഡരീനുമെല്ലാം ഇല്ലാതായേനെ. മലയാളത്തെ കൂടുതൽ മലയാളീകരിക്കലാണ് മൊഴിയുടെ നിലനില്പിന് ആവശ്യം. സംസ്കൃതം മലയാള ഭാഷയുടെ പരിണാമത്തിൽ വലിയ പങ്കുള്ള ഭാഷയാണ്, എങ്കിലും അനാവശ്യമായി ദ്രാവിഡത്വം കളഞ്ഞുകുളിക്കുന്ന രീതിയിൽ സംസ്കൃത വിധേയത്വം ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Post a Comment