ആസ്വദിച്ചില്ല എന്നു മാത്രം പറയരുത്.
ഒരു ആസ്വാദനം ഞാൻ ആദ്യമായിട്ടാണെഴുതുന്നത്. എന്തുകൊണ്ടെഴുതുന്നു എന്നു ചോദിച്ചാൽ എന്റെയുള്ളിലും ഒരു വെരുകു പെട്ടുപോയി. ലതീഷ് മോഹന്റെ “ ധ്വനിപ്പിച്ചില്ല എന്നു മാത്രം പറയരുത്” എന്ന വിവാദമാക്കപ്പെട്ട കവിതയിൽ കമന്റുകൾ ഒന്നും ഇടാത്ത ഒരാളാണീ പള്ളിക്കുളം. പക്ഷേ ഒരു വെരുകു പെട്ടുപോയസ്ഥിതിക്ക് അതിനു പുറത്തു ചാടാതിരിക്കാനും വയ്യ. ബൂലോകത്തെ മണ്ടൻകുണാപ്പിയെന്നും മണ്ടൻകുണാപ്പിണിയെന്നും എന്ന് ഇതിനകം തന്നെ പേരുകേട്ട ‘ഉറുമ്പ്, വിശുദ്ധഭാവന എന്നിവരൊക്കെ ചേർന്നാണ് ഈ വെരുകിനെ എന്റെ ഉള്ളിലേക്ക് കടത്തിവിട്ടത്. മനസ്സിന്റെ കൂട്ടിൽ ഒരു വെരുകു കിടന്ന് എത്ര നേരം ഉലാത്തും?!
സത്യത്തിൽ ലതീഷ് മേഹന്റെ കവിതയിലെ
“ഉള്ളിലൊരു വെരുക് പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്,
സൂചിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട് “
എന്ന വരികളിൽ തന്നെ ആസ്വാദനം നമുക്ക് ആരംഭിക്കാനാവും. പോകെപ്പോകെ കവിത കൂടുതൽ ആസ്വാദ്യകരമാകുന്നു. മേൽപ്പറഞ്ഞ വരികൾ ഇനിയും കീഴെ വരുന്ന വരികളെ ശരിവെക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നുണ്ട്. “ഉള്ളിലൊരു വെരുക് പെട്ടുപോയി” അല്ലെങ്കിൽ ഉള്ളിൽ ഒരു കവിത പെട്ടുപോയി അല്ലെങ്കിൽ ഒരു ആശയം പെട്ടുപോയി എന്ന് നമുക്കു വായിച്ചെടുക്കാം. എന്നാൽ ഒരു ഉത്തരാധുനികൻ അല്ലെങ്കിൽ ഒരു അത്യന്താധുനികൻ എന്ന നിലയിൽ ആ ആശയത്തെ പുതിയ ഒരു ഭാഷയിൽ ആവിഷ്കരിക്കുവാൻ വളരെ പ്രയാസകരമെന്നു കവി തിരിച്ചറിയുന്നു. പറഞ്ഞും എഴുതിയും കേട്ടും ശീലിച്ച പഴം പ്രയോഗങ്ങളാണ് കവിയുടെ ചുറ്റിലും. പക്ഷേ അവയൊക്കെ വിശദീകരണശേഷി നഷ്ടപ്പെട്ട പ്രയോഗങ്ങളാണെന്ന് കവി മനസ്സിലാക്കുകയും അനുവാചകനിൽ നിന്ന് ഒരു മുൻകൂർ ജാമ്യം നേടുകയും ചെയ്യുന്നു. ചുറ്റിലുമുള്ള സൂചിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട പ്രയോഗങ്ങളിൽനിന്നുള്ള ഒരു വിടുതലിനാണ് കവി ശ്രമിക്കുന്നത്. കവിതയുടെ തലക്കെട്ടുപോലും ഭാഷയുടെയോ കവിതയുടേയോ നടപ്പു സമ്പ്രദായങ്ങളിൽ നിന്നുള്ള ഒരു കിടിലൻ വിടുതലാണെന്നു പറയാതെ വയ്യ. അതുകൊണ്ടാണ് കവി ഇങ്ങനെ പ്രസ്താവിക്കുന്നത്
“അതിനിടയില്‍ നിന്ന്,
പ്രയോഗങ്ങളെ
അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്
ചില ഒറ്റമൂലികളാണ്
ഞാന്‍ ചിന്തിക്കുന്നത്“
.......................................................................
മണ്ടൻകുണാപ്പീ ഉറുമ്പേ..
മണ്ടങ്കുണാപ്പിണീ വിശുദ്ധഭാവനേ..
ഈ നാലു വരിയെങ്കിലും മനസ്സിലായോ?
ഇനി ചേട്ടായിക്ക് അടുത്ത നാലുവരികളിലേക്ക് പോകാമല്ലോ അല്ലേ. ചേട്ടായി വലിയ ജാഡയില്ലാത്ത ഒരു ബുജിയായത് നിങ്ങളുടെയൊക്കെ ഭാഗ്യം. ഇല്ലെങ്കിൽ ബൂലോഗ കവിതാ ചന്തയിൽ വഴിതെറ്റിയലഞ്ഞേനെ ഇരുവരും പിന്നെ അതുപോലെ പലരും. ഭാഗ്യം.
അടുത്ത വരികളിലാണ് കവിയെക്കുറിച്ചോർത്ത് നിങ്ങൾ (മേൽപ്പറഞ്ഞ രണ്ടു ടീമുകളും ചില ഗീർവാണക്കാരുമല്ല) അനുവാചകർ അത്ഭുതസ്തബ്ദരാകുന്നത്. പിന്നെ കവിയെ ഫോളോ ചെയ്യാതെ നമുക്ക് ഉറക്കം വരുകേല. അങ്ങനെ നമ്മെ ഫോളോവേഴ്സ് ആക്കുന്ന വരികൾ ഫോളോസ്..
മൃഗശാലയില്‍,
വന്യതയാര്‍ന്ന കാട് ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ..
മൃഗശാല, കാട് , കാടിനെ ഉള്ളിൽ പേറുന്ന കാട്ടുപൂച്ചകൾ, കാട്ടുപൂച്ചകളെ ഉള്ളിൽ പേറുന്ന കൂട്. കാടിനെ ഉള്ളിൽ പേറുന്ന കാട്ടുപൂച്ചകളെ ഉള്ളിൽപ്പേറുന്ന കൂടിനെ ഉള്ളിൽ പേറുന്ന മൃഗശാല. ലേയർ ലേയറുകളായി, പാളി പാളികളായി പാളിപ്പോകാത്ത കണിശമല്ലാത്ത ഇമേജുകൾ. ഇതിനെക്കുറിച്ചൊന്ന് ഓർത്തു നോക്കുവാൻ കവി ആവശ്യപ്പെടുന്നു. അനുവാചകൻ കൂടിനെക്കുറിച്ചു മാത്രമല്ല, മൃഗശാലയെക്കുറിച്ചും കാട്ടുപൂച്ചകളെക്കുറിച്ചും കാടിനെക്കുറിച്ചുമൊക്കെ കാടുകയറി ചിന്തിച്ചു പോകുന്നു അപ്പോൾ. അതെന്തായാലും അതൊക്കെ ഒന്നു ചുമ്മാതെങ്കിലും ഓർത്തുനോക്കാതെ മണ്ടത്തരങ്ങൾ പേറുന്ന തലമണ്ടകൾ നായരച്ചൻ പറഞ്ഞപോലെ അസ്ഥാനത്ത് കടിക്കുവാൻ ഇറങ്ങി പുറപ്പെടുന്നു. (കവിത ആസ്വദിക്കുന്നതിലെ ആവേശം കൊണ്ട് ആസ്വാദകൻ ചിലപ്പോഴൊക്കെ തന്റെ കർത്തവ്യം തന്നെ മറന്നു പോകുന്നു. ഏതെങ്കിലും ഉറുമ്പിൻകൂട്ടിൽ കല്ലെറിയലല്ലല്ലോ എന്റെ ധർമ്മം. ഈ വഴുതൽ സ്വാഭാവികം മാത്രം. ഉറുമ്പുകളും ഭാവനകളും കൂതറകളും സദയം ക്ഷമിക്കുക.)
മൃഗശാല തികച്ചും നഗര മധ്യത്തിലെ ഒരു സ്ഥാപനമാകുന്നു. കാട്ടുപൂച്ചകൾക്ക് കാട് ഒരു വികാരവും ഇടക്കിടെ പുറത്തേക്ക് ചാടാൻ കൊതിക്കുന്ന വന്യമായ ഒരു ഗൃഹാതുരത്വവുമാകാം. അതുകൊണ്ടാണ് കവി പറയുന്നതിങ്ങനെ:
“പുറത്തേക്ക് പുറത്തേക്ക്
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്
തിരമാല പോലെ വന്നടിച്ച്
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്“
ഒട്ടും ചേർച്ചയില്ലാത്തവയുടെ ഒരു ചേരുവയാകുന്നു കാടിനെ ഉള്ളിൽ പേറുന്ന കാട്ടുപൂച്ചകളെ ഉള്ളിൽപ്പേറുന്ന കൂടിനെ ഉള്ളിൽ പേറുന്ന മൃഗശാല എന്ന മൊത്തം സെറ്റ് അപ്പ്. ഈ കാട്ടുപൂച്ചകൾക്കുള്ളിൽ അതിവേഗം പുറത്തു കടക്കാൻ വെമ്പുന്ന വെരുകുകളുണ്ട്. കാട്ടുപൂച്ചകൾക്കുള്ളിൽ അസ്വസ്ഥതകളുടെ എക്സ്പ്രസ് ഉലാത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു. പക്ഷേഅവക്ക് പുറത്തു കടക്കാനാവുന്നില്ല. ശരീരത്തിന്റെ ഭിത്തികളിലേക്ക് തിരമാലപോലെ വന്നലക്കുന്നുണ്ട് ആ വികാരങ്ങൾ. തൊലിപ്പുറം പോലും വിട്ടുപോകുവാനാവാത്തവ. വിട്ടുപോയാൽ തന്നെ കൂടും മൃഗശാലയും ഭേദിക്കാനാവാത്തവ. അസ്വാതന്ത്ര്യത്തിന്റെയും അസ്വസ്ഥതകളുടെയും തട്ടുതട്ടായുള്ള കൂടുകൾ!
ഈ കവിതയിൽ ഈ എളിയ ബുജിയായ പള്ളിക്കുളം ദർശിച്ച മറ്റൊരു പ്രത്യേകത, അത് വായനക്കാരന്റെ പങ്കാളിത്തം കൂടി ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. കവിയുടെ മാത്രമല്ല വായനക്കാരന്റെ കൂടി ഭാവനാപങ്കാളിത്തമുണ്ടെങ്കിൽ മാത്രമേ ഈ കവിത പൂർണ്ണമാകു എന്ന് കവി ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണ്
“ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും “
എന്ന് കവി സന്ദേഹിക്കുന്നത്. കൂടാതെ മറ്റൊന്നു കൂടി ചിന്തിച്ചു നോക്കുവാൻ കവി ഒരു ബദൽ നിർദ്ദേശവും നൽകുന്നുണ്ട്.
"വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം" എന്ന് ഉറപ്പു നൽകുന്നു.
എന്നാൽ തുടർന്നു നൽകുന്ന ബദൽ നിർദ്ദേശം കവിതയെ അത്യന്താധുനികമാക്കുന്നു. ചിന്തയുടെ കീഴ്മേൽ മറിച്ചിൽ. എങ്ങനെ ചിന്തിച്ചാലും എങ്ങനെ അളന്നാലും ഒരേ അളവുകിട്ടുന്ന ഒരു സമചതുരക്കട്ടയിലേക്ക് കവിത രൂപം മാറുന്നു. ഇതു കണ്ടിട്ടാണ് ഉറുമ്പിൻ കൂട്ടത്തിന്റെ രൂപവും ഭാവവും മാറുന്നതും സമനില തെറ്റുന്നതും എന്നു കരുതാം.
“ഉദാഹരണത്തിന്
വെരുക് - പി രാമകൃഷ്ണന്‍
കൂട് - മറിയാമ്മ ജോസഫ്
അല്ലെങ്കില്‍ വെരുക് - മറിയാമ്മ ജോസഫ്
കൂട് - പി രാമകൃഷ്ണന്‍
കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ് “
ആരുണ്ടാക്കിയ പ്രയോഗങ്ങളാണെങ്കിലും ഗംഭീരമായിരുന്നു ഈ രൂപമാറ്റം. കവിതയുടെ ഈ ഭാഗം ഉപയോഗിച്ചു വേണം കവിതയുടെ മൊത്തം രൂപം ആസ്വാദകൻ മെനഞ്ഞെടുക്കാൻ. അത് അല്പം മെനക്കേടുള്ള, കുഴഞ്ഞു മറിഞ്ഞ, ഒരു പസിൽ കളിയിൽ അനുവാചകനെ കൊണ്ടു ചെന്നെത്തിക്കുന്നു.
അനുവാചകൻ മൃഗീയവും വന്യവുമായ ഇടങ്ങളിൽ നിന്ന് കവിതയെ വേർപെടുത്തി മാനുഷികവും നാഗരികവുമായ ഇടങ്ങളിലേക്ക് പസിലുകൾ മാറ്റിയും മറിച്ചും വെച്ചു നോക്കുന്നു.
കവിയോ, ചുണ്ടത്തു വെച്ച സിഗററ്റ് വലിച്ച് ഒരു പുക ഊതി വിട്ട് സ്ഥലം കാലിയാക്കുന്നു.
“കഥാപാത്രങ്ങളെ
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക“!
53 comments:
“എല്ലാവര്‍ക്കും കവിത എഴുതാനും,ചിത്രം വരക്കാനും കഴിയുമെന്ന അറിവ്,അഥവ ആത്മബോധം ഒരു മനുഷ്യമനസിന്റെ അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. സമൂഹത്തിന്റെ മാനവിക വികാസമാണ്.
എനിക്ക് കവിത എഴുതാനറിയില്ല,കഥ പറയാനറിയില്ല,കഞ്ഞിവെക്കാനറിയില്ല,സ്നേഹിക്കാനറിയില്ല എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നമ്മുടെ അടിമ മനസ്സിന്റെ അടിമത്വ ഘോഷണങ്ങളാണ്.
ആത്മ നിന്ദകളാണ്.“
- ചിത്രകാരന്റെ വാക്കുകൾ..
കലക്കന്‍ ആസ്വാദനം .
അടിപൊളി .
പക്ഷേ എനിക്കീ പറഞ്ഞതൊന്നും മനസിലായില്ല .ഒന്ന് കൂടി വിശദീകരിക്കുമോ ?
:)
ജാഡാ ജടിലമായ ശൈലീ വിശേഷങ്ങൾക്ക് ജുഗുപ്സാവഹമായ വഞ്ചീശമംഗളം പാടുകയല്ല,പ്രത്യുത കലാസൃഷ്ടിയിലന്തർലീനമായ അനുഭൂതികളെ അനുവാചകനു അനുതാപപൂർവ്വം സംവേദനക്ഷമമാക്കുകയെന്നതാണ് നിരൂപകധർമ്മം എന്നുദ്ഘോഷിക്കുന്നുണ്ട് ഈ പോസ്റ്റ്
:)
ഒരു ആസ്വാദനമെങ്കിലും മനസ്സിലാക്കാനാവാത്ത കാപ്പിലാൻ ക്യാ പിലാൻ ഹൈ?!
പിന്നെ,
ഈണത്തിൽ ചൊല്ലാവുന്ന, ചൊല്ലിയാൽ മയങ്ങിപ്പോകുന്ന താരാട്ടു പാട്ടു മാത്രമേ എഴുതാവൂ എന്ന് ആരാണിവിടെ ഭീഷണിപ്പെടുത്തുന്നത്? കവികളേ, ഭീഷണി അത്ര നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. ക്വട്ടേഷൻ യുഗമാണ്. 'S' കത്തിയാണ് അവതാരങ്ങളുടെ കയ്യിലെ ആയുധം. സൂക്ഷിക്കുക.
കാപ്പിലാന്റ്റെ “കൂതറ ഗ്രാഫിറ്റി“ എന്ന കവിതക്ക് ഒരു ആസ്വാദനം എഴുതിയാലോ എന്ന് ആലോചിക്കുന്നു. .
അത് കൂതറക്കല്ലാതെ മറ്റാർക്കും ആസ്വദിക്കാനായില്ല എന്നൊരു ആക്ഷേപം നിലനിൽക്കുന്നുണ്ട്.
@താരകൻ : ഉത്ഘോഷിക്കുന്നുണ്ടല്ലോ.. അതു മതി. ഞാൻ ധന്യനായി. :)
മോനെ ശെഫീക്കെ അനക്ക് സുഖം തന്നെ അല്ലെ!,
“സുന്ദര്‍ ലിന്റെ“ ട്രീറ്റ്മെന്റില് നിനക്കും വട്ടായോ,
ഫയർഫൈറ്റിംഗ്, പ്ലംബിംഗ്, പ്രെഷർ വാല്‍വ് ആറിഞ്ച്!!,
നോണ്‍റിനട്ടേണ്‍ വാല്‍വ്.
ക്ലോസ്റ്റിലേയ്ക്ക്, അവിടുന്ന് മാൻഹോളിലേയ്ക്ക്
അല്ലെങ്കിൽ മാൻഹോളിൽ നിന്ന് ക്ലോസ്റ്റിലേയ്ക്ക് അവിടുന്ന് ഫ്ലോർ ട്രാപ്പ് പിന്നെ വാഴ്ബേസണിലേയ്ക്ക്
ക്ലോസറ്റിനെ ഉള്ളിൽപേറുന്ന ടൊയിലറ്റ്, ടൊയിലറ്റിനെ ഉള്ളിൽ പേറുന്ന വീട്, ബഗ്ലാവ്,ഷോപ്പിംഗ് സെന്റർ.
ആവർത്തനംകൊണ്ട് ക്വോട്ട് ചെയ്യാൻ പറ്റാത്ത് ടെണ്ടർ!
എപ്പോഴും ചുറ്റിലുണ്ട്,
(വ്യാഖ്യാനം: കറാഫി നാഷണൽ, സ്കൾ, ഗൾഫ് എഞ്ചിനീറിംഗ് തുടങ്ങിയ കമ്പനികൾ ക്വോട്ട്ചെയ്യുന്ന പ്രൈസിനേക്കൾ എന്നും കൂടുതലായിരിക്കും മുല്ല “ശഫീക്ക്-സുന്ദർലാൽ” ക്വോട്ട്ചെയൂന്നത്, വാൽവിന്റേയും, പൈപ്പിന്റേയും ഒരേ വില ( അമിത) പലപ്പോഴും, തമിഴന്റെ തെറിക്ക് കാരണമായിട്ടുണ്ട് )
ഇതിന്റെ സുഖം പലപ്പോഴും ശഫീക്കിന് ശ്രവ്യമാകുന്നുണ്ട്.
എടാ മണുകുണാണ്ടൻ ശഫീക്കെ, നീ ഈ വ്യാഖ്യാനിച്ചതൊക്കെ അവിടെ വന്ന എല്ലാവർക്കും മനസ്സിലായ കാര്യമാണ് “അതിൽ ഒന്നുമില്ല, ഒരു വെരുകുപോലും” എന്നാണ് അത് വായിച്ചവർ ഒക്കെ പറഞ്ഞത്. അതിനാണോ കവിത എന്ന് പറയുന്നത് ?? സാറാജോസഫിനേയും, ടി പപ്പനാവനേയും പറഞ്ഞിരുന്നെങ്കിൽ ആ വരികൾകൊണ്ടെങ്കിലും അത് “കവിത്” ആയേനെ ചിന്തിക്കപ്പെട്ടേനെ. ആവർത്തനംകൊണ്ട് മാത്രമല്ല, വാക്കുകൊണ്ടുപോലും എന്തെങ്കിലും സൂചിപ്പിക്കാൻ കവിക്കോ കവിതയ്ക്കോ കഴിയാതെ വരുന്നു ആജോലി ഏതായാലും “ആ സ്വാദകൻ” എടുത്തത് നന്നായി…..
നിനക്ക് പറ്റിയ പണി ആ പണിയുമായി ബന്ധപ്പെട്ട കവിതകൾ “പണിയുന്നതും” അത് വ്യാഖ്യാനിക്കുന്നതു മായിരിക്കും കുറഞ്ഞത് സുഖകരമായ ഒരു വേദന മറ്റാർക്കും പ്രശ്നമാകാതെ പരിഹരിക്കപ്പെടുമല്ലോ
ഈ പരിപാടി കൊള്ളാല്ലോ,, "പോസ്റ്റുകള്‍ക്ക് പഞ്ഞ കാലം.. ആസ്വാദനങ്ങള്‍ക്ക് നല്ല കാലം". ഉടനെ പ്രതീക്ഷിക്കുക പള്ളിക്കു ളത്തിന്റെ വിളയാട്ടുകളെപറ്റി എന്റെ ഒരു 'ആസ്വാദനം'
പള്ളിക്കുളത്തിന് ധ്വനിപ്പിക്കാൻ കഴിതിരുന്നത്
നന്നായി... നല്ല അവലോകനം..
ലതീഷിന് ഇതൊരു ക്രെഡിറ്റ് ആകും.
ദയവായി ഇതൊന്ന് ആ കവിതയുടെ അടിയിൽ ഇട്ടാൽ, ഇനി വരുന്നവർക്ക് ഗുണം ചെയ്യും.. ഏറെ പ്രയാസപ്പെടേണ്ടി വരില്ല.
വിമര്‍ശകരും കൊള്ളാം ആസ്വാധകരും കൊള്ളാം...:)
ഞാനും എഴുതി ഒരു കവിത ഒന്നു വിശകലനം ചെയ്യാമോ? ദേ ഇവിടെ
http://pisharodymash.blogspot.com/2009/10/blog-post.html
കവിത എഴുതും മുമ്പേ ഇങ്ങനെ ഒരു ആസ്വാദനം കവിയെ കാണിച്ചിരുന്നെങ്കില്‍ ഇത്രയ്ക്ക് ബഹളമൊന്നും ഉണ്ടാവില്ലായിരുന്നു, ഉണ്ടായില്ല എന്ന് മാത്രം പറയരുത്
@ഷാരടി മാഷ്
ആസ്വദിച്ചു മാഷേ..
ആസ്വാദനത്തിനു വേണ്ടത് ആസ്വാദനക്ഷമമായ ഒരു മനസ്സു മാത്രമാണ്. അല്ലാതെ ലോകത്തെ എല്ലാ കവിതകളും വായിച്ചുള്ള വിജ്ഞാനമല്ല.
എന്തും ഏതും നമുക്കാസ്വദിക്കാനാവും.
ആസ്വദിക്കാനറിയണം എന്നു മാത്രം.
നല്ല ആക്ഷേപഹാസ്യം.
ചിരിച്ചു ഊപ്പാടു വന്നു. :)
ചിത്രകാരന്റെ വാക്കുകൾക്ക് ഒരു പിൻ കുറി:
“ ലോകത്തെ എല്ലാവർക്കും കവിതയോ കഥയോ എഴുതാൻ സാധിച്ചേക്കാം.. എന്നാൽ എല്ലാവർക്കും ഒരു ആസ്വാദകനാകാൻ സാധിച്ചുകൊള്ളണമെന്നില്ല”
-പള്ളിക്കുളത്തിന്റെ വാക്കുകൾ ©
@നാറാണത്ത്:
ഇങ്ങനെ ധ്വനിപ്പിക്കാനാവാത്തത് ദ്വനിപ്പിച്ചു തരുന്നതിന് നന്ദിയുണ്ട് കേട്ടോ.. മാസാവസാനം ശമ്പളമൊന്നും ചോദിച്ചുകളയരുത്.
@പ്രവാസി : പോരട്ടെ.. :)
@ചിന്തകൻ : കൊള്ളാം കൊള്ളാം..
@ അനിൽ, ശ്രീമാൻ, വികടശിരോമണി - :)
@ അനോണിമസ് : നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. ഇപ്പോ നേരം പോരാ.
@അനോണി (രണ്ടാമൻ)
“തെങ്ങിൽ നിന്ന് ഒന്നു വീണുകിട്ടണ്ടേ ഡോക്ടർ”
എന്നു പറഞ്ഞപോലായി കാര്യങ്ങൾ.. :)
ഡോക്ടറായില്ലെങ്കിലെന്ത്, താങ്കൾക്ക്
നല്ലൊരു ഭാവി ഞാൻ കാണുന്നു. വായനക്കാർ മനസ്സിലായില്ല എന്നുപറയുന്ന കവിതകൾക്ക്
ഇതേപോലെ അടിക്കുറിപ്പെഴുതിക്കൊടുത്താൽ
സുഖായി ജീവിക്കാം... തമാശിച്ചതല്ല..,
സീരിയസ്സായിട്ട് പറഞ്ഞതാ.. പിന്നെ പറഞ്ഞില്ലെന്നുമാത്രം പറയരുത്..
ഞാനും ഈ ധ്വനിപ്പിക്കൽ പണി തുടങ്ങാൻ പോകുന്നു.
:)
അവസാനം വന്നപ്പോള്‍ ആസ്വാദനം പോലും നടന്നില്ല അല്ലേ.. ഒരു ഒളിച്ചുകളി.. എന്നിട്ട് രണ്ടുമൂന്ന് ബുജി പ്രയോഗങ്ങളും.
എന്തായാലെന്താ ബുദ്ധിയുള്ളവരുടെ ലോകത്ത് അംഗത്വം ഉറപ്പാക്കിയല്ലോ.. പിന്നെന്തു കവിത എന്താസ്വാദനം.
:):):)
എന്തരോ എന്തോ ....
എന്തേലും ആവട്ടെ
@ അനോണിമസ് : നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. ഇപ്പോ നേരം പോരാ.....
"എങ്ങനാ മെയിൽ ആണോ, അതോ പോസ്റ്റ് ആയിട്ടാണോ “
അളിയാ (ഒഴിവാക്കാൻ മേലാത്ത സുഹൃത്ത്) തെറി ആണെങ്കിൽ മെയിലിൽ അയക്കാവു (യാചന ആണേ) പൊക്കം ആണെങ്കിൽ പോസ്റ്റാകട്ടെ
ഒരു സാധാരണ കവിത...
ഒന്ന് വിഷധീകരിക്കണം എന്ന് പറഞ്ഞു ഉറുമ്പിന്റെ കുറച്ചു "കനം" കൂടിയ കമന്റ്സ്. അവിടുന്നങോട്ടു വിമര്‍ശനങളും തലോടലുകളും.. തുടര്‍ന്ന് നയരച്ചന്‍ എന്ന പുതിയ (കള്ളം ആണ് ഉറപ്പാ ) ബ്ലോഗര്‍ നയാരാച്ച്ന്റെ ഉറുമ്പ് നുള്ള ചിലകടികള്‍...ഇപ്പോള്‍ പള്ളികുളത്തിന്റെ പോസ്റ്റും... ചര്‍ച്ചകള്‍ നടക്കട്ടെ,.... ലതീഷ് എന്നെ കവിക്ക് അത് ഉപകരികട്ടെ...
കൂട്ടത്തില്‍ താങ്കളുടെ "കൊച്ചാപ്പ" ശരിക്കും ചര്‍ച്ച ചെയ്യേപെടെണ്ട ഒരു കവിതയായിരുന്നു..അതുണ്ടായില്ല... പല കവിതകളും കഥകളും പലരും ചര്‍ച്ച ചെയ്യാതെ പോകുന്നു...പല ചവറുകളും ഇതുപോലെ വെറുതെ വലിച്ചു നീട്ടി തര്‍ക്കിക്കുന്നു... ആരോഗ്യകരമായ ഒരു ചര്‍ച്ച പലപ്പോഴും നടക്കാതെ പോകുന്നു...
പള്ളീ ഇതെന്തുപറ്റി...?
കവിതകള്‍ക്കും കവികള്‍ക്കും വേണ്ടിപരസ്യവും തുടങിയോ...?
എന്നാല്‍ പിന്നെ ആധുനിക മള്‍ട്ടീമീഡിയാ വെസ്റ്റ്മാന്‍ ഡിജിറ്റലില്‍ ആകട്ടെ..അതാകുംബം ഒരെടുപ്പുണ്ടാകും
:-))
നല്ല ആസ്വാദനം ആയീലോ...
@ ഗീർവാണൻ : ഭാവി പറഞ്ഞ സ്ഥിതിക്ക് ഭൂതവും പ്രേതവും കൂടി അങ്ങട് പറയാർന്നൂ..
@ അനോണി: ഉരുട്ടി വെച്ചാൽ പിന്നെ ചുമ്മാ വിഴുങ്ങിയാമതിയല്ലോऽ
@ ബായീ ജീവിച്ചുപോണ്ടേ.. പരസ്യത്തീന്ന് കിട്ടുന്ന വരുമാനം കൊണ്ട് വേണം ഒരു കുടുംബം പോറ്റാൻ.
@ തിരൂർകാരൻ : ഒരു പ്രത്യേക അളവിൽ കൂടുതലുള്ള കവിതകൾ ആളുകൾ വായിക്കില്ല. “ ഹസങ്കുഞ്ഞ് കൊച്ചാപ്പ” അല്പം നീണ്ടുപോയതുകൊണ്ടാവാം, തഴയപ്പെട്ടു.
@ കുളക്കടക്കാലം, ജെൻഷിയ : :)
November 1, 2009 6:43 AM
വല്ലവന്‍റെയും ചിലവവില്‍ ആളാകുന്നവര്‍..
"പരാന്ന ജീവികള്‍..."
അയ്യോ പാവം വെട്ടിക്കാടൻ..
പരാന്ന ജീവികളല്ലടോ, പരാന്ന ഭോജികൾ.. ഭോജികൾ.
അതെ.. വെട്ടിക്കാടൻ പറഞ്ഞതാ അതിന്റെ ശരി.
വല്ലവനേം ചൊറിഞ്ഞ് ആളാകാൻ നടക്കുന്ന ചില ആളുകളുണ്ടിവിടെ. മൊടകണ്ടാൽ ചെലപ്പൊഴൊക്കെ പള്ളിക്കുളം എടപെടുമണ്ണാ.. എട പെടും.
"ഉദാഹരണത്തിന്
വെരുക് - പി രാമകൃഷ്ണന്‍
കൂട് - മറിയാമ്മ ജോസഫ്
അല്ലെങ്കില്‍ വെരുക് - മറിയാമ്മ ജോസഫ്
കൂട് - പി രാമകൃഷ്ണന്‍
കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ് “
ആരുണ്ടാക്കിയ പ്രയോഗങ്ങളാണെങ്കിലും ഗംഭീരമായിരുന്നു ഈ രൂപമാറ്റം. കവിതയുടെ ഈ ഭാഗം ഉപയോഗിച്ചു വേണം കവിതയുടെ മൊത്തം രൂപം ആസ്വാദകൻ മെനഞ്ഞെടുക്കാൻ. അത് അല്പം മെനക്കേടുള്ള, കുഴഞ്ഞു മറിഞ്ഞ, ഒരു പസിൽ കളിയിൽ അനുവാചകനെ കൊണ്ടു ചെന്നെത്തിക്കുന്നു."
ചേട്ടായീ ഈ ഭാഗം ഇപ്പോഴും മനസ്സിലായില്ല. ചേട്ടായി ഒന്നുകൂടി വിശദമായി പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
*മണ്ടൻകുണാപ്പീ അനോണിമസ്സെ. (പ്രയോഗത്തിനോട് കടപ്പാട് പള്ളിക്കുളം, ഇത് അദ്ദേഹത്തിന്റെ സ്വന്തം പ്രയോഗങ്ങൾ ആണ് ഈ പോസ്റ്റിൽ)
വെരുക് - പി രാമകൃഷ്ണന്‍
കൂട് - മറിയാമ്മ ജോസഫ്
അല്ലെങ്കില്‍ വെരുക് - മറിയാമ്മ ജോസഫ്
കൂട് - പി രാമകൃഷ്ണന്‍
അനോണി അനിയന് മനസ്സിലാകാതിരുന്ന കാര്യം., ഈ പീ രാമകിണ്ണൻ ആരാന്ന് പള്ളിക്കുളത്തിനും, (കാരണം ഈ വരികളുടെ, ആവശ്യത്തെക്കുറിച്ച്, ഉപമയെ കുറിച്ച് ഒന്നും ആസ്വാദകനായ പള്ളിക്കുളം പള്ളിവർത്തമാനം ഒന്നും പറയുന്നില്ല) എനിക്കും പിന്നെ പലർക്കും മനസ്സിലായില്ല. ഇനി ഡിഫിയുടെ അണ്ണൻ രാമകൃഷ്ണനാണോ, ഇപ്പഴാ ഓർത്തത്, ഇത് നമ്മുടെ മലയാളം ടിച്ചർ മറിയാമ്മ ജോസഫും, കണക്ക് മാഷ് രാമകൃഷ്ണൻ മാഷും അല്ലെ?, അതെ. അന്ന് ലെവൻ ഇവരെ പറ്റി അപവാദം പറഞ്ഞത് ഇന്നും ഓർക്കുന്നു.രാമകൃഷ്ണൻ മാഷിന്റെ ഉള്ളിൽ പ്പെട്ട മറിയാമ്മ ജോസപ്പ്, മറിയാമ്മ ജോസപ്പിന്റെ ഉള്ളിൽ പ്പെട്ട രാമകൃഷ്ണൻ മാഷ്…… കുന്തിച്ചിരുന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ എന്തു കണ്ടു ????? ഇവരെ രണ്ടുപെരേയും പിടികൂടിയ പള്ളിമാഷ്…..
പള്ളിമാഷിന്റെ പള്ളിവർത്തമാനം, അനുവാചകരുടെ ബ്ലോഗിലെല്ലാം പരസ്യം പതിച്ച് ഇങ്ങോട്ട് ആകർഷിക്കുന്നു “ആ സാധനം” അല്ല ആസ്വാദനം കാണിക്കാൻ!!!
“മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ് “
ഈ വക കാര്യങ്ങൾ പള്ളിക്കും മനസ്സിലായില്ല, അല്ലെങ്കിൽ അത് പറഞ്ഞില്ല, കപിയും ഇതുതന്നെ ആണോ ഉദ്ദേശിച്ചത് എന്ന് ഒരു ശങ്ക, അല്ലെങ്കിൽ അതിൽ പ്രത്യേഗിച്ച് എന്നാ പറയാൻ.
“കാട്ടുപൂച്ചകൾക്കുള്ളിൽ അതിവേഗം പുറത്തു കടക്കാൻ വെമ്പുന്ന വെരുകുകളുണ്ട്.“
ആസ്വാദകനായ പള്ളിക്കുളം തന്റെ പള്ളിവായ് കീറിത്തുറന്ന് എന്തും വിഴുങ്ങും എന്നും പറഞ്ഞ് നിൽക്കുന്നു. കാട്ടുപൂച്ചയെ, പള്ളി കണ്ടിട്ടുണ്ടോ, ലതീഷ് കണ്ടിട്ടുണ്ടോ ? ഇത്ര അക്രമകാരിയായ ഒരു ജീവി വേറെ ഇല്ല എന്നുപറയാം,(കാട്ടുപൂച്ചയെ എങ്ങനെ കൂട്ടിൽ അടച്ചു എന്നതല്ല, അതിന്റെ കൂട്ടിലെ പ്രതികരണ രീതിയാണ് ഉദ്ദേശിച്ചത്) സൂര്യനെ ഉപമിക്കാൻ ഫിലിപ്സ് ബൾബ് എടുത്തപോലെ ഉണ്ട് !? ലതീഷ് അത്ര മണ്ടനാണെന്ന് ആ പ്രൊഫൈലിലെ ഫോട്ടം കണ്ടിട്ട് തോന്നുന്നില്ല. പള്ളിയുടെ പള്ളിച്ചിരി കണ്ടാൽ അറിയാം “മണ്ടൻകുണാപ്പീ“ ആണെന്ന്.എട എട എട എടാ സാസം മുട്ടും നീ നിറുത്തി നിറുത്തി ആസ്വദിക്ക്…..
എടാപള്ളി,
ഗോപിച്ചേട്ടനെ തൊട്ടുകളിക്കല്ലെ….., അത് കളിമാറും. പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന വാക്കാണ് പരാന്നഭോജികൾ, അതിന്റെ മറ്റൊരു പ്രയോഗമാണ് പരാന്നജീവി പരന് അന്നമാകുന്ന ജീവി എന്നും വ്യാഖ്യാനിക്കാം. ഇവിടെ ലതീഷിന്റെ കവിതയിലെ പ്രയോഗങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുന്ന പള്ളിക്ക് ഗോപിച്ചെട്ടന്റെ ഉത്തരാധുനിക പ്രയോഗം ഉൾക്കൊൾലാൻ കഴിയാഞ്ഞത്, ഒരുമാതിരി കൂലി എഴുത്തുകാർ ചെയ്യുന്ന പണിയായിപ്പോയി. ഇവിടെ ആ പ്രയോഗിമില്ലെ പള്ളി
“ആവര്ത്തനനം കൊണ്ട്,
സൂചിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട് “
ഈ ചുറ്റിലും ഉണ്ട് എന്ന പ്രയോഗം പള്ളിയേയും, ഗോപിച്ചേട്ടനേയും, (നായ്ക്കാട്ടം എന്ന് വർപ്പണിക്കരും, ബെന്നിജോണും ഒക്കെ പറഞ്ഞകവികൾ ഇവർ ആരൊക്കെ ആണ് എന്ന് അറിയാൻ ഉറുമ്പിന്റെ പോസ്റ്റ് കാണുക അതിലെ കമന്റിൽ മേൽപ്പറഞ്ഞ അനോണികവികൾ പറഞ്ഞിട്ടുണ്ട്) പിന്നെ ബാക്കിയുള്ളവരേയും ഉദ്ദേശിച്ചുള്ളതാണ്…….
ആശയങ്ങൾ ചിറക് വച്ച് പറക്കുന്നു….. പള്ളി പിടിവിടല്ലെ!!!!
@paLLi
“മൊടകണ്ടാൽ ചെലപ്പൊഴൊക്കെ പള്ളിക്കുളം എടപെടുമണ്ണാ.. എട പെടും.“
എന്തര് പെട പെടക്കണ്,
എന്തര് തുടിതുടിക്കണ്,
ചെല്ലക്കിളി അടങ്ങ്,
നീ എന്തര് മൊട മൊടക്കണ്,
ഇത് എന്തര് കുരു. അടങ്ങ് അപ്പി….
അല്ല പള്ളിക്കുളം ചേട്ടായീ.. ഈ നഖത്തേല്‍ നാരകത്തിന്റെ മുള്ള് കൊണ്ടാല്‍ വേദനിക്കുമോ. നഖത്തേല്‍ കുത്തിക്കയറാന്‍ മാത്രം ദ്രുഡത ഉണ്ടോ ഈ നാരകമുള്ളിന്‍.നല്ലോണം കുത്തിയാല്‍ അത് ഒടിഞ്ഞു പോകില്ലേ. വല്ല ആണിയുമായിരുന്നേല്‍ കേറുമായിരുന്നു. നമുക്കതങ്ങ് നഖത്തിനിടേല്‍ എന്നങ്ങ് വ്യാഖ്യാനിച്ചാലോ. അപ്പോള്‍ അര്‍ത്ഥം ധ്വനിപ്പിക്കുവേലേ ചേട്ടായീ.
@പള്ളി,
“ലീവെടുത്തിരുന്ന് ഇത്രയും എഴുതിക്കൂട്ടി “
എടാ മണ്ടൻകുണാപ്പീ പള്ളി, ഇതെല്ലാം എഴുതിയത് ഒരു അനോണി അല്ലെടാ, ഈ അനോണി ( മണ്ടൻ കുണാപ്പി എന്നു തുടങ്ങുന്ന കമന്റ്, ഗോപിച്ചേട്ടൻ എന്നു തുടങ്ങുന്ന കമന്റ്) എഴുതിയതാണ്. പിന്നെ നീ കല്ല്യാണം ഒന്നും ആലോചിക്കാൻ നിൽക്കേണ്ട, നിനക്ക് സപ്പോർട്ടിന് വന്നതാണ്, മഹാ കവി വെട്ടിക്കട് നീ അത് തിരിച്ചറിയാതെ ആങ്ങേർക്കിട്ട് വച്ചു ആപ്പ്.
ഇതാ പറയുന്നത് നിന്റെ തലയിൽ ആൾതാമസമില്ലെന്ന്, കുറച്ച് വെരുകിനെ വാങ്ങി ഇട്, എന്നിട്ട് വഴിയെ പോകുന്ന ഉരുമ്പിന്റേം, ഭാവനയുടേയും നെഞ്ചത്ത് കേറി ചൊറിയ്, കഷ്ടം.....നിനക്ക് ചൊറിഞ്ഞ്തരാൻ നിന്റെ സഹ ഗവികളുണ്ടല്ലോ, ഞങ്ങൾ തിരം തോരത്തൂന്ന് വന്ന് ചൊറിയണം എന്ന് എന്നാ ഇത്ര നിർബന്ധം.... ചൊറിയാൻ വേണ്ടി അല്ലെ മോൻ “ചൊറിയണം” പോസ്റ്റായി ഇട്ടത്, അനുഭവിച്ചോ...... ഹ ല്ല പിന്നെ
പള്ളിക്കുളത്തിന്റെ പള്ളി ച്ചൊറിച്ചിൽ......
ചേട്ടായീ .ചുമ്മാ പിണങ്ങാതെ മറ്റേതു കൂടി ഒന്നു ധ്വനിപ്പിച്ചു താ ചേട്ടായി.അറിയാന്‍ മേലാഞ്ഞിട്ടല്ലേ ചോദിക്കുന്നത്. അതിന് തെറി വിളിക്കുന്നതെന്തിനാ.
നാരക മുള്ള് കൊണ്ട് വല്ലാണ്ട് ചൊറിച്ചിലുണ്ടെങ്കില്‍ രണ്ട് കാട്ടുപൂച്ചയെ പിടിച്ചു വീട്ടില്‍ നിര്ത്തിയാ മതി ചേട്ടായി. അതിനെ കൊണ്ട് മാന്തിക്കാം. ഇനി മാന്തിയില്ല എന്നു മാത്രം പറയരുത്.
yenik ishttaye kttooo ...yenthaayalum nalla oru bhavi und eee thalakkullil.....
“ധ്വനിപ്പിച്ചില്ല എന്നു മാത്രം പറയരുത്.“
എല്ലാവരോടും ഒന്നെ പറയാനുള്ളൂ,നിങ്ങ് ളെല്ലാം
മഹാ മണ്ടന്മാരാണെന്നാണ്‍ നിങളുടെ പരാക്രമങള്‍ കണ്ടിട്ട് തോന്നുണതു,ഹും
ഗോപി വെട്ടിക്കാടിന്,
എന്റെ വാക്കുകൾ താങ്കളെ വേദനിപ്പിച്ചതിൽ ഖേദിക്കുന്നു. താങ്കളെ വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ചില ചൊറിച്ചിലുകൾക്ക് ഒരു മറുപടി എന്ന രീതിയിൽ മാത്രമാണ് ഞാൻ പ്രതികരിച്ചത്. ഒരു സാധാരണ പ്രതികരണ രീതി എന്ന നിലയിൽമാത്രമാണ് ഞാൻ അവ ഉപയോഗിച്ചത്. ക്ഷമിക്കുക. പ്രസ്തുത കമന്റിലെ പരാമർശങ്ങൾ എഡിറ്റുചെയ്തുചേർക്കുന്നതാണ്.
പ്രിയപ്പെട്ട അനോണീ...
ഞാൻ ജോലിയിലായിരുന്ന സമയത്ത് ലീവെടുത്തിരുന്ന് ഇത്രയും എഴുതിക്കൂട്ടി എന്റെ പള്ളിക്കുളത്തിൽ കെട്ടിത്താഴ്‌ത്താൻ സന്മനസ്സു കാണിച്ച താങ്കൾക്ക് ആദ്യം തന്നെ നന്ദി പറയട്ടെ. ആദ്യം അതു വായിച്ചപ്പോൾ നാരക മുള്ളു കൊണ്ടപോലെ ചൊറിഞ്ഞു കയറി വന്നെങ്കിലും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിൽ വന്നിങ്ങനെയിരിക്കുമ്പോൾ താങ്കളുടെ കമന്റുകൾ ആസ്വദിക്കാനല്ലാതെ എനിക്ക് മറ്റൊന്നുമാകുന്നില്ല. എന്റെ ആസ്വാദനത്തിലൂടെ താങ്കൾക്ക് ഒന്നു രണ്ടു വരികളൊഴികെ മറ്റെല്ലാം മനസ്സിലാക്കാൻ പറ്റി എന്നു താങ്കളുടെ കമന്റിൽ നിന്നും മനസ്സിലാകുന്നു. അനോണികൾക്ക് അത്രയും മനസ്സിലായാൽ മതിയാകും എന്ന കാര്യം താങ്കൾക്കും അറിവുള്ളതാണല്ലോ. ഗോപിച്ചേട്ടനെ ഞാൻ തൊട്ടുകളിക്കാൻ വരുന്നില്ല. തൊടീച്ചിൽ കളിക്കാൻ പറ്റിയ പ്രായമല്ലല്ലോ അദ്ദേഹത്തിന്റേത്.
അനോണികളേ .. നിങ്ങൾ ചൊറിഞ്ഞു ചൊറിഞ്ഞ് എന്റെ ഇടത്തേ കക്ഷം തിണർത്തു. ഇതാ വലതു കക്ഷം പൊക്കി തരുന്നു. ഇനിയുള്ള ചൊറിച്ചിൽ അവിടെയാകാം.
സദയം ചൊറിയുമല്ലോ..
സസ്നേഹം
-പള്ളിക്കുളം.
November 2, 2009 6:51 AM
@പ്രീയ സുഹൃത്ത് പള്ളി,
താങ്കൾ മറ്റുള്ളവരെ ചൊറിയുമ്പോൾ അതിൽ ആനന്ദം കണ്ടെത്തുകയും, തിരിച്ച് ഒന്ന് ചൊറിയുമ്പോൾ തെറിവിളിക്കുകയും ചെയ്യുന്നതിലെ മര്യാത മനസ്സിലായില്ല. ഉറുമ്പിനേയും, ഭാവനയേയും മണ്ടനും മണ്ടി എന്നും വിളിച്ച് മിടുക്കനായപ്പോൾ ഒരു വല്ലാത്ത സുഖം തോന്നി അല്ലെ. തിരിച്ച് അതേ ടോണിൽ ആളുകൾ സംസാരിച്ചപ്പോൾ പള്ളിക്ക് ഫീലിംഗായി ഏതാണ്ടങ്ങ് ധ്വനിപ്പിച്ചു എന്ന് സ്വയം വിശ്വസിക്കുന്ന താങ്കൾ ദ്വനിപ്പിച്ച സ്വരങ്ങളുടെ എക്കോ ആണ് അനോണികളുടെ കമന്റ്. ഇതാണ് ലതീഷ് ദ്വനിപ്പിച്ചത് എന്ന് പറയുമ്പോൾ അതിൽ ദ്വനിക്കാതിരുന്നതിനെ പറ്റി ആളുകൾ ചോദിക്കും, ഒന്നിൽ മാന്യമായ രീതിയിൽ ഉത്തരം നൽകാം അല്ലെങ്കിൽ മാന്യമായി ആ കമന്റ് ഡിലീറ്റി ചുമ്മാതിരിക്കാം. ഇതുരണ്ടും ചെയ്യാതെ ഒരു മാതിരി കടപ്പുറത്തെ ഭാഷ പുറത്തെടുക്കുന്നത് വിവരം ഉള്ള( ഉണ്ടോ ? ആ..) ആണുങ്ങൾക്ക് ചേർന്നതല്ല അതുകൊണ്ട് മൊടഒക്കെ കളഞ്ഞ് നന്നായി ആളുകളോട് സംവാദിക്ക്, അത് ചവറായാലും , സാഹിത്യമായാലും…. മനസ്സിലായിക്കാണുമല്ലോ അല്ലെ..
ഉവ്വാ.. മനസ്സിലായി ബാലാ.. കുമാരകാ...
ഇനി അങ്ങനെ ചെയ്തേക്കാവേ...
@പള്ളിക്കുളം,
പ്രിയ സുഹൃത്തെ, വല്ലവനും വേണ്ടി എന്തിനാ നീ ചെണ്ട ആകുന്നത്. ഉറുമ്പിന്റെ പോസ്റ്റ് നീ വായിച്ചിരുന്നോ ? ആ പോസ്റ്റിന്റെ തലക്കെട്ട് നീ കണ്ടിരുന്നോ ? ഇ.എ. ജബ്ബാർ എന്ന ബ്ലോഗറെ കുറിച്ച് കേട്ടിട്ടുണ്ടോ, പണ്ട് (കുറച്ചുകാലം മുൻപ്) അദ്ദേഹത്തിനെതിരെ കളിച്ച കളി രണ്ടാം വട്ടവും ബ്ലോഗിൽ എത്തുന്നു (ഇതിന്റെ പിന്നിലും രണ്ടും കെട്ട കുറെ ഗൾഫ് അഭ്യസ്ഥവിദ്യർ ആയത് യാധൃശ്ചികമല്ല) ബാക്കി കാര്യങ്ങൾ ഉറുമ്പ് നിനക്കും നിന്റെ ഒക്കെ തലതൊട്ടപ്പന്മാർക്കും നേരിട്ട് തരും.
പ്രിയപ്പെട്ട പള്ളിക്കുളം,
ഞാൻ ബ്ലോഗ് തുടങ്ങിയിട്ടിതേവരെ, എന്റെ ഉറുമ്പ്/ANT എന്ന ഐഡിയിൽനിന്നല്ലാതെ ഒരു ബ്ലോഗിലും കമെന്റിട്ടിട്ടില്ല. ചുള്ളിക്കാടിന്റെ ബ്ലോഗിൽ താങ്കൾക്ക് ഉദ്ദരിച്ച കമെന്റിട്ടത് ഞാനല്ല. പിതാവിന്റെ സ്ഥാനത്ത് ഒരു പേരു എടുത്തുപറയാൻ കഴിയാത്ത ചിലർ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ ഞാനതിൽ തെറ്റുകാരനല്ല. ചുള്ളിക്കാടിനോട് കാര്യങ്ങൾ മെയിലിൽ പറഞ്ഞിട്ടുണ്ട്. വസ്തുതകൾ ശരിക്കു വിശകലനം ചെയ്യാതെ, എടുത്തുചാടി ഇത്തരം നിലപാടുകളിലേക്ക് എത്തുന്നതിൽ താങ്കളോട് സഹതാപമാണ് തോന്നുന്നത്.
ചുള്ളീക്കാടിന്റെ ബ്ലോഗിലെ എന്റെ പേരിൽ വന്ന കമെന്റ് ഞാൻ കണ്ടില്ല. എന്റെ പ്രൊഫൈൽ ഒന്നു കാണുന്നത് നന്നായിരിക്കും.
തുടർന്നും എഴുതുക.
നന്ദി.
:)
@പള്ളിക്കുളം,
മലയാളം അറിയാമല്ലോ അല്ലെ, ദാ ഇതൊന്ന് വായിക്ക്, പിന്നെ മഹാകവി വേദവ്യാസൻ ഉദ്ദേശിച്ചത് ആരെ പോലെ ഉള്ളവരെ എന്ന് സ്വയം ചിന്തിക്കുക........
ബാലചന്ദ്രൻ ചുള്ളിക്കാട് said...
ഉറുമ്പിന് : ആരോ താങ്കളുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി കമന്റിട്ടതാണ്.എനിക്കു പറ്റിയ അബദ്ധം ക്ഷമിക്കണം. ഞാൻ എന്റെ മറുപടി ഡിലീറ്റ് ചെയ്തിട്ടുണ്ട്.
മനുഷ്യനിലെ നീചതയ്ക്ക് പരിധിയില്ല.
രജസ്വലയായ സ്ത്രീയെ രാജസദസ്സിൽ കൊണ്ടുവന്ന് വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിക്കുന്നിടത്തോളം നീചത മനുഷ്യനു സാദ്ധ്യമാണെന്ന് വിശ്വമഹാകവി വേദവ്യാസൻ രേഖപ്പെടുത്തിയിരിക്കുന്നു!!
4 November, 2009 3:40 AM.
ബ്ലോഗ് ആചാര്യന്റെ മേലേയ്ക്കൊഴിക്കാൻ ഇനി എന്താണ് വേണ്ടത്,,,,,,,,, അതി ബൌദ്ധികതയുടെ കരിഓയിലോ, പള്ളിക്കുളം ഭായ് സംഘട്ടനം ആശയങ്ങൾ തമ്മിലാകാവു...... എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല നിനക്കും അങ്ങനെ തന്നെ അല്ലെ..... :)
ഇത്തവണത്തെ ബ്ലോഗ് മീറ്റിൽ ചോദിക്കണം പള്ളീടെ സഹ ഗവികളോട് ആരാടെ ഈ... പണി കാണിച്ചതെന്ന്..... അതിന്റെ ലിസ്റ്റെടുക്കുമ്പോൾ (ല ...........മുതൽ......................................ളം വരെ നീളും ) ഒരു ചൊറിച്ചിലിന്റെ അവസാനം....
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ഇനീ മുതൽ അനോണി ആയിട്ട് ഞാൻ കമന്റത്തില്ല ബ്ലോഗിനാർ കാവിലമ്മയാണെ സത്യം.......................
(..................................)
(((((((((0)))))))))))
അപ്പോ അങ്ങനെയാവട്ടെ
:)
(((((((((0)))))))))))
വിശകലിക്കുന്നതാ എളുപ്പം അല്ലെ
ശവപ്പെട്ടിയില്‍ നിന്നും ഒരു ശവം ഇങ്ങിനെ പറയുന്നു. എന്നെയങ്ങ് കൊന്നേകൂ... ചര്‍ച്ച നടക്കട്ടെ. എല്ലാ സാംസ്കാരിക നായകന്മാര്കും ആശംസകള്‍.
പള്ളിക്കുളം "സമാധാനക്കേട്" താങ്കളുടെ വീക്നെസ് ആണല്ലേ
I know shafeek musthafa deeply through this creation. best wishes.
Post a Comment