ആഴാന്ത
---------------
കായലില്‍ കുളിക്കാനിറങ്ങുമ്പോള്‍ വാപ്പ പറഞ്ഞു
ഡാ.. ആഴാന്തയുണ്ട്.
ആഴാന്തയെ എനിക്കു പേടിയില്ലായിരുന്നു
ടോര്‍ച്ചു വെട്ടത്തില്‍ പോടുകളില്‍ തപ്പുമ്പോള്‍
ആഴാന്ത,
അതെ, ആഴാന്ത കൈകളിലൂടൂരിപ്പോകുന്നു.
ഉള്ളില്‍ ഏതോ ഒരിന്ദ്രിയംപുളകം കൊള്ളുന്നു.
രാത്രിയില്‍ ഉറങ്ങുമ്പോള്‍
ഒരായിരം ആഴാന്തകള് സ്വപ്നങ്ങളില്‍ വഴുവഴുക്കും
കയങ്ങളിലെ കൂര്‍ത്ത കല്മുനകളില്
ആഴാന്ത പുറം ചൊറിയും
കായലില്‍ കുളിക്കാനിറങ്ങുമ്പോള്വാപ്പ പറഞ്ഞു
ഡാ.. കഴന്നായ ഉണ്ട്.. കേറിവാ
കഴന്നായെ എനിക്കു പേടിയായിരുന്നു
കാരണം,
ഞാനൊരിക്കലുംകഴന്നായെ കണ്ടിട്ടുണ്ടായിരുന്നില്ല.
---------------
കായലില്‍ കുളിക്കാനിറങ്ങുമ്പോള്‍ വാപ്പ പറഞ്ഞു
ഡാ.. ആഴാന്തയുണ്ട്.
ആഴാന്തയെ എനിക്കു പേടിയില്ലായിരുന്നു
ടോര്‍ച്ചു വെട്ടത്തില്‍ പോടുകളില്‍ തപ്പുമ്പോള്‍
ആഴാന്ത,
അതെ, ആഴാന്ത കൈകളിലൂടൂരിപ്പോകുന്നു.
ഉള്ളില്‍ ഏതോ ഒരിന്ദ്രിയംപുളകം കൊള്ളുന്നു.
രാത്രിയില്‍ ഉറങ്ങുമ്പോള്‍
ഒരായിരം ആഴാന്തകള് സ്വപ്നങ്ങളില്‍ വഴുവഴുക്കും
കയങ്ങളിലെ കൂര്‍ത്ത കല്മുനകളില്
ആഴാന്ത പുറം ചൊറിയും
കായലില്‍ കുളിക്കാനിറങ്ങുമ്പോള്വാപ്പ പറഞ്ഞു
ഡാ.. കഴന്നായ ഉണ്ട്.. കേറിവാ
കഴന്നായെ എനിക്കു പേടിയായിരുന്നു
കാരണം,
ഞാനൊരിക്കലുംകഴന്നായെ കണ്ടിട്ടുണ്ടായിരുന്നില്ല.
3 comments:
സത്യമായിട്ടും,എനിക്കീ ആഴാന്ത യെ അറിയില്ല കേട്ടോ..ഞാന്‍ ആദ്യമായാ അതിനെപ്പറ്റി കേള്‍ക്കുന്നത്.
കണ്ടിട്ടില്ലാത്തതിനെകാല്,
കണ്ടിട്ടുള്ളതിനെയും
കണ്ടു പഴകിയതിനെയും
പേടിക്കണം സഖാവേ...
(പിന്നെ സ്മിത പറഞ്ഞത് പോലെ
ഈ ആഴാന്ത എന്താണെന്ന് സത്യമായിട്ടും എനിക്കും അറിയില്ല..)
ആഴാന്ത ഒരു പാവമാണു.വെള്ളത്തില്‍ കടിക്കില്ല..ഇതിന്റെ ലേഖകന്‍ പറഞ്ഞപോലെ അവിടിവിടങ്ങളില്‍ പുളകം ചാര്‍ത്തി വഴുതി മാറും..ആഴാന്തയില്ലാത്ത കയം അങ്ങനെയൊരു സങ്കല്പം കുട്ടിക്കാലത്ത് ഇല്ല..
ഡാ ..നീ കായലില്‍ കുളിക്കരുത്..,ആഴാന്തയുണ്ട്..
ഇല്ല വാപ്പാ..എന്റെ ചൊറിയൊക്കെ ഉണങ്ങി...
ഡാ..അവിടെ കഴന്നായുണ്ട്..
പാവം അദ്ദേഹം കഴന്നായെ കണ്ടിട്ടില്ല..എങ്കിലും കീറിയ ഒരു തോര്‍ത്തും ഉടുത്തു അവന് ചാടി..മുങ്ങാംകുഴിയിടുമ്പോഴും ആ മനസ്സില്‍ ഒരു വലിയ ‘കഴന്നായുടെ’ ഭീതി വളരുകയായിരുന്നു..സ്വപ്നങ്ങളിലെ ആ രൂപം അപ്പോള്‍ അവനിലുണ്ടായിരുന്നോ...??
Post a Comment