പള്ളിക്കഥ-1 ഇവിടെ വായിക്കാം.
പള്ളിക്കഥ-2
പെരുന്നാൾ നമസ്കാര ചരിതം അഥവാ കുഞ്ഞിഖാദറിന്റെ ഈദുൽ ഫിത്വർ.
ഒരുമാസത്തോളം മതപാഠങ്ങൾ അഭ്യസിച്ചു.
വരുന്ന പെരുന്നാൾ ദിനത്തിൽതന്നെ നമസ്കാരം ആരംഭിച്ചുകളയാം എന്നു കരുതി.
ഒരാഴ്ച മുമ്പു തന്നെ കുപ്പായവും മുണ്ടും തൊപ്പിയും വാങ്ങി.
പച്ചനിറമുള്ള, നാലിഞ്ച് വീതിയുള്ള അറകളുള്ള ബെൽറ്റ് (സിനിമകളിലെ മുസ്ലിം കഥാപാത്രങ്ങൾ ധരിക്കുന്ന തരം) തിരക്കി ഹരിപ്പാട്ടുകാരനായ കൃഷ്ണൻകുട്ടി (കുഞ്ഞിഖാദർ എന്നാണ് പുതിയ പേര്. നല്ലനല്ല മോഡേൺ മുസ്ലിം പേരുകൾ ശുപാർശ ചെയ്തതാണ്. പക്ഷെ പഴമയുള്ള നല്ല ശേലുള്ള മൊഞ്ചുള്ള ഒരു പേരു മതിയെന്നു വാശിയായിരുന്നു.) കടയായ കടകൾ മുഴുവൻ അലഞ്ഞു. ഹെവിടെ! തെക്കൻ കേരളത്തിൽ അതെവിടെക്കിട്ടാൻ! ഒരു റെഫറൻസിനു പോലും ഒന്നെടുക്കാനുണ്ടാവില്ല എവിടെയും. എങ്കിൽ അടുത്ത വല്യ പെരുന്നാളിനു മുമ്പ് കോഴിക്കോട്ടു പോയി വാങ്ങാമെന്നു നിനച്ച് തൽക്കാലം ആഗ്രഹം അവിടെ അടക്കി.
കാത്തിരുന്ന് കാത്തിരുന്ന് പെരുന്നാൾ ദിനം സമാഗതമായി.
വാങ്ങിവെച്ചിരുന്ന മുണ്ടുടുത്തു. കുപ്പായമണിഞ്ഞു. അത്തറു പൂശി.
തൊപ്പി വെക്കുമ്പോൾ കണ്ണാടിയിലൊന്നു നോക്കി.
“അൽഹംദുലില്ലാഹ്.. നല്ല അസ്സല് കാക്കാൻ”
‘ഒരാൾ മതം മാറുന്നു.. വസ്ത്രങ്ങൾ അയാളെ പാടേമാറ്റുന്നു’ എന്നൊക്കെ അന്നേരം കുഞ്ഞിഖാദറിന് ഒരു വെളിപാടൊക്കെ ഉണ്ടായി.
കണ്ണാടിയിൽ നോക്കിനിന്ന് എത്ര ഒരുങ്ങിയിട്ടും മതിയായില്ല.
മുണ്ടാണെങ്കിൽ എത്ര ഉടുത്തിട്ടും ശരിയാകുന്നില്ല.
“ പടച്ചോനേ.. ഇതു ഇടത്തേക്കു തന്നെ ഉടുക്കണോ.. എല്ലാം പഠിപ്പിച്ചിട്ടും അവരാരും ഇതൊന്നു പഠിപ്പിച്ചു തന്നില്ലല്ലോ റബ്ബേ.. ഇന്നുകൂടെ ഞാനൊന്നു വലത്തേക്കു ഉടുക്കുകയാ” എന്നും പറഞ്ഞു കുഞ്ഞിഖാദർ വലത്തേക്ക് നല്ല സുന്ദരമായിട്ടു മുണ്ടുടുത്തു മതിയാക്കി.
അങ്ങനെ കുഞ്ഞിഖാദർ അത്യന്തം സുഗന്ധപൂരിതമായ ഒരു ശരീരവുമായി കിഴക്കേ പള്ളിയിലേക്ക് യാത്രയായി.
പടിഞ്ഞാറേ പള്ളിയിൽ പല പല ആവശ്യങ്ങൾക്കായി പോയിട്ടുണ്ടെങ്കിലു കിഴക്കേ പള്ളിയിൽ ഇതാദ്യമായാണ് പോകുന്നത്. പഴയ പള്ളിയാണ്. പലതരം ചിത്രപ്പണികളാലലംകൃതമാണ് അതിനകം എന്നു കേട്ടിട്ടേയുള്ളൂ. അതൊക്കെ താനിതാ കാണാൻ പോകുന്നു, അതിന്റെയൊക്കെ ഒരു ത്രില്ലിലുമാണ് കുഞ്ഞിഖാദർ.
പള്ളി മിനാരങ്ങളിൽ നിന്നു ഒഴുകി വന്നിരുന്ന തൿബീർ ധ്വനികൾ കുഞ്ഞിഖാദറിനെ പുളകം കൊള്ളിച്ചു.
കുറച്ചുദൂരം ചെന്നപ്പോഴേക്കും തൿബീർ നിന്നു. നമസ്കാരം തുടങ്ങുവാൻ പോകുന്നുവെന്ന് ഖാദറിനു മനസ്സിലായി.
ഓടിക്കിതച്ചാണ് പള്ളിയിലെത്തിയത്.
അപ്പോഴേക്കും പള്ളി മുഴുവൻ നിറഞ്ഞു കവിഞ്ഞിരുന്നു. അധികം ഒരുങ്ങാൻ നിന്നതാണ് വിനയായത്. തന്നെക്കാത്ത് ജംഗ്ഷനിൽ നിൽക്കാമെന്നുപറഞ്ഞവരെയും അതുകാരണം കണ്ടില്ല.
കിതപ്പ് മാറിയിട്ടില്ലാത്ത കുഞ്ഞിഖാദറിനോട് അലിയാര് ഉപ്പ പറഞ്ഞു:
“പുറത്ത് കൈകെട്ടി നിസ്കരിച്ചോ കൃ.. കുഞ്ഞിഖാദറേ..”
അകത്തെ പള്ളിയിൽ ഇടമില്ല. പുറത്തു നിന്നു നമസ്കരിക്കാനാണ് അലിയാരുപ്പ പറഞ്ഞതും ഉദ്ദേശിച്ചതും.
എന്നാൽ കുഞ്ഞി ഖാദർ ഇമാമം അള്ളാഹു അൿബർ പറയേണ്ട താമസം കൈകൾ രണ്ടും വളച്ച് വളരെ ബുദ്ധിമുട്ടി തന്റെ മുതുകിനു പിന്നിലായി പിണഞ്ഞു കെട്ടി ‘പുറത്തു കൈകെട്ടി’ നമസ്കാരം തുടങ്ങി...
അങ്ങനെ കുഞ്ഞിഖാദറിന്റെ ആദ്യത്തെ പെരുന്നാൾ നമസ്കാരം പള്ളിക്കഥകളിൽ ഒരു ചരിത്രമായി രേഖപ്പെടുത്തപ്പെട്ടു.
നമസ്കാരശേഷം ആശ്ലേഷങ്ങൾക്കിടെ വടക്കൻ സൈതലവി അബൂബക്കറിനോട് ചോദിച്ചു:
“ ഓനേതാ മദ്ഹബ്..?”
കാലക്രമത്തിൽ ഇങ്ങനെയൊരു കൂട്ടിച്ചേർക്കലും വന്നു..
16 comments:
പദപരിചയം :
തൿബീർ : അല്ലാഹു അക്ബർ.. അല്ലാഹു അക്ബർ.. എന്നു ഉച്ചത്തിൽ ചൊല്ലിക്കൊണ്ടിരിക്കുന്നത്. പെരുന്നാൾ ദിനത്തിൽ എല്ലാ പള്ളികളിൽ നിന്നും നമുക്കിത് കേൾക്കാവുന്നതാണ്.
മദ്ഹബ് : ഇസ്ലാമിക കർമ ശാസ്ത്രത്തിലെ അംഗീകൃതമായ വ്യത്യസ്ത കാഴ്ചപ്പാടുകൾ. ഷാഫി, ഹനഫി, ഹംബലി, മാലികി എന്നിങ്ങനെ 4 മദ്ഹബുകളാണ് പ്രധാനമായും ഉള്ളത്.
എല്ലാ ബൂലോകർക്കും പള്ളിക്കുളത്തിന്റെ ഈദ് ആശംസകൾ.!!
അവിടെയും മദ്ഹബ് തിരയുന്നു. എന്ത് കൊണ്ട് എന്ന അന്വേഷണം അപ്പോഴുമില്ല.
ചിരിച്ചു..ചിരിപ്പിച്ചു.
കഥ നന്നായി.
ഈദുല്‍ ഫിത്വര്‍ ആശംസകള്‍!
Kollaaaaaaam Eidinu Pattiya kadha............
Eid Mubarak...:)
നല്ല എഴുത്ത്.
ഈദുല്‍ ഫിത്വര്‍ ആശംസകള്‍
PALLIKKADHAKALIL KURE KALLAKKADHAKALTHATTIVIDUNNA IVAN ORU KOCHU KALLAN THANNE.......KOLLAM KUNJE..BHESHHHH
EID MUBARAK
പള്ളികുളം ,
കലക്കി മാഷെ, സന്ദര്‍ഭത്തിനു യോജിച്ച കഥ.
ഈദശംസകള്..
Puthiyathu fashionayi varunna kalamalle engane samshayikkadirikkum....
:D ...niskaaram kalakki
വളരെ നന്നായി,
ഇപ്പൊഴും ചിരി നിന്നിട്ടില്ല.
“ ഓനേതാ മദ്ഹബ്..?”
പുതിയത് തേടി ,
വിത്യസ്തനാവാൻ കൊതിക്കുന്നവർക്കു
ഒരു താങ്ങ് തങ്ങിയത് നന്നായി.
സ്നേഹത്തൊടെ ആലാടൻ
ഇത് ഒരു നല്ല മദ്ഹബായി
OAB തുടങ്ങി കാട്ടിപ്പരുത്തി വരെ കമന്റ് ചെയ്ത എല്ലാവർക്കും നന്ദി.. ഇനിയും വരിക.
ithokke evidunnu kittunnu....
sathyathil sharjahkku poyappol enthu patti?
evidunnu pokumpol kuzhappamonnum illayirunnallo?
ennalum super my dear
lately arrived here
your story enjoyed
all the best.
Post a Comment