3/12/09

റൌണ്ട് എബൌട്ട്

മണല്‍ക്കാറ്റില്‍ മുഖം ചുവന്നതു നിന്നെ ഓര്‍ത്തിട്ടാണ്..
അപ്പോള്‍ ഈന്തപ്പനകള്‍ കുലുങ്ങിച്ചിരിച്ചു.
ഞാന്‍ ഒരു പുള്ളിത്തോര്‍ത്തുകൊണ്ട് മുഖം മറച്ചു.
തിരക്കേറിയ സിഗ്നലുകളില്‍ പിക്ക്-അപ് നിര്‍ത്തുന്പോഴൊക്കെ
ഞാന്‍ നിന്നെക്കുറിച്ചോര്‍ത്തു... എന്നെക്കുറിച്ചോര്‍ത്തു..
ജീവിതത്തിന്റെ നിറങ്ങള്‍ എല്ലാം കൊഴിഞ്ഞ്
പച്ചയും മഞ്ഞയും ചുവപ്പും മാത്രം ബാക്കിയായത്.
ചുവപ്പില്‍ ദീര്‍ഘ ശ്വാസം വിട്ടു..
പച്ചയില്‍ തിരക്കിട്ടോടി..
മഞ്ഞയില്‍ അനിശ്ചിതത്വം തുടര്‍ന്നു..
ചൂടുവെള്ളത്തില്‍ കുളിച്ചുപുതപ്പില്‍ ഉറങ്ങി.
ഡിസംബറില്‍ തണുത്തുറഞ്ഞ ഒരു സൂര്യന്‍ ഉദിച്ചസ്തമിച്ചു..
സ്വപ് നങ്ങളില്‍ പോലും തണുപ്പ്.
വതനിയ ടവറിന്റെ ഇരുപതാം നിലയില്‍ വെല്‍ഡിംഗ് റോഡ് കത്തുന്പോള്‍
നീ ചിരിക്കുന്നതു ഞാന്‍ കണ്ടു.
ഇന്നലെ ടേബിള്‍ ലാന്പിന്റെ ഇത്തിരിവെട്ടത്തില്‍ എഴുതിയ കത്ത്
സുബൈറിന്റെ ലഗേജില്‍ അത്തര്‍ മണമേറ്റ് യാത്രയായിട്ടുണ്ട്.
പൊട്ടിക്കുന്പോള്‍ കണീ‍രിന്റെ ഗന്ധമെന്ന്എന്നത്തേയും പോലെ നീ പറയുമായിരിക്കും.

12 comments:

sajna said...

mmmm....sounds subjective...song of parting...right?

പുതുമഴ.. said...

hehe..
anganeyonnumilla..

fathima said...

well done boyyyyyyyyyyyyyyyyyyyyyyyyyyyyyyy

Rafeeq Babu said...

മോനേ പുതുമഴ... കലക്കുന്നുണ്ട്‌ കെട്ടോ.. കത്തില്‍ അത്തറ്‌ മണക്കാനുള്ള ഒരു ചാന്‍സും ഇല്ല.. മണക്കാന്‍ കൊതിയുണ്ടെങ്കില്‍ പോലും.. കാരണം പുതുമഴ വര്‍ഷിച്ചിട്ടല്ലേയുള്ളൂ.. സംഗതി പിടി കിട്ടിയില്ലേ...

stappy said...

daaa pennupillakke ayakkunna kathu
blogil publish cheyyaruthe

ചിന്തകന്‍ said...

കവിത കൊള്ളാലോ.

ഇതിലും മനോഹരമായത് പുറത്ത് വരാനുണ്ടെന്നു തോന്നുന്നു.

“കവിതകള്‍ മഴയായ് പെയ്തിറങ്ങട്ടെ!“ എന്നാശംസിക്കുന്നു.

ഈ വേര്‍ഡ് വേരിഫിക്കേഷന്‍ വലിയ പാടാ ട്ടോ.

...പകല്‍കിനാവന്‍...daYdreamEr... said...

ഹഹ "റൌണ്ട് എബൌട്ട്"
അടിപൊളി...
:)

"പൊട്ടിക്കുന്പോള്‍ കണീ‍രിന്റെ ഗന്ധമെന്ന്എന്നത്തേയും പോലെ നീ പറയുമായിരിക്കും"

ആർപീയാർ | RPR said...

ഒരു സാധാരണ പ്രവാസിയുടെ എല്ലാ വിചാരങ്ങളും അതിലുണ്ടല്ലോ മാഷേ...

തുടരുക..
ആശംസകൾ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പ്രവാസത്തിന്റെ കണ്ണുനീര്‍..

നേര്‍ക്കാഴ്ചകള്‍...... said...

"(റൌണ്ട് എബൌട്ട്)"...കൊള്ളാം...സമീപനം അതി ഗംഭീരം...ഏതൊരു പ്രവാസിയുടേയും കണ്ണുകളില്‍ ഒരല്പനേരം ഉടക്കി നില്‍ക്കുന്ന സിഗ്നലുകള്‍..എല്ലാം മറന്നു ഞാനല്പനേരം ,ഞാനൊന്നു കണ്ണോടിക്കട്ടെ...എന്റെ സ്വകാര്യ നിറങ്ങളിലേക്ക്...ഇല്ല ഒരു വര്‍ണവും എന്റെ മനസ്സിനെ കീഴ്പെടുത്തുന്നില്ല..
വെറും പച്ചയും മഞ്ഞയും ചെമപ്പൂം..അത്രേയുള്ളൂ...
10 ഉം 20 ഉം നിലകളില്‍ കൊടും വയിലത്തു ചുട്ടുപൊള്ളുന്ന സ്റ്റീല്‍ കമ്പികളുമായ് മല്ലിടുന്ന ,ഷട്ടറിങ് വര്‍ക്ക് നടത്തുന്ന ലേബേര്‍ഴ്സിനു വേണ്ടി ,,അവരുടെ നൊമ്പരങ്ങള്‍ എവിടേയും കണ്ണുനീരാകുന്നില്ല..അതാ വിയര്‍പ്പില്‍ ഒലിചുപോയ്ക്കൊണ്ടേയിരിക്കുന്നു...ഇനിയുമെത്ര സിഗ്നലുകള്‍ കാത്തു കിടക്കണം..എത്ര രൌണ്ട് എബൌട്ട് കള്‍ ചുറ്റണം..എല്ലാ ദിവസവും ആ രൌണ്ട് എബൌട്ട് അവരില്‍ കറങിക്കൊണ്ടേയിരിക്കുന്നു..എങ്ങുമെത്താത്ത അവരുടെ ജീവതത്തിലേക്കായ്....

najeeb said...

gulf enna swapnalokathekku kaalkuthiyathumuthal theeraanashtangal eattuvangiya jeevithathinu munnil ee nashtangalude kanakkonnumalla............thirichu kittaatha theera nashtangal..

Poomarathanalil said...

nice one.I have enjoyed this one.