നമ്മുടെ മുറ്റത്തെ മാവൊന്നു പൂത്തെടാ
മാങ്ങാ പിടിച്ചെടാ
ആറാണ്ട് മുമ്പു നീ
നട്ടിട്ടു പോയതാ,
പോയാണ്ടിൽ രണ്ടു തിരി
പൂത്തു പറ്റിച്ചതാ
ഇക്കുറി എങ്കിലും പൂത്തുകായ്ച്ചു.
അടുത്തമാസത്തോടെ വിളഞ്ഞാലതിൽനിന്ന്
നാലഞ്ചു മാങ്ങകൾ അച്ചാറിടാം
ഒക്ടോബർ പത്തിന് ഹാഷിം വരുന്നുണ്ട്
അവന്റെ കയ്യിൽ കൊടുത്തയക്കാം.
വടക്കേലെ ശശാങ്കൻ ഗൾഫീന്നു വന്നെടാ
കാവ്യക്ക് ഫ്രോക്കുകൾ
ഭാര്യക്കൊരു മാല
പത്തു പവനുണ്ടൊന്നു കാണണം നീ.
തെക്കത്തെ ഗോപീടെ
മോൾ ചാടിപ്പോയെടാ
ത്റ് സന്ധ്യനേരത്തുമെത്താഞ്ഞ കണ്ടിട്ട്
ഗോപീം കുടുംബവും ഓടുന്ന നേരത്ത്
ഏതോരു ബൈക്കിന്റെ പിന്നിലായ് കണ്ടൂന്ന്
മെമ്പർ ഷഫീക്ക് പറഞ്ഞുവത്രേ
ഇന്നലെ ഒരു മഴ ഇടിവെട്ടിപ്പെയ്തെടാ
മിന്നലിൽ ഇവിടുത്തെ ടിവി പോയി.
കാറ്റത്തും മഴയത്തും ചായ്പിൽ നിന്നോടുകൾ
രണ്ടുമൂന്നെണ്ണം പറന്നു പോയി.
വാപ്പാ പാർട്ടീടെ സെക്രട്രി ആണെടാ
എന്നുമീ മുറ്റത്ത് യോഗങ്ങളാണെടാ
കട്ടനിട്ടിട്ടെന്റെ നടുവൊടിഞ്ഞു.
ഇന്നലെ പോയൊരു കാൽനട ജാഥക്ക്
കഞ്ഞിയും പയറും ഇവിടാരുന്നെടാ.
ഷമീറ് തെക്കു വടക്കു നടക്കുന്നെടാ.
ഒരെസ്റ്റീഡീ ബൂത്തുകൊണ്ടെന്തുകിട്ടും?
അവനുമിനി അക്കരെപ്പോകാതെ പറ്റില്ല
വിസയൊന്നവനും ശരിയാക്കെടാ.
മുംതാസിവിടൊണ്ട്
ഔറൂനു കുറവുണ്ട്
ഇപ്പോഴൊരൽപ്പാൽപ്പം പിടിച്ചെണീക്കും.
പൊടിക്കുട്ടൻ മഹാ തുന്ത്രിയാണവനെന്റെ
ഔറൂനെ നന്നായ് ഉപദ്രവിക്കും.
ബാസിലും ചേട്ടത്തീം
ഇന്നലെ കാലത്തെ
അമ്പലപ്പുഴക്കു പോയ്
വീടു കാണാൻ.
നിന്റെ വിശേഷങ്ങളെന്തൊക്കെയുണ്ടെടാ
ആഹാരം നന്നായ് കഴിക്കണം നീ.
ഈ മൂന്നു നേരവും ഹോട്ടലിൽ പോകാതെ
സ്വന്തമായ് വെച്ചു കഴിച്ചുകൂടെ?
നിന്റെ മൂലക്കുരുവെങ്ങനെയുണ്ടെടാ
മരുന്നുകൊണ്ടു വല്ല കുറവുമുണ്ടോ?
നാരുള്ള ഭക്ഷണം നിറയെക്കഴിക്കണം
താറാമൊട്ട പുഴുങ്ങിവിഴുങ്ങണം
ചിക്കനും അയലയും എണ്ണപ്പലഹാരവും
തൊണ്ടേടെ താഴോട്ടിറങ്ങാതെ നോക്കണം.
നീയെന്നാണിനി നാട്ടിൽ വരുന്നത്
വരുമ്പോൾ മറക്കേണ്ട പറഞ്ഞതൊന്നും.
പത്തു പവനിൽ കുറയാതെ വാങ്ങണം
പതക്കങ്ങളുള്ളൊരു ലോക്കറ്റും വാങ്ങണം.
ചിരിക്കാതെ ചിരിക്കാതീ ചിരിയൊന്നും കാണണ്ട
പെറ്റ തള്ളേടെയൊരാശയല്ലേ...
അള്ളാഹു നിന്നെ അനുഗ്രഹിക്കും..
36 comments:
പെറ്റ തള്ളേടെ ഒരാശയല്ലേ..
സാധിച്ചു കൊടുത്തേക്കാം .. എന്താ..
ഇതൊക്കെയല്ലേ നമ്മെക്കൊണ്ടു പറ്റൂ..
തകര്‍ത്തു
ആശംസകള്‍.
കൊള്ളാട്ടോ!!
പത്തു പവനിൽ കുറയാതെ വാങ്ങണം
പതക്കങ്ങളുള്ളൊരു ലോക്കറ്റും വാങ്ങണം.
ചിരിക്കാതെ ചിരിക്കാതീ ചിരിയൊന്നും കാണണ്ട
പെറ്റ തള്ളേടെയൊരാശയല്ലേ...
പള്ളികുളം,
നന്നായി..ഒരു നല്ല ഗ്രാമം കാണാന്‍ കഴിയുന്നു...
ഒരു സംശയം...എല്ലാ ഉമ്മമാര്‍ക്കും ഇങ്ങിനെ ആര്‍ത്തി കാണുമോ? ആര്‍ക്കറിയാം അല്ലെ ?
ഗൾഫല്ലെ....?
ഗൾഫുകാരനല്ലെ....?
പെറ്റുമ്മേടെ ആശയല്ലെ...?
സാധിച്ചു കൊടുത്തില്ലെങ്കി....?
പേറ്റു ദോഷം കിട്ടണ്ടാ.....!!!?
ഈ ലോകത്ത് നമുക്കേറ്റവും കടപ്പാട്
പെറ്റമ്മയോടല്ലാതെ പിന്നെയാരോടാണെടെ?
പത്തല്ല നൂറല്ല ആയിരമായാലും
പേറ്റു നോവിന്റെ ലക്ഷത്തിലൊന്നാകുമോ?
സാധിച്ചു കൊടുത്തേടെ എത്രയും പെട്ടെന്നു
സാധിക്കാവുന്നതിന്റെ ഒന്നാം തിയ്യതി തന്നെ.
നന്നായിരിക്കുന്നു. നല്ല വായനാ സുഖം.
ഇതെല്ലാം ശരിതന്നെ റിയല്‍ ലൈഫ്...ആശംസകള്‍
നന്നായി മാഷെ.... എന്റെ ഉമ്മ ഫോന് വിളിച്ച ഒരു ഫീലിങ്...........
e kavitha vayichappol ithile oru kadhapathram ngananenna thonnalundayi..jeevithathinte pachayaya oru avishkkaram..congrats..
e kavitha vayichappol ithile oru kadhapathram ngananenna thonnalundayi..jeevithathinte pachayaya oru avishkkaram..congrats..
ഹ ഹ ഹ ...
പൊട്ടിച്ചിരിപ്പിച്ചെടാ...
സരളവും,ലളിതവുമായ ഭാഷ കൊണ്ട് ഈ കവിത മനോഹരമായി സംവേദിക്കുന്നു. ചിത്രീകരണം ഹൃദ്യം. കഠിനപദങ്ങളുടെ അരോചകവും, അപ്ര സക്തവും, ആസ്വാദനക്ഷമമല്ലാത്തതുമായ സമ്മേളനം കൊണ്ട് സൃഷ്ടി നടത്തുന്നവര്‍ ഈ കവിത ഒന്ന് വായിച്ചിരിക്കുന്നത് നന്ന്.
അനുമോദനങ്ങള്‍ ...പത്തു പവന്റെ കാര്യം മറക്കണ്ടാ...
Oh! pallikkulam
Kavithayil puthiya oru reethiyude aavishakaarathinulla shramamanennu thonnunnu. very very nannayittund
congrats
vayichu
HA HA KOLLAM
HA HA KOLLAM
athe athe...
:)
മൂല്ലക്കുരൂന്റെ അഷ്കിത
ക്കിപ്പൊഴും കുറവില്ലേടാ?
അപ്പോ ഒന്നും മറക്കേണ്ട
എത്രയായാലും പെറ്റ തള്ളയല്ലേടാ
അങ്ങു സാധിപ്പിച്ച് കൊടുത്തേര്.
നന്നായിരിക്കുന്നു പള്ളിക്കുളമേ..ആശംസകള്‍
eda kochane njan natta mavu evdeyennu kandethan sahayichu,maala vangunnathinnu munpu enikku tharanulla kash tharaney,valare nannayirunnu,congrats
സാധിച്ചു കൊടുക്കണം മാഷേ...
ഇതിൽ കമന്റുവാൻ സമയം കണ്ടെത്തിയ എല്ലാവർക്കും നന്ദി.
@ തിരൂർകാരൻ,
ആർത്തിയും ആശയും തമ്മിൽ ഒരുപാട് അന്തരമില്ലേ...
aaraande maavile maangayrinju nadannavan....
gulfil poyi kashokkeyayappol...
vaayil thonnunnathokke ezhuthiyiyittu.....
ummante kuttavum kuravum ezhuthiyittu....
nallathum cheetthayum coment kelkunnon.
AMMA...NANMA,NANMA..YAMMA.
PINNE KAVIYHAYUDE AVATHARANA SHYLI ABHINANDANARHAM THANNE....
innathe kaalath nashtapettukondirikunna grameenathayude nishkalagathayum matrithatinte maturyavum nirayeyundaayirunnu,nalloru vayananubavam nalgiyatin nandi
moneaa shefee daa aa kanjolamonnootikkeaa...varanund samayamaayilla,,,sasaankante kizhakkeparathu thaamasikkunna saaleekkaade mone ,mon marannenkil njaan athu ormippikkunnu...puthiya ninte pallikkulathinte paayalinu alpam koodi pacha pakaruvaaan,,,,
വാപ്പാ പാർട്ടീടെ സെക്രട്രി ആണെടാ
എന്നുമീ മുറ്റത്ത് യോഗങ്ങളാണെടാ
കട്ടനിട്ടിട്ടെന്റെ നടുവൊടിഞ്ഞു.
ഇന്നലെ പോയൊരു കാൽനട ജാഥക്ക്
കഞ്ഞിയും പയറും ഇവിടാരുന്നെടാ.
ഇപ്പോളും ഉണ്ടല്ലേ ..........??????
"ഇരുട്ട്" എന്ന കവിതയ്ക്ക് comment ചെയ്തത് വളരെ ശരിയായിരുന്നു,തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി...
edit ചെയ്തു republish ചെയ്തിട്ടുണ്ട്...
ikka nallarasama....vaayichirikkan
i...am..proud...of...u...
pinne...varumpol..pathupavan....ummakku..konduporu...paavathinte...aagrahamalle??ok
padachone....idheham...kavithayezhuthi..wifine......oru...parauvathilaakkum
Kavidha kollam pakshe ummakkulla marupadi koode vendiyirunnu..............
ഇഷ്ടപ്പെട്ടു
രസകരമായ വായനാനുഭവം പകര്‍ന്നു
ആശംസകള്‍
നന്ദി പളളിക്കുളം
നാക്കിലയില്‍ വന്നതിനും,വിലയേറിയ അഭിപ്രായത്തിനും
കുട്ടിക്കാലത്ത് സ്നേഹബന്ധനത്തിന്റെ ചങ്ങലയില്‍ നിന്ന്
ജീവിതത്തിന്റെ വിശാലതയിലേക്ക് എത്തിച്ചേരുമ്പോഴാണ് പാരതന്ത്ര്യത്തിന്റെ ചില്ലുകുപ്പിയിലാണ് നാമെന്ന് ചിലപ്പോഴെങ്കിലും തിരിച്ചറിയുക
ഇനിയും വരണേ
സ്നേഹം
പി.എ. അനിഷ്
വളരെ രസകരമായി കാര്യങ്ങള്‍ പറഞ്ഞു. എങ്കിലും ആ ഒരു സ്വാതന്ത്ര്യം, വാത്സല്യം ഉമ്മയുടെ ....അത് അനുഭവിച്ചു...
പള്ളിക്കുളം
അഭിനന്ദനങ്ങള്‍
നന്ദി സൈനുദ്ദീൻ ഖുറൈഷീ നന്ദി..
പെറ്റ തള്ളേടെ ആശ മാത്രമല്ല,
ആ കവിതയിലൂടെ പകര്‍ന്നു നല്കിയ ഓരോ വിശേഷങ്ങളും നമ്മുടെ നാടിനെ , അതിന്റെ നിഷ്കളങ്ക സംസ്കാരത്തെ , സൌന്ദര്യത്തെ ഒക്കെ വരച്ച് കാട്ടുന്നതായി.......
ഞാന്‍ അല്പം അഹങ്കരിച്ചോട്ടെ ,
ഞാനും ഈ കവിയുടെ നാട്ടുകാരന് ആണെന്ന പേരില്‍.......
അഹങ്കാരം കവിയുടെ പേരിലും ,
എന്റെ മനോഹര നാടിന്റെ പേരിലും ......
പെറ്റ തള്ളേടെ ആശ സാധിച്ച് കൊടുത്തുകാണും എന്ന് പ്രതീക്ഷിക്കുന്നു.
വളരെ നന്നായി ഷഫീക്ക് .......
അഭിനന്ദനങ്ങള്‍............
Post a Comment